പത്മ. എം. കെ.കൃഷിഓഫീസര്‍, അഴീക്കോട് കൃഷിഭവന്‍
നടീല്‍ അകലം
ഞാറ് പറിച്ചുനടുകയാണെങ്കില്‍ ഞാറ്റടിയ്ക്കായി കുറച്ച് സ്ഥലം തയ്യാറാക്കി കുതിര്‍ത്ത വിത്തുകള്‍ അവിടെ വിതക്കാവുന്നതാണ്. ഞാറ് പറിച്ചുനടുമ്പോള്‍ കൃത്യമായ അകലം പാലിക്കണം. നേരിട്ട് വിതക്കുന്നതിനേക്കാള്‍ മികച്ച വിളവ് ലഭിക്കാന്‍ ഞാറ് പറിച്ചു നടുന്നതാണ് നല്ലത്. കാലാവസ്ഥയും മൂപ്പും അനുസരിച്ച് നടീല്‍ അകലം വ്യത്യാസപ്പെട്ടിരിക്കും.
മികച്ച വിളവ് ലഭിക്കുന്നതിന് ഞാറുകള്‍ തമ്മിലുള്ള അകലത്തിന് വളരെ പ്രാധാന്യമുണ്ട്. മൂപ്പ് കുറഞ്ഞയിനങ്ങള്‍ 15X10 സെ.മീ.അകലത്തിലും ഇടത്തരം മൂപ്പുള്ളവ 20X15 സെ.മീ. അകലത്തിലുമാണ് നടേണ്ടത്. മൂപ്പ് കുറഞ്ഞയിനങ്ങള്‍ 18ാം ദിവസത്തിലും ഇടത്തരം മൂപ്പുള്ളവ 20-25 ദിവസത്തിലും നടണം. ഞാറ് 3-4 സെ.മീ ആഴത്തില്‍ നട്ടാല്‍ മതിയാകും. ഒരു നുരിയില്‍ 2-3 ഞാറുകള്‍ മാത്രമേ നടാവൂ.
വളപ്രയോഗം
സംയോജിത വളപ്രയോഗരീതി അനുവര്‍ത്തിക്കാവുന്നതാണ്.
ഞാറ്റടി
ഞാറ്റടി തയ്യാറാക്കുമ്പോള്‍ ചാണകം അല്ലെങ്കില്‍ കാലിവളം സെന്റിന് 40 കി. ഗ്രാം എന്ന കണക്കില്‍ ചേര്‍ത്തുകൊടുക്കണം. നൈട്രജന്റെ കുറവ് മൂലം ഞാറ്റടിയില്‍ ഇല മഞ്ഞളിപ്പ് ഉണ്ടാവുകയാണെങ്കില്‍ പറിച്ച് നടുന്നതിന് 10 ദിവസം മുമ്പ് ഞാറ്റടിയില്‍ ഒരു സെന്റിന് രണ്ടര കി.ഗ്രാം എന്ന തോതില്‍ യൂറിയ വിതറണം.പാടത്ത് കമ്പോസ്റ്റ് / പച്ചിലവളം / ചാണകപ്പൊടി മുതലായവ ഏക്കറിന് 2 ടണ്‍ എന്ന കണക്കില്‍ പാടത്ത് നിലം ഉഴുന്ന സമയത്ത് ചേര്‍ക്കേണ്ടതാണ്. ഇതിന് പുറമേ രാസവളപ്രയോഗവും കൃത്യമായ അളവിലും സമയത്തും ചെയ്യേണ്ടതാണ്. മൂപ്പ് കൂടിയ ഇനങ്ങള്‍ക്ക് കൂടിയ തോതിലുള്ള വളപ്രയോഗം ആവശ്യമാണ്.
മുഴുവന്‍ ഫോസ്ഫറസ് വളവും ഒറ്റത്തവണ അടിവളമായി നല്‍കാവുന്നതാണ്. നൈട്രജന്‍ വളം (യൂറിയ) മൂന്ന് തുല്യ തവണകളായി നല്‍കാം.ആദ്യഭാഗം ഉഴവിന്റെ സമയത്തും രണ്ടാമത്തേത് ചിനപ്പ് പൊട്ടുന്ന സമയത്തും (tillering) മൂന്നാമത്തേത് അടിക്കണ സമയത്തും (panicle initiation) നല്‍കേണ്ടതാണ്.പൊട്ടാഷ് പകുതി ഉഴവിന്റെ സമയത്തും ബാക്കി പകുതി അടിക്കണ സമയത്തും നല്‍കേണ്ടതാണ്. നൈട്രജന്‍, പൊട്ടാഷ് വളങ്ങള്‍ മേല്‍വളപ്രയോഗം ചെയ്യുന്നതിനു മുമ്പേ പാടത്തം വെള്ളം വാര്‍ത്തുകളയുകയും വളപ്രയോഗം കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം വെള്ളം തിരിച്ച് കയറ്റുകയും ചെയ്യുന്നത് നല്ലതാണ്. യൂറിയ മേല്‍ വള പ്രയോഗം ചെയ്യുന്ന സമയത്ത് ഒരു ഭാഗം വേപ്പിന്‍ പിണ്ണാക്ക് 6 ഭാഗം യൂറിയയുമായി ചേര്‍ത്ത് പ്രയോഗിക്കുന്നത് നല്ലതാണ്. അതുപോലെ യൂറിയ ആറിരട്ടി നനഞ്ഞ മണ്ണുമായി ചേര്‍ത്ത് 24 മണിക്കൂര്‍ വച്ച ശേഷം പ്രയോഗിക്കാവുന്നതാണ്. കുമ്മായം രണ്ടു പ്രാവശ്യമായി ഏക്കറിന് 140 കി.ഗ്രാം എന്ന കണക്കില്‍ നിലം ഉഴുന്ന സമയത്തും ഏക്കറിന് 100 കി.ഗ്രാം എന്ന കണക്കില്‍ നെല്‍ച്ചെടി പറിച്ചു നട്ട് ഒരുമാസം കഴിഞ്ഞു പ്രയോഗിക്കേണ്ടതാണ്. കുമ്മായ പ്രയോഗവും രാസ വള പ്രയോഗവും തമ്മില്‍ ഒരാഴ്ചത്തെ ഇടവേള വേണ്ടതാണ്.
കേരളത്തിലെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്. ഒന്നാംവിള സമയത്ത് (ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ) ഇവിടെ നെല്‍ കൃഷി ചെയ്തുവരുന്നു. അരിവില കുതിച്ചുയരുന്ന ഈ സമയത്ത്, തരിശ് നിലങ്ങളിലടക്കം കൃഷിയിറക്കി കൂടുതല്‍ ഉദ്പാദനം കൈവരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായും ഉണ്ട്. അതിനായി അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ നെല്‍കൃഷി ചെയ്യേണ്ടതാണ്.
നെല്ല് - പരിചരണമുറകള്‍ വിത്ത് വിയയ്ക്കലും ഞാറ് നടീലുംവിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയല്‍ നന്നായി ഉഴുത് മറിച്ച് കളകള്‍ നീക്കേണ്ടത് ആവശ്യമാണ്. അതോടൊപ്പം ജൈവവളം ചേര്‍ത്ത് മണ്ണിനെ പാകപ്പെടുത്തണം. വിത്ത് ഞാറ് നട്ടോ നേരിട്ട് വിതച്ചോ ആണ് നെല്‍കൃഷി പ്രധാനമായും ചെയ്യുന്നത്. ഞാറ് പറിച്ചുനടുകയാണെങ്കില്‍ ഹെക്ടറിന് 60-85 കി.ഗ്രാം. എന്നതോതില്‍ വിത്ത് വേണ്ടിവരുന്നതാണ്, വിതയ്ക്കുകയാണെങ്കില്‍ 80-100 കി.ഗ്രാം. വിത്ത് വേണ്ടിവരും. അത്യുത്പാദനശേഷിയുള്ള വിത്ത് ഉപയോഗിക്കാവുന്നതാണ്.അത്യുത്പാദനശേഷിയുള്ള ചില വിത്തിനങ്ങള്‍
വിത്ത് | മൂപ്പ്(ദിവസം ) | പ്രത്യേകത |
ആതിര | 120-130 | ചുവപ്പ് അരി |
ഐശ്വര്യ | 120-125 | '' '' |
പവിഴം | 115-120 | " " |
ജയ | 120-125 | " " |
ജ്യോതി | 110-125 | " " |
ഉമ | 115-120 | " " |
കാഞ്ചന | 105-110 | " " |
ഹര്ഷ | 105-110 | " " |
നടീല്‍ അകലം
ഞാറ് പറിച്ചുനടുകയാണെങ്കില്‍ ഞാറ്റടിയ്ക്കായി കുറച്ച് സ്ഥലം തയ്യാറാക്കി കുതിര്‍ത്ത വിത്തുകള്‍ അവിടെ വിതക്കാവുന്നതാണ്. ഞാറ് പറിച്ചുനടുമ്പോള്‍ കൃത്യമായ അകലം പാലിക്കണം. നേരിട്ട് വിതക്കുന്നതിനേക്കാള്‍ മികച്ച വിളവ് ലഭിക്കാന്‍ ഞാറ് പറിച്ചു നടുന്നതാണ് നല്ലത്. കാലാവസ്ഥയും മൂപ്പും അനുസരിച്ച് നടീല്‍ അകലം വ്യത്യാസപ്പെട്ടിരിക്കും.
വിള | മൂപ്പ് | നടീല്‍ അകലം |
ഒന്നാംവിള -a) മധ്യകാലയിനം | ഏപ്രില്‍-സെപ്തംബര്‍, 110-125 ദിവസം | 20X15 സെ.മീ. |
b) ഹ്രസ്വകാലയിനം | 90-115 ദിവസം | 15x10 സെ.മീ |
മികച്ച വിളവ് ലഭിക്കുന്നതിന് ഞാറുകള്‍ തമ്മിലുള്ള അകലത്തിന് വളരെ പ്രാധാന്യമുണ്ട്. മൂപ്പ് കുറഞ്ഞയിനങ്ങള്‍ 15X10 സെ.മീ.അകലത്തിലും ഇടത്തരം മൂപ്പുള്ളവ 20X15 സെ.മീ. അകലത്തിലുമാണ് നടേണ്ടത്. മൂപ്പ് കുറഞ്ഞയിനങ്ങള്‍ 18ാം ദിവസത്തിലും ഇടത്തരം മൂപ്പുള്ളവ 20-25 ദിവസത്തിലും നടണം. ഞാറ് 3-4 സെ.മീ ആഴത്തില്‍ നട്ടാല്‍ മതിയാകും. ഒരു നുരിയില്‍ 2-3 ഞാറുകള്‍ മാത്രമേ നടാവൂ.
വളപ്രയോഗം
സംയോജിത വളപ്രയോഗരീതി അനുവര്‍ത്തിക്കാവുന്നതാണ്.
ഞാറ്റടി
ഞാറ്റടി തയ്യാറാക്കുമ്പോള്‍ ചാണകം അല്ലെങ്കില്‍ കാലിവളം സെന്റിന് 40 കി. ഗ്രാം എന്ന കണക്കില്‍ ചേര്‍ത്തുകൊടുക്കണം. നൈട്രജന്റെ കുറവ് മൂലം ഞാറ്റടിയില്‍ ഇല മഞ്ഞളിപ്പ് ഉണ്ടാവുകയാണെങ്കില്‍ പറിച്ച് നടുന്നതിന് 10 ദിവസം മുമ്പ് ഞാറ്റടിയില്‍ ഒരു സെന്റിന് രണ്ടര കി.ഗ്രാം എന്ന തോതില്‍ യൂറിയ വിതറണം.പാടത്ത് കമ്പോസ്റ്റ് / പച്ചിലവളം / ചാണകപ്പൊടി മുതലായവ ഏക്കറിന് 2 ടണ്‍ എന്ന കണക്കില്‍ പാടത്ത് നിലം ഉഴുന്ന സമയത്ത് ചേര്‍ക്കേണ്ടതാണ്. ഇതിന് പുറമേ രാസവളപ്രയോഗവും കൃത്യമായ അളവിലും സമയത്തും ചെയ്യേണ്ടതാണ്. മൂപ്പ് കൂടിയ ഇനങ്ങള്‍ക്ക് കൂടിയ തോതിലുള്ള വളപ്രയോഗം ആവശ്യമാണ്.
വിത്തിനം | ആവശ്യമായ രാസവളം ഏക്കറിന് | ||
യൂറിയ | മസൂറിഫോസ് / പൊട്ടാഷ് | രാജ് ഫോസ് | |
അത്യുത്പാദനശേഷിയുള്ള ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ (110-125 ദിവസം) | 78 കി.ഗ്രാം | 90 കി.ഗ്രാം | 30 കി.ഗ്രാം |
അത്യുത്പാദനശേഷിയുള്ള മൂപ്പ് കുറഞ്ഞയിനങ്ങള്‍ (90-110) | 62 കി.ഗ്രാം | 70 കി.ഗ്രാം | 23 കി.ഗ്രാം |
വളരെ പ്രയോജനപ്രദം... ഞാറുനട്ട ശേഷം കമ്മായം ഇടാമോ...?
ReplyDelete