Monday, January 9, 2012

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്


കറുത്ത  പൊന്ന് എന്നറിയപ്പെടുന്ന  കുരുമുളക് പണ്ട് മുതലേ പാപ്പിനിശ്ശേരിയില്‍ വ്യാപകമായി  കൃഷി  ചെയ്തിരുന്നു. ഇപ്പോള്‍ പാപ്പിനിശ്ശേരി  പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍   വളരെ  കുറച്ച് സ്ഥലത്ത്  മാത്രമാണ് ഇപ്പോള്‍ കുരുമുളക്  കൃഷിയുള്ളത്. 
കീടരോഗങ്ങളുടെ ആക്രമണം കാരണം കൃഷി നശിച്ചു. അതോടൊപ്പം ഗ്രാമങ്ങള്‍  മാറി  പട്ടണങ്ങളായി  തീര്‍ന്നു, സ്ഥല  പരിമിതി  മൂലം ജനങ്ങള്‍ കുരുമുളക് കൃഷി ഉപേക്ഷിച്ചു. ഇന്ന് വീട്ടാവശ്യത്തിന്  കുരുമുളക്  കടയില്‍  നിന്നും  വാങ്ങേണ്ടി  വരുന്ന  സ്ഥിതിയാണ്. 
ഇതിന്  പരിഹാരമാണ്  കുററി  കുരുമുളക്.  കായ്  തരുന്ന  കുരുമുളക്  ചെടികള്‍ ചട്ടിയില്‍  വളര്‍ത്തിയാല്‍  മതിയാകും.  ഇവയ്ക്ക്  കൂടുതല്‍  സ്ഥലം  ആവശ്യമില്ല  എന്നു  മാത്രമല്ല  തോട്ടത്തില്‍  വെക്കുന്നത്  പൂന്തോട്ടത്തിന്  മോടി  കൂട്ടുകയും ചെയ്യും.  വര്‍ഷം  മുഴുവന്‍  കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും.  കുററി കുരുമുളക് നിലത്തും  കൃഷി  ചെയ്യാം.  പാപ്പിനിശ്ശേരിയുടെ  പടിഞ്ഞാറ്  ഭാഗങ്ങളില്‍ കൃഷിക്ക് സൗകര്യമുണ്ടെങ്കിലും മഴക്കാലത്ത്  വെള്ളം  കെട്ടി  നില്‍ക്കുന്നതിനാല്‍  കുരുമുളക്  കൃഷി  ചെയ്യാറില്ല.  ഇതിനൊക്കെ ഒരു  പരിഹാരമാണ്  ചെടിച്ചട്ടികളില്‍  വളര്‍ത്തുന്ന  കുററി  കുരുമുളക്.

വലിയ  ചെടിച്ചട്ടികളില്‍ മണ്ണും,  ഉണക്കി  പൊടിച്ച  കാലിവളവും  ചേര്‍ത്ത്  വേര്  പിടിപ്പിച്ച  കുരുമുളക്  തണ്ടുകള്‍  നടാം.  ഇങ്ങിനെ  നടുന്ന  കുററി  കുരുമുളകിന്  കൂടുതല്‍  വളം  ആവശ്യമാണ്.

കുററി കുരുമുളക് ചെടികള്‍  നട്ട് ഒരു വര്‍ഷത്തിനകം  വിളവ് തരാന്‍  തുടങ്ങും.  ആദ്യത്തെ  വര്‍ഷം  ഒരു  ചെടിയില്‍  നിന്നും  500 ഗ്രാം  കുരുമുളക്  ലഭിക്കും.  ചെടിച്ചട്ടികളില്‍  നിന്നു  തന്നെ  വീട്ടാവശ്യത്തിനു  വേണ്ട  കുരുമുളക്  ഉണ്ടക്കാവുന്നതാണ്.  ചട്ടിയിലെ  ചെടികള്‍ക്ക്  രണ്ട്  മാസത്തിലൊരിക്കല്‍  2 ഗ്രാം  യൂറിയ,  3 ഗ്രാം  സൂപ്പര്‍  ഫോസ്ഫേററ്,  3 ഗ്രാം  പൊട്ടാഷ്  എന്നിവ  ചേര്‍ത്ത  വള  മിശ്രിതം  ഒരു ടീസ്പൂണ്‍ വീതം  നല്‍കണം.  കാലി  വളം 25 ഗ്രാം എന്നതോതിലും  കടലപിണ്ണാക്കും  വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും  മെയ്  മാസത്തില്‍  നല്‍കുന്നത് കുററി കുരുമുളകിന്റെ  വളര്‍ച്ചയ്ക്ക്  നല്ലതാണ്.

ദിവസേന  നനക്കുന്നത്  തുടക്കത്തില്‍  തിരിയിലെ  മണിപിടിത്തം  കൂട്ടാനും  മണി  കൊഴിച്ചല്‍  കുറക്കാനും  സഹായിക്കും.  കുററി  കുരുമുളക്  ചെടിയില്‍  നിന്നും  വര്‍ഷം  മുഴുവനും  കുരുമുളക്  ലഭിക്കുകയും  അഞ്ച്  വര്‍ഷത്തോളം  നല്ല  വിളവ്  ലഭിക്കുകയും  ചെയ്യും.  പറിക്കാന്‍  ആളെ  ആവശ്യമില്ല. നടാന്‍  അധികം  സ്ഥലം  വേണ്ട,  വള്ളി  പടര്‍ത്താന്‍  മരം  വേണ്ട  എന്നിവയാണ്  പ്രത്യേകതകള്‍.

കുററി  കുരുമുളക് തൈകള്‍  തയ്യാറാക്കാം.               

നന്നായി വിളവ് തരുന്നതും 8 -10  വര്‍ഷത്തോളം പ്രായമുള്ളതുമായ  മാതൃവള്ളിയില്‍  നിന്നാണ്  തൈകള്‍ക്ക്  വേണ്ടിയുള്ള  തലകള്‍  ശേഖരിക്കുന്നത്. 

ഇങ്ങനെ  ശേഖരിച്ച  വള്ളികളില്‍  നിന്നും  3- 5  മുട്ടുള്ള  തണ്ടുകള്‍  പോട്ടിംഗ്  മിശ്രിതം  നിറച്ച പോളിത്തീന്‍  കവറുകളില്‍  നടുന്നു. 

വേരു  പിടിക്കുവാന്‍  30-50  ദിവസം  വേണം.  വേര്  പിടിച്ച  തണ്ടുകള്‍  3  മാസത്തിന്  ശേഷം  ചട്ടിയില്‍  നടാം.

----

കുറ്റിമുല്ല

കേരളത്തിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും വളരെ അനുയോജ്യമായ ഒരു പുഷ്പ ചെടിയാണ് ജാസ്മിനം സാമ്പക്ക് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുറ്റിമുല്ല. തമിഴ്നാട് , കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും കുറ്റിമുല്ലപ്പൂവ് ഇപ്പോള്‍ എത്തിച്ചേരുന്നത്. കുറ്റിച്ചെടിയായി വളരുന്നതിനാല്‍ കുറച്ചു സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളര്‍ത്താം. ചെടിച്ചട്ടികളിലും ഇവ വളര്‍ത്താവുന്നതാണ്.

മണ്ണും നടീല്‍ സമയവും

വിവിധതരം മണ്ണില്‍ മുല്ല വളര്‍ത്താവുന്നതാണ്. എന്നാല്‍ മണല്‍ കലര്‍ന്ന മണ്ണ്‍, ചുവന്ന മണ്ണ്‍ എന്നിവയാണ് ഉത്തമം. കളിമണ്ണടങ്ങിയ നിലം യോജിച്ചതല്ല. നല്ലവണ്ണം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മുല്ലകൃഷിക്ക് നല്ലത്.

ജൂണ്‍ - ജൂലൈ മുതല്‍ ഒക്ടോബര്‍ -നവംബര്‍ വരെയുള്ള മാസങ്ങളാണ് മുല്ലകൃഷിക്ക് അനുയോജ്യം.

ഇത്തരം  കുരുമുളക്  ചെടികള്‍  കുററിയായി  വളരുകയും  കൂടുതല്‍  പാര്‍ശ്വ ശിഖരങ്ങള്‍  ഉണ്ടാവുകയും  ചെയ്യും. താങ്ങിന്റെ ആവശ്യമില്ല.  ഇതാണ്  കുററി  കുരുമുളക്  അഥവാ  ബുഷ്  പെപ്പര്‍.

3 comments:

  1. please advise where these type plants are available

    ReplyDelete
  2. മണ്ണുത്തി ഫാം , കൂടാതെ നിരവധി സ്വകാര്യഫാര്‍മുകളിലും ലഭ്യമാണ്

    ReplyDelete
  3. വിത്തുകള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടേണ്ട വിലാസം:
    ഡെപ്യൂട്ടി മാനേജര്‍ (എസ്‌.പി.പി.)
    സീഡ്‌ പ്രോസസ്സിംഗ്‌ പ്‌ളാന്‍റ്
    ഗുരുകുലം സ്‌ക്കൂളിന്‌ എതിര്‍വശം,
    ആലത്തൂര്‍, പാലക്കാട്‌ ജില്ല
    ഫോണ്‍: 0492-2222706
    , അല്ലെങ്കില്‍


    അസിസ്‌റ്റന്‍റ് മാനേജര്‍ (വിത്തുകള്‍)
    വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്‌ പ്രൊമോഷന്‍ കൗണ്‍സില്‍, മൈത്രിഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കാക്കനാട്‌, കൊച്ചി-37
    ഫോണ്‍: 0484-2427560, 2427544, 2427455

    വിത്തുകളുടെ വില വി.എഫ്‌‌.പി.സി.കെ.യുടെ പേരില്‍ കാക്കനാട്‌ മാറാവുന്ന മണിയോഡറായോ, ഡി.ഡി ആയോ അയക്കുക.

    എല്ലാ ജില്ലയിലുമുള്ള വിഎഫ്‌പിസികെ സ്വാശ്രയകര്‍ഷക സമിതികളുമായി ബന്ധപ്പെട്ടാലും വിത്ത്‌ ലഭിക്കുന്നതാണ്‌..

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)