Wednesday, June 6, 2012

ക്യഷിയും, ക്യഷിരീതികളൂം



മൂപ്പുകൃഷി




          മൂന്നുവിളയായി ചെയ്യുന്ന കൃഷിരീതിയാണിത്.  ഒന്നാംവിള വിരിപ്പ്രണ്ട് മുണ്ടകന്‍, മൂന്ന് പുഞ്ച എന്നിങ്ങനെയാണ് ഇവ.  ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുടങ്ങി സെപ്തംബര്‍-ഒക്ടോബറില്‍ വിളവെടുക്കുന്നതാണ് വിരിപ്പ് കൃഷി (ഒന്നാംവിള).  ഇവയ്ക്ക് ഖാരിഫ് എന്നും പേരുണ്ട്.  രണ്ടാംവിള, റാബി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുണ്ടകന്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഡിസംബര്‍-ജനുവരിയില്‍ വിളവെടുക്കുന്നു.  മൂന്നാംവിളയായ പുഞ്ച ഡിസംബര്‍-ജനുവരിയില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുക്കുന്നത്.
പുനംകൃഷി



  മലബാര്‍ പ്രദേശത്ത് നിലനിന്നിരുന്ന പ്രത്യേക കൃഷിരീതിയാണിത്.  കുന്നിന്‍ ചെരുവുകളിലാണ് ഈ കൃഷിരീതിയുണ്ടായിരുന്നത്.  കാടു വെട്ടിത്തെളിച്ച് തീയിട്ട് കരിച്ചതിനുശേഷം വരിയ എന്ന പ്രത്യേകതരം ഉപകരണം കൊണ്ട് മണ്ണിളക്കി വിത്തിടും.  നവര, പൂത്താട തുടങ്ങിയ വിത്തുകളാണ് ഇതിന് ഉപയോഗിക്കുന്നത്. 
കരകൃഷി



 താഴ്ന്ന കരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന രീതിയാണ് കരകൃഷി.  തെങ്ങിന്‍തോപ്പുകളിലും മറ്റു കരപ്പാടങ്ങളിലും ഇടവിളയായി ചെയ്യുന്ന ഈ കൃഷിരീതിയില്‍ മൂപ്പ് കുറഞ്ഞ വിത്തുകളാണ് ഉപയോഗിക്കുക.  
കൈപ്പാട്കൃഷി



     പൊക്കാളി എന്നും ഇതിനു പേരുണ്ട്.  കടല്‍ സാമീപ്യമുള്ള പ്രദേശങ്ങളില്‍ നടത്തുന്ന പ്രത്യേക കൃഷിരീതിയാണിത്.  ഇവിടെ ഒരു വിള മാത്രമേ കൃഷിയിറക്കൂ.
കായല്‍കൃഷി



    സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നതും ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില്‍ ചെയ്യുന്നതുമായ കൃഷിരീതിയാണിത്. ഇവിടെ വലിയ ബണ്ടുകള്‍ കെട്ടി ഉപ്പുവെള്ളം വറ്റിച്ച് കൃഷിയിറക്കും. 
വിരിപ്പ് കൃഷി (ഒന്നാംവിള)



വിരിപ്പ് കൊയ്ത്ത് - ഒന്നാംവിളയായി വിരിപ്പ് കൃഷിയാണ് ചെയ്തിരുന്നത്.  ഒന്നാം വിളക്ക് നിലമൊരുക്കുന്നത് മിഥുനത്തിലാണ്.  വിളവെടുക്കുന്നത് കന്നിമാസത്തിലുമാണ്. 
  
     വെള്ളരി, കഴമ, ആര്യന്‍ എന്നീ വിത്തുകളാണ് ഇതിനുപയോഗിക്കുന്നത്.  ഞാറു പാകിയതുമുതല്‍ കൊയ്തെടുക്കുന്നതുവരെ പാടത്ത് വെള്ളം ഉണ്ടാകണം. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.   ജലസേചനത്തിനായി ഏത്തക്കൊട്ട, ചക്രം എന്നിവയാണ് ഉപയോഗിക്കുന്നത്.  പച്ചിലകള്‍, ചാണകം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്.
മുണ്ടകന്‍ കൃഷി (രണ്ടാംവിള)



    രണ്ടാംവിളയായ മുണ്ടകന്‍ കൃഷിക്ക്  നിലമൊരുക്കുന്നത് തുലാം മാസത്തിലും വിളവെടുക്കുന്നത് മകരമാസത്തിലുമാണ്.  കൊയ്ത്ത് നടക്കുമ്പോള്‍ പാടം നന്നായി ഉണങ്ങിയിരിക്കണം.  രണ്ടാംവിളയായി മുണ്ടകന്‍,  കമ്പിനി വെള്ളരി, കുംബളോന്‍ തുടങ്ങിയ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്.
പുഞ്ചക്കൃഷി (മൂന്നാം വിള)



          കുംഭമാസം ഒന്നിന്  നടത്തുന്ന ഒരുതരം കൃഷിരീതിയാണിത്.   മൂന്നാംവിളയായ പുഞ്ചക്ക് കുംഭമാസത്തിലാണ് നിലമൊരുക്കുന്നത്,  വിളവെടുപ്പ് എടവംമിഥുനം മാസത്തിലാണ്.   മൂപ്പു കുറഞ്ഞനെല്ലാണ് മൂന്നാംവിളക്ക് ഉപയോഗിക്കുന്നത്.  തെക്കന്‍ചീരഉറുണിക്കഴമ എന്ന ഉരുണ്ടതും സ്വാദേറിയതുമായ നെല്ലാണ് കൃഷിചെയ്തിരുന്നത്.

        വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.  ആദ്യം കൃഷി സ്ഥലത്തിന്റെ അരികും തലയും ചെത്തിയിടണം.   ഒന്നാം വിളക്ക് ഒമ്പത് ചാല്‍ പൂട്ടി വെണ്ണീറ് വളപ്പൊടി കൂട്ടി ചേര്‍ത്തിടും. രണ്ടാം വിളക്ക് വെള്ളത്തില്‍ പൂട്ടി ഊര്‍ന്ന് കലര്‍ത്തി ഒമ്പതാം ചാലില്‍ ഊര്‍ച്ചമരം കൊണ്ട് നിരത്തി ഞാറ് പറിച്ച് നടും.  ഞാറിന്റെ മൂപ്പ് 20 മുതല്‍ 35 ദിവസം വരെയാണ്.  പുഞ്ച വിത്തിന്റെ മൂപ്പ് 20  ദിവസം തന്നെ മതിയാവും.  വിത്തിന് കൊയ്ത്ത് കഴിഞ്ഞ് 30 ദിവസം വരെ പഴക്കം കൊടുക്കണം.  30 ദിവസം മുതല്‍ 8മാസത്തിനുള്ളില്‍ വിത്ത് മുളക്കും. കണ്ടം പൂട്ടി നിരത്തിയിട്ട് വിതക്കാനുള്ള നെല്‍വിത്ത് നെല്ലിക്കയുടെ ഇലകോരി ചാക്കിലിട്ട് നെല്ല് ഇതിലിട്ട് പുതര്‍ത്തി അതിനുമുകളില്‍ കല്ല് കയറ്റിവെച്ച് അമര്‍ച്ച ചെന്ന് വിത്ത് മുളക്കണം.  മുളപാകമായാല്‍ കള്ളിയും ചാലുമായി പാകണം.  അതിനുമുമ്പ് വയലില്‍ നിന്ന് വെള്ളം  നല്ലവണ്ണം വാര്‍ത്ത് പട്ടിക ഉപയോഗിച്ച് നിലം വടിച്ചതിനുശേഷം ഞാറ് പറിച്ചു നടണം.  കതിര്‍ വിളയുമ്പോള്‍ കൊയ്തെടുക്കാം.  ഈകൃഷി രീതിക്ക് വളമായി ഉപയോഗിക്കുന്നത് ചാണകംതോല്‍കോഴിക്കാഷ്ഠംകീടനാശിനി എന്നിവയാണ്. കളനിയന്ത്രണം നടത്തിയിരുന്നത്വയലില്‍ കൂടി നടന്ന് നെല്ലില്‍ ചവിട്ടി താഴ്ത്തല്‍ മുറം കൊണ്ട് ചാഴി കോരുക,പനമ്പട്ടയുടെ തണ്ടില്‍ കോറമുണ്ട് കൊണ്ട് വലകെട്ടി കോരി ചവിട്ടി കൊല്ലുക എന്നിങ്ങനെയാണ്. ജലസേചനത്തിനായി ഏത്തക്കൊട്ട ഉപയോഗിച്ച് വെള്ളം തേവി വയലില്‍ എത്തിക്കുകയായിരുന്നു.  
മോടം കൃഷി

     പറമ്പിലാണ് മോടംകൃഷി ചെയ്യുന്നത്. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.  ചിങ്ങമാസത്തിലാണ് കൊയ്തെടുക്കുന്നത്.  ഇതിന് നനവ് ആവശ്യമില്ല.  ഇതിന്റെ പുത്തരി വളരെ സ്വാദേറിയതാണ്.  ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ പുത്തരി ഉണ്ടാക്കി ഉപയോഗിക്കുന്നത്.
നെല്‍കൃഷിരീതി



            ആദ്യമായി നെല്‍കൃഷിക്കനുയോജ്യമായ നിലം കരിനുകവും ഊര്‍ച്ചമരവുമുപയോഗിച്ച് ഉഴുതി നെല്ല് വിതക്കുന്നു.  നെല്ല് മുളച്ച് ഞാറായാല്‍ ചാണകവും തോലും വളമായി ഉപയോഗിച്ച് ഞാറ് നടീല്‍ ആരംഭിക്കുന്നു. സ്ത്രീകള്‍ നിരന്നു നിന്ന് പാട്ടുപാടിയാണ് ഞാറു നട്ടിരുന്നത്. ഇതിനെ ഞാറ്റുപാട്ട് എന്നു പറയുന്നു. ജലസേചനത്തിനായി മരംകൊണ്ടുണ്ടാക്കിയ ഏത്തകൊട്ടയാണ് ഉപയോഗിച്ചിരുന്നത്.  പണ്ടുകാലത്ത് ഒരു വര്‍ഷത്തില്‍ മൂന്നു തവണ കൃഷിയിറക്കിയിരുന്നു.  മിഥുനമാസത്തില്‍ നട്ടത് മകരമാസത്തിലും തുലാമാസത്തില്‍ നട്ടത് മകരമാസത്തിലുമായിരുന്നു കൊയ്തിരുന്നത്.  കുംഭത്തിലാണ് പുഞ്ചകൃഷിയിറക്കുന്നത്.  ആദ്യ കൊയ്ത്തില്‍ കിട്ടുന്ന നെല്ലിനെ ഇടിച്ച് അരിയാക്കി വയ്ക്കുന്ന അരിയെ പുന്നെല്ലരി എന്നാണ് അറിയപ്പെട്ടിരുന്നത്.  ഇത് കുടുംബത്തിലെ എല്ലാവരും കഴിക്കണം എന്ന ആചാരമുണ്ട്.  നെല്ല് സൂക്ഷിച്ചിരുന്നത് ഒരു പ്രത്യേക മരപ്പെട്ടിയലായിരുന്നു.  ഇതിനെ പത്തായം എന്നാണറിയപ്പെട്ടിരുന്നത്.  സ്വന്തം ആവശ്യത്തിനുള്ളത് സൂക്ഷിച്ച് ബാക്കി മറ്റു സമുദായക്കാര്‍ക്ക് വിറ്റിരുന്നു.

    ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായാണ് വിളവെടുക്കുന്നത്.  വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെയാണ് ഈ വിളവെടുപ്പ്.  ആദ്യ വിളവെടുപ്പായ വിരിപ്പില്‍ ആര്യന്‍, കൂട്ടുമുണ്ടോന്‍ എന്നീ  വിത്തുകളാണ് വിതക്കുക. മഴക്കാലത്താണ് ഇത് വിളവെടുക്കാന്‍ തുടങ്ങുക.  മേടമാസത്തിലാണ് ഞാറ് പറിച്ചു നടുന്നത്.  ഇടവം, മിഥുനം മാസങ്ങളിലാണ് നെല്ല് വിളയുന്നത്. കന്നിമാസത്തില്‍ കൊയ്തെടുക്കും.
            

     മുണ്ടകന്‍ വിളവെടുപ്പ് നടത്തുന്നത് മകരം കുംഭം മാസങ്ങളിലാണ്.  ആര്യന്‍, കുമ്പളോന്‍ , വെമ്പാല എന്നീ വിത്തുകളാണ് വിതക്കുക.  ആര്യന്‍ നെല്ലിന് കുമ്പളോന്‍ നെല്ലിനെക്കാള്‍ വലിപ്പവും സ്വാദുമുണ്ടാകും.  ചിങ്ങം, കന്നി, തുലാം മാസങ്ങളിലായാണ് ഞാറു നടുന്നത്.   മൂന്ന് മാസമോ അല്ലെങ്കില്‍ നെല്ല് പാകമായാല്‍ മുണ്ടവിളകള്‍ കൊയ്യെടുക്കുന്നത്.              മൂന്നാം ഘട്ടത്തിലാണ് പുഞ്ച കൃഷി ചെയ്യുന്നത്.  തെക്കന്‍ചീര വിത്താണ് ഇതിനായി ഉപയോഗിക്കുക.   
കളനിയന്ത്രണം



    കളസസ്യങ്ങള്‍ പ്രധാനമായും പത്തായപ്പുല്ല്, പൊള്ളപ്പുല്ല്, നെരീങ്ങ മുതലായവയാണ്.  സാധാരണഗതിയില്‍ ഇവയെപറിച്ചുകളയുകയാണ് പതിവ്. ചില സമയങ്ങളില്‍ ഇവയെ മണ്ണില്‍ തന്നെ ചവിട്ടിത്താഴ്ത്താറാണ് പതിവ്. 
കന്നിക്കൃഷി


    ഇത് ബ്രാഹ്മണ സമുദായക്കാര്‍ തുടങ്ങിവെച്ച നെല്‍കൃഷി രീതിയാണ്.   ഐശ്വര്യം തുടങ്ങുന്നത് ഈ കൃഷിയില്‍ നിന്നാണ് എന്നാണ് വിശ്വാസം.  വെള്ളം അധികം കെട്ടി നില്‍ക്കാത്ത ഉയര്‍ന്ന പ്രദേശത്താണ് ഈ കൃഷി ചെയ്യുന്നത്.  മീനമാസം അവസാനത്തിലോ മേടമാസമാദ്യമോ വിത്ത് വിതക്കാം.  വെള്ളം അധികം കെട്ടിനില്‍ക്കുന്ന സ്ഥലമാണെങ്കില്‍ വെള്ളം വാര്‍ത്തുകളഞ്ഞാണ് ഞാറ് നടുന്നത്.  ഈ ഞാറ് പാകമാവുമ്പോള്‍ പറിച്ച് ഉഴുത പാടങ്ങളില്‍ നടുന്നു.  രണ്ടോ മൂന്നോ ചാല്‍ ഉഴുതുകഴിഞ്ഞാല്‍ പച്ചിലവളങ്ങളും  വെണ്ണീറുമിട്ട്  വീണ്ടും പൂട്ടുന്നു.  ചിങ്ങമാസത്തിലോ കന്നിമാസത്തിലോ ആയാണ് കൊയ്തെടുക്കുന്നത്.
ചാമക്കൃഷി


     പുതുമഴ പെയ്തുകഴിഞ്ഞാല്‍ ചാമ വിതക്കാം.    രേവതി, ഭരണി, രോഹിണി ഞാറ്റുവേലകളില്‍ പൊടിവിതയായി ചാമ ഇടുന്നു.  നെല്ല് കൊയ്തെടുത്ത പാടങ്ങളില്‍ ഇടവിളയായാണ് ചാമവിത്ത് വിതക്കുന്നത്.   കൃഷിചെയ്ത വയലില്‍ ആവശ്യത്തിനുവേണ്ട വളങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ഈ കൃഷിക്ക് പ്രത്യേകിച്ചൊന്നും ചേര്‍ക്കേണ്ട ആവ ശ്യമില്ല.   ഏകദേശം   രണ്ട് മാസം മൂപ്പായാല്‍ ചാമ കൊയ്തെടുക്കാം. അതിനുശേഷമാണ് വെള്ളക്കഴമ, ആര്യന്‍, തുടങ്ങിയ വിത്തിനങ്ങള്‍ വിതക്കുന്നത്. വൃശ്ചികമാസത്തോടുകൂടിയാണ് ചാമ കൊയ്യുന്നത്.  ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാം.  ഇതിനായി പ്രത്യേകിച്ചൊരു പരിചരണവും ആവശ്യമില്ല. 
വല്ലോട്ടിയും വിത്തു സൂക്ഷിക്കലും

    
      കാര്‍ഷികവൃത്തികള്‍ക്കായുള്ള മുറങ്ങളും പറക്കൊട്ടകളും വല്ലങ്ങളും ഉണ്ടാക്കാനുള്ള അവകാശം അതാതു ദേശത്തെ പറയര്‍ക്കാണ്.  വിത്തു സൂക്ഷിക്കുന്നതിനുള്ള വല്ലം ഇന്ന് അപൂര്‍വമാണ്.  വിത്തുകൊട്ട, വല്ലോട്ടി എന്നിങ്ങനെ ഇവ പല രൂപത്തിലുണ്ട്.  ഇവ 10 പറ കൊള്ളുന്നതുമുതല്‍ 50 പറ കൊള്ളുന്നതുവരെ പല അളവിലുണ്ട്.  വല്ലോട്ടിക്ക് 6 അടി ഉയരമുണ്ടാകും.  അടിയില്‍ കോണ്‍ ആകൃതിയിലും മുകളിലേക്ക് വൃത്താകൃതിയിലും പണിയുന്നു.  ഒരു പറയ്ക്ക് എടങ്ങാഴി നെല്ലായിരുന്നു വേതനം.  വിത്തു പാടത്തേക്കു കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതാണ് വിത്തുകൊട്ട.
വിത്ത് ഉണക്കുന്ന വിധം

        
  നെല്ല് നല്ല വെയിലത്തിട്ടാണ്  ഉണക്കേണ്ടത്.  അതിനുശേഷം നല്ലതുപോലെ കാറ്റത്തിട്ട് പതിരും തുളനും മുറിയും കളയണം.  നല്ല നെല്ലെടുത്ത് വെയിലത്തിട്ട് സൂചിക്കു കുത്താന്‍ നൂറില്‍ എടുക്കുക.  (സൂചിക്ക് കുത്താന്‍ പാകം -  നെല്ല് നടുവെ പൊട്ടിച്ചാല്‍ ഉള്ളില്‍ സൂചിയുടെ കനം നെല്ല് ഉണങ്ങാന്‍ പാടില്ല)  ഒരു ദിവസം രാത്രി മഞ്ഞു കൊള്ളിക്കുക.  പിറ്റെ ദിവസം ഉണക്കി നന്നായി സൂക്ഷിക്കുക.  വട്ടന പണിക്ക് വിത്ത് മുളപ്പിക്കണ്ട.  വിത്ത് കാറ്റത്തിട്ട് ഉണക്കി കണ്ടത്തില്‍ വിത്ത് വയ്ക്കുകയോ, വിതക്കുകയോ ചെയ്യാം.  അത് മണ്ണിന്റെ ചുവടെ കിടന്നു മുളച്ചുവരും.  ഇതിനുപയോഗിക്കുന്ന നെല്ല് ചിങ്ങമാസത്തിലേതാകണം.  പുതുമഴക്കാണ് വിതക്കേണ്ടത്. ധനുമാസത്തിലെ നെല്ല് ഉണക്കി സൂക്ഷിച്ചു വെക്കണം.  കര്‍ക്കിടകമാസത്തില്‍ നെല്ല് ഒരു ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് മുറ്റത്തു തടകൂട്ടി വാരിയിടുക.  തടവെക്കാന്‍ വാഴപ്പിണ്ടി കൂട്ടിവെക്കുന്നു.  ഇതില്‍ കൂവയില പരത്തി വാരിയിടുക.  ഇടക്കിടയ്ക്ക് കൂവയിലയിട്ട് മൂടി ഭാരം വെയ്ക്കണം.  പിറ്റെദിവസം കാലത്ത് നല്ലവെള്ളം തളിച്ച് വിത്ത് നനച്ചു കൂട്ടണം.  മുകളിലെ ഭാരം മാറ്റിയിട്ടു വേണം നനച്ചു കൂട്ടേണ്ടത്.  നനച്ചു കൂട്ടുക - (നെല്ല് കൈകൊണ്ട് മുകളിലേക്ക് ഇളക്കി കൂട്ടുന്നതിനെയാണ്) അതിനു മീതെ ആദ്യത്തെപോലെ ഇലവെച്ച് ഭാരം വയ്ക്കണം.  ഇതുപോലെ സന്ധ്യക്കും ഭാരം മാറ്റി നനച്ചു കൂട്ടണം.  രണ്ടു ദിവസം ഇപ്രകാരം ചെയ്യണം.  മൂന്നാം ദിവസം വിത്ത് പൊട്ടിയിട്ടുണ്ടാകും.  മുളച്ചില്ലെങ്കില്‍ ചാണകവെള്ളം തെളിച്ച് കെട്ടിവെച്ചാല്‍ മതി.  പിന്നെ വെള്ളം ഒഴിക്കണ്ട.  ഉലര്‍ത്തിക്കൂട്ടി ഭാരം വെച്ചാല്‍ നാലാം ദിവസം എല്ലാ വിത്തും നന്നായി മുളച്ചിട്ടുണ്ടാകും.  ഇത് ഒരുക്കിയ വയലില്‍ വിതക്കുക.  വിതക്കാന്‍ കൊണ്ടുപോകുമ്പോള്‍ മുളച്ച ഒരു നെല്‍വിത്തുപോലും കളയരുത്.  വയലിലെ വിതച്ച വിത്ത് 28 ദിവസം കഴിഞ്ഞാല്‍ പറിച്ചു നടാം.  10 പറ കൃഷിയുണ്ടെങ്കില്‍ 8 പറ നെല്ല് മുളപ്പിച്ചാല്‍ മതി.
കരോന്‍മാടുക

    
     കരോന്‍മാടുകയെന്നത് ഉത്തരകേരളത്തില്‍ സമൃദ്ധിയെ സൂചിപ്പിക്കുന്ന ഗ്രാമശൈലിയാണ്.  പണ്ടുകാലത്ത് വിത്തു സൂക്ഷിച്ചിരുന്നത് കരോന്‍മാടിയിലായിരുന്നു.  വിത്തുവല്ലം തന്നെയാണ് കരോന്‍.  ചാണകം തേച്ച നിലത്ത്  പുല്ലുവിരിക്കുന്നു.  അതിനുമുകളില്‍ വട്ടത്തില്‍ നിരത്തി കയറുകെട്ടി ബലം വരുത്തുന്നു.  25 പറ നെല്ലു വരെ കൊള്ളുന്ന കരോന്‍മാടും.  ഭക്ഷ്യാവശ്യത്തിനുള്ള നെല്ലാണ് കരോന്‍മാടി സൂക്ഷിച്ചിരുന്നത്.  വിത്തു സൂക്ഷിച്ചിരുന്നത് ചെറിയ വൈക്കോല്‍ പൊതികളാക്കിയായിരുന്നു.  വിതക്കാന്‍ വേണ്ടിവരുന്ന വിത്തുപൊതികളുടെ എണ്ണമനുസരിച്ച് ഇത്ര പൊതിപ്പാടു നിലമെന്നായിരുന്നു പണ്ടൊക്കെ വയലിന്റെ വിസ്തൃതി പറഞ്ഞിരുന്നത്.  പത്തായത്തിന്റെ താക്കോലും കക്ഷത്തിലിറുക്കി നടക്കുന്ന കാരണവന്‍മാരെ പറ്റിച്ച് തറവാട്ടിലെ സ്ത്രീകള്‍ പൊതിയില്‍ നിന്നും വിത്തെടുത്ത് കുത്തി കഞ്ഞിവെച്ച് കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.    വിരിപ്പുകൃഷിയുടെ പൊലിവ് കണ്ടത്തിലെ ചില ലക്ഷണങ്ങള്‍ നോക്കി കര്‍ഷകര്‍ പറയുമായിരുന്നു.  നെല്ലിന്റെ കതിരിലും ഇലയിലുമെല്ലാം കറുപ്പും വെളുപ്പും നിറത്തില്‍ മല്ലിവിത്തുപോലൊന്ന് നിരനിരയായി തൂങ്ങിക്കിടക്കുമായിരുന്നു.  ഇത് ശലഭത്തിന്റെ പ്യൂപ്പയായിരിക്കാം.  ഇതുകണ്ടാല്‍ അക്കുറി കരോന്‍മാടാമെന്നാണ് നാട്ടുചൊല്ല്.  കണ്ടത്തില്‍  കതിരുകള്‍ക്കിടയില്‍ ചീവോതിക്കുറി കണ്ടാലും വിളവ് സമൃദ്ധമാവും.  നെല്ലില്‍ ഏതോ ഫംഗസ് ഉണ്ടാക്കുന്ന ഇരുണ്ടനിറമുള്ള ഒരുതരം പൊടിയാണിത്.  ശ്രീ ഭഗവതിയുടെ പ്രസാദം.  ഇതുകൊണ്ട് പൊട്ടുതൊടുന്നത് ഐശ്വര്യദായകമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.  വാരിപ്പൂവ് എന്ന പേരിലാണ് പാലക്കാട് പ്രദേശങ്ങളില്‍ ചീവോതിക്കുറി അറിയപ്പെടുന്നത്. ആധുനികകൃഷി ശാസ്ത്രജ്ഞന് രോഗകീടങ്ങളായ പുഴുവും പ്രാണിയും പൂപ്പലുമാണ് ഇവിടെ വിളവിന്റെ ദേവതാപ്രസാദമാവുന്നത്.
പുഞ്ചകൃഷി, വിത്തിനങ്ങള്‍


         മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് സാധാരണ ഉപയോഗിക്കാറ്.  തെക്കന്‍ചീരവിവിധതരം ചീരകള്‍,  നവര,തൊണ്ണൂറാന്‍പടന്നവിളതവളക്കണ്ണന്‍പള്ളിയാരല്‍ .

ഒന്നാം വിള. 
  വിത്തിനങ്ങള്‍. ഓണാട്ടന്‍ആര്യന്‍  -  ആദ്യ വിളക്ക് മാത്രം വിളവെടുക്കാന്‍ പറ്റിയത്.  പടന്നവിളതൊണ്ണൂറാന്‍,തവളക്കണ്ണന്‍ചുവന്നകൈമമുണ്ടികൈമ .   

വിളകള്‍. നെല്ല്. 
തൊണ്ണൂറാന്‍              -    മൂന്നുമാസത്തെ മൂപ്പ്.                        
മസൂരി                       -    90-100 ദിവസങ്ങള്‍.                        
 ഞാറിന്                    -    30  
ആര്യന്‍                     -   40-45                         
നെല്ല് കൊയ്യാന്‍      -   120.                              
 എണ്ണപ്പട്ട                       (2)                         
ചിറ്റേനിയം                     (2)                           
 ഓണാട്ടന്‍                      (1)                            
മുണ്ടിക്കയ്മ                      (1)                              
പറമ്പട്ടേന്‍                     (1)                            
വെള്ളച്ചകിരി               (1)                          
നകര                            (1) / (2)                            
 മുണ്ടകന്‍                        (2)                                           
ചിറ്റേനിയം കുത്തി ചിറ്റിട്ടു.                                   
മുണ്ടകന്‍ കുത്തി മുണ്ടണ്ട. 
വിവധതരം വിത്തിനങ്ങള്‍.



      സമ്പന്നമായൊരു കാര്‍ഷി പാരമ്പര്യം കേരളത്തിനുണ്ടായിരുന്നവെന്നതിന് തെളിവാണ് മുമ്പുണ്ടായിരുന്ന വൈവിധ്യമാര്‍ന്ന വിത്തിനങ്ങള്‍.  ഓരോ വിത്തും അതാത് പ്രദേശത്തിനും കാലാവസ്ഥക്കും മണ്ണിന്റെ സ്വഭാവത്തിനും അനുസരിച്ച് രൂപപ്പെടുന്നവയായിരുന്നു.   

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില വിത്തിനങ്ങള്‍.            
        അന്നച്ചെമ്പ,  അരിക്കിനായി,  അല്ലിക്കണ്ണന്‍,  ആനക്കൊമ്പന്‍,  അരുവാക്കാരി,   ആര്യന്‍,  ഇരിപ്പാല,ഇരിപ്പുചെമ്പഒറ്റല്‍, മുണ്ടോന്‍,  ഓക്കപ്പുഞ്ച,  ഓങ്ങന്‍കുട്ടാടന്‍,   ഓടച്ചന്‍,  ര്‍ക്കഴമ,  കട്ടമൂടന്‍.  കഴമകരിഞ്ചന്‍കരിഞ്ചിറ്റേനി,  കരിയടക്കന്‍,   കറുകകുട്ടാടന്‍,  കറുത്ത ഇട്ടിക്കണ്ടപ്പന്‍,  കറുത്തേനി,  ര്‍ത്തരിമൂടന്‍,   കവുങ്ങിന്‍പൂത്താടകീരിക്കണ്ണന്‍,  കീരിപ്പല്ലന്‍കുമ്പ്രോന്‍,  കുട്ടാടന്‍,  കുട്ടിമൂടന്‍,   കുതിര്‍,  കുഞ്ഞതികിരാഴി,  കുഞ്ഞിനെല്ല്,  കുറുക,  കുറുറായികൊടിയന്‍ ചെമ്പാവ്,   കൊളപ്പാല,  കൊളുമ്പിച്ചീര,  കോഴിവാലന്‍,  ചാരചെമ്പാവ്,  ചിന്താര്‍മണിയന്‍ ചിറ്റേനിചീരച്ചെമ്പ,  ചുവന്നതോവ്വന്‍,  ചെങ്കഴമ,  ചെന്നിനായകം,  ചെന്നെല്ല്,   ചെറുമണല്‍,  ചെറുവെള്ളരിചോപ്പുപുഞ്ച,   ചോന്നരി,  ചോന്നോംപാല,  ചോന്നാര്യന്‍,   ചോന്നോളി,  ചോമാല,  തവളക്കണ്ണന്‍തിരിഞ്ഞവെള്ള,  തെക്കന്‍ചീ,  തൊണ്ണൂറാന്‍ വിത,  നവരനവരപ്പുഞ്ച,  പറമ്പന്‍ തൊവ്വന്‍,  പറമ്പും കൊട്ടപള്ളിയാരല്‍,  പുഞ്ചക്കയമ,   പൂച്ചെമ്പമട്ടച്ചെമ്പ,  മരോക്കി,  മലയാര്യന്‍,  മലോടുമ്പന്‍,  മാലക്കാരന്‍,  മുക്കുലത്തി,മുണ്ടോക്കണ്ണന്‍,  മുണ്ടോക്കുട്ടി,  മുണ്ടോമ്പാല,  മുത്തുപ്പട്ടസ,  മോടോന്‍,   വടക്കന്‍,   വട്ടന്‍,  വട്ടച്ചീര,  വരിനെല്ല്വെട്ടിക്കുട്ടാടന്‍,  വെളുത്തഇണ്ടിക്കണ്ടപ്പന്‍,  വെളുത്തേനികഴമ,  വെള്ളതോവ്വന്‍,  വെള്ളക്കോലി,   വെള്ളപ്പുഞ്ച, വെള്ളരി,  വെള്ളരിമൂടന്‍,  വെള്ളമുണ്ട,  വൈര,  വൃശ്ചികപ്പാണ്ടികുഞ്ഞിവിത്ത്കരിഞ്ചെന്നെല്ല്ഓലനാരന്‍,വെളിയന്‍, കവുങ്ങിന്‍ പൂത്താടനാരോന്‍, നഗരിതൌവ്വന്‍, ചോവാലപാണ്ടിമലയുടുമ്പചിതിരത്തണ്ടന്‍,ചൌവ്വരിയന്‍, പാല്‍ക്കണ്ണി ചെന്നെല്ല്തൊണ്ടന്‍, ജീരകശാലഗന്ധകശാലഓര്‍ത്തടിയന്‍നീര്‍ക്കഴമവെള്ളരിയന്‍.വെള്ളരി, തവളക്കണ്ണന്‍ , വെട്ടേരി, ചീരോചെമ്പന്‍ , പറമ്പുവട്ടന്‍, രാജക്കഴമ, ചിറ്റേണി, ചേറ്റാടി, മൈസൂരി, ഐശ്വര്യ. മുത്തുവാന്‍, മുണ്ടകന്‍, രാരിയന്‍, തൊണ്ടവെളുത്തോന്‍ , വാനില്‍ കുറുമ, പഞ്ചമുരിക്കന്‍, മേനികഴകന്‍, താളുങ്കന്‍, മണക്കളന്‍, പൊന്നരിയന്‍, കഴമ.  ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണന്‍, ത്രിവേണി, ചേറ്റാടി എന്നിവ.  മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെല്‍ വിത്താണ് മോടന്‍.  പഴയ നെല്ലിനങ്ങള്‍ക്ക് നല്ല ഉല്പാദനശേഷിയുണ്ടായിരുന്നു.  അന്നത്തെ കൃഷിക്ക് രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.  അതുപോലെ വിത്തിനങ്ങള്‍ക്ക് നല്ല പ്രതിരോധശേഷിയുമുണ്ടായിരുന്നു.   വെള്ളം കെട്ടിനില്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂപ്രദേശങ്ങളെ തട്ടുതട്ടുകളായി തിരിച്ചിരുന്നു. 
പ്രധാന നെല്‍വിത്തുകള്‍ -  ചിത്തിരത്തണ്ടന്‍, വെള്ളരിയന്‍, പാണ്ടി, ഓലനാരന്‍, തൊണ്ടന്‍, വെളിയന്‍, തൗവ്വന്‍.
  
പുതിയ ഇനങ്ങള്‍ അന്നപൂര്‍ണരോഹിണിത്രവേണിജ്യോതിഅഹല്യരേവതിഉമസാഗരഐശ്വര്യ,ആതിരഐ.ആര്‍. എട്ടജയ. 

സങ്കരയിനം വിളകള്‍

നെല്ല് -  പൊന്നാര്യന്‍, ത്രിവേണിസുവര്‍ണ, രേഖആതിരകാര്‍ത്തികഅന്നപൂര്‍ണഐശ്വര്യജയ,  ജ്യോതി.

ഗോതമ്പ് -  കല്യാണ്‍, സോനഗിരിജസോണാലിക.
നെല്‍കൃഷി രീതികള്‍

                  കൃഷി രീതി.    ഇടവം മിഥുനം മാസത്തില്‍ ഒന്നാം കൃഷി.  മേടത്തില്‍ വിത്ത് വിതക്കും.  (കൊച്ചിവിത്തോ തൊണ്ണൂറാം വിത്തോ)  ആയിരിക്കും.  കാലവര്‍ഷം കൂടിയാല്‍ കളകള്‍ പറിക്കും.  വെള്ളം നല്ലവണ്ണം കെട്ടി നിര്‍ത്തും.  പറിച്ച് നടാന്‍ വേണ്ടി കര്‍ക്കിടകം 5 ന് ഞാറ് പാകും.  (വിത്തിന്റെ പേര് പത്തൊമ്പതോ ചെറുവെള്ളരിയോ ആവും)  വരമ്പെല്ലാം വൃത്തിയാക്കി പാടം ഉഴുത് ശരിയാക്കിയിട്ട് ഞാറ് പറിച്ച് നടും.  1ഏക്കറിന് ഒരു ചാക്ക് ഫാക്ടം ഫോസ് ഇടും.  പിന്നീട് ചിങ്ങം 5 നോ 10 നോ കൊയ്യും.  വീണ്ടും കന്നുകളെ കൊണ്ട് ഉഴുതും.  കന്നിമാസം ആവുമ്പോഴേക്കും രണ്ടാം വിളക്ക് വീണ്ടും രാസവളങ്ങ ള്‍ ചേര്‍ക്കും.  ധനു 15 ന് വീണ്ടും കൊയ്തെടുക്കും.  ഇങ്ങനെയാണ് നെല്കൃഷിയുടെ രണ്ടാം വിളവ് തീര്‍ക്കുന്നത്.  അനുയോജ്യമായ മണ്ണ് ചെളിമണ്ണാണ്.  1 ഏക്കറിന് 100 പറ  നെല്ല് ഉണ്ടാകും.  ആദ്യ വിളക്ക് 100 ഉണ്ടായാല്‍ രണ്ടാമത്തെ വിളക്ക്75 ആവും.                

വളപ്രയോഗം          
ജൈവവളം    -   തോല്‍, (മരത്തിന്റെ ഇലകള്‍)  ചാണകം (ഉണങ്ങിയത്),  ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം.          രാസവളം      -    പൊട്ടാസ്യം,  യൂറിയ.           
 ജലസേചനം                    അടുത്തുള്ള ചോലയില്‍ നിന്നോ കുളത്തില്‍ നിന്നോ ചാല്‍ കീറി ആവശ്യമായ വെള്ളം എത്തിക്കുന്നു.പ്രധാന ജലസേചന മാര്‍ഗം തേക്കൊട്ട ഉപയോഗിച്ചായിരുന്നു.  ഒരു കുട്ടയുടെ മറ്റേ തലക്കല്‍വലിയ കല്ലു കെട്ടി അത് കുളത്തിലേക്കോ കിണറിലേക്കോ ഇടുന്നു.  കയറിന്റെ അറ്റം കപ്പിയിലൂടെ ഒരു പ്രത്യേക രീതിയില്‍ കടത്തിവിട്ടിരിക്കും.  കല്ലിന്റെ കനം കൊണ്ട് വെള്ളം താനെ പൊന്തിവരും        

കൂലി രീതി.           10 പറ നെല്ല് കൊയ്താല്‍ പണിക്കാര്‍ക്ക് ലഭിക്കുന്നത് 1 പറ നെല്ല് എന്ന തോതിലാണ് കൂലി കൊടുത്തിരുന്നത്.      
ആര്യനെല്ല്

               ഏറനാട് പ്രദേശങ്ങളില്‍ തുടങ്ങി വെച്ച ഒരു നെല്‍ കൃഷിയാണ് ആര്യനെല്ല്.   ഇതിന്റെ കതിരിന് നീളം കൂടുതലായതു കൊണ്ട് നശിച്ചു പോകില്ല.  ഇതിന്റെ നെല്ലും നീളത്തിലുള്ളതാണ്.  പത്തായങ്ങളില്‍ സൂക്ഷിച്ചതിനു ശേഷം കര്‍ക്കിടക മാസങ്ങളില്‍ ജോലിക്കാര്‍ക്ക് വിഹിതങ്ങള്‍ കൊടുക്കുന്ന പതിവുണ്ട് .   ആര്യനെല്ല്കൃഷി മലയോര മേഖലയിലാണ് ചെയ്തുവരുന്നത്.  പച്ചില വളവും ചാണകവും ഇട്ട് നിലം ഉഴുതുമറിച്ച് പാകപ്പെടുത്തും.  കാളയെ വെച്ച് പൂട്ടിയാണ് നിലമൊരുക്കുന്നത്              
വിത്ത് മുളച്ച് ഞാറായതിനു ശേഷം സ്ത്രീ തൊഴിലാളികള്‍ ഞാറ് പറിച്ചെടുക്കുകയും ഉഴുതു നന്നാക്കിയ കണ്ടത്തില്‍ ഞാറ് നടുകയും ചെയ്യുന്നു. 
പുഞ്ച കൃഷി രീതി


       പുഞ്ച  കൃഷിയുടെ നിലമൊരുക്കല്‍, ജലസേചനംവിത്തുവിതയ്ക്കല്‍എന്നിവയെക്കുറിച്ചുള്ളപ്രാഥമികമായ നാട്ടറിവ്                    

        മൂന്നു പ്രാവശ്യം വിളവെടുക്കുന്ന  കൃഷിയാണ് പുഞ്ച കൃഷി.  മൂന്നാമത്തെ വിളവാണ് പുഞ്ച.  നമ്പൂതിരിമാരുടെ കീഴിലുള്ള കൃഷിസ്ഥലത്താണ് ഇത് കൃഷി ചെയ്തിരുന്നത്.   കിഴക്കെ കോവിലകം,ആളുവാഞ്ചേരിമന എന്നീ പ്രദേശങ്ങളായിരുന്നു നമ്പൂതിരിമാരുടെ പ്രധാന താമസ സ്ഥലങ്ങള്‍.  പുഞ്ച കൃഷിപാടങ്ങളില്‍ കൃഷി ചെയ്യുന്നു. മൂരിപോത്ത് എന്നീ മൃഗങ്ങളെ നിലമുഴുതാന്‍ ഉപയോഗിക്കുന്നു. ആര്യന്‍തെക്കന്‍ചീര,വെള്ളരികഴമ തുടങ്ങിയ ധാന്യങ്ങള്‍ വിതച്ച് ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണിത്. സ്ത്രീകള്‍ മുറത്തിലുള്ളവിത്തുകള്‍ വിതയ്ക്കുന്നു.  വളപ്പൊടിവെണ്ണീര്‍തോലുകള്‍ എന്നിവ വളമായി ഉപയോഗിച്ചിരുന്നു. ഞാറുപാകമായാല്‍ പറിച്ചു നടീല്‍ എളുപ്പമാണ്. കുംഭമാസത്തിലാണ് ഇത് കൊയ്തെടുക്കുന്നത്. ഏത്തക്കൊട്ട,  ഏത്തംകൊണ്ട് തേവല്‍മുള ഉപയോഗിച്ച് കുട്ടയുണ്ടാക്കിയും ജലസേചനം നടത്തിയിരുന്നു. ധാന്യം വിതച്ച് അവനടുന്നതിന് മുമ്പ് വളം ചേര്‍ക്കുന്നു.  പുഞ്ച കൃഷിയില്‍ കളപറിയുണ്ട്കീടനാശിനി പ്രയോഗമില്ല.  ധാന്യം ചെറുതാണെങ്കിലും വളരെ സ്വാദേറിയതാണ്. കൂടുതല്‍ കര്‍ഷകര്‍ അന്ന് പുഞ്ച കൃഷിയാണ് ചെയ്തിരുന്നത് പക്ഷെ ഇന്ന് ഈ കൃഷി  കുറവാണ്.   വിവാഹച്ചടങ്ങുകളിലും നമ്പൂതിരിമാരുടെയും മറ്റുംആചാരാനുഷ്ഠാനങ്ങളിലും  ധാന്യം ഉപയോഗിച്ചിരുന്നു. 
നെല്ലിലെ രോഗങ്ങളും പ്രതിവിധികളും

  
ചാഴിക്കേട്      -  കീടനാശിനി
പുഴുക്കേട്       -   ഡീ മൈക്രോ എന്‍ഡ്രിം.          

ജന്തുക്കളുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി വെടിവെക്കലോ അല്ലെങ്കില്‍ താമ്പാളത്തില്‍ കൊട്ടിയോ നെല്ലിനെസംരക്ഷിക്കുമായിരുന്നു. 

കീടനാശിനി പ്രയോഗം -  
കീടനാശിനി   -  മലാത്തിയന്‍ 

 മിന്നിയെടുക്കല്‍           വലകൊണ്ട് അറ്റം കെട്ടിയ ഒരു കുടം പോലുള്ള സാധനം ഉണ്ടാക്കുന്നു.  ദിവസം നാലോ അഞ്ചോ പ്രാവശ്യം വിളയില്‍ മിന്നി ചാഴിയെ പിടിച്ച ശേഷം വെള്ളത്തില്‍ മുക്കിയാല്‍ ചാഴിയെനിയന്ത്രിക്കാം.    

കീടനാശിനി  -  ഈന്തച്ചക്ക മുറിച്ച് ചാലില്‍ വെച്ചാല്‍ ചാഴി വരില്ല.

കതിരുകള്‍ക്കിടയിലെ പുഴുക്കേടിന് കടുകിന്റെ ഇലയുടെ നീരും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു.
കൈപ്പാട്‌ കൃഷി

   
      കൈപ്പാട് കൃഷി മുമ്പ് പൂന്താനം നമ്പൂതിരിയുടെ കാലത്ത് തന്നെ ബ്രാഹ്മണ സമുദായക്കാര്‍ തുടങ്ങിവച്ചനെല്‍കൃഷി രീതിയാണ്.  കടുമുണ്ടകന്‍പുഞ്ച തുടങ്ങിയ മറ്റു കൃഷികള്‍ എളുപ്പത്തില്‍ വെള്ളം കയറി കതിര്‍ നശിച്ചുപോകുമ്പോള്‍ കൈപ്പാട് കൃഷി നശിക്കുന്നില്ല എന്നുമാത്രമല്ലവിളവും കൂടും. നെല്ലിനു കൂടുതല്‍ വലിപ്പവുംസ്വാദുമുണ്ട്‌.
----------------------------------------------------------------------------------------------------


        നമ്പൂതിരിമാര്‍ നാട്ടടിയാരെ വെച്ചാണു പാടങ്ങള്‍ നിയന്ത്രിച്ചിരുന്നത്‌. പണിക്കാരില്‍ കൂടുതല്‍സ്ത്രികളായിരുന്നു. കൈപ്പാട്  കൃഷി മലപ്രദേശങ്ങളിലാണു ചെയ്തു വരുന്നത്‌. കാടു കത്തിച്ചാണുനിലമൊരുക്കുക. ചെന്നെല്ല്ഇരിപ്പല തുടങ്ങിയ വിത്തുകള്‍ക്കൊപ്പം ചാമമുത്താറിമുതിരതുടങ്ങിയധാന്യങ്ങള്‍ കൂടിവിതച്ച്  ഒരുമിച്ചു കൃഷി ചെയ്യുന്ന രീതിയാണിത്‌. ഇങ്ങനെ വ്യത്യസ്ത കാലങ്ങളില്‍ പാകമാകുന്നഓരോ ധാന്യങ്ങളും വിളയുന്നതിനനുസരിച്ച് വിളവെടുക്കുകയാണു ചെയ്യുന്നത്‌.

        
മൂപ്പു കൂടിയതും കുറഞ്ഞതുമായ രണ്ടുതരം നെല്‍വിത്തുകളാണു ഒന്നിച്ചു വിതക്കുന്നത്. മൂന്നിലൊന്ന്കൈപ്പാടും മൂന്നില്‍ രണ്ട് കഴമയും ഒന്നിച്ചു വിതക്കും. കന്നിമാസത്തില്‍ കഴമ കൊയ്തെടുക്കും. അതിനു ശേഷംകൈപ്പാട് മുപ്പെത്തിയാല്‍ അതും കൊയ്തെടുക്കും. കാളകളെ പൂട്ടിയാണു നിലമൊരുക്കുന്നത്. മേടത്തിലാണുനിലമൊരുക്കുക മഴ നന്നായി പെയ്താല്‍ മുളപ്പിച്ച വിത്ത് മണ്‍കൂനകളില്‍ വിതറും. ഞാറുപാകമായാല്‍ പറിച്ചു നടീന്വളരെ എളുപ്പമാണ്.  കൈക്കോട്ടുകൊണ്ട് ഞാറോടുകൂടിയ മണ്‍കൂന കൊത്തി നാലു ഭാഗത്തേക്കും എറിയും.അതിനു ശേഷം സ്ത്രീത്തൊഴിലാളികള്‍ ഇത്തരത്തില്‍ നിരത്തിയിട്ട ഞാര്‍ കൈകൊണ്ട് ഒന്നമര്‍ത്തി കൊടുക്കും.  അതോടെ നടീലും പൂര്‍ത്തിയാകും. വെള്ളം തേവുന്നതിനായി പെട്ടിയും പറയുംചക്രവും ഉപയോഗിക്കും. ഈകൃഷിക്ക് കീടനാശിനിയും കളപറിയും ആവശ്യമില്ല. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഏറ്റവും കൂടുതല്‍‍ ലഭിക്കുന്നഒരു കൃഷി രീതിയാണിത്‌.

പരമ്പരാഗത അറിവുകള്‍

മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌
  • വിത അശ്വതി (ഏ­പ്രിൽ 4- മാർച്ച്‌ 26) അല്ലെ­ങ്കിൽ ഭര­ണി(­ഏ­പ്രിൽ 27- മെയ്‌ 10) ഞാറ്റു­വേ­ല­യിൽ ക്രമീ­ക­രി­ക്കു­ന്നത്‌ ഗാളീ­ച്ചയെ പ്രതി­രോ­ധിക്കും
  • മാമ്പൂ­കാ­ണി­ക്കൽ അല്ലെ­ങ്കിൽ മഞ്ഞു­കൊ­ള്ളി­ക്കൽ ഇത്‌ വിത്തു­ണ­ക്കൽ ­രീ­തി­യാ­ണ്‌. നടാ­നുള്ള വിത്ത്‌ മൂന്നു രാത്രിയും പകലും തുടർച്ച­യായി പുറ­ത്തി­ടു­ന്നു.
  • മക­ര­ത്തിൽ മഴ പെയ്താൽ മല­യാളം മുടിയും
കാർഷിക വൃത്തി­യു­മായി ബന്ധ­പ്പെ­ട്ട­ത്‌.
  • വെള്ളം കയ­റിയ പാട­ങ്ങ­ളിൽ താറാ­വിൻ കൂട്ടം ഇറങ്ങിയാൽ ഞണ്ടു­കളെ നിയ­ന്ത്രി­ക്കാം.
  • "കുണ്ടു്­കൂ­ട്ടൽ" മുള­പ്പിച്ച ഞാറിനു നടീ­ലിനു മുൻപ്‌ നൽകുന്ന ഒരു പരി­ച­ര­ണ­മാ­ണിത്‌. ഞാറിൽ കെട്ടു­കൾ വേരു­പി­ടി­പ്പിച്ച ഭാഗം പുറ­ത്തേ­കാക്കി ഒന്നിനു മുക­ളിൽ ഒന്നായി വൃത്ത­ത്തിൽ ഒരു പിര­മി­ഡു­പോലെ വക്കലാ­ണി­ത്‌.
  • നെൽപാ­ടത്ത്‌ കെട്ടി­കി­ട­ക്കുന്ന വെള്ള­ത്തിൽ "കരിം­ചേറ്‌" ( ഹോളി­ഗർന നിഗ്രാ) ഇട്ടു വക്കു­ന്നു.
  • ഒരേ­ക്ക­റിന്‌ 50 ചാക്ക്‌ എന്ന തോതിൽ പറ­ങ്കി­മാ­വിന്റെ (അ­നാ­കാർഡിയം ഓക്സീ­ഡെന്റൽ) ഇല ചോർത്ത്‌ പാടം ഉഴ­വു­ന്നു.
  • കാഞ്ഞി­രം, വേങ്ങ, പാണൽ മാവ്‌ മുള എന്നി­വ­യുടെ ഇല പച്ചി­ല­വ­ള­ത്തിൽ ചേർക്കുന്നത്‌ പ്രാണി­ക­ളേയും രോഗ­ത്തേയും ചെറു­ക്കും.
  • അവ­സാന ഉഴ­വിന്റെ കൂടെ ഇളം വാഴത്തട പശു­വിന്റെ ചാണ­ക­ത്തിൽ ചേർത്ത്‌ കൊടു­ക്കു­ന്നു.
  • കോഴി­ക്കാട്ടം വള­മായി ചേർത്താൽ പ്രോണി­കളും രോഗ­ങ്ങളും കുറ­യു­ന്നു.
  • തണ്ടു തുര­പ്പന്റെ ആക്ര­മണം തട­യാൻ ജല­സേ­ച­ന­ത്തി­നുള്ള ചാലിൽ വേപ്പിൻപി­ണ്ണാക്ക്‌ നിറച്ച ചാക്ക്‌ വെക്കു­ന്നത്‌ നല്ല­താ­ണ്‌.
  • എരി­ക്കി­ന്റെയും കർപ്പൂര പച്ച­യു­ടേയും ഇല പച്ചി­ല­വ­ള­ത്തിന്റെ കൂടെ ഇടു­ന്നത്‌ തണ്ടു തുര­പ്പന്റെ ആക്ര­മ­ണ­ത്തിന്‌ പ്രതി­വി­ധി­യാ­ണ്‌.
  • നെൽപാ­ടത്ത്‌ എള്ള്‌ തുടർ കൃഷി­യാ­ക്കു­ന്നത്‌ കള നിയ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
സസ്യ­സം­ര­ക്ഷണം
  • പച്ച ചാണ­ക­വെള്ളം പാടത്ത്‌ തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • നാരങ്ങ പുല്ലിന്റെ നേർപ്പിച്ച എസൻസോ വെളു­ത്തു­ള്ളിയോ പാടത്ത്‌ തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • വെളു­ത്തുള്ളി വെള്ളവും കായവും ചാണ­ക­വെ­ള്ള­ത്തിൽ ചേർത്ത്‌ തെളി­ക്കു­ക.
  • അരൂ­ത­ഇ­ല­യുടെ നീര്‌ , കാഞ്ഞി­ര­ത്തി­ല­യുടെ നീര്‌, തുള­സി­ ഇല­യുടെ നീര്‌, നാര­ക­പു­ല്ലിന്റെ നീര്‌ ഇവ­യി­ലേ­തെ­ങ്കി­ലു­മൊന്ന്‌ തെളി­ക്കു­ക.
  • വര­മ്പിൽ ടയർ കത്തി­ക്കു­ന്നത്‌ നല്ല­താണ്‌.
  • കൈത­പ്പഴം വടി­യിൽ കെട്ടി പാടത്ത്‌ നാട്ടു­ന്നത്‌ നല്ല­താ­ണ്‌.
  • മുൾചെ­ടി­യുടെ കമ്പോ, കയറോ മണ്ണെ­ണ്ണ­യിൽ മുക്കി പാട­ത്തൂടെ വലി­ക്കു­ന്നത്‌ ഇല­ചു­ര­ട്ടി­യുടെ ആക്ര­മ­ണത്തെ പ്രതി­രോ­ധി­ക്കും.
  • കശു­വണ്ടി എണ്ണ പാടത്ത്‌ പ്രയോ­ഗി­ക്കു­ന്നത്‌ ഇല­ചു­രട്ടി പുഴു­വിനെ തുര­ത്തും.
  • തേര­ക­ത്തിന്റെ കൊമ്പ്‌ പാടത്ത്‌ വീശു­ന്നത്‌ ഇല­ചു­ര­ട്ടി­യുടെ ആക്ര­മ­ണ­ത്തിന്‌ നല്ല­താ­ണ്‌.
  • വിത്ത്‌ മുള­കു­ട്ട­യിൽ സൂക്ഷിച്ച്‌ പശു­വിൻ ചാണകം ഉപ­യോ­ഗിച്ച്‌ പൊതി­യു­ന്നത്‌ സംഭ­രണ സമ­യത്തെ കീട­ങ്ങളെ പ്രതി­രോ­ധി­ക്കും.
  • വിത്തു നെല്ലിനെ ആക്ര­മി­ക്കുന്ന കീട­ങ്ങൾക്കെ­തിരെ കരി­നൊ­ച്ചി­യു­ടെയോ ഉങ്ങി­ന്റെയോ ഇല ചാക്കു­കൾക്കി­ടക്ക്‌ വെക്കു­ന്നത്‌ നല്ല­താ­ണ്‌.
  • സംഭ­രണ കീട­ങ്ങൾക്കെ­തി­രായി ക്ളീറോ­ഡെൻടോ­ണിന്റെ തണ്ട്‌ ഉണക്കി വിത്തു നെല്ലിന്റെ കൂടെ വയ്ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • കരി­ചേ­റി­ന്റെയോ കാട്ടു­ചേ­റി­ന്റെയോ വിത്തു­കൾ നെല്ല്‌ വിത്തിന്റെ കൂടെ ചേർത്ത്‌ വെക്കു­ക.
  • മാവി­ല, പ്ളാവി­ല­ഞെ­ട്ടി, നാര­ക­പു­ല്ല്‌, എന്നിവ ചേർത്ത്‌ നെൽ വിത്തിന്‌ പുക കൊടു­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • വിത്തു നെല്ല്‌ സംഭ­രിച്ച കുട്ട­യുടെ മുക­ളിൽ ബോഗൺവില്ല ഇല­കൾ ഞാറ്റി­യി­ടു­ക.
  • വേപ്പിൻ പിണ്ണാക്ക്‌ ഓരോ 25 ദിവ­സ­ത്തിലും ചേർത്ത്‌ കൊടു­ക്കു­ന്നത്‌ ബാക്ടീ­രിയ മൂല­മുള്ള ഇല­പുളളി രോഗ­ത്തിന്‌ നല്ല­താ­ണ്‌.
  • പോള ചീയൽ ചെറു­ക്കാൻ കുമ്മാ­യവും ചാരവും കലർത്തി വിത­റു­ന്നത്‌ നല്ല­താ­ണ്‌.
  • പുൽച്ചാ­ടി­യുടെ ഉപ­ദ്രവം തട­യാൻ ഫിനാ­യിൽ, വേപ്പ­ണ്ണ, മണ്ണെ­ണ്ണ, സോപ്പ്‌ എന്നിവ കൂട്ടി­തെ­ളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • പുൽച്ചാ­ടി­ക­ളുടെ ഉപ­ദ്രവം തട­യാൻ പാട­ത്ത്നിന്ന്‌ വെള്ളം കള­ഞ്ഞ­തിന്‌ ശേഷം വേപ്പ­ണ്ണയും സോപ്പും കലർത്തിയ മിശ്രിതം തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • പുൽച്ചാ­ടി­ക്കെ­തിരെ അറ­ക്ക­പൊടി മണ്ണെ­ണ്ണ­മുക്കി പാടത്ത്‌ വിത­റു­ന്നത്‌ നല്ല­താ­ണ്‌.
  • കള­നി­യ­ന്ത്ര­ണ­ത്തിന്‌ ജല­സേ­ചന ചാലിൽ എരി­ക്കിലയിടു­ന്നത്‌ നല്ല­താ­ണ്‌.
  • തേങ്ങാ­തൊണ്ട്‌ കൃഷി­യി­ട­ത്തി­ലി­ടു­ന്നത്‌ കള­നി­യ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
  • ഞാറു­ന­ടീൽ കാർത്തിക ഞാറ്റു­വേല (മെ­യ്‌­11 -മെയ്‌24) ലാണെ­ങ്കിൽ കള­നി­യ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
  • ഡൈഞ്ച (സെ­സ്ബാ­നിയ അക്യു­ലീ­റ്റ) ചേർത്ത്‌ ഉഴ­വു­ന്നത്‌ തുടർന്നു വരുന്ന വിള­ക­ളിൽ കള­നി­യ­ന്ത്ര­ണ­ത്തിന്‌ സഹാ­യി­ക്കും.
  • യൂറി­യയും വേപ്പിൻ പിണ്ണാക്കും കലർത്തി­യി­ടു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
  • കുപ്പി­ച്ചില്ല്‌ പൊടിച്ച്‌ അരി­പൊടി കലർത്തി വെക്കു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
  • വര­മ്പിൽ ചെത്തി­കൊ­ടു­വേലി പിടി­പ്പി­ക്കു­ന്നത്‌ എലി­കളെ തട­യു­ന്നു.
  • കൃഷി­യി­ട­ത്തിൽ വിഷം വെക്കു­ന്നതോ കെണി­വെ­ക്കു­ന്നതോ വഋി എലി­കളെ തുര­ത്താം.
  • പുഴു­ങ്ങിയ നെല്ലിൽ കീട­നാ­ശിനി ചേർത്ത്‌ എലി­കളെ നിയ­ന്ത്രി­ക്കാം.
  • വര­മ്പിൽ മണ്ണെണ്ണ തെളി­ക്കു­ന്നത്‌ എലി­കളെ അക­റ്റും.
  • കൃഷി­യി­ട­ത്തിൽ പന­യോല നാട്ടു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
  • ഉണ­ക്ക­ച്ചെ­മ്മീൻതൊണ്ട്‌ സിമന്റിൽ കുഴച്ച്‌ ഇര­യാക്കി കെണി­വെച്ച്‌ എലി­കളെ പിടി­ക്കാം.
  • എലി­മാ­ള­ങ്ങൾ പുകച്ച്‌ എലി­കളെ നശി­പ്പി­ക്കാം.
  • ഇല, വിത്തു­കൾ, ധാന്യ­ങ്ങൾ എന്നി­വയെ ഇര­യാക്കി എലി­കളെ പിടി­ക്കാം.
  • വെളു­ത്തു­ള്ളി, കായം, പുക­യി­ല, ഇഞ്ചി, വേപ്പ്‌ എന്നിവ ഒറ്റക്കോ കൂട്ടായോ സോപ്പിലും വെള്ള­ത്തി­ലും പച്ച­മു­ളകും കലർത്തി തേക്കു­ക.
  • ഫുറ­ഡാൻ ലായ­നി­വെച്ച്‌ ഒരു തൊട്ടി­യുടെ മുക­ളിൽ 200­വാട്ട്‌ ബൾബ്‌ കത്തി­ച്ചി­ട്ടാൽ പ്രാണി­കൾ അതി­ലേക്ക്‌ ആകർഷി­ക്ക­പ്പെടും.
വിള­വെ­ടുപ്പും സംഭ­ര­ണവും സംബ­ന്ധിച്ച്‌
  • പഴ­യതും ചീത്ത­യായതു­മായ ഓഡിയോ / വീഡിയോ കാസ­റ്റു­ക­ളിലെ ടേപ്പു­കൾ നാട്ടി പക്ഷി­കളെ തുര­ത്താം.
  • നീണ്ട കമ്പു­ക­ളിൽ പ്ളാസ്റ്റിക്‌ കവ­റു­കൾ കെട്ടി കൃഷിയിട­ത്തിൽ നാട്ടു­ന്നത്‌ പക്ഷി­കളെ തുര­ത്താൻ സഹാ­യി­ക്കും.
സഹാ­യക ഗ്രന്ഥ­ങ്ങൾ
സ്പന ടി.­ആർ. (2003) റാഷ­ണ­ലൈ­സേ­ഷൻ ഓഫ്‌ ഇൻഡി­ജി­നസ്‌ ടെക്നി­ക്കൽ നോളഡ്ജ്‌ ഓൺ പെസ്റ്റ്‌ മനേ­ജ്മെന്റ്‌ ഇൻ ഫാം പൊഡ­ക്ഷൻ സിസ­റ്റംസ്‌ ഓഫ്‌ പാല­ക്കാട്‌ ഡിസ്ട്രിക്ട്‌ എം.­എ­സ്‌.സി തിസീ­സ്‌) കെ.­എ.യു

കടപ്പാട് : http://kif.gov.in , http://farmextensionmanager.com

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)