ശാസ്ത്രീയ നാമം:
ഇനങ്ങള്‍: സൂര്യ: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കായ്‌കള്‍ക്ക് ശരാശരി വലുപ്പം, വയലറ്റു നിറം, മുള്ളുകളില്ല.
ശ്വേത: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കുറ്റിയായി വളരുന്നു. കായ്‌കള്‍, വെള്ളനിറം, ശരാശരി വലുപ്പം. നീണ്ടകായ്‌കള്‍
ഹരിത: ബാക്ടീരിയല്‍ വാട്ടം, കായ ചീയല്‍ എന്നിവ പ്രതിരോധിക്കുന്നു. ഇളംപച്ച കായ്‌കള്‍.
നീലിമ: ഹൈബ്രിഡ് ഇനം. ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. വയലറ്റുനിറം, കോഴിമുട്ടയുടെ ആകൃതി.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ഏപ്രില്‍ മാസം
ആവശ്യമായ വിത്ത് : ഒരു ഹെക്ടര്‍ സ്ഥലത്തിന് 375- 500 ഗ്രാം
നേഴ്സറിയിലെ വളര്‍ച്ച: തുറസ്സായ സ്ഥലത്ത് മണ്ണില്‍ വിത്തിട്ട് തൈകള്‍ 8-10 സെ.മീറ്റര്‍ ഉയരം വരുമ്പോള്‍ പറിച്ചുനടണം.
നടീല്‍ അകലം: തൈകള്‍ തമ്മില്‍ 60 സെ.മീ. ഉം വരികള്‍ തമ്മില്‍ 75 സെ.മീ. ഉം അകലത്തില്‍ നടുക.
വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവ വളവും, പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ 37.5,40, 12.5 കി.ഗ്രാം. വീതവും നല്‌കണം. 20 കി.ഗ്രാം. പാക്യജനകവും, 12.5 കി.ഗ്രാം. ക്ഷാരവും ഒരു മാസത്തിനു ശേഷവും, 12.5 കി.ഗ്രാം. പാക്യജനകം രണ്ടുമാസത്തിനു ശേഷവും മണ്ണില്‍ ചേര്‍ക്കണം.
കീട നിയന്ത്രണം: - കായ്/തണ്ടുതുരപ്പന്‍: 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത് തയ്യാറാക്കി ഉപയോഗിക്കുക.
- അമ വണ്ട്: വണ്ടുകളെയും മുട്ടകളെയും നശിപ്പിക്കുക. 2 മില്ലി എക്കാലക്‌സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലയുടെ ഇരുവശങ്ങളിലും തളിച്ചുകൊടുക്കുക.
- മുഞ്ഞ: പുകയില കഷായം ഇലയുടെ അടിഭാഗത്ത് അടിക്കുക.
- പച്ചത്തുള്ളന്‍: വേപ്പെണ്ണ ഇമല്‍ഷന്‍ 2.5 % വീര്യത്തിലുള്ള ലായനി ആക്കുക. ഇതില്‍ ഓരോലിറ്റര്‍ ലായനിയും 20 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ത്ത് അരിച്ചെടുത്ത് തളിക്കുക.
രോഗ നിയന്ത്രണം : - വാട്ടരോഗം: ഫൈറ്റോലാന്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കി ചെടിയുടെ മണ്ണ് നനയുന്നതു പോലെ ഒഴിക്കുക.
- തൈചീയല്‍: 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക.
വിളവ്: ഒരു ഹെക്ടറില്‍ നിന്നും 60-65 ടണ്‍ |
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)