ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Monday, October 31, 2016

അര്‍ക്കരക്ഷക് - തക്കാളി കര്‍ഷകര്‍ക്കൊരു പ്രതീക്ഷ


ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്' വികസിപ്പിച്ച അര്‍ക്കരക്ഷക് എന്ന തക്കാളിയിനം കര്‍ഷകര്‍ക്ക് മികച്ച വിളവ് നല്‍കുന്നു.

#അര്‍ക്കരക്ഷക്.

 ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍......

തക്കാളിയെ ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്നുരോഗങ്ങളെയും ചെറുക്കാന്  ശേഷിയുള്ള  അര് ക്കരക്ഷക്  എന്ന ഇന്ത്യന്  ഹോര് ട്ടികള് ച്ചറല്  ഗവേഷണകേന്ദ്രത്തിന്റെ സങ്കരയിനം തക്കാളി ശ്രദ്ധേയമാവുന്നു.

തക്കാളിയിലെ ഇലചുരുളല്  എന്ന വൈറസ് രോഗം, ബാക്ടീരിയവാട്ടം, തൈചീയല്  എന്നിവയെ നന്നായി ചെറുക്കാന്  അര് ക്കരക്ഷകിനാവും. ഒറ്റച്ചെടിയില് നിന്ന് 18 കിലോഗ്രാമും ഒരേക്കറില് നിന്ന് 30 ടണ് വരെയും തക്കാളി തരാന്  കെല് പ്പുള്ള ഇനമാണത്. ഒരു തക്കാളിപ്പഴം 90 മുതല്  100 ഗ്രാം ഭാരമുള്ളതും ഗോളാകൃതിയും കടുംചുവപ്പുനിറമുള്ളതുമാണ്. സാമാന്യം കട്ടിയുള്ളതാണ് പുറന്തോട്.

പച്ചക്കറിയായി ഉപയോഗിക്കാനും സോസും കെച്ചപ്പും മറ്റും ഉണ്ടാക്കാനും ഒരുപോലെ അനുയോജ്യമാണ് അര് ക്കരക്ഷക്. 15 മുതല്  20 ദിവസംവരെ കേടാകാതിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 140 ദിവസമാണ് വിളദൈര് ഘ്യം.

 ഇന്ത്യന്  ഹോര് ട്ടിക്കള് ച്ചര്  ഗവേഷണകേന്ദ്രത്തിലെ ഡോ. എ.ടി. സദാശിവയും സംഘവും വികസിപ്പിച്ച അര് ക്കരക്ഷക് കര് ണാടകം, ആന്ധ്ര, വെസ്റ്റ്ബംഗാള് , മധ്യപ്രദേശ്, ബിഹാര് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്  വ്യാപകമായി കൃഷിചെയ്തുതുടങ്ങിയിട്ടുണ്ട്.

ഒരേക്കറില് നിന്ന് നാലുമുതല്  അഞ്ചുലക്ഷം രൂപയുടെ ആദായം തരാന്  കെല്പുള്ള ഈയിനത്തിന്റെ വിത്തിന് വിയറ്റ് നാം, മൗറീഷ്യസ്, ആഫ്രിക്കന് രാജ്യങ്ങള് , യു.എസ്., പാകിസ്താന്  എന്നിവിടങ്ങളില് നിന്ന് ഓര് ഡര്  ലഭിച്ചു. അര് ക്കരക്ഷകിന്റെ വിത്ത് 10 ഗ്രാമിന് 300 രൂപ നിരക്കില്  ഹോര് ട്ടിക്കള് ച്ചര്  ഗവേഷണകേന്ദ്രത്തില്  ലഭ്യമാണ്. അധികവിവരങ്ങള് ക്ക്:  ഫോണ് : 080-28466420, 285.