Monday, January 9, 2012

തേനീച്ച വളര്‍ത്തല്‍

കേരളത്തില്‍ തേനീച്ച വളര്‍ത്തലിന് ഏറെ പഴക്കമുണ്ട്.  എങ്കിലും 1924 ല്‍  ഡോ. സ്പെന്‍സര്‍ ഹാച്ച്  തേനീച്ച വളര്‍ത്തലിന്റെ സാദ്ധ്യതകള്‍ മനസ്സിലാക്കി ഇതില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കുകയും, ‘ന്യൂട്ടണ്‍സ്’ തേനീച്ചപ്പെട്ടിയും തേനെടുക്കല്‍ യന്ത്രവും ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു.  ഈ ശ്രമങ്ങളാണ് കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്  ശാസ്ത്രീയമായ അടിത്തറ പാകിയത് എന്നു പറയാം
തേനീച്ചകള്‍
കേരളത്തില്‍  സാധാരണയായി കാണപ്പെടുന്നത് പെരുന്തേനീച്ച, കോല്‍തേനീച്ച,  ഇന്ത്യന്‍ തേനീച്ച, ഇറ്റാലിയന്‍ തേനീച്ച  എന്നിവയാണ്

പെരുന്തേനീച്ച (എപിസ് ഡോഴ്സറ്റ)
    ഏറ്റവും വലുതും അക്രമണ സ്വഭാവമുള്ളതുമായ ഈ തേനീച്ച. ഇന്ത്യയില്‍ കൂടുതലായി തേനും മെഴുകും ലഭിക്കുന്നത് പെരുന്തേനീച്ചയില്‍ നിന്നാണ്.  വനാന്തരങ്ങളിലും മറ്റുമാണ് സ്ഥിരവാസമെങ്കിലും തേനും പൂമ്പൊടിയും കിട്ടുമെങ്കില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലും കൂടുകൂട്ടും. ഒരു മീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റ അടമാത്രമെ  നിര്‍മ്മിക്കൂ.  ഇതിന്റെ കൂട്ടില്‍ നിന്നും തേന്‍ ശേഖരിക്കാന്‍ ഈച്ചകളെ പുകയുപയോഗിച്ച് അകറ്റണം. 

കോല്‍ തേനീച്ച (എപ്സി ഫ്ളോറിയ)
    ചെറിയ ഈച്ചയാണ്. വരണ്ട, ചൂടുള്ള കാലാവസ്ഥയിലും വളരും. ഒറ്റ അടമാത്രമെ ഇവയും നിര്‍മ്മിക്കുകയുള്ളൂ.

ഇന്ത്യന്‍ തേനീച്ച (എപിസ് സെറാന ഇന്‍ഡിക്ക)
    ഒന്നില്‍ കൂടുത‍ല്‍ അടകള്‍ സമാന്തരമായി  നിര്‍മ്മിക്കുന്ന ഈ തേനീച്ചയെ പണ്ടുകാലം മുതല്‍ക്കേ മനുഷ്യന്‍ മെരുക്കി വളര്‍ത്തിയിരുന്നു.   ഇരുട്ടുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുകൂട്ടുന്നത്.   മരപ്പൊത്തുകളിലും, പാറയിടുക്കുകളിലുമാണ് ഇവ കൂടുകൂട്ടുന്നത്. ഒരുകോളനിയില്‍ 20000 -30000  വരെ ഈച്ചയുണ്ടാകും.  കൂട്ടംപിരിയല്‍ സ്വഭാവമുള്ള ഇവര്‍ പൊതുവെ ശാന്തശീലരാണ്.  ഒരു വര്‍ഷം അഞ്ചാറു പ്രാവശ്യം വരെ കൂട്ടം പിരിയും. 
ഇറ്റാലിയന്‍ തേനീച്ച (എപിസ് മെല്ലിഫെറ)
    യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഇവയെ ഇന്ന് ലോകത്തിന്റെ പലഭാഗത്തും കാണാം ശാന്തസ്വഭാവമുള്ള ഇവ കൂടുപേക്ഷിക്കുകയോ കൂട്ടം പിരിയുകയോ ഇല്ല.  കേരളത്തിലെ കാലവസ്ഥയുമായി ഇണങ്ങും. രോഗപ്രതിരോധ ശക്തിയുണ്ട്. നല്ല തേന്‍ സംഭരണ ശേഷിയുണ്ട്.

ചെറുതേനീച്ച (ടൈഗ്രോണ ഇറിഡിപെനീസ്)
    കേരളത്തില്‍ സര്‍വ്വസാധാരണമാണ്.  തടിയിലും മതിലിലും ഭിത്തിയിലുമൊക്കെ ഇതിനെക്കാണാം. ഒരു കോളനിയില്‍ 600-1000 വരെ വേലക്കാരി ഈച്ചകളും കുറേ മടിയനീച്ചകളും ഉണ്ടാകും.  നല്ല ഔഷധമൂല്യമുള്ളതാണ്  ചെറുതേന്‍.

റാണി ഈച്ച
    തേനീച്ച കോളനിയിലെ പ്രജനനശേഷിയുള്ള ഏക അംഗം. റാണി ഈച്ചയെ ഉല്‍പാദിപ്പിക്കാനുള്ള മുട്ടകള്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് നിക്ഷേപിക്കുന്നത്.  മൂന്ന്  ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന  പൂഴു ക്കളെ വേലക്കാരി ഈച്ചകള്‍ റോയല്‍ ജല്ലി എന്ന പ്രത്യേക തരം പദാര്‍ത്ഥം കൊടുത്തു വളര്‍ത്തുന്നു.  അഞ്ചു ദിവസം കഴിയുമ്പോള്‍ പുഴുക്കള്‍ സമാധിയാകുന്നു.  സമാധി ദശ ഏഴു ദിവസത്തോളം നീണ്ടു നില്‍ക്കും. അങ്ങനെ ഒരു റാണി ഈച്ചയെ വളര്‍ത്തി എടുക്കാന്‍  15-16 ദിവസം വേണം
ആണ്‍ ഈച്ച (മടിയന്‍ ഈച്ച)
     ഉല്‍പാദന ശേഷിയുള്ള  ആണ്‍ വര്‍ഗ്ഗം  റാണി  ഈച്ചയുമായി ഇണ ചേരല്‍ മാത്രമാണ്  ഇവയുടെ  ജീവിത ധര്‍മ്മം.

വേലക്കാരികള്‍
    കോളനിയിലെ ഭൂരിഭാഗവും വേലക്കാരികളാണ്.  പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ്‍ തേനീച്ചകളാണിവ.  കുടുബത്തിലെ പരിപാലനത്തിനും നില നില്‍പ്പിനും വേണ്ടതെല്ലാം ചെയ്യുന്നത് ഇവരാണ്.  തേന്‍ ശേഖരിക്കുക റാണിയുടെയും തേനീച്ചകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുക, മെഴുക് ഉണ്ടാക്കുക. അടകള്‍ നിര്‍മ്മിക്കുക, അവ ശുചിയാക്കുക, കൂടിന് കാവല്‍ നില്‍ക്കുക തുടങ്ങിയവ ഇവരുടെ ജോലിയാണ് .  . . 

തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍

തേനീച്ച പ്പെട്ടി:
    അടിപ്പലക, അടിത്തട്ട് (പുഴു അറ), മേല്‍ത്തട്ട് (തേന്‍ അറ), ഉള്‍ മൂടി, മേല്‍ മൂടി,  ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ച പ്പെട്ടിയുടെ ഭാഗങ്ങള്‍. 

സ്മോക്കര്‍
തേനീച്ചകളെ  ശാന്തരാക്കാന്‍ പുകയ്ക്കാനുള്ള  ഉപകരണം.  ഇതില്‍ ചകിരി വച്ച് തീ കൊളുത്തി പുകയുണ്ടാക്കാം.
ഹൈവ് ടൂള്‍
    തേനീച്ചപ്പെട്ടിയുടെ  അടിപ്പലക, ചട്ടങ്ങള്‍, തുടങ്ങിയവയിലെ  മെഴുകും  മറ്റും നീക്കാനും ചട്ടങ്ങള്‍ ഇളക്കി എടുക്കാനും  ഉപയോഗിക്കാം.
ഹാറ്റ് & വെയില്‍
    തേനീച്ചകളെ  പരിചരിക്കുമ്പോള്‍  മുഖത്തും മറ്റും കുത്തേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്നു.
റാണി വാതില്‍
    റാണി ഈച്ച കൂടു പേക്ഷിച്ച് പോവുന്നത് തടയാനുള്ള തകിട്. ഇതിലെ ദ്വാരങ്ങളിലൂടെ റാണി ഈച്ചയ്ക്ക്  കടക്കാന്‍ കഴിയില്ല. എന്നാല്‍ വേലക്കാരി ഈച്ചകള്‍ക്ക്  നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയും.
റാണിക്കൂട്
റാണി ഈച്ചയെ പിടിക്കാനും അതിനെ ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനാണ്. ഈ കൂട്.
തേനടക്കത്തി
    തേനെടുക്കുന്നതിന് മുമ്പ്  തേനറകളിലെ  മെഴുക്  മൂടി  കനം കുറച്ച് ചെത്തി നീക്കാനുപയോഗിക്കുന്ന കത്തി
തേനെടുക്കല്‍ യന്ത്രം
    അടകള്‍ക്ക് യാതൊരു കേടും സംഭവിക്കാതെ തേനെടുക്കാനുള്ള യന്ത്രം. അറകളിലെ മെഴുക്  മൂടി ചെത്തി നീക്കിയ ശേഷം അടകള്‍ യന്ത്രത്തിലെ കമ്പിവല ക്കൂട്ടില്‍  ഇറക്കി വെക്കണം. ലിവര്‍ ഉപയോഗിച്ച കൂട് കറക്കണം. അറകളില്‍ നിന്നും തേന്‍ ടാങ്കുകളില്‍ ശേഖരിക്കാം.  തേന്‍ മാറ്റിയ അടകള്‍ പെട്ടികളില്‍ വച്ച് വീണ്ടും ഉപയോഗിക്കാം. 
യോജിച്ച സ്ഥലം
ധാരാളം തേനും  പൂമ്പൊടിയും കിട്ടുന്ന സ്ഥലമാവണം.
വെള്ളക്കെട്ടുള്ള  സ്ഥലമായിരിക്കരുത്.
ശക്തമായി കാറ്റുവീശുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.
തണലുള്ള സ്ഥലം ഉപയോഗിക്കണം. (ഉച്ചവെയിലിന്റെ കാഠിന്യം ഒഴിവാക്കാണം)
കന്നു കാലികളുടെയും മറ്റു മൃഗങ്ങളുടെയും ശല്യം ഒഴിവാക്കുക.
പെട്ടികളുടെ  ക്രമീകരണം
50-100 കൂടുകള്‍  ഒരു സ്ഥലത്ത് വയ്ക്കാം
 പെട്ടികള്‍ തമ്മില്‍ 2-3 മീറ്റര്‍ അകലം, വരികള്‍ തമ്മില്‍  3-6 മീറ്റര്‍ അകലം
 തേനീച്ചപ്പെട്ടി വയ്ക്കുന്ന സ്റ്റാന്റിന്റെ രണ്ടുവശങ്ങളും  ഒരേ നിരപ്പിലായിരിക്കണം.
 പെട്ടികള്‍ക്ക് പിറകില്‍ നിന്ന്  മുമ്പിലേക്ക്  ഒരു ചായ് വ്  ഉണ്ടായിരിക്കുന്നത് നല്ലത്
പെട്ടികള്‍ കഴിയുന്നതും കിഴക്ക് ദര്‍ശനമായി വെക്കുക.

1 comment:

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)