കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പുതുതായി മാര്‍ക്കറ്റില്‍ ആവശ്യക്കാരേരെയുള്ള ഒരു ഉത്പന്നമാണ് ജൈവവളങ്ങളും ജൈവ കീടനാശിനികളും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിയുടെ ദോഷവശങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്കരണം ജൈവരീതിയിലേക്ക് തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും അടുക്കളത്തോട്ടങ്ങളും ടെറസ് കൃഷിയും ആരംഭിച്ചു. വീട്ടുമുറ്റത്തെ കൃഷിക്ക് എല്ലാവരും ആശ്രയിക്കുന്നത് ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ്.
കമ്പോസ്റ് വളം, മണ്ണിര കമ്പോസ്റ് എന്നിവയെല്ലാം വീടുകളില്‍ തന്നെ നിര്‍മിക്കാമെങ്കിലും പലര്‍ക്കും അതു തനിയെ സാധിക്കില്ല. ജോലിക്കിടയില്‍ അടുക്കളത്തോട്ടവും ടെറസ് കൃഷിയും ഹോബിയാക്കിയവര്‍ പായ്ക്കറ്റുകളില്‍ ലഭിക്കുന്ന ജൈവവളങ്ങളെ മാത്രമാണ് ആശ്രയിക്കുന്നത്. അതിനാല്‍ ഇത്തരം സംരംഭങ്ങള്‍ക്ക് നല്ല വിപണന സാധ്യതയാണുള്ളത്.
അടുക്കളത്തോട്ടങ്ങളില്‍ കൃഷി നടത്തുന്നവര്‍ മാത്രമല്ല, വന്‍തോതില്‍ കൃഷി നടത്തുന്നവരും ജൈവവളങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. ജൈവകൃഷിക്കാരുടെ കൂട്ടായ്മയും ജൈഗ്രാമങ്ങളും കേരളത്തില്‍ പലയിടത്തുമുണ്ട്. ജൈവ ഉത്പന്നങ്ങള്‍ക്ക് സ്വദേശത്തും വിദേശത്തും ലഭിക്കുന്ന ഉയര്‍ന്ന വിലയും സ്വീകാര്യതയും ഇത്തരം കൃഷിയുടെ ധാര്‍മികതയും പല കര്‍ഷകരെയും ജൈവകൃഷിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ജൈവകൃഷിരീതിയിലേക്ക് വരുന്നതിനനുസരിച്ച് ജൈവവളങ്ങളുടെ വിപണിയും വര്‍ധിച്ചുവരികയാണ്.
ചെറിയ മുതല്‍ മുടക്കില്‍, ആരംഭിക്കാന്‍ സാധിക്കുന്ന സംരംഭമാണ് ജൈവള നിര്‍മാണം. വലിയ സാങ്കേതിക കാര്യങ്ങളോ, യന്ത്രസംവിധാനങ്ങളോ ഇതിന് ആവശ്യമില്ല. പെട്ടെന്ന് വിപണി പിടിക്കാന്‍ സാധിക്കുന്ന ഉത്പന്നവുമാണ്. മാര്‍ക്കറ്റിംഗിന് വലിയ ബുദ്ധിമുട്ടുകളില്ല. പെട്ടെന്ന് ചീത്തയാവാത്ത സാധനം എന്ന നിലയില്‍ നഷ്ടസാധ്യതയില്ലാത്ത സംരംഭം കൂടിയാണ് ജൈവവള നിര്‍മാണം.
ഇപ്പോള്‍ തന്നെ നിരവധി ബ്രാന്‍ഡഡ് ജൈവവളങ്ങള്‍ വിപണിയിലുണ്ട്. എങ്കിലും ഇവയുടെ വിപണി വളരെ വലുതാണ്. എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, മരോട്ട്പ്പിണ്ണാക്ക്, കടപ്പിണ്ണാക്ക് എന്നിവയെല്ലാം ചെറിയ പായ്ക്കറ്റുകളിലാക്കി കാര്‍ഷികോത്പന്ന വിപണന കടകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്. ഇവയെല്ലാം പ്രത്യേക അനുപാദത്തില്‍ കൂട്ടിച്ചേര്‍ത്ത് വേണ്ട രീതിയില്‍ മിനറല്‍സും ചേര്‍ത്ത് ജൈവവളങ്ങള്‍ നിര്‍മിക്കക്കാവുന്നതാണ്.
പ്രത്യേക ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്ത് ആകര്‍ഷകമായ രീതിയില്‍ ചെറിയ പായ്ക്കറ്റുകളില്‍ വിപണിയിലെത്തിച്ചാല്‍ ജൈവവളത്തിന് വിപണന ബുദ്ധിമുട്ട് ഉണ്ടാവില്ല.
പഞ്ചായത്തിന്റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി വാങ്ങിയിരിക്കണം. ഫാക്ടറിക്ക് സമീപം 100 മീറ്ററിനുള്ളില്‍ താമസിക്കുന്ന വീട്ടുകാരുടെ അനുമതി വാങ്ങിയിരിക്കണം. സമീപത്തുള്ള കിണറുകളും പുഴകളും മലിനമാകാത്ത രീതിയില്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇങ്ങനെ അനുയോജ്യമായ സ്ഥലമുണ്െടങ്കില്‍ വളരെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണ് ജൈവവള നിര്‍മാണം.
പ്രതിമാസം പത്തു ടണ്‍ ജൈവ വളം നിര്‍മിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ടിനെക്കുറിച്ച് ചിന്തിക്കാം.
മൂലധനം
2,500 അടി വിസ്ത്രീര്‍ണമുള്ള കെട്ടിടം വാടകയ്ക്ക് 25,000
യന്ത്രോപകരണങ്ങള്‍ ൃ>
പള്‍വറൈസര്‍ , പ്ളാസ്റിക് സീലിംഗ് മെഷീന്‍, പ്ളാറ്റ്ഫോം ബാലന്‍സ് , ട്രോളി , ഷവല്‍ ആകെ 75,000
പ്രവര്‍ത്തന രീതി
വിവിധ തരത്തിലുള്ള ജൈവളങ്ങള്‍ പൊടിച്ച് പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് ജൈവവളങ്ങള്‍ നിര്‍മിക്കുന്നത്. വിവിധ തരത്തിലുള്ള വളങ്ങള്‍ വാങ്ങാന്‍ ലഭിക്കും. തമിഴ്നാട്ടില്‍ നിന്നും വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും മത്സ്യപ്പൊടിയും വാങ്ങാന്‍ സാധിക്കും. ഇതിലെ വലിയ കട്ടകള്‍ പള്‍വറൈസറില്‍ പൊടിച്ച് മിക്സ് ചെയ്താണ് ജൈവവളം നിര്‍മിക്കുന്നത്.
അസംസ്കൃത വസ്തുക്കള്‍
നീം കേക്ക്, നിലക്കടല പിണ്ണാക്ക്, തുകല്‍പ്പൊടി, മത്സ്യപ്പൊടിഎന്നിവയാണ് ജൈവവളത്തിലെ അസംസ്കൃവസ്തുക്കള്‍
വേപ്പിന്‍ പിണ്ണാക്ക് 30 ശതമാനം, നിലക്കടല പിണ്ണാക്ക് 20ശതമാനം, തുകല്‍പ്പൊടി 25 ശതമാനം, എല്ലുപൊടി 15 ശതമാനം, മത്സ്യപ്പൊടി 10 ശതമാനം എന്നിങ്ങനെയാണ് സാധാരണയായി ജൈവവള മിശ്രിതം തയാറാക്കുന്നത്.
പ്രവര്‍ത്തന മൂലധനം
ഒരു മാസത്തെ പ്രവര്‍ത്തനത്തിന്
അസംസ്കൃത വസ്തുക്കള്‍ക്ക് 60,000
അഞ്ചു ജോലിക്കാരുടെ
ജോലിക്കാരുടെ ശമ്പളം 35,000
പായ്ക്കിംഗ് മെറ്റീരിയല്‍സിനുള്ള ചാര്‍ജ് 5,000
കറന്റ്ചാര്‍ജ്, ഓഫീസ് ചെലവുകള്‍ 20,000
ആകെ 1,20,000
ഒരു കിലോ ജൈവവളത്തിന്
വില്പന കമ്മീഷന്‍ കുറച്ച് 15 രുപവച്ച് കൂട്ടിയാല്‍ ഒരു മാസത്തെ വിറ്റുവരവ് 1,50,000 രുപ
വിപണി പിടിച്ചെടുത്ത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് ലാഭവും വര്‍ധിക്കും. വന്‍തോതില്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങിയാല്‍ അതിലും വലിയ മാര്‍ജിന്‍ ലഭിക്കുന്നതാണ്.
നേട്ടം കൊയ്യാന്‍
ഒന്ന്, രണ്ട്, അഞ്ച് എന്നിങ്ങനെ ചെറിയ പായ്ക്കറ്റുകളിലാക്കിയ ജൈവവളത്തിന് വലിയ മാര്‍ക്കറ്റാണുള്ളത്. അടുക്കളത്തോട്ടം തയാറാക്കുന്നവരും ടെറസ് കൃഷി ചെയ്യുന്നവരും ഇതാണുപയോഗിക്കുന്നത്. മനോഹരമായ പായ്ക്കിംഗില്‍ ഇവ വിപണിയിലെത്തിക്കുക. കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയെല്ലാം വില്പനകേന്ദ്രങ്ങളാക്കാം.
വിവിധ തരത്തിലുള്ള നഴ്സറികളിലൂടെ ജൈവവളങ്ങള്‍ വില്‍പന നടത്തിയാല്‍ വലിയൊരു മാര്‍ക്കറ്റാണ് തുറന്നുകിട്ടുന്നത്. ജൈവവളങ്ങളുടെ പായ്ക്കറ്റിനൊപ്പം പച്ചക്കറി വിത്തുകള്‍ നല്‍കുന്നതിനുള്ള ശ്രമം കൂടി നടത്തിയാല്‍ കൂടുതല്‍ ഉപയോക്താക്കളെ കണ്െടത്താം. ഒപ്പം കാര്‍ഷിക നിര്‍ദേശങ്ങള്‍, കീടനിയന്ത്രണം എന്നിങ്ങനെ കൃഷിക്കാരെ സഹായിക്കുന്ന ബുക്കുലെറ്റുകള്‍, ബ്രോഷറുകള്‍ എന്നിവ ജൈവവള പായ്ക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതു മികച്ച ബിസിനസ് നേടാന്‍ സഹായിക്കും.
വന്‍കിട കൃഷിക്കാര്‍ക്കുവേണ്ടി വലിയ 25 കിലോ 50 കിലോ പായ്ക്കറ്റുകള്‍ വിപണയിലെത്തിക്കാവുന്നതാണ്.
ഗൈഡ് ലൈന്‍
ജൈവവള നിര്‍മാണത്തിനൊപ്പം തന്നെ ഫലപ്രദമായി നടത്തിക്കൊണ്ടു പോകാവുന്ന സംരംഭമാണ് ജൈവകീടനാശിനി നിര്‍മാണവും. വിവിധ തരത്തിലുള്ള കീടനിയന്ത്രണ സത്തുകള്‍ വാങ്ങി അവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതത്തിലൂടെ മികച്ച ജൈവകീടനാശിനികള്‍ വിപണിയിലെത്തിക്കാം. ജൈവവളനിര്‍മാണത്തിനും ജൈവ കീടനാശിനി നിര്‍മാണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു കൃഷിവകുപ്പില്‍ നിന്നും ലഭ്യമാകും.
കടപ്പാട്
-ബിജു മാത്യു.
കര്‍ഷകന്‍ മാസിക
വളരെ നന്നായി.
ReplyDeleteഇതിനു ആവശ്യമായ ട്രെയിനിങ് എവിടെ കിട്ടും
ReplyDelete