ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Saturday, June 20, 2020

നെൽകൃഷിക് വരുന്ന കീടങ്ങളെ കുറിച്ചും

നെൽകൃഷിക് വരുന്ന കീടങ്ങളെ കുറിച്ചും അതിന് എതിരെ പ്രയോഗിക്കേണ്ട കീട നാശിനികളെ കുറിച്ചം ഒന്ന് വിശദീകരിക്കാമോ.

കള നിയന്ത്രണം: കളനാശിനി ഉപയോഗം

Also download PDF guide 

* തിരിച്ചറിഞ്ഞ കളയ്ക്ക്, ഉചിതമായ കളനാശിനി ലേബലില്‍ ശുപാര്‍ശ ചെയ്ത പ്രകാരം ഉപയോഗിക്കുക.

 * കളനാശിനികള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമാണ്. 

* അവ വ്യക്തമായി ലേബല്‍ ചെയ്ത് കുട്ടികളുടെ കൈയ്യെത്താതെ ദൂരത്ത് സൂക്ഷിക്കണം. 

* തളിക്കുമ്പോള്‍ ഉചിതമായ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാന്‍ മറക്കാതിരിക്കുക (അതായത്, കൈയ്യുറകള്‍, മുഖംമൂടി, കണ്ണടകള്‍, സുരക്ഷിതമായ വസ്ത്രങ്ങള്‍).

 * കളകള്‍ ചെറുതും (3-4 ഇലകളുടെ ഘട്ടം) ചെടിക്ക് ക്ലേശങ്ങൾ ഇല്ലാത്ത സമയത്തും തളിക്കണം.

 * പ്രയോഗിക്കുന്നതിനു മുമ്പായി കീടനാശിനികളില്‍ എപ്പോഴും ശുദ്ധജലം കലര്‍ത്തണം. 

* കലക്കവെള്ളം കീടനാശിനിയുടെ ഫലപ്രാപ്തി കുറയ്ക്കും എന്നതിനാൽ ഒഴിവാക്കുക. 

* സ്പ്രേ ടാങ്കുകള്‍, ബൂമുകള്‍, നോസിലുകള്‍, എന്നിവ പോലയുള്ള എല്ലാ ഉപകരണങ്ങളും ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കി സൂക്ഷിക്കുക. ശുപാര്‍ശ ചെയ്തിട്ടില്ല എങ്കില്‍ വിവിധയിനം കളനാശിനികള്‍ കൂട്ടിക്കലര്‍ത്തരുത്. 

കളനാശിനികള്‍ ശുപാര്‍ശ ചെയ്യുന്ന അളവില്‍ മാത്രം പ്രയോഗിക്കുക. 

 പുല്ലിനത്തില്‍പ്പെട്ട കളകള്‍ക്ക്, 15-20 ദിവസങ്ങള്‍ക്കുള്ളില്‍ ഇവ പ്രയോഗിക്കുക: സയാലഫോപ് പി ബ്യൂട്ടയില്‍- 250- 300 മി.ലി/ഏക്കര്‍ 

 അല്ലെങ്കില്‍ ഫിയോങ്ക്സിപ്രൊഫ്‌ പി ഈതൈല്‍- 200-250 മി.ലി/ഏക്കര്‍. 

 വിസ്താരമേറിയ ഇലകളുള്ള കളകള്‍ക്ക്, 25-30 ദിവസങ്ങള്‍ക്കുള്ളില്‍ പ്രയോഗിക്കാം 2,4-D സോഡിയം സോള്‍ട്ട് 500-600 ഗ്രാം/ഏക്കര്‍ അല്ലെങ്കില്‍ 2,4 -D EE 1-1.25 ലിറ്റര്‍/ഏക്കര്‍. ഗ്രമിനെ- എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന കളകള്‍ക്ക്, 15- 20 ദിവസങ്ങൾക്കുള്ളിൽ ബൈസ്പയര്‍ ബാക്ക് സോഡിയം 100 മി.ലി/ഏക്കര്‍. അല്ലെങ്കില്‍ 20-25 ദിവസങ്ങൾക്കുള്ളിൽ സയാലോഫോപ് പി ബ്യൂട്ടയില്‍ - 250-300 മി.ലി/ഏക്കര്‍ കൂടെ മെറ്റ് സല്ഫരോണ്‍ മീതൈല്‍ + ക്ലോര്‍മുറാന്‍ ഈതൈല്‍ 8 ഗ്രാം/ഏക്കര്‍.