Monday, January 9, 2012

കാരറ്റ്‌

 കാരറ്റ്‌

ശാസ്ത്രീയ നാമം:
ഇനങ്ങള്‍: പുസ കേസര്‍, നാന്‍ന്റെസ്‌, പുസമേഘാലി
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണ്‌ അനുയോജ്യമാണ്‌. 15.5 oC 21 oC ഇടയിലുള്ള താപനില നിറം വര്‍ദ്ധിക്കുന്നതിനും വേരിന്റെയും ചെടിയുടേയും വളര്‍ച്ചയ്‌ക്കും ഉത്തമം. 18.3 - 23.9 oC താപനിലയും നല്ലതാണ്‌.
നടീല്‍ സമയം : ആഗസ്റ്റ്‌- ജനുവരി
ആവശ്യമായ വിത്ത് : 5-6 കി.ഗ്രാം./ഹെക്ടര്‍
നടീല്‍ അകലം: കട്ട ഉടച്ച മണ്ണില്‍ വാരങ്ങള്‍ 45 സെ.മീ. അകലത്തില്‍ എടുത്ത്‌ വിത്ത്‌ നടാവുന്നതാണ്‌. മണ്ണ്‌ കയറ്റി കൊടുക്കേണ്ടത്‌ ഈ വിളയ്‌ക്ക്‌ അത്യാവശ്യമാണ്‌.
വളപ്രയോഗം : അടിവളമായി ജൈവളം 20 ടണ്‍/ ഹെക്ടര്‍ എന്ന തോതിലും NPK 75:37:5:37.5 കി.ഗ്രാം./ഹെക്ടര്‍ എന്ന അളവിലും നല്‍കേണ്ടതാണ്‌.
കീട നിയന്ത്രണം:
  • കാരറ്റ്‌ റസ്‌റ്റ്‌ ഈച്ച: വിത്തു പരിചരണത്തിനായി തൈറം 3ഗ്രാം/ കി.ഗ്രാം. എന്ന തോതില്‍ പുരട്ടുന്നത്‌ ഇതിനെ നിയന്ത്രിക്കും.
രോഗ നിയന്ത്രണം :  NA
വിളവ്: NA

..

ആരോഗ്യം സംരക്ഷിക്കാന്‍ കാരറ്റ് അത്യുത്തമം


കിഴങ്ങുവര്‍ഗങ്ങളിലെ സുന്ദരിക്കുട്ടിയാണ് കാരറ്റ്. പച്ചക്കറികളില്‍ നമുക്ക് പ്രിയപ്പെട്ടവളും. വിറ്റാമിന്‍ എ യുടെ കലവറയായ കരോട്ടിനാണ് കാരറ്റിന്റെ സവിശേഷത. ഊര്‍ജം 48 കിലോ കലോറി, കാത്സ്യം 80 മില്ലിഗ്രാം, ഫോസ്ഫറസ് 530 മില്ലിഗ്രാം, സോഡിയം  35.6 മില്ലിഗ്രാം, പൊട്ടാസ്യം 108 മില്ലിഗ്രാം, ജീവകം സി 1890 മൈക്രോഗ്രാം ഇത്രയുമാണ് 100 ഗ്രാം കാരറ്റിലടങ്ങിയിരിക്കുന്ന പോഷകം. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്തും ഭക്ഷണസാമഗ്രികള്‍ക്ക് നിറം പകരാനും കാരറ്റ് ഉപയോഗിക്കാറുണ്ട്. പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേശഷണങ്ങള്‍ പറയുന്നു. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിനും ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നതും ഗുണകരമാണ്. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാനും മലബന്ധമൊഴിവാക്കാനും നല്ലതാണ്. കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാവുമെന്ന് മാത്രമല്ല രക്തശുദ്ധിക്കും കാരറ്റ് ഔഷധമാണ്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഗുണം ചെയ്യും.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)