ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Friday, October 4, 2013

മാലിന്യത്തില്‍നിന്ന് ഗ്യാസ്

മാലിന്യത്തില്‍നിന്ന് ഗ്യാസ് കിട്ടുമെന്നറിഞ്ഞിട്ടും ആളുകളെന്താ ബയോഗ്യാസ് പ്ളാന്റിനെ വിട്ട് എല്‍പിജിയുടെ പിന്നലെ പറക്കുന്നത്? ബയോഗ്യാസിനെക്കുറിച്ച് വിദഗ്ധര്‍ പിന്നെയും പിന്നെയും സംസാരിക്കുന്നുണ്ടെങ്കിലും ആളുകളുടെ സംശയം മാറിയിട്ടില്ല. 'രൂപ പത്തിരുപതിനായിരം മുടക്കണം ഗ്യാസ് കിട്ടിത്തുടങ്ങാന്‍ എന്നു ചിലര്‍. രൂപ മുടക്കിയാലും പോരാ,പ്ളാന്റില്‍ നിന്നുള്ള നാറ്റവും കൊതുകുശല്യവും സഹിക്കണമെന്നത് മറ്റു ചിലരുടെ പ്രശ്നം

വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമായൊരു ബയോഗ്യാസ് പ്ളാന്റ് ഉണ്ടാക്കിയാണ് ഐടി കണ്‍സല്‍ട്ടന്റായ സലിന്‍ ശ്രീധര്‍ ഈ പ്രശ്നങ്ങളെ നേരിട്ടത് 200 ലീറ്ററിന്റെ ഒരു പ്ളാസ്റ്റിക് ടാങ്ക്,പൈപ്പ് കഷണങ്ങള്‍,ഗാര്‍ഡന്‍ ഹോസ്, ബസ് ടയറിന്റെ ഉപയോഗം കഴിഞ്ഞ രണ്ട് ട്യൂബുകള്‍,750 രൂപ വിലയുള്ള ഒറ്റ ബര്‍ണര്‍ സ്റ്റൌ... ബയോഗ്യാസ് പ്ളാന്റിന്റെ നിര്‍മാണ സാമഗ്രികള്‍ ഇത്രമാത്രം. തൃശൂര്‍ അയ്യന്തോള്‍ കോവിലകപ്പറമ്പ് റോഡില്‍ ജിഫോര്‍ സെറീന്‍ അപാര്‍ട്മെന്റിന് എതിര്‍വശത്തെ പയ്യപ്പാട് വീട്ടില്‍ ഒരു വര്‍ഷമായി ഈ ഗ്യാസ് ഉപയോഗിച്ചാണു പാചകം.

ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കണമെന്ന ആഗ്രഹവുമായി ചില ഏജന്‍സികളെ സമീപിച്ചിരുന്നു സലിന്‍. പ്ളാന്റ് സ്ഥാപിക്കാനുള്ള ചെലവിനെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നാല്‍ പണിക്കാരെ അന്വേഷിച്ചു നടക്കണമെന്നതിനെക്കുറിച്ചും ആലോചിച്ചപ്പോഴാണ് സ്വന്തമായൊന്നു നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ഗാര്‍ഡന്‍ ഹോസും പഴയ ട്യൂബും
200 ലീറ്ററിന്റെ ഒരു പ്ളാസ്റ്റിക് ടാങ്ക് വാങ്ങി അതില്‍ മാലിന്യമിടാനും സ്ളറി പുറത്തെടുക്കാനും ഗ്യാസും വഹിച്ചുകൊണ്ടുപോകാനുമായി മൂന്ന് ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ചു. മാലിന്യമിടുന്ന പൈപ്പ് ടാങ്കിനുള്ളില്‍ അടിവശത്തു നിന്ന് മൂന്ന് ഇഞ്ച് മുകളില്‍ വരെ നില്‍ക്കണം. ഈ പൈപ്പിന്റെ അടിഭാഗം ചെരിച്ചു ചെത്തുന്നത് ഗ്യാസ് മുകളിലേക്കു കയറിവരാന്‍ സഹായിക്കും അണ്‍എയ്റോബിക് ഡീകംപോസ്റ്റിങ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൈപ്പുകള്‍ക്കിടയിലൂടെ വായു അകത്തു കടക്കാതിരിക്കാന്‍ എംസീല്‍ വച്ച് ഭദ്രമായി അടച്ചു. ഗ്യാസ് കൊണ്ടുപോകുന്ന പൈപ്പിലും സ്ളറി എടുക്കുന്ന പൈപ്പിലും ഗ്യാസ് സ്റ്റൌവിനോടു ചേര്‍ന്നും ഓരോ വാല്‍വും ഘടിപ്പിച്ചു.

ഉപയോഗം കഴിഞ്ഞശേഷം ഉണ്ടാകുന്ന ഗ്യാസ് ശേഖരിച്ചു വയ്ക്കാന്‍ സലിന്‍ കണ്ടത്തിയ മാര്‍ഗവും രസകരമാണ്. പഴയ ബസ് ടയറിന്റെ ട്യൂബ് രണ്ടെണ്ണം സംഘടിപ്പിച്ച് അതിലാണ് ഗ്യാസ് ശേഖരിച്ചു വയ്ക്കുന്നത്. ട്യൂബിനു മുകളില്‍ ഭാരം കയറ്റിവയ്ക്കുകയാണെങ്കില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തുപോയി കൂടുതല്‍ പാചകഗ്യാസ് ലഭിക്കും.

മാലിന്യം ഇടാത്ത ദിവസങ്ങളില്‍ ഗ്യാസ് ഉണ്ടാകുകയില്ല. ഇനി അഥവാ, ഉണ്ടായാല്‍ത്തന്നെ വേസ്റ്റ് ഇട്ടുകൊടുക്കുന്ന പൈപ്പിന്റെ അടപ്പു താനേ തുറന്ന് പുറത്തേക്കു പോകും. ഗ്യാസ് തിങ്ങി നിന്ന് പൊട്ടിത്തെറിക്കുമോ എന്ന പേടിയേ വേണ്ട എന്നര്‍ഥം.

ഏകദേശം ഒന്നര കിലോ പച്ചക്കറിയാണ് സലിലിന്റെ വീട്ടില്‍ ഒരു ദിവസം ഉപയോഗിക്കുന്നത്. അതില്‍ വേസ്റ്റ് ആകുന്നത് വെറും കാല്‍ കിലോയ്ക്കടുത്തുമാത്രം. മിക്സിയില്‍ ഒന്നടിച്ച് തുല്യ അളവിന്‍ വെള്ളവും ചേര്‍ത്ത് പ്ളാന്റിലേക്ക് ഇടാം. പെട്ടെന്ന് ജീര്‍ണ്ണിക്കാത്ത വസ്തുക്കളും അസിഡിറ്റിയുള്ള വസ്തുക്കളുമൊഴികെ മറ്റെല്ലാ ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാന്റില്‍ നിക്ഷേപിക്കാം. സാധാരണ ബയോഗ്യാസ് പ്ളാന്റുകളില്‍ ഗ്യാസ് ഉണ്ടാകുമ്പോള്‍ പ്ളാന്റിനു മുകളിലെ ഡ്രം ഉയര്‍ന്നുവരുന്നതായാണ് കാണുന്നത്. ഈ വിടവില്‍ കൊതുകു വളരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സലിലിന്റെ മോഡല്‍ പൂര്‍ണ്ണമായി അടഞ്ഞിരിക്കുന്നതിനാല്‍ കൊതുകുശല്യമുണ്ടാകില്ല. മാത്രമല്ല,പ്ളാന്റില്‍ നിന്നു ലഭിക്കുന്ന സ്ളറി ദുര്‍ഗന്ധരഹിതവുമാണ്. ഇതു വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പച്ചക്കറികള്‍ക്കോ പൂച്ചെടികള്‍ക്കോ വളമായി ഉപയോഗിക്കാം. വേസ്റ്റ് ഇടുന്നതനുസരിച്ച് സ്ളറി നീക്കം ചെയ്യുന്നതാണ് നല്ലത്. ഇത്തരമൊരു ബയോഗ്യാസ് പ്ളാന്റ് ആര്‍ക്കും ഉണ്ടാക്കാവുന്നതാണെന്നു സലിന്‍ പറയുന്നു.
തൃശൂര്‍ മുനിസിപ്പാലിറ്റി പച്ചക്കറി ചന്തയിലെ ചീഞ്ഞ പച്ചക്കറികള്‍ കിറ്റിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുന്നത് വാങ്ങി എല്‍പിജിയെ പടിക്കു പുറത്താക്കുകയാണ് സലിലിന്റെയും കുടുംബത്തിന്റെയും അടുത്ത ലക്ഷ്യം.

ജൈവകീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍


Wednesday, July 31, 2013

ഔഷധം

ആപ്പിള്‍ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു മലബന്ധം തടയുന്നു അതിസാരം തടയുന്നു ശ്വാസകോശത
്തിന്‍റെ
ശക്തി വര്‍ദ്ധിപ
്പിക്
കുന്നു
സന്ധികളെ
മയപ്പെടു
ത്തുന്നു
അപ്രികോട്ട് ക്യാന്‍സറിനോട് പൊരുതുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക
്കുന്നു
നിങ്ങളുടെ കാഴ്ച സംരക്ഷിക
്കുന്നു
ആള്‍ഷിമേര
്‍സില്‍ നിന
്നും രക്ഷി
ക്കുന്നു
വാര്‍ദ്ധി
ക്യത്തെ
മന്ദഗതിയ
ിലാക്കുന്നു
അര്‍ടിച്ചോക് ദഹനത്തെ സഹായിക്ക
ുന്നു
കോളസ്റ്റോള്‍ കുറയ്ക്കുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു രക്തത്തി
ലെ പഞ്ചസാര
സ്ഥിരപ്പെട
ുത്തുന്നു
കരള്‍ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നു
ആവോകാഡോ പ്രമേഹത്തെ ചെറുക്
കുന്നു
കോളസ്റ്റോള്‍ കുറയ്ക്കുന്നു ആഘാതങ്ങളെ തടയുവാന്‍ സഹായിക്കുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു ചര്‍മം മൃദുവാക്കുന്നു
ഏത്തപ്പഴം നിങ്ങളുടെ
ഹൃദയത്തെ സംരക്ഷിക്കുന്നു
ചുമ ശാന്തമാക്കുന്നു അസ്ഥികള്‍ ബലപ്പെടുത്തുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു അതിസാരം തടയുന്നു
ബീന്‍സ് മലബന്ധം
തടയുന്നു
അര്‍ശസ്സിനെ സഹായിക്കുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ക്യാന്‍സറിനോട്
പൊരുതുന്നു
രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നു
ബീറ്റ്സ് രാക്ത സമ്മര്‍ദം
നിയന്ത്രി
ക്കുന്നു
ക്യാന്‍സറിനോട് പൊരുതുന്നു അസ്ഥികള്‍ ബലപ്പെടുത്തുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ബ്ലൂബെറീസ് ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നു ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നു മലബന്ധം തടയുന്നു
ബ്രോക്കോളി അസ്ഥികള്‍ ബലപ്പെടുത്തുന്നു കാഴ്ചശക്തി സംരക്ഷിക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു
കാബേജ് ക്യാന്‍സറിനോട് പൊരുതുന്നു മലബന്ധം തടയുന്നു ഭാരനഷ്ടം
അഭിവൃദ്ധിപ്പെട
ുത്തുന്നു
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു അര്‍ശസ്സിനെ സഹായിക്
കുന്നു
കാന്‍റലോപ് കാഴ്ചശക്തി സംരക്ഷിക്കുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ക്യാന്‍സറിനോട്
പൊരുതുന്നു
പ്രതിരോധശക്തിയെ തുണയ്ക്കുന്നു
കാരറ്റ് കാഴ്ചശക്തി സംരക്ഷിക്കുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു മലബന്ധം തടയുന്നു ക്യാന്‍സറിനോട്
പൊരുതുന്നു
ഭാരനഷ്ടം അഭിവൃദ്ധിപ്പെടുത
്തുന്നു
കോളിഫ്ളവര്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു സ്തനാര്‍ബുദത്തെ ചെറുക്കുന്നു അസ്ഥികള്‍ ബലപ്പെടുത്തുന്നു പരിക്കുകള്‍ ഇല്ലാതാക്കുന്നു ഹൃദ്രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നു
ചെറീസ് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു ഉറക്കമില്ലായ്മ അവസാനിപ്പിക്കുന്നു വാര്‍ദ്ധിക്യത്തെ മന്ദഗതിയിലാക്കുന്നു ആള്‍ഷിമേര്‍സില്‍
നിന്നും രക്ഷിക്കുന്നു
ചെസ്റ്റ്നട്ട് ഭാരനഷ്ടം
അഭിവൃദ്ധിപ്പ
െടുത്തുന്നു
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ക്യാന്‍സറിനോട്
പൊരുതുന്നു
രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു
കുരുമുളക് ദഹനത്തെ
സഹായിക്കുന്നു
തൊണ്ട വേദന ലഘൂകരിക്കുന്നു സിരാനാളങ്ങളെ വൃത്തിയാക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു
അത്തിപ്പഴം ഭാരനഷ്ടം
അഭിവൃദ്ധിപ്പ
െടുത്തുന്നു
ആഘാതങ്ങളെ തടയുവാന്‍ സഹായിക്കുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ക്യാന്‍സറിനോട്
പൊരുതുന്നു
രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു
മല്‍സ്യം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ഓര്‍മശക്തി
വര്‍ദ്ധിപ്പി
ക്കുന്നു
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ക്യാന്‍സറിനോട്
പൊരുതുന്നു
പ്രതിരോധശക്തിയെ തുണയ്ക്കുന്നു
ഫ്ലാക്സ് ദഹനത്തെ
സഹായിക്കുന്നു
പ്രമേഹത്തെ
ചെറുക്കുന്നു
നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു
വെളുത്തുള്ളി കോളസ്റ്റോള്‍ കുറയ്ക്കുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു ബാക്ടീരിയകളെ
കൊല്ലുന്നു
ഫംഗസിനെ ചെറുക്കുന്നു
ഗ്രേപ് ഫ്രൂട്ട് ഹൃദയാഘാതങ്ങ
ളിന്‍ നിന്നും സംരക്ഷിക്കുന്നു
ഭാരനഷ്ടം
അഭിവൃദ്ധിപ്പെ
ടുത്തുന്നു
ആഘാതങ്ങളെ തടയുവാന്‍ സഹായിക്കുന്നു പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ
ചെറുക്കുന്നു
കോളസ്റ്റോള്‍ കുറയ്ക്കുന്നു
മുന്തിരി കാഴ്ചശക്തി സംരക്ഷിക്കുന്നു കിഡ്നി സ്റ്റോണിനെ കീഴടക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു രക്തപ്രവാഹം അധികമാക്കുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു
ഗ്രീന്‍ ടീ ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ആഘാതങ്ങളെ തടയുവാന്‍ സഹായിക്കുന്നു ഭാരനഷ്ടം അഭിവൃദ്ധിപ്
പെടുത്തുന്നു
ബാക്ടീരിയകളെ കൊല്ലുന്നു
തേന്‍ മുറിവുകള്‍
ഉണക്കുന്നു
ദഹനത്തെ
സഹായിക്കുന്നു
അള്‍സറിനെതിരെ ജാഗ്രത പാലിക്കുന്നു ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു അളര്‍ജികളെ ചെറുക്കുന്നു
നാരങ്ങ ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു ചര്‍മം മൃദുവാക്കുന്നു സ്കര്‍വി തടയുന്നു
ചെറുനാരങ്ങ ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു ചര്‍മം മൃദുവാക്കുന്നു സ്കര്‍വി തടയുന്നു
മാങ്ങ ക്യാന്‍സറിനോട് പൊരുതുന്നു ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നു തൈറോയ്ഡ് നിയന്ത്രിക്കുന്നു ദഹനത്തെ സഹായിക്കുന്നു ആള്‍ഷിമേര്‍സില്‍ നിന്നും രക്ഷിക്കുന്നു
കൂണ്‍ രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ബാക്ടീരിയകളെ കൊല്ലുന്നു ക്യാന്‍സറിനോട് പൊരുതുന്നു അസ്ഥികള്‍ ബലപ്പെടുത്തുന്നു
ഓട്സ് കോളസ്റ്റോള്‍ കുറയ്ക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു പ്രമേഹത്തെ ചെറുക്കുന്നു മലബന്ധം തടയുന്നു ചര്‍മം മൃദുവാക്കുന്നു
ഒലീവ് എണ്ണ നിങ്ങളുടെ
ഹൃദയത്തെ സംരക്ഷിക്കുന്നു
ഭാരനഷ്ടം
അഭിവൃദ്ധിപ്പ
െടുത്തുന്നു
ക്യാന്‍സറിനോട് പൊരുതുന്നു പ്രമേഹത്തെ
ചെറുക്കുന്നു
ചര്‍മം മൃദുവാക്കുന്നു
ഉള്ളി ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു ബാക്ടീരിയകളെ കൊല്ലുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ഫംഗസിനെ ചെറുക്കുന്നു
ഓറഞ്ച് പ്രതിരോധശക്തിയെ തുണയ്ക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ശ്വസനം സുഗമമാക്കുന്നു
പീച്ചസ് മലബന്ധം തടയുന്നു ക്യാന്‍സറിനോട് പൊരുതുന്നു ആഘാതങ്ങളെ തടയുവാന്‍ സഹായിക്കുന്നു ദഹനത്തെ സഹായിക്കുന്നു അര്‍ശസ്സുകളെ സഹായിക്കുന്നു
നിലക്കടല ഹൃദ്രോഗത്തിനെതിരെ സംരക്ഷണം നല്‍കുന്നു ഭാരനഷ്ടം
അഭിവൃദ്ധിപ്പെ
ടുത്തുന്നു
പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ചെറുക്കുന്നു കുറയ്ക്കുന്നു ഡൈവര്‍ടികൂലിറ്റിസ് ഉഗ്രമാക്കുന്നു
പൈനാപ്പിള്‍ അസ്ഥികള്‍ ബലപ്പെടുത്തുന്നു ജലദോഷം
ശമിപ്പിക്കുന്നു
ദഹനത്തെ സഹായിക്കുന്നു അരിമ്പാകള്‍ അലിയിക്കുന്നു അതിസാരം തടയുന്നു
പ്രൂണ്‍സ് വാര്‍ദ്ധിക്യത്തെ മന്ദഗതിയിലാക്കുന്നു മലബന്ധം തടയുന്നു ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ഹൃദ്രോഗത്തിനെതിരെ സംരക്ഷണം നല്‍കുന്നു
തവിട്ട് നിറമുള്ള അരി നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു പ്രമേഹത്തെ
ചെറുക്കുന്നു
കിഡ്നി സ്റ്റോണിനെ കീഴടക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു ആഘാതങ്ങളെ തടയുവാന്‍ സഹായിക്കുന്നു
സ്ട്രൌബറിസ് ക്യാന്‍സറിനോട് പൊരുതുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നു മനാക്ലേശം ശാന്തമാക്കുന്നു
മധുര ഉരുളക്കിഴങ് നിങ്ങളുടെ കാഴ്ച സംരക്ഷിക്കുന്നു മനോഭാവം മെച്ചപ്പെ
ടുത്തുന്നു
ക്യാന്‍സറിനോട് പൊരുതുന്നു അസ്ഥികള്‍ ബലപ്പെടുത്തുന്നു
തക്കാളി പ്രൊസ്റ്റേറ്റ് സംരക്ഷിക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു
വാല്‍നട്ട് കോളസ്റ്റോള്‍ കുറയ്ക്കുന്നു ക്യാന്‍സറിനോട് പൊരുതുന്നു ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നു മനോഭാവം
മെച്ചപ്പെടു
ത്തുന്നു
ഹൃദ്രോഗത്തിനെതിരെ സംരക്ഷണം നല്‍കുന്നു
ജലം ഭാരനഷ്ടം
അഭിവൃദ്ധിപ്
പെടുത്തുന്നു
ക്യാന്‍സറിനോട് പൊരുതുന്നു കിഡ്നി സ്റ്റോണിനെ കീഴടക്കുന്നു ചര്‍മം മൃദുവാ
ക്കുന്നു

തണ്ണിമത്തന്‍ പ്രൊസ്റ്റേറ്റ് സംരക്ഷിക്കുന്നു ഭാരനഷ്ടം
അഭിവൃദ്ധിപ്
പെടുത്തുന്നു
കോളസ്റ്റോള്‍ കുറയ്ക്കുന്നു ആഘാതങ്ങളെ
തടയുവാന്‍ സഹായിക്കുന്നു
രാക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു
ഗോതമ്പ് പൊടി മലാശയ ക്യാന്‍സറിനെ ചെറുക്കുന്നു മലബന്ധം തടയുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ആഘാതങ്ങളെ
തടയുവാന്‍ സഹായിക്കുന്നു
ദഹനം മെച്ചപ്പെടുത്തുന്നു
ഗോതമ്പ് തവിട് മലാശയ ക്യാന്‍സറിനെ ചെറുക്കുന്നു മലബന്ധം തടയുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു ആഘാതങ്ങളെ
തടയുവാന്‍ സഹായിക്കുന്നു
ദഹനം മെച്ചപ്പെടുത്തുന്നു
യോഗര്‍ട്ട് അള്‍സറിനെതിരെ ജാഗ്രത പാലിക്കുന്നു അസ്ഥികള്‍ ബലപ്പെടുത്തുന്നു കോളസ്റ്റോള്‍ കുറയ്ക്കുന്നു പ്രതിരോധശക്തിയെ തുണയ്ക്കുന്നു ദഹനത്തെ സഹായിക്കുന്നു

Wednesday, May 15, 2013

അലങ്കാരമത്സ്യം വളര്‍ത്തല്‍


ഒരു ഹോബിയായി അലങ്കാര മത്സ്യം വളര്‍ത്തല്‍ തുടങ്ങിയവര്‍ പലരും ഇന്ന് നല്ലൊരു വരുമാന മാര്‍ഗ്ഗമായി അതിനെ കണ്ടുതുടങ്ങിയിരിക്കുന്നു. മാനസിക ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന നല്ലൊരു തൊഴില്‍ മേഖലയാണ് അലങ്കാര മത്സ്യവളര്‍ത്തല്‍. അല്പമൊന്ന് ശ്രദ്ധിച്ചാല്‍, നിങ്ങള്‍ വെറുതെ കളയുന്ന സമയം വേണ്ടവണ്ണം വിനിയോഗിച്ചാല്‍ അലങ്കാരമത്സ്യം വളര്‍ത്തല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. മത്സ്യങ്ങളുടെ പ്രജനനരീതി, അവയ്ക്കു നല്‍കേണ്ട തീറ്റ, ഓരോന്നിന്‍റെയും പ്രത്യേക ശീലങ്ങള്‍, ഇനം എന്നിവ തിരിച്ചറിയാനായാല്‍ മത്സ്യക്കുഷി ആരംഭിക്കാം. 



കേരളത്തില്‍ അലങ്കാര മത്സ്യകൃഷി പതിയെ വ്യാപിച്ചു വരികയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ടെറസിലെ ടാങ്കുകളാണ് പലരും മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളുടെയും ചുക്കാന്‍. കുസാറ്റിലെ സ്ക്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് പുതിയയിനം അലങ്കാര മത്സ്യങ്ങള്‍ ജനിതക വിദ്യയിലൂടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ലോകബാങ്ക് പദ്ധതിയാണ് ഇത്. കേരളത്തിലെ നദികളിലും അരുവികളിലും കാണപ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന വര്‍ണമത്സ്യങ്ങളെ കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ 126 ഇനങ്ങള്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 65 ഇനങ്ങള്‍ക്ക് അലങ്കാര മത്സ്യങ്ങള്‍ക്കാവശ്യമായ എല്ലാ ഗുണങ്ങളുമുണ്ട്.

വിഷം കലക്കിയുളള മീന്‍ പിടിത്തം, കീടനാശിനി പ്രയോഗം, ഫാക്ടറിയിലെയും മറ്റും മലിനജലം നദികളിലേയ്ക്ക് ഒഴുകിയിറങ്ങുന്നത് ഇവയൊക്കെ ഈ മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഘടകങ്ങളാണ്. പ്രകൃതി സമ്പത്ത് വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിനിടയില്‍ ഇത്തരം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി പരിപോഷിപ്പിയ്ക്കാന്‍ ആരും ശ്രമിക്കുന്നില്ല. തൊഴിലിന്റെ നിര്‍വചനങ്ങള്‍ മാറുകയും തൊഴില്‍ദായകന്റെ വേഷം സര്‍ക്കാര്‍ അഴിച്ചു വയ്ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സാധ്യതകളാണ് യുവാക്കള്‍ക്ക് പ്രയോജനപ്പെടേണ്ടത്.

കണ്ണൂര്‍ മാപ്പിളബേയിലുള്ള മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ അലങ്കാര മത്സ്യം വളര്‍ത്തല്‍ , പ്രജനനം, പരിപാലനം, ആഹാരം തയ്യറാക്കല്‍, അക്വേറിയ നിര്‍മ്മാണം സജ്ജീകരണം എന്നിവയില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഹാച്ചറി മാനേജരെ 0497 2731 308, 9387598045 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

For Technical Support, contact :

  •  Deputy Director of Fisheries (inland), Vikasbhavan, Thiruvananthapuram (Tel: 0471-2303103; 9447141190)
  •  Executive Director, FIRMA, Thiruvananthapuram (0471-2574667)
  •  Deputy Director of Fisheries, Kannur (Tel: 0497-2731081)
  •  Assistant Director of Fisheries, Pathanamthitta (Tel: 0468-2223134)
  •  Deputy Director, Fisheries, Alappuzha (0477-2251103)
  •  Chief Executive Officer, FFDA, Alappuzha (0477-2252367)
  •  Regional Executives of the Agency for Development of Aquaculture, Kerala -ADAK (Tel: 0477-2262322; 0484-2805479)
  •  Deputy Director of Fisheries, Kasaragode, Phone: 04672 202537
  •  Agri. Technology Information Centre,Central Marine Fisheries Research Institute, Tatapuram P.O., Cochin - 14, Kerala Tel : (0484) 2394867, 2391407
  •  Deputy Director of Fisheries, Kollam, Phone: 0474-2792850
  •  Deputy Director of Fisheries, Thrissur Phone 0487-2331132
  •  Assistant Director, Fish Seed Farm, Malampuzha Phone 0491-2815143
  •  Assistant Director, FFDA, Meenkara Phone 0491-2816061 
  •  Assistant Director , FFDA, Ponnani phone 0494-2666428
  •  Krishi Vigyan Kendra, Kottayam phone 0481 2529631



For Sale, contact:

  •  Govt. Model Fish Farm, Pallom, Kottayam 0481-2434039)
  •  KADS, Thodupuzha ph:04862 223717
  •  District Fisheries Office, Kozhikkode Ph:0495 2380005.
  •  Ornamental Fish Farmers Devt. Association, Kozhikode, mob. 9744342121
  •  Regional Executive FIRMA, Eranakulam Phone 0484 2396118.
  •  Assistant Director, Fisheries Station, KannurPhone 0497-2732487
  •  Sri. Buhari, Kadinamkulam, Trivandrum Phone: 0471 2428018
  •  RARS, Kumarakom, Kottayam 0481 2524421



For Training, contact:

  •  Krishi Vigyan Kendra (KVK),Kumarakom, Kottayam(0481-2529631)
  •  Assistant Director of Fisheries, Kadungallor, Aluva, Ernakulam (0484-2607643) 
  •  Project Director, NIFAM, Ernakulam (0484-2607643)
  •  Goverment Model Fish Farm, Pallom, Kottayam (0481-2434039)
  •  National Aquariculture Society, Bhoothathankettu, Ernakulam (9447395236) Also visit www.mpeda.com


For Financial Support, contact: Director, MPDEA, Kochi (0484-2310828)

For other general information, visit: http://www.fisheries.kerala.gov.in/


അനുഭവങ്ങള വായിച്ചറിയുവാൻ : -

മത്സ്യങ്ങളുടെ തീറ്റ - " അലങ്കാരമത്സ്യങ്ങളുടെ പ്രജനനം നടന്നു കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകിവരുന്ന ഭക്ഷണമാണ് ഇൻഫ്യൂസോറിയ. ഇൻഫസ് എന്നാൽ സത്ത് എന്നോ മറ്റോ ആണ് അർത്ഥം. ഇലകളും മറ്റും അഴുകിയുണ്ടാകുന്ന സത്ത്. ഒരു വലിയ പാത്രത്തിൽ കാബേജിന്റെ തൊലിയോ മറ്റോ ഇട്ട് വെള്ളമൊഴിച്ച്, അല്പം വിനാഗിരികൂടി ഒഴിച്ചു വച്ചാൽ മൂന്നിന്റന്ന് അവൻ അളിഞ്ഞ് ഈ പറഞ്ഞ ഇൻഫ്യൂസോറിയ ഉണ്ടാകും. ജലോപരിതലത്തിൽ പ്ലവരൂപത്തിൽ ലവൻ അങ്ങനെ കിടക്കും ഈ സാധനം വല്ലാത്ത ഒരു ഗന്ധമുള്ളതാണു കേട്ടോ. ഈ സാധനം കോരി കുഞ്ഞു മീനുകൾക്ക് നൽകാം. ഇങ്ങനെ ഇൻഫ്യൂസോറിയ ഉണ്ടാക്കുന്നതിനിടെ ഒരു മിനി കണ്ടു പിടുത്തവും നടന്നു. ഇൻഫ്യൂസോറിയ കൊതുകു ലാർവ്വകൾക്ക് പ്രിയങ്കരമായ ആഹാരമാണ്. ഇൻഫ്യൂസോറിയ ഉണ്ടാക്കാൻ വച്ച പാത്രത്തിനു ചുറ്റും നിങ്ങൾ 1000 പാത്രങ്ങളിൽ ശുദ്ധജലം നിറച്ചു വച്ചാലും അമ്മക്കൊതുക്, ഈ ഒരൊറ്റ പാത്രത്തിലേ മുട്ടയിടൂ. ഇങ്ങനെ അമ്മക്കൊതുകിനെക്കൊണ്ട് നമ്മളുദ്ദേശിക്കുന്നിടത്ത് തന്നെ മുട്ടയിടുവിച്ച് അവയെ ഒരുമിച്ച് നശിപ്പിക്കാൻ പറ്റും. മത്സ്യം വളർത്തുന്നവർക്ക് ഈ കൊതുകുമുട്ടകൾ ലാർവ്വ ദശയിലെത്തുമ്പോൾ കോരിയെടുത്ത് വലിയ മത്സ്യങ്ങൾക്ക് കൊടുക്കാം. ബൂസ്റ്റടിച്ച ക്രിക്കറ്റർമാരെപ്പോലെ മത്സ്യങ്ങൾ അതിവേഗം ഉഷാറാകും.
ഒന്ന് പരീക്ഷിക്കുന്നോ? ചുരുങ്ങിയ പക്ഷം കൊതുകിനെ ബാച്ചായി നശിപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ. പാത്രത്തിൽ പഴത്തൊലിയോ, ചീരയിലയോ, കാബേജ് തൊലിയോ, മുന്തിരിയുടെ തൊലിയോ, എന്തും ഇട്ട് അല്പം വിനാഗിരിയും ഒഴിച്ച് തുടങ്ങിക്കൊള്ളൂ കൊതുകു നിർമ്മാർജ്ജനം, അലങ്കാരമത്സ്യത്തിന്റെ ആരോഗ്യത്തോടൊപ്പം. " ഈ അറിവ് പകര്ന്നു നല്കിയത്  - വിധു ചോപ്ര കണ്ണൂര്
വിധു ചോപ്ര കണ്ണൂര്

ചെറിയ പ്ലാസ്ടിക് ടാങ്കുകളിൽ അലങ്കാരമത്സ്യ വളർത്താൻ പറ്റുമോ? www.aquariumfish.net

=> http://varnamalsyangal.blogspot.ae/

=> http://www.colombo.nl/

=> http://www.mathrubhumi.com/agriculture/story-210014.html

=> http://www.karshikakeralam.gov.in/html/keralakarshakan/kk250504_16c.html

രണ്ടര ഏക്കറില്‍ വര്‍ണമത്സ്യങ്ങള്‍ => http://www.mathrubhumi.com/agriculture/story-261219.html

=> http://www.aquafleur.com/links.html
=> http://www.fishtanksandponds.co.uk/
=> http://www.sera.de/en/pages/sera-service/guides.html

 FAQ : 
=> http://www.kissankerala.net/kissan/FAQ/getAnswer.jsp?start=0&first=true&category=Fisheries

Monday, May 13, 2013

മണ്ണിര കമ്പോസ്റ്റിംഗ് - II





അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുകാലിത്തൊഴുത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവവസ്തുക്കള്‍ ലഭിക്കും, സാധാരണ ഇവ ഏതെങ്കിലും മൂലകളില്‍ നിക്ഷേപിക്കപ്പെടുകയും, അവ അവിടെ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും. ഈ വിലപിടിച്ച വിഭവത്തെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമായി. ഇതിന്‍റെ പ്രധാന ലക്‌ഷ്യം ഖരജൈവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ഉന്നത മേന്‍മയുള്ള വളം, പോഷക / ജൈവ വളത്തിന് ദാഹിക്കുന്ന മണ്ണിന് നല്‍കാന്‍ കഴിയുകയാണ്.

തദ്ദേശയിനങ്ങളായ മണ്ണിരകളുപയോഗിച്ചുള്ള മണ്ണിരവളം
ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 2500 ഇനം മണ്ണിരകളില്‍ 300 ലധികം മണ്ണിരയിനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിരയിനങ്ങളുടെ വ്യത്യസ്തത, വ്യത്യസ്ത മണ്ണിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകള്‍ അതത് സ്ഥലത്തിന്, മണ്ണിര വളത്തിനായി തെരഞ്ഞെടുക്കലാണ് ആദ്യപടി. മറ്റെങ്ങുനിന്നും മണ്ണിരകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഇന്ത്യയിലുപയോഗിക്കുന്ന മണ്ണിരകളാണ് പെരിയോനിക്‌സ് എക്‌സ്‌കവറ്റസ്, ലപിറ്റോ മൗറിറ്റി. ഈ മണ്ണിരകളെ വളര്‍ത്തി, ലളിതമായ രീതിയിലൂടെ കമ്പോസ്റ്റിംഗിന് ഉപയോഗിക്കാം. കുഴികള്‍, കൂടകള്‍, ടാങ്കുകള്‍, കോണ്‍ക്രീറ്റ് വളയങ്ങള്‍, ഏതെങ്കിലും പെട്ടികളിലും വളര്‍ത്താവുന്നത്

മണ്ണിര ശേഖരിക്കുന്നതെങ്ങനെ?
ഇരകളുള്ള മണ്ണ് കണ്ടെത്തുക, മണ്ണിന് മുകളില്‍ അവയുടെ വിസര്‍ജ്യങ്ങള്‍ നോക്കി സാന്നിദ്ധ്യം കണ്ടെത്താം. അരകിലോ ശര്‍ക്കര, അരകിലോ പുതിയ ചാണകം എന്നിവ 2 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 1 മി x 1 മിശ്രിതം പ്രദേശത്ത് മേല്‍മണ്ണില്‍ തളിക്കുക.
ഇവയെ വയ്‌ക്കോല്‍ കൂനയാല്‍ മൂടുക, അതിന് മുകളില്‍ പഴയ ചാക്ക് വിരിക്കുക.
20-30 ദിവസം വരെ വെള്ളം തളിക്കല്‍ തുടരുക, എപ്പിഗെയിക്, അനെസിക് വിരകള്‍ അവിടെ കണ്ടുതുടങ്ങും. ഇവ ശേഖരിച്ച് ഉപയോഗിക്കാം.

കമ്പോസ്റ്റ് കുഴി തയാറാക്കല്
മതിയായ അളവിലുള്ള കുഴി സ്ഥലസൗകര്യമനുസരിച്ച് പിന്നാമ്പുറത്തോ തോട്ടത്തിലോ വയലിലോ ആകാം. ഒറ്റകുഴി ഇരട്ടകുഴി, അഥവാ കല്ലും സിമെ‌ന്‍റും കൊണ്ട് നിര്‍മ്മിച്ച് ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഉള്ള ടാങ്കുകളും ആകാം. ഏറ്റവും ലളിതവും, സൗകര്യമുള്ളതുമായ കുഴി 2 മി x 1 മി x 0.75 മി അളവിലുള്ളതാണ്. ലഭ്യമാകുന്ന ജൈവ വളം, കാര്‍ഷിക അവശിഷ്ടങ്ങളുടെ തോതനുസരിച്ചുള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. പുഴുക്കളെ ഉറുമ്പുകള്‍ ആക്രമിക്കുന്നത് തടയാന്‍ കുഴികളുടെ ചുമരുകളുടെ മധ്യത്തില്‍ ജലം സംഭരിച്ച് വയ്ക്കാന്‍ സംവിധാനം വേണം.

നാല് അറകളുള്ള ടാങ്ക് /കുഴി സംവിധാനം.
നാലറകളുള്ള സംവിധാനത്തിന്‍റെ മേന്‍മ, ഒരു അറയില്‍ നിന്ന് കമ്പോസ്റ്റ് വളത്തോടൊപ്പം മണ്ണിരകളെ നേരത്തെ പ്രോസസ് ചെയ്ത അവശിഷ്ടങ്ങളുള്ള അറകളിലേക്ക് തുടരെ നീക്കിക്കൊണ്ടിരിക്കാം.

വെര്‍മിബെഡ് നിര്‍മ്മാണം
പൊടിച്ച ചുടുകല്ല്, പരുക്കന്‍ മണ്ണ് എന്നിവ 5 സെമീ ഘനത്തില്‍ പാകി അതിനുമുകളില്‍ 15-20 സെ.മീ. ഘനത്തില്‍ നന്നായി ഈര്‍പ്പമുള്ള പശിമരാശി മണ്ണ് പൂശുക. ഇതാണ് ശരിക്കുമുള്ള വെര്‍മി കബഡ് അടുക്ക്.
ഇതിലേയ്ക്ക് മണ്ണിരകളെ ഇടുക, അവയുടെ വീടാണിത്. 2 മി x 1 മി x 0.75 മി ആകൃതിയുള്ള കമ്പോസ്റ്റ് കുഴിയില്‍, 15-20 സെ.മീ. ഘനത്തിലുള്ള വെര്‍മിബെഡ് ഉണ്ടെങ്കില്‍ അവിടെ 150 മണ്ണിരകളെ നിക്ഷേപിക്കാം.
വെര്‍മി ബെഡിനുമുകളില്‍ പുതിയ ചാണകം കൈനിറയെ വിതറുക. അതിനുമുകളില്‍ 5 സെമീ ഘനത്തില്‍ ഉണക്കയിലകള്‍, അതിലും മികച്ചത് അരിഞ്ഞ ജൈവാവശിഷ്ടം / വയ്‌ക്കോല്‍ / ഉണക്കപ്പുല്ല് എന്നിവ വിതറണം. അടുത്ത 30 ദിവസം, ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം നനച്ചുകൊടുക്കണം.
ഈ തട്ട് ഉണങ്ങാനോ, നനഞ്ഞുചീഞ്ഞതോ ആകരുത്. തുടര്‍ന്ന് കുഴി, തെങ്ങോലയോ, പനയോലയോ അഥവാ പഴയ ചാക്കുകൊണ്ട് മൂടി പക്ഷികളില്‍ നിന്നും രക്ഷിക്കുക.
കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മൂടരുത്, അവ സൂര്യപ്രകാശം തടയും. ആദ്യ 30 ദിവസത്തിനുശേഷം നനഞ്ഞ ജൈവാവശിഷ്ടങ്ങള്‍, മൃഗങ്ങളുടെയോ അഥവാ അടുക്കളാവശിഷ്ടങ്ങളോ, ഹോട്ടല്‍, ഹോസ്റ്റല്‍, വയല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടം 5 സെ.മീ. ഘനത്തില്‍ അടുക്കുക. ഇത് ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കാം.
ഈ അവശിഷ്ടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പിക് ആക്‌സ്, അഥവാ മണ്‍കോരി ഉപയോഗിച്ച് ഇളക്കിയിടാം.
കുഴികളില്‍ ശരിക്കും ഈര്‍പ്പം നിലനിര്‍ത്താന്‍ കൃത്യമായി നനച്ചുകൊടുക്കണം. വരണ്ട കാലാവസ്ഥയാണെങ്കില്‍ നന്നായി നനയ്ക്കണം.

എപ്പോഴാണ് കമ്പോസ്റ്റ് തയാറാകുന്നത്?
കമ്പോസ്റ്റ് കടുത്ത ബ്രൗണ്‍ നിറം ആയി, ശരാശരി ഇളകി, നുറുങ്ങി കാണപ്പെടുമ്പോള്‍ വളം തയാറായി എന്നു പറയാം. കറുത്ത്, തരികള്‍ പോലെ, ഭാരം കുറഞ്ഞ, ജൈവാംശം നിറഞ്ഞതാണിത്.
ഏകദേശം 60-90 ദിവസത്തില്‍ (കുഴിയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും), കമ്പോസ്റ്റ് തയാറായി എന്ന് മണ്ണിരയുടെ വിസര്‍ജ്ജ്യം, തട്ടിനുമുകളില്‍ കാണപ്പെടുന്നതിലൂടെ മനസിലാക്കാം. കുഴിയില്‍ നിന്ന് കമ്പോസ്റ്റ് വളം ഉപയോഗത്തിന് എടുക്കാവുന്നതാണ്.
കമ്പോസ്റ്റില്‍ നിന്ന് ഇരകളെ വേര്‍തിരിക്കുന്നതിന് തട്ടുകള്‍ ഒഴിക്കുന്നതിന് മൂന്നുദിവസം മുമ്പ് വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. ഇതിനാല്‍ 80% വരെ ഇരകള്‍ തട്ടിനടിയിലേക്ക് പോകും.
അരിപ്പകളിലൂടെയും ഇരകളെ വേര്‍തിരിക്കാവുന്നതാണ്. മണ്ണിരകളും ദ്രവിക്കാത്ത കട്ടിയുള്ള വസ്തുക്കളും അരിപ്പയില്‍ അവശേഷിക്കും. ഇവയെ തട്ടിലേക്ക് തിരികെ ഇട്ടശേഷം അരിക്കല്‍ തുടരാം. കമ്പോസ്റ്റിന് മണ്ണിന്‍റെ മണമായിരിക്കും. മറ്റേതെങ്കിലും ദുര്‍ഗന്ധം ഉണ്ടായാല്‍ അതിനര്‍ത്ഥം അഴുകല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയില്ല എന്നും, ബാക്ടരിയയുടെ പ്രവര്‍ത്തനം തുടരുന്നുവെന്നുമാണ്. പുഴുങ്ങിയ മണം ഉണ്ടെങ്കില്‍, പൂപ്പിന്‍റെ സാന്നിദ്ധ്യം അഥവാ അധികം ചൂടായതാണ് കാരണം. ഇത് നൈട്രജന്‍റെ നഷ്ടം വരുത്തും. ഇങ്ങനെ ഉണ്ടായാല്‍ അവശിഷ്ടക്കൂന നന്നായി വായുകൊള്ളിക്കുക, അല്ലെങ്കില്‍ കൂടുതല്‍ നാരുകളുള്ള വസ്തുക്കള്‍ ചേര്‍ത്ത് വീണ്ടും പ്രക്രിയ തുടരുക, കൂന വരണ്ടതാക്കി വയ്ക്കുക. അതിനുശേഷം കമ്പോസ്റ്റ് അരിച്ച് പായ്ക്കു ചെയ്യാം.
നിര്‍മ്മിച്ചെടുത്ത വസ്തു വെയിലത്ത് കൂനയായി വയ്ക്കുക. അതിനുള്ളിലെ പുഴുക്കള്‍ താഴേക്ക് വലിഞ്ഞ് മാറിക്കൊള്ളും.
രണ്ട്/നാല് കുഴികളുള്ള സംവിധാനത്തില്‍ ആദ്യ അറയില്‍ വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. പുഴുക്കള്‍ അവിടെനിന്ന് മറ്റൊരു അറയിലേക്ക് മാറും. ഇതിലൂടെ ഒരു പ്രത്യേക ക്രമത്തില്‍ പുഴുക്കള്‍ക്കാവശ്യമായ അന്തരീക്ഷാവസ്ഥ നിലനിര്‍ത്താം. അതുപോലെ വിളവെടുക്കുന്നതും ചാക്രികമായി തുടരാം.

മണ്ണിര വളത്തിന്‍റെ മേന്‍മകള്
മണ്ണിരകള്‍ക്ക് ജൈവാവശിഷ്ടങ്ങളെ വളരെ വേഗം വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. നല്ല ഘടനയുള്ള വിഷാംശമില്ലാത്ത വളം ഇതിലൂടെ ലഭിക്കും. ഉയര്‍ന്ന സാമ്പത്തിക മൂല്യം തരുന്നതുകൂടാതെ ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ല കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു.
മണ്ണിരവളം നല്ല ധാതുസന്തുലനം തരുന്നു, പോഷക ലഭ്യത മെച്ചപ്പെടുത്തുന്നു. നല്ലൊരു കോംപ്ലക്‌സ്-ഫെര്‍ട്ടിലൈസര്‍ വളവുമാണ്
രോഗനിദാന സൂക്ഷ്മാണു ജീവികളെ ഇല്ലായ്മ ചെയ്യാനും വളം സഹായിക്കും. ഇക്കാര്യത്തില്‍ കമ്പോസ്റ്റിംഗില്‍ നിന്നും വലിയ വ്യത്യാസമില്ല.
അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്ന വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കൂടിയാണ് കമ്പോസ്റ്റ് വളനിര്‍മ്മാണം. പ്രക്രിയ പൂര്‍ത്തിയാക്കേണ്ട ആവശ്യം കൂടി വരുന്നില്ല.
നിര്‍ദ്ദനര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, കുടില്‍ വ്യവസായമായി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തരക്കേടില്ലാത്ത വരുമാനം നല്‍കുന്ന തൊഴിലാണിത്.
ഗ്രാമംതോറും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍/ സ്ത്രീകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മണ്ണിര വളനിര്‍മ്മാണം തുടങ്ങിയാല്‍ ഗ്രാമീണര്‍ക്ക് തന്നെ നിര്‍ദ്ദിഷ്ട തുകകള്‍ക്ക് വിറ്റ് വരുമാനമുണ്ടാക്കാം. ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍, ഒരു വരുമാനം എന്നതുമാത്രമല്ല, മികച്ച മേന്‍മയുള്ള ജൈവവളം സമൂഹത്തിന് നല്‍കി, നല്ല കാര്‍ഷിക രീതി നിലനിര്‍ത്താന്‍ കഴിയും.

ഉറവിടം: ശ്രീ. AMM മുരുഗപ്പ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍ (MCRC), ചെന്നൈ
Vermicompost - Production and Practices
--------------------------------------------------------------

പല രീതിയിലും നമ്മുക്ക് മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിക്കാം.

1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം.


മണ്ണിര കംമ്പോസ്റ്റിനുപയോഗിച്ചിരിക്കുന്ന മണ്ണിരയുടെ പേര്‍ യൂഡ്രില്ലസ് യൂഗിനിയെ(Eudrillus eugineae)
ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം.
ചകിരി നിരത്തിയതിനു ശേഷം അതിനു മുകളില്‍ വിരയെ നിഷേപിക്കുക. 8:1 എന്ന അനുപാതത്തില്‍ ചപ്പുചവറും(8),ചാണകവും(1) നിക്ഷേപിക്കണം. വെള്ളത്തിന്റെ അംശം തീരെയില്ലെങ്കില്‍ 4 ദിവസം കൂടുമ്പോള്‍ അല്പം നനക്കുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം ഉണ്ടാക്കാന്‍ നല്ലതാണ്. ഉറുമ്പുകളുടെ ഉപദ്രവം കുറക്കാന്‍ തറയുടെ എല്ലാ ഭാഗത്തും വെള്ളം കെട്ടി നിര്‍ത്തണം. ഗാര്‍ഹിക അവഷിഷ്ടങ്ങള്‍ ഉപയൊഗിച്ചുള്ള കമ്പൊസ്റ്റില്‍ 1.82%N, 0.91%P2O5, 1.58% K2O അടങ്ങിയിട്ടുണ്ട്.

നിക്ഷേപിക്കേണ്ട വേസ്റ്റ് സാധനങ്ങള്‍ :

വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: karshikakeralam.gov.in 

Sunday, May 12, 2013

കേരമേഖലയുടെ പ്രതിസന്ധിക്കു പ്രതിവിധി നീര


നീരയുടെ അദ്ഭുതകരമായിട്ടുള്ള വ്യാപാര- വാണിജ്യ- വ്യാവസായിക സാധ്യതകള്‍ കണ്ടറിഞ്ഞതോടെ ആഗോള കേരകൃഷിരംഗത്ത് നവോത്ഥാനത്തിന്റെ ഒരു പുതിയശക്തി രൂപംകൊണ്ടിരിക്കുന്നു. കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ് 'നീര' രൂപംനല്‍കിയിരിക്കുന്ന വമ്പിച്ച പ്രതീക്ഷകളും വിപുലമായ അവസരങ്ങളും ഉദിച്ചിരിക്കുന്നത്.
മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാതെ, പുളിക്കാന്‍ അനുവദിക്കാതെ, മൂന്നുമുതല്‍ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം മാത്രമല്ല അതുവഴി കേരപഞ്ചസാരയും ശര്‍ക്കരയും തുടങ്ങി ആധുനികലോകത്തിന് പ്രിയങ്കരമായ നൂഡില്‍സ് പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്ന ഉറപ്പുകളാണ് പുതിയ പ്രതീക്ഷകളുടെ സജീവയാഥാര്‍ഥ്യങ്ങള്‍.
ഇന്‍ഡൊനീഷ്യയാണ് നീര ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുന്‍പില്‍നില്ക്കുന്ന രാഷ്ട്രം. പ്രതിമാസം അരലക്ഷം ടണ്‍ കേരപഞ്ചസാര അവര്‍ ഉത്പാദിപ്പിക്കുന്നു. വര്‍ഷത്തില്‍ 6 ലക്ഷം ടണ്‍! ഒരു വര്‍ഷം 150 കോടി ഡോളറിന്റെ ബിസിനസ്സാണ് അവര്‍ക്ക് ഇതുവഴി കിട്ടുന്നത്. പഞ്ചസാരയുടെ ആറ് ഇരട്ടി സിറപ്പും ഉത്പാദിപ്പിച്ച് അവര്‍ വില്‍ക്കുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലേക്കും ഇതിന് എത്താന്‍ കഴിയും. തിരുവനന്തപുരത്ത് ഇപ്പോള്‍ തായ്‌ലന്‍ഡില്‍നിന്ന് ടിന്നില്‍ പായ്ക്കുചെയ്ത 'ഇളനീര്‍' സമൃദ്ധമായി വില്‍ക്കുന്നതുപോലെ വിദേശനിര്‍മിത നീരയും നീര ഉത്പന്നങ്ങളും ഇന്ത്യയിലും കേരളത്തിലും വില്‍ക്കുന്നത് കാണാന്‍ നമുക്ക് കഴിഞ്ഞെന്നുവരാം.
നീരയുടെയും അതില്‍നിന്നുള്ള ഉത്പന്നങ്ങളുടെയും ഗുണങ്ങള്‍ ഇന്‍ഡൊനീഷ്യയിലെയും ഫിലിപ്പീന്‍സിലെയും ഗവേഷകരും ഇന്ത്യയിലെ ശാസ്ത്രജ്ഞരും പറയുന്നത് കേള്‍ക്കുക.

* ഇതില്‍ ആല്‍ക്കഹോള്‍ ഇല്ല.
* നീരയില്‍ കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല.
* പൊട്ടാസ്യവും സോഡിയവും സമൃദ്ധം.
* കേരപഞ്ചസാരയും ശര്‍ക്കരയും പ്രമേഹസൗഹൃദങ്ങളായ വിഭവങ്ങളാണ്.
* എല്ലാ പ്രായക്കാര്‍ക്കും ഇത് കഴിക്കാം.
* ഇതൊരു പ്രകൃതിദത്ത ആരോഗ്യപാനീയമാണ്. മദ്യമായി ഇതിനെ ചിത്രീകരിക്കുന്നില്ല.
ഇന്‍ഡൊനീഷ്യ ഇതിന്റെ വ്യാപാരം വന്‍ വ്യവസായമാക്കുന്നു. തദ്ദേശീയരും വിദേശികളും വ്യവസായരംഗത്തുണ്ട്. വമ്പന്‍ ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവര്‍' പ്രതിവര്‍ഷം 30000 ടണ്‍ കേരപഞ്ചസാര വാങ്ങുന്നുണ്ട്. മധുരമുള്ള 'സോയി സോസ് ' ഉണ്ടാക്കാനാണിത്. അതുപോലെ 'ഇന്‍ഡൊഫുഡ്' എന്നപേരില്‍ ഒരുതരം നൂഡില്‍സ് ഉണ്ടാക്കാന്‍ 30000 ടണ്‍ കേരപഞ്ചസാര ഉപയോഗിക്കുന്നുണ്ടത്രേ.
ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും ഈ വ്യവസായം ക്രമേണ രൂപംകൊള്ളുന്ന വിവരം നാം മറക്കരുത്. ഇന്ത്യയില്‍ കേരകൃഷി തമിഴകത്തിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഒഡിഷയിലും മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പെരുകുകയാണ്. വളരെ ശാസ്ത്രീയമായിട്ടാണ് പുത്തന്‍ കേരകൃഷി.
കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസന ബോര്‍ഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 'നീര' തയ്യാറാക്കി വില്പന തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന വാര്‍ത്ത വന്നുകഴിഞ്ഞു. കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുമ്പോള്‍ അത് കേരളത്തിലേക്ക് പ്രവഹിക്കും. ഇപ്പോള്‍ കര്‍ണാടക ഇളനീര്‍ കേരളീയരുടെ ദാഹം ശമിപ്പിക്കുന്നത് സര്‍വയിടത്തും കാണാം. കരിക്കിന്‍ കോര്‍ണര്‍ പോലെ നാളെ 'നീര കോര്‍ണര്‍' നടത്താന്‍ അവര്‍ ആസൂത്രിത പദ്ധതികള്‍ വഴി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.

ഒരു തെങ്ങില്‍നിന്ന് ദിനംപ്രതി രണ്ടുലിറ്റര്‍ നീര സാധാരണഗതിയില്‍തന്നെ ലഭിക്കും. 175 തെങ്ങുള്ള ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പിലെ 80 തെങ്ങുകളുടെ മൂന്ന് പൂങ്കുലകള്‍ വീതം ചെത്തിയാല്‍ വാര്‍ഷിക ആദായം ഏഴു ലക്ഷം രൂപയിലധികം വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. നീരയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍കൂടി പുറത്തുവരുമ്പോള്‍ ആദായവും തൊഴില്‍സാധ്യതയും വ്യവസായിക ഉയര്‍ച്ചയും മറ്റു പലതും ഇതിനുപുറമേ സൃഷ്ടിക്കപ്പെടും.

ഇവിടെ ഇപ്പോള്‍ ഉയര്‍ന്നുവരേണ്ട ഒരു ശക്തിയാണ് കര്‍ഷക താത്പര്യം. 'നീരകര്‍ഷകര്‍' എന്ന ഒരു വിഭാഗം തന്നെ ഈ രംഗത്ത് വേഗം രൂപംകൊള്ളും. കേരകര്‍ഷകരുടെ 'ഫാര്‍മര്‍ കമ്പനി'ക്കാരായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ സംഘാടകരും നടത്തിപ്പുകാരും. അല്ലെങ്കില്‍ കൃഷിക്കാരുടെ താത്പര്യം ഇല്ലാതായിപ്പോകും. നിലവില്‍ കള്ളുവ്യവസായത്തില്‍ കൃഷിക്കാര്‍ പാടേ ശക്തിഹീനരാണ്. ശക്തരായ വ്യവസായികളും സംഘടിതരായ തൊഴിലാളികളും അതിശക്തമായ സര്‍ക്കാര്‍ വകുപ്പും കൂടിച്ചേരുമ്പോള്‍ കര്‍ഷകര്‍ക്ക് അതില്‍ താത്പര്യമില്ലാതാകുന്നതിനു കാരണം തെങ്ങിന്റെ ഉടമയ്ക്ക് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതുമൂലമാണ്.

'കര്‍ഷകരക്ഷ' ഉണ്ടായാല്‍ മാത്രമേ 'കേരരക്ഷ' ഉണ്ടാകൂ. അതില്ലെങ്കില്‍ കേരകൃഷിയും അനുബന്ധവ്യവസായങ്ങളും വരണ്ടുനശിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റ് പ്രമുഖ കേരകൃഷി സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴകവും ആന്ധ്രയും മഹാരാഷ്ട്രയും ഒഡിഷയുമൊക്കെ വിപുലമായി 'നീര' ഉത്പാദനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ പുതിയ റീജ്യണല്‍ കരാറുകളുടെ പഴുതുകളിലൂടെയും അല്ലാതെയും ശ്രീലങ്കയും ഇന്‍ഡൊനീഷ്യയും ഫിലിപ്പീന്‍സും നീരയും നീര വിഭവങ്ങളും ഇന്ത്യയിലേക്കും അങ്ങനെ കേരളത്തിലേക്കും എത്തിക്കും എന്നത് ഉറപ്പാണ്.

ഈ കാഴ്ചപ്പാടില്‍ കേരളം വളരെവേഗം നീര ഉത്പാദനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളിലും ശ്രദ്ധിക്കണം. ഇതിന് സാങ്കേതിക വിദഗ്ധരുടെയും ഗവേഷകരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും വന്‍കൂട്ടായ്മ സര്‍ക്കാര്‍ നേതൃത്വത്തില്‍തന്നെ രൂപമെടുക്കണം. അപ്പോഴും ഒരു കാര്യം മറക്കരുത് കൃഷിക്കാരുടെ തെങ്ങുകൃഷിയില്‍ നിന്നുള്ള ആദായമാകണം മുഖ്യലക്ഷ്യം. കാരണം 60 ലക്ഷം ചെറുകിട കൃഷിയിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങുകൃഷി ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ കേരവൃക്ഷങ്ങള്‍ അന്യമാവുകയാണ്.കാലാവസ്ഥാ വ്യതിയാനം മൂലം രോഗങ്ങളും കീടങ്ങളും തെങ്ങിനെ കൂടുതലായി ബാധിക്കുന്നു.സങ്കരയിനം തെങ്ങുകളില്‍പ്പോലും കീടാക്രമണം അതി രൂക്ഷമാണ്.ഫലപ്രദമായ കീടനാശിനികള്‍ ലഭിക്കാനില്ല.സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും കര്‍ഷക തൊഴിലാളികളുടെ അഭാവം ദൃശ്യമാണ്.കൂലിയും വളരെ കൂടുതലാണ്.

വളത്തിനു തീപിടിച്ച വില.തേങ്ങയിടാന്‍ തെങ്ങുകയറ്റക്കാര്‍ക്കു കൊടുക്കുന്ന കൂലി പോലും തേങ്ങ വിറ്റാല്‍ കിട്ടുന്നില്ല.

45 ലക്ഷം കേരകര്‍ഷകരും ലക്ഷക്കണക്കിനു തെങ്ങും കേരളത്തിലുണ്ട്.വളപ്രയോഗമോ സസ്യസംരക്ഷണമോ ഒന്നും ചെയ്യാതെ കേരവൃക്ഷങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.ഉത്പന്നത്തിനു വില ലഭിച്ചാല്‍ മാത്രമേ തെങ്ങു സംരക്ഷണം സാധ്യമാകൂ.ഒരു കോഴിമുട്ടയുടെ വില പോലും ലഭിക്കുന്നില്ല.തേങ്ങാ വിറ്റു കുടുംബം പോറ്റിയിരുന്ന തേങ്ങാകര്‍ഷകര്‍ ഇനി എങ്ങനെ എന്നു ചിന്തിക്കുകയാണ്.

കേരളം എന്ന പേരു പോലും ഇല്ലാതാകാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവ താല്പര്യം കാണിക്കണം.ഇത്രയധികം കേന്ദ്രമന്ത്രിമാരും ഭരണസ്വാധീനവും കേരളത്തിനുണ്ടായിട്ടും ഭരണാധികാരികള്‍ കേരകൃഷിയുടെ നാശം കണ്ടില്ലെന്നു നടിക്കുകയാണോ?

 കുറേ പച്ചത്തേങ്ങ ചില ജില്ലകളില്‍ നിന്നു സംഭരിച്ചതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ല.വിദേശ സസ്യ എണ്ണകളുടെ ഇറക്കുമതി വര്‍ഷം തോറും കൂടിക്കൂടി വരുന്നു.കഴിഞ്ഞ നവംബര്‍ മുതല്‍ ഇക്കൊല്ലം മെയ് വരെയുള്ള ഏഴു മാസം ഇന്ത്യ ഇറക്കുമതി ചെയ്തത് 11 ലക്ഷത്തോളം ടണ്‍ പാമോയില്‍ ആണ്.

മുന്‍ കൊല്ലം ഇതേ കാലയളവില്‍ അഞ്ടര ലക്ഷം ടണ്‍ മാത്രമായിരുന്നു ഇറക്കുമതി.ഇവ കേന്ദ്ര സബ്‌സിഡിയോടെയാണ് പൊതുവിതരണ സംവിധാനം വഴി ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നത്.ഇതേ രീതിയില്‍ സബ്‌സിഡി നല്‍കി വെളിച്ചെണ്ണയും പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞാല്‍ ഒരു സമാശ്വാസ നടപടിയാകും.

 നാളികേര വൈവിധ്യവത്കരണ വിഭാഗത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല 2000 മുതല്‍ നാലു വര്‍ഷക്കാലം ഗവേഷണങ്ങള്‍ നടത്തി.കേരസുധഎന്ന പേരില്‍ വിഭവങ്ങള്‍ ഉരുത്തിരിച്ചെടുത്തത് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നു.

 നിയമക്കുരുക്കില്‍ നിന്ന് എത്രയും വേഗം നീരയെ മോചിപ്പിച്ചാല്‍ അത് തെങ്ങു കര്‍ഷകര്‍ക്കു രക്ഷയാകും.പ്രമേഹ രോഗികള്‍ക്കു പോലും ഉപയോഗിക്കാവുന്ന മധുരം എന്ന സവിശേഷത നീരയ്ക്കുണ്ട്.

നീരയില്‍ 17 ശതമാനം അന്നജമാണുള്ളഥ്.പോഷക ഔഷധമൂല്യ സമ്പന്നമായ നീര ക്ഷയരോഗത്തിനും വിളര്‍ച്ചയ്ക്കും ആസ്തമയ്ക്കും പ്രതിവിധിയാണ്.മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈസൂരിലെ ഡിഎഫ്ആര്‍എല്‍ , ഡിഎഫ്ടിആര്‍ഐ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നീരയാകും.ലോകത്തു ലഭ്യമാകുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്നു നീരയെ വിശേഷിപ്പിക്കുന്നു.ഇതു മദ്യാംശം തീരെയില്ലാത്തതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്നതുമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.കേരസുധ എന്ന പേരില്‍ നീര വിപണിയിലിറക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 തെങ്ങു കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ണാടക സംസ്ഥാനം നീര ഉത്പാദനം ആരംഭിക്കുന്നു.ശ്രീലങ്ക ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെങ്ങില്‍ നിന്നു നീരയും നീരയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനം ഉണ്ടാക്കുന്നു.
 റബ്ബര്‍ വിലയിടിവ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനു റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ പരിഷോധിക്കണമെന്ന് പ്രധാനമന്ത്രി കേന്ദ്ര വാണിജ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയതുപോലെ , നാളികേര വികസന ബോര്‍ഡ് ചെയര്‍മാനുമായി കൃഷിമന്ത്രി ചര്‍ച്ച ചെയ്തു സസ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കണം.
 അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തെങ്ങില്‍ നിന്ന് ഉത്പാദിപ്പിച്ച് ആഭ്യന്തര-വിദേശ പിവണി കണ്ടുപിടിക്കുകയും ചെയ്താല്‍ കേരളത്തിലെ തെങ്ങും തെങ്ങു കര്‍ഷകനും രക്ഷപ്പെടും.തേങ്ങയുടെ വിലയിടിവിനു ശാശ്വത പരിഹാരമാകണമെങ്കില്‍ തെങ്ങില്‍ നിന്നു നീര ഉത്പാദിപ്പിക്കുകയും മൂള്യവര്‍ധിത ഉത്പന്നങ്ങള്‍ ധാരാളമായി വിപണിയില്‍ ഇറക്കുകയും വേണം.
 നാളികേര വികസ ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനു രൂപം നല്‍കിയതുപോലെ നീര ഉത്പാദനത്തിനു മുമ്പോട്ടു വരുന്ന യുവജനങ്ങള്‍ക്കു പ്രോത്സാഹനവും പരിശീലനവും നല്‍കണം.

(വി.ഒ.ഔതക്കുട്ടി)