Monday, January 9, 2012

കൂവ

കൂവ (Arrowroot)

ശാസ്ത്രീയ ഗ്ഗീകരണം
സാമ്രാജ്യം: Plantae
ഉപസാമ്രാജ്യം: Tracheobionta
Division: Magnoliophyta
ഗ്ഗം: Liliopsida
ഉപവഗ്ഗം: Zingiberidae
നിര: Zingiberales
കുടുംബം: Marantaceae
ജനുസ്സ്: Maranta
സ്പീഷിസ്: M. arundinacea
ശാസ്ത്രീയ നാമം Maranta arundinacea
 


കേരളത്തി കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് ഗത്തിപ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

പുരാതനകാലത്ത് കരീബ്യ ദീപുകളിലെ നിവാസിക കൂവയ്ക്ക് ആഹാരത്തി ആഹാരം എന്നത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുത അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. കാരണങ്ങകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷി പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണി നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. [1]

കൂവക്കിഴങ്ങിന്റെ നീരിനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിസയാണ്. കൂവപ്പൊടി കൂവനീ എന്നും അറിയപ്പെടുന്നു.
വിവിധയിനങ്ങ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളി വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.
കാലാവസ്ഥയും മണ്ണും

നല്ല ചൂടും പ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെഷ്യസ്, ഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീവാച്ചയുള്ള മണ കലന്ന പശിമരാശി മണ്ണി കൂവ നന്നായി തഴച്ചു വളരുന്നു. തണ പ്രദേശങ്ങളിലും വളരുന്നതിനാ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.
കൃഷി രീതി

കൂവയുടെ നടീവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളി നിന്നുമാണ് വിത്തിനായുള്ള കിഴങ്ങുക ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റ അകലത്തി ചെറുകുഴിക എടുത്ത് മുകുളം മുകളിലാക്കി നടുക. മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലക കൊണ്ടോ വൈക്കോ കൊണ്ടോ കൊണ്ട് പുതയിടണം. കളക ആകെ കൃഷിസമയത്തി രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്. കളക നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ .പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ട എന്നതോതി കേണ്ടതാണ്.
വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാ പാകത്തിലാകും. ഇലക കരിഞ്ഞ് അമരുന്നതാണ് വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുക മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറി നിന്നും 47 വിളവുവരെ ലഭിക്കാം. ഇതി നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 മാത്രവുമായിരിക്കും.
ഉപയോഗങ്ങള്:

അന്നജത്താ സമൃദ്ധമാണ് കൂവപ്പൊടി. 25 മുത 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങി അടങ്ങിയിട്ടുണ്ട്. അതിനാ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിന്നവക്കും കുട്ടികക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങ മാറാ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, , പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, , കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളി കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികക, പ്രത്യേകതരം പശ, ഫേസ് പൗഡ, എന്നിവ നിമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികക്ക് ആഹാരമാണ്. അന്നജം വേത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തി കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.
----------------------------------------------------------------

    അമേരിക്കയില്നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട് കുട്ടികള്ക്കും ക്ഷീണിതര്ക്കും പഥ്യാഹാരമാണ്. മുലപ്പാല് മതിയാക്കി പശുവിന്പാല് ശീലമാക്കുമ്പോള് കുട്ടികളില് കണ്ടുവരാറുള്ള പചനപ്രശ്നങ്ങള്ക്ക് കൂവമാവ് പരിഹാരമാണ്. വൃദ്ധര്ക്ക് ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന് കഴിവുള്ള പ്രകൃതിയുടെ വരദാനമാണ് കൂവമാവ്. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല് ക്ലേശങ്ങളുള്ളവര്ക്കം കൂവമാവ് ഗുണം ചെയ്യും.
         
കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന് അനുയോജ്യമാണ്. അടുക്കളയോട് ചേര്ന്ന് ലഭ്യമാകുന്ന ചെറിയ വിസ്തൃതിയിലും കൂവ വളര്ത്താം. ആഗസ്ത്-സപ്തംബര് മാസങ്ങളില് ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില് നടീല്ത്തുടങ്ങാം. 'ചൂണ്ടാണിവിരല്' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ് നടീല്വസ്തു. ഇതില് നാലോ അഞ്ചോ മുട്ടുകളും ശല്ക്കങ്ങളില് പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല് വില്ത്തുമ്പുവരെയുള്ള നീളമാണ് നടീല്അകലം. തായ്ച്ചെടിയുടെ ചിനപ്പുകളും നടാന് ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില് നടത്തിയ പരീക്ഷണങ്ങളില് ചെടികള് തമ്മില് 30 സെ.മീറ്ററും വരികള് തമ്മില് 15 സെ.മീറ്ററും അകലം നല്കിയപ്പോള് കൂടുതല് വിളവ് ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില് കീടരോഗങ്ങള് പ്രശ്നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില് വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്ടി കുറഞ്ഞസ്ഥലങ്ങളില് ജൈവവളം ചുവടൊന്നിന് മൂന്നു കിലോഗ്രാം ചേര്ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത് കാലിവളം ഇതേ അളവില് ചേര്ത്ത് മണ്ണ്കൂട്ടണം. ശാസ്ത്രീയമായകൃഷിരീതിയില് 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന് എന്ന തോതില് ശുപാര്ശയുണ്ട്. കായികവളര്ച്ചാകാലം 120 ദിവസമാണ്. കാലത്ത് കളവളര്ച്ച നിയന്ത്രിക്കണം. മണ്ണ് പുതയ്ക്കുന്നത് വിളവ് വര്ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്. നടീല് കഴിഞ്ഞ് പത്തുമാസം പിന്നിട്ടില് കൂവ വിളവെടുപ്പിന് കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത് വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്. വ്യാപകമായി കൃഷിയിറക്കുമ്പോള് ഹെക്ടറൊന്നിന് 20-25 ടണ് വിളവ് അനായാസം ലഭിക്കുന്ന വിളവാണിത്
പോസ്റ്റ് ചെയ്തത് : ചെറുശ്ശോല 
---------------------------------------------------------------------------------------
..............

2 comments:

  1. ക്കാട്ട്‌ കൂവ ബക്ഷ്യ യോഗ്യമാണൊ?

    ReplyDelete
  2. ഭക്ഷിയായോഗിയമാണ്

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)