ഇന്‍ഷുറന്‍സ് പദ്ധതികള്‍
കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് നടത്തുന്ന വിവിധപദ്ധതികള്‍.
പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്
വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.
കാര്‍ഷിക സംഗമം - 2012
കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.
പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്
ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .
മുരിങ്ങയിലുണ്ട് ഔഷധക്കലവറ
* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
Tuesday, June 16, 2015
വാഴത്തൈ വില്‍പനയ്‌ക്കുണ്ട്.
വെറ്ററിനറി സര്‍വ്വകലാശാല - സേവനങ്ങള്‍
- മുയല്‍ പ്രജനന കേന്ദ്രം മണ്ണുത്തി
- ഗ്രേ ജയന്റ്, വൈറ്റ് ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, സോവിയറ്റ് ചിഞ്ചില ഇനം ഇറച്ചി മുയലുകള്‍, അലങ്കാര മുയലുകള്‍, സങ്കിയിനം മുയലുകള്‍ എന്നിവയെ വളര്‍ത്തി
വരുന്നു 30-45 ദിവസം പ്രായത്തിലുള്ള മുയല്‍
കുഞ്ഞുങ്ങളെ 100 രൂപ നിരക്കിലും, പ്രായപൂര്‍ത്തിയെത്തിയ മുയലുകളെ 300 രൂപയ്ക്കും ലഭ്യതയ്ക്കനുസരിച്ച് കര്‍ഷകര്‍ക്ക്
ലഭിക്കും. വെച്ചൂര്‍, തനതു കന്നുകാലികളുടെ സംരക്ഷണ
യൂണിറ്റ് വെച്ചൂര്‍ പശുക്കളുടെ പരിരക്ഷ ഉറപ്പു വരുത്താനും, ഗവേഷണത്തിനും ഊന്നല്‍ നല്‍കി വരുന്നു. ലോകത്തില്‍
വെച്ചേറ്റവും വലിപ്പം കുറഞ്ഞ വെച്ചൂര്‍ പശുക്കള്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം
നേടിക്കഴിഞ്ഞു.
- യൂണിവേഴ്‌സിറ്റി ആട് ഫാം
- മലബാറി, അട്ടപ്പാടി ബ്ലാക്ക് സങ്കരയിനം ആടുകളെ വളര്‍ത്തി
വരുന്നു. മലബാറി ആടുകള്‍ മലബാറി X ആല്‍വൈന്‍, മലബാറി X സാനന്‍, മലബാറി X ബോവര്‍ സങ്കരയിനം ആടുകളെക്കാള്‍
മികവുറ്റതാണെന്ന് ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആട്ടിന്‍ കുട്ടികളെ
ലഭ്യതക്കനുസരിച്ച് കര്‍ഷകന് വിതരണം ചെയ്തു വരുന്നു.
- കണ്ടുപിടുത്തങ്ങള്‍
- പക്ഷിമൃഗാദികളിലെ പരാദ രോഗങ്ങളെക്കുറിച്ചുള്ള സര്‍വ്വെയും
പഠനവും
- ആനകളിലെ പരാദരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
- കൊതുകിനെതിരായ ജൈവകീടനാശിനികളുടെ ഉപയോഗം.
- വിരകള്‍ക്കെതിരായ വാക്‌സിന്‍ ഉത്പാദനവും പഠനവും
- കാലികളിലെ ശാസ്ത്രീയമായ വിരമരുന്നു പ്രയോഗം
- ആടുകളില്‍ വിരമരുന്നു പ്രതിരോധം നിര്‍ണ്ണയിക്കുന്ന
ടെസ്റ്റുകള്‍ വികസിപ്പിച്ചെടുത്തു.
- കാലികളിലെ ഷിസ്റ്റൊസോമ രോഗനിര്‍ണ്ണയത്തിനുതകുന്ന
ലഘുവായ രക്ത പരിശോധന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുത്തു.
- ഗര്‍ഭാവസ്ഥയിലും പ്രസവശേഷമുള്ള കാലത്തും ശാസ്ത്രീയമായ
വിരമരുന്ന് ഉപയോഗത്തിലൂടെ കാലികളില്‍ 10-15% വരെ അധികപാല്‍ ഉത്പാദനം
ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുന്നു.
- കാലികളില്‍ ക്രിപ്‌റ്റോസ്‌പോറിഡിയം എന്ന ജന്തുജന്യ
രോഗാണുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു.
- സേവനങ്ങള്‍
- ചാണകം, രക്തം, ചര്‍മ്മം മുതലായവയുടെ വിദഗ്ദപരിശോധനയും രോഗനിര്‍ണ്ണയവും
- സംസ്ഥാനത്തെ പല ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തു
വരുന്ന മനുഷ്യരുടെയും, പക്ഷിമൃഗാദികളുടെയും സാമ്പിളുകളുടെ
പരാദ നിര്‍ണ്ണയം.
- കര്‍ഷകര്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും
പരാദബാധയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍.
- സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി, പാരാവെദ്ധറിനറി ഉദ്യോഗ സ്ഥര്‍ക്ക് ട്രെയിനിങ്ങ്
ക്ലാസുകള്‍.
- ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ് എന്ന ഒരു വര്‍ഷത്തെ
സ്വാശ്രയ കോഴ്‌സ് നടത്തി വരുന്നു.
- പേ വിഷബാധ നിര്‍ണ്ണയം
- പേവിഷബാധ സംശയിക്കപ്പെട്ട നായ, പൂച്ച, പശു മുതലായ എല്ലാവിധ മൃഗങ്ങളിലും
പേയുണ്ടോ എന്ന് കര്‍ഷകരുടെ ആവശ്യാനുസരണം നിര്‍ണ്ണയം നടത്തി വേണ്ട ഉപദേശം
കൊടുക്കുന്നു. പഴയ ടെസ്റ്റായ 'നീഗ്രി ബോഡി' (Negri body) കൂടാതെ കൂടുതല്‍ കാര്യക്ഷമമായ 'ഫ്‌ളൂറസെന്റ് ആന്റി ബോഡി ടെസ്റ്റ് ' (FAT) മുഖേന നിര്‍ണ്ണയം നടത്തുന്നു.
- പോസ്റ്റുമോര്‍ട്ടം നടത്തി രോഗനിര്‍ണ്ണയം
- പശു,
ആട്, പട്ടി, പന്നി, കോഴി, ആന മറ്റു വന്യജീവികള്‍ തുടങ്ങി
എല്ലാവിധ മൃഗങ്ങളുടെയും മൃതശരീരം ആവശ്യാനുസരണം പോസ്റ്റുമോര്‍ട്ടം നടത്തി
രോഗനിര്‍ണ്ണയവും വേണ്ട നിര്‍ദ്ദേശങ്ങളും കൊടുക്കുന്നു.
- രക്തം, മൂത്രം, പാല്‍, ബയോപ്‌സി എന്നീ ടെസ്റ്റുകളും ആവശ്യാനുസരണം നടത്തി കര്‍ഷകര്‍ക്കു
വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്നു.
മുറ്റത്തെ മുല്ലയില്‍ പണമുണ്ട്
ഡോ. ജോസ് ജോസഫ്
പൂവിപണിയില്‍ മുല്ലപ്പൂവിന്റെ വില റോക്കറ്റ് കുതിക്കുംപോലെയാണ് ഉയര്‍ന്നുപൊങ്ങിയത്.ഏപ്രില്‍, മെയ് മാസത്തിലാണ് ഏറ്റവുമധികം പൂക്കളുണ്ടാകുന്നത്. കോയമ്പത്തൂര്‍വിപണിയാണ് മുല്ലപ്പൂവിനെ നിയന്ത്രിക്കുന്നത്. അവിടെ കിലോക്ക് നൂറു രൂപയില്‍ നിന്നും ഒരാഴ്‌ച കൊണ്ട് 3000 രൂപയായി കൂടി. പത്തു ചട്ടി കുറ്റിമുല്ല വളര്‍ത്തിയിരുന്നുവെങ്കില്‍ എന്ന് ഏതു കര്‍ഷകനും ആഗ്രഹിച്ചുപോകുന്നവിധത്തിലാണ് വില കയറിയത്. മുറ്റത്തെ മുല്ലയില്‍ മണം മാത്രമല്ല പണവുമുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് ഒറ്റക്കും സംഘമായും നടത്താന്‍ പറ്റിയ മികച്ച കൃഷി സംരംഭങ്ങളിലൊന്നാണ് കുറ്റിമുല്ല കൃഷി.
ഓഫ് സീസണിലെ മോഹവില ലഭിച്ചില്ലെങ്കിലും ന്യായമായ ആദായം എപ്പോഴും പ്രതീക്ഷിക്കാം. പണ്ടു നമ്മുടെ വീട്ടുമുറ്റങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത പൂച്ചെടിയായിരുന്നു കുറ്റിമുല്ല.
നിലത്തും താങ്ങുകളിലും പടരുന്നതും കുറ്റിച്ചെടിയായി വളരുന്നതുമായ നിരവധി മുല്ല ഇനങ്ങള്‍ നാട്ടിലെ ഗൃഹോദ്യാനങ്ങളില്‍ കാണാം. ഹൃദയഹാരിയായ ഗന്ധമുള്ള മുല്ലപ്പൂക്കള്‍ മാലകെട്ടുന്നതിനും പുഷ്‌പാര്‍ച്ചനക്കും ആഘോഷവേളകള്‍ മനോഹരമാക്കുന്നതിനും സ്‌ത്രീകളുടെ മുടിക്കെട്ട് അലങ്കരിക്കുന്നതിനുമെല്ലാം ഉപയോഗിച്ചു വരുന്നു. ഫിലിപ്പൈന്‍സിന്റെ ദേശീയ പുഷ്‌പമാണ് മുല്ല. തമിഴ്‌നാടാണ് ഇന്ത്യയിലെ ഏറ്റവും വലിയ മുല്ലപ്പൂ ഉല്‍പാദകര്‍. കോയമ്പത്തൂര്‍ രാജ്യത്തെ ഏറ്റവും വലിയ മുല്ലപ്പൂ വിപണിയും.
അടുത്ത കാലത്ത് കേരളത്തിലും കര്‍ഷകരും കര്‍ഷകസ്വയം സഹായസംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും ചെറിയ തോതിലാണെങ്കിലും വാണിജ്യാടിസ്‌ഥാ നത്തിലുള്ള കുറ്റിമുല്ല കൃഷി ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പൂവില്‍ നിന്നുമുള്ള പ്രധാന വാണിജ്യോല്‍പ്പന്നങ്ങളാണ് ജാസ്‌മിന്‍ കോണ്‍ക്രീറ്റ്, ജാസ്‌മിന്‍ അബ്‌സൊല്യൂട്ട് എന്നിവ. മുല്ലപ്പൂതൈലത്തിന് കയറ്റുമതി സാധ്യതക്കു പുറമെ ഔഷധോപയോഗങ്ങളുമുണ്ട്. സ്വാഭാവികമായും കൃത്രിമവുമായ ഏതു സുഗന്ധതൈലത്തിനൊപ്പവും കൂട്ടികലര്‍ത്താമെന്നതാണ് മുല്ലപ്പൂതൈലത്തിന്റെ പ്രത്യേകത.
അത്തര്‍, സോപ്പ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലും മുല്ലപ്പൂതൈലത്തിന് പ്രാധാന്യമുണ്ട്. മുല്ലയുടെ നരിവധി സ്‌പീഷിസുകളില്‍ വാണിജ്യടിസ്‌ഥാനത്തില്‍ കൃഷി ചെയ്യുന്ന മൂന്ന് പ്രധാന സ്‌പീഷിസുകളാണ് ജാസ്‌മിനും ഗ്രാന്‍ഡിഫ്‌ളോറം, ജാസ്‌മിനം സാമ്പക്ക്, ജാസ്‌മിനം ഓറിക്കുലേറ്റം എന്നിവ. പിച്ചി അഥവാ പിച്ചകമാണ് ജാസ്‌മിനം ഗ്രന്‍ഡിഫ്‌ളോറം. ഫ്രഞ്ച് മുല്ല,. സ്‌പാനിഷ് മുല്ല, ജാതിമല്ലി തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു. നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കുറ്റിമുല്ലയാണ് ജാസ്‌മിനം സാംബക്. കോയമ്പത്തൂര്‍ മല്ലി, കുടമുല്ല തുടങ്ങിയ പേരുകളും ഇതിനുണ്ട്. ജാസ്‌മിനം ഓരിക്കുലേറ്റം എന്ന സൂചിമുല്ലക്ക് ജാസ്‌മിന്‍ കോണ്‍ക്രീറ്റ് ഉല്‍പാദനത്തിലാണ് കൂടുതല്‍ പ്രാധാന്യം. ഗുണ്ടുമല്ലി, സിംഗിള്‍ മോര്‍ഗ, ഡബിള്‍ മോര്‍ഗ, ഇരുപാച്ചി, രാമനാഥപുരം ലോക്കല്‍, അര്‍ക്ക ആരാധന തുടങ്ങിയവയാണ് കുടമുല്ലയുടെ മികച്ച ഇനങ്ങള്‍. സി.ഒ- ഒന്ന് പിച്ചി, സി.ഒ- രണ്ട് പിച്ചി, അര്‍ക്കാ സുരഭി എന്നിവയാണ് മികച്ച ജാതിമല്ലി ഇനങ്ങള്‍. സൂചിമുല്ലയുടെ മികച്ച ഇനങ്ങളാണ് സിഒ- ഒന്ന് മുല്ല, സിഒ- രണ്ട് മുല്ല, പാരിമുല്ലൈ തുടങ്ങിയവ. മികച്ച ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷിചെയ്യുന്നത് ഉയര്‍ന്ന ഉല്‍പാദനം ഉറപ്പാക്കും.
ഈര്‍പ്പം കുറവും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായ കാലാവസ്‌ഥയാണ് മുല്ല കൃഷിക്കു നല്ലത്. അതിശൈത്യം പാടില്ല. ചൂടുള്ള വേനലും സൗമ്യമായ മഞ്ഞുകാലവും പൂവിടല്‍ ശതമാനം കൂട്ടും. നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് മുല്ല കൃഷിക്ക് അനുയോജ്യം. വേരുപിടിപ്പിച്ച തൈകളോ മണ്ണില്‍ പതിവെച്ചുണ്ടാക്കുന്ന തൈകളോ മുറിച്ചെടുത്ത തണ്ടുകളോ നടീല്‍ വസ്‌തുവായി ഉപയോഗിക്കാം. മുറിച്ചെടുത്ത തണ്ടുകളില്‍ എളുപ്പം വേരുപിടിക്കുന്നതിന് ഹോര്‍മോണ്‍ പ്രയോഗം നടത്താം. ജൂണ്‍ മുതല്‍ ഓഗസ്‌റ്റു വരെയുള്ള സമയമാണ് തൈകള്‍ നടാന്‍ ഏറ്റവും നല്ലത്. സ്‌ഥലം നന്നായി ഉഴുതു ഒരുക്കണം. 40 സെന്റിമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് തൈകള്‍ നടണം. മേല്‍മണ്ണ് കുഴിയൊന്നിന് 15 കിലോഗ്രാം ജൈവവളം എന്ന അളവില്‍ കൂട്ടികലര്‍ത്തി നിറച്ചതിനുശേഷം തൈകള്‍ നടണം. കുറ്റിമുല്ല 1.2 മീറ്റര്‍ -1.2 മീറ്റര്‍ അകലത്തിലും സൂചിമുല്ല 1.8 മീറ്റര്‍ 1.8 മീറ്റര്‍അകലത്തിലും പിച്ചിമുല്ല 2 മീറ്റര്‍ -1.5 മീറ്റര്‍ അകലത്തിലും നടണം. കളശല്യം പൂക്കളുണ്ടാകുന്നതിനെ ബാധിക്കുമെന്നതിനാല്‍ കളകള്‍ ഇടക്കിടെ നീക്കണം. കൂടുതല്‍ പൂക്കളുണ്ടാകുന്ന മാര്‍ച്ച്- ഒക്‌ടോബര്‍ സീസണില്‍ ഉയര്‍ന്ന ഉല്‍പാദനത്തിന് സ്‌ഥിരമായി നന നല്‍കണം. വേനല്‍ക്കാലങ്ങളില്‍ ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും നനക്കണം. തുള്ളി നന ഏര്‍പ്പെടുത്തിയാല്‍ പൂ ഉല്‍പാദം ഗണ്യമായി വര്‍ധിക്കും.
ശാസ്‌ത്രീയമായ വളപ്രയോഗവും ജലസേചനവും പൂക്കളുണ്ടാകുന്നത് കൂട്ടും. ചെടിയൊന്നിന് മാസം തോറും 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്കും കടലപിണ്ണാക്കും ജൈവവളമായി ചേര്‍ത്തു കൊടുക്കാം. ഒരു ചെടിക്ക് ഒരു വര്‍ഷം 120 ഗ്രാം നൈട്രജന്‍, 240 ഗ്രാം ഫോസ്‌ഫറസ്, 240 ഗ്രാം പൊട്ടാസ്യം എന്നിവ ലഭിക്കത്തക്ക വിധം രാസവളങ്ങള്‍ നല്‍കണം. രാസവളം, ജൂലൈ, ജനുവരി മാസങ്ങളില്‍ രണ്ടു തവണയായി നല്‍കുക. മുല്ല നിറയെ പൂക്കുന്നതിന് കൊമ്പുകോതല്‍ അഥവാ പ്രൂണിംഗ് അനിവാര്യമാണ്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് കൊമ്പുകോതല്‍. ഇതിനു മുമ്പ് ജലസേചനം നിര്‍ത്തണം. തറനിരപ്പില്‍ നിന്നും അരമീറ്റര്‍ ഉയരത്തില്‍ ചെരിച്ചു മുറിക്കണം. വളര്‍ച്ച നിലച്ച കമ്പുകള്‍, ഉണങ്ങിയതും കേടുബാധിച്ചതുമായ കമ്പുകള്‍ എന്നിവ നീക്കം ചെയ്യണം. മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പ് പുരട്ടുക. പ്രൂണിംഗിന് ശേഷം ജലസേചനം തുടരണം. രണ്ടാമത്തെ തവണ രാസവളപ്രയോഗവും നടത്തണം. ഇടയ്‌ക്കിടെ ചെടിയുടെ അടിയില്‍ നിന്നും വളരുന്ന വള്ളിപോലുള്ള ഭാഗങ്ങളും നീക്കണം. കുടമുല്ലയും സൂചിമുല്ലയും മാര്‍ച്ച് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളിലാണ് കൂടുതല്‍ പൂക്കുന്നത്. നട്ട് അഞ്ചു മാസമാകുമ്പോഴേക്കും മുല്ല പൂത്തു തുടങ്ങും. രണ്ടാം വര്‍ഷത്തോടെ നിറയെ പൂക്കും. നല്ല വിളവു ലഭിക്കാന്‍ മൂന്നുവര്‍ഷം പ്രായമെത്തേണ്ടി വരും. 15 വര്‍ഷത്തോളം നല്ല വിളവ് ലഭിക്കും. ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തുടങ്ങിയവയുടെ പ്രയോഗം കൊണ്ട് രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാം.
പ്രധാനമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. ചീഞ്ഞ ശീമക്കൊന്ന ഇലയും പുളിപ്പിച്ച ഗോമൂത്രവും ചേര്‍ന്നൊരു പ്രയോഗവും ഇവര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഈ മിശ്രിതം വളമായും കീടനാശിനിയായും ഉപയോഗിക്കാം. മുല്ലമൊട്ടുകളിലുണ്ടാകുന്ന പുഴുബാധയും മണ്ഡരി രോഗവുമാണ് സാധാരണ കണ്ടുവരുന്നത്.
കൃത്യമായ പരിചരണത്തിലൂടെ ഇത് പരിഹരിക്കാം. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ചെടികള്‍ വെട്ടിനിര്‍ത്തണം. രണ്ടടി വലിപ്പത്തില്‍ കുഴിയെടുത്ത് അതില്‍ ജൈവവളം നിറച്ച് മേല്‍മണ്ണിട്ട് മൂടി ഒരാഴ്ചയ്ക്കുശേഷമാണ് തൈകള്‍ വെയ്ക്കുന്നത്. 6 മാസം മുതല്‍ വിളവെടുക്കാം. 15 വര്‍ഷം വരെ ചെടിയില്‍ നിന്ന് നല്ല വിളവ് പ്രതീക്ഷിക്കാമെന്നും കര്‍ഷകസുഹൃത്തുക്കള്‍ പറയുന്നു.
രണ്ടര വര്‍ഷംകൊണ്ട് കായ്ക്കുന്ന കുടമ്പുളി ഇനങ്ങള്‍-
മലയാളിയുടെ നിത്യോപയോഗത്തിലുള്ള സുഗന്ധവ്യഞ്‌ജനമാണ് കുടമ്പുളി. ഇംഗ്ലീഷില്‍ മലബാര്‍ ടാമറിന്റ് എന്നും സംസ്‌കൃതത്തില്‍ ഹലാമ്ല എന്നും അറിയപ്പെടുന്ന കുടമ്പുളി മധ്യതിരുവിതാംകൂറിലെ മീന്‍കറികളിലും ചെമ്മീന്‍ കറയിലുമെല്ലാം പ്രത്യേക രുചിക്കൂട്ടാണ്. എരിവിനൊപ്പം പുളി നല്‍കുന്നതിന് കുടമ്പുളിയാണ് ഉപയോഗിക്കുന്നത്. ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്‌ക്കുമെന്ന പ്രചാണത്തെ തുടര്‍ന്ന് പാശ്‌ചാത്യരാജ്യങ്ങളില്‍ കുടമ്പുളിക്ക് ആവശ്യക്കാര്‍ ഏറുന്നു. നേരിയ മധുരമുള്ള പുളിരസമാണ് കുടമ്പുളിക്ക്. ഇതില്‍ അടങ്ങിയിട്ടുള്ള വിവിധ അമ്ലങ്ങളാണ് പുളിരസത്തിനു കാരണം. ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച്.സി.എ.), മാലിക് ആസിഡ്, ടാര്‍ ടാറിക് ആസിഡ് എന്നിവയാണ് കുടമ്പുളിയില്‍ അടങ്ങിയിട്ടുള്ളത്. ഹൈഡ്രോക്‌സി സിട്രിക് ആസിഡിനാണ് പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്‌ക്കാന്‍ ശേഷിയുള്ളത്. ഗാര്‍സിനോള്‍, ഐസോ ഗാര്‍സിനോള്‍ എന്നിവയാണ് കുടമ്പുളിയിലെ മറ്റ് രാസഘടകങ്ങള്‍.
തീരപ്രദേശങ്ങളിലും പുഴയോരങ്ങളിലും മലയോരങ്ങളിലും കുടമ്പുളി ദീര്‍ഘകാല വിളയായി കൃഷിചെയ്ുന്നുയ. നിത്യഹരിത വൃക്ഷമായ കുടമ്പുളിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ വെവ്വേറെ കാണപ്പെടുന്നു. പെണ്‍വൃക്ഷങ്ങളില്‍ നിന്നു മാത്രമേ ഫലം ലഭിക്കു. വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ നടുമ്പോള്‍ 50-60 ശതമാനം തൈകള്‍ ആണ്‍ വൃക്ഷങ്ങളായി വളരും. പെണ്‍വൃക്ഷങ്ങള്‍ കായ്‌ക്കുവാന്‍ 10-12 വര്‍ഷങ്ങളെടുക്കും. ഒട്ടുതൈകള്‍ നട്ടാല്‍ മൂന്ന് വര്‍ഷംകൊണ്ട് കായ്‌ക്കും.
അടുത്തകാലത്ത് വലിയ വാണിജ്യപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന കുടമ്പുളിയുടെ ഉല്‌പാദനശേഷി കൂടിയ അമൃതം, ഹരിതം എന്നീ രണ്ട് ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോട്ടയം കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കി. 1990 മുതല്‍ വ്യാഴവട്ടകാലം നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് രണ്ട് പുതിയ ഇനങ്ങള്‍.
വാണിജ്യാടിസ്‌ഥാനത്തില്‍.കൃഷി ചെയ്യാന്‍ യോജിച്ച ഇനമാണ് അമൃതം. ഒരു വൃക്ഷത്തില്‍നിന്നും ഒരു വര്‍ഷം ശരാശരി 1127 കായ്‌കള്‍ ലഭിക്കും. ഒരു കായ്‌ക്ക് ശരാശരി 106 ഗ്രാം തൂക്കമുണ്ടാകും. ഉരുണ്ട ആകൃതിയുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ ആകര്‍ഷകമായ മഞ്ഞ നിറമാകും.
ഒരു വൃക്ഷത്തില്‍നിന്നും ശരാശരി 16 കിലോഗ്രാം ഉണങ്ങിയ കുടമ്പുളി പ്രതിവര്‍ഷം ലഭിക്കും. 10 വര്‍ഷം പ്രായമായ വൃക്ഷത്തില്‍നിന്നുമാണ് ഈ വിളവ്. ഉണങ്ങിയ പുളിയില നീരിന് 51.8 ശതമാനം പുളിരസമുണ്ട്. ഇതില്‍ 19.34 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡും അടങ്ങിയിരിക്കുന്നു. വെള്ളകെട്ടുള്ള താഴ്‌ന്ന പ്രദേശങ്ങളില്‍ ഈ ഇനം കൃഷി ചെയ്യാം. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാനും യോജിച്ച ഇനമാണ്. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞന്‍ ഡോ. കെ.കെ. ഈനാസിയുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്.
പന്ത്രണ്ടര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇനമാണ് അമൃതം. ഉണങ്ങിയ കടമ്പുളി കൂടുതല്‍ കിട്ടുന്നതു കൊണ്ട് വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്യാന്‍ ഉത്തമമാണ്.
അമൃതം ഇനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഉയരം കുറഞ്ഞ കുടമ്പുളി ഇനമാണ് ഹരിതം. ആറ് മീറ്ററാണ് ശരാശരി ഉയരം. ഗുണമേന്മ കൂടുതലുള്ള കടമ്പുളിയാണ് ഈ ഇനത്തിന്റേത്. കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ഈനാസി, പ്ര?ഫ. ഡോ. ആലിസ് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രത്തിലെ കുടമ്പുളി ജനിതക ശേഖരത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ് ഈ ഇനം. ഇതിന്റെ 10 വര്‍ഷം പ്രായമായ ഒരു ഗ്രാഫ്‌റ്റ് വൃക്ഷത്തില്‍നിന്ന് പ്രതിവര്‍ഷം 480 ഓളം (55 കിലോഗ്രാം) കായ്‌കളും അതില്‍നിന്നും 9.91 കിലോ ഉണങ്ങിയ പുളിയും ലഭിക്കും. കുറച്ചു സ്‌ഥലം മതിയെന്നതാണ് പ്രത്യേകത. തൊലിയിലെ നീരില്‍ 52.99 ശതമാനം അമ്ലത്വമുണ്ട്. ഇതില്‍ 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു. ആകര്‍ഷകമായ മഞ്ഞ നിറമാണ് പഴുത്ത കായ്‌കള്‍ക്ക്. തൊലിക്ക് 22 മില്ലിമീറ്റര്‍ കനമുണ്ടാകും.
ജനുവരി -മാര്‍ച്ച് മാസക്കാലത്താണ് കുടമ്പുളി പൂക്കുന്നത്. കാലവര്‍ഷാരംഭത്തോടെ കേരളത്തില്‍ കുടമ്പുളിയുടെ സീസണും തുടങ്ങും. പഴുത്ത കായ്‌കള്‍ ശേഖരിച്ച് ഉള്ളിലെ മാംസള ഭാഗവും വിത്തുകളും നീക്കി പുറന്തോട് വേര്‍തിരിച്ചെടുക്കുന്നു. ഇത് വെയിലത്ത് വെച്ചോ, പുകകൊള്ളിച്ചോ ഉണക്കിയെടുക്കാം. മഴക്കാലം ആരംഭിക്കുന്നതോടെ 7 - 7 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് കുടമ്പുളിയുടെ ഗ്രാഫ്‌റ്റ് തൈകള്‍ നടാം.
Monday, April 20, 2015
Sunday, March 22, 2015
ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ?
എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്
മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത് ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകള്‍
നമ്മുടെ നാട്ടില്‍ വ്യാപകമായി വളര്‍ത്തപ്പെടു വിദേശ-സങ്കരയിനം കന്നുകാലികള്‍ക്ക് പുറമേ ഏകദേശം 34 - ഓളം തനതു കന്നുകാലി വര്‍ഗ്ഗങ്ങള്‍ ഇന്ത്യക്ക് സ്വന്തമായിട്ടുണ്ട് (Bos indicus). ഉയര്‍ന്ന പാലുല്‍പാദനം ലഭിക്കുന്നതിനുവേണ്ടി സങ്കര ഇനങ്ങളെ കൂടുതലായി വളര്‍ത്തിയപ്പോള്‍ നാടന്‍ പശുക്കളെയും നമ്മള്‍ ഉപേക്ഷിച്ചു. കൂടിയ അളവിലുള്ള തീറ്റ, മികച്ച സൗകര്യങ്ങളോടുകൂടിയ തൊഴുത്ത്, മികച്ച വൈദ്യ സഹായങ്ങള്‍ ഇവയൊക്കെ സങ്കര ഇനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും അവയുടെ ഉയര്‍ന്ന പാലുല്‍പാദനം പ്രതീക്ഷിച്ച് അവരെ നമ്മുടെ കര്‍ഷകര്‍ കൂടുതലായി വളര്‍ത്തുന്നുണ്ട്. സങ്കര ഇനം കന്നുകാലികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ പല തനതു കന്നുകാലികളും വംശനാശഭീഷണി നേരിടുന്നുമുണ്ട്. National Bureau & Animal Genetic Research, Karnal [NBAGR]ന്റെ ലിസ്റ്റില്‍ കേരളത്തിന്റെ തനതു വര്‍ഗ്ഗമായി വെച്ചൂര്‍ പശുക്കളെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'കാസര്‍കോട് കുള്ളന്‍' ഇനങ്ങളെ ആ ലിസ്റ്റില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
വലിപ്പക്കുറവ് കൂടാതെ കേരളത്തിന്റെ സ്വന്തം പശുക്കള്‍ക്ക് ധാരാളം പ്രത്യേകതകളുണ്ട്. ഇവയ്ക്ക് വളരെ കുറഞ്ഞ അളവിലുള്ള, ലളിതമായ തീറ്റ മാത്രം മതി. ആധുനികവും ചെലവേറിയതുമായ തൊഴുത്തുകളുടെ ആവശ്യവുമില്ല. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യരാണിവര്‍. ഇവയുടെ രോഗപ്രതിരോധശേഷിയും മികച്ചതാണ്. കുളമ്പു രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അകിടു വീക്കം, തുടങ്ങി സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരുടെ ഉറക്കം കെടുത്തുന്ന പലരോഗങ്ങളോടും ഇവയ്ക്ക് നല്ല പ്രതിരോധ ശക്തി ഉണ്ട്. താരതമ്യേന കുറഞ്ഞ അളവിലാണ് പാലുല്‍പാദനം എങ്കിലും ഔഷധമൂല്യമുള്ള ഇവയുടെ പാലിന് സാധാരണ പാലിന്റെ മൂന്നിരട്ടിയോളം വില ലഭിക്കുന്നുണ്ട്. ഇവയുടെ ചാണകം, മൂത്രം ഇവയ്ക്കും ജൈവകര്‍ഷകരുടെ ഇടയില്‍ വലിയ ഡിമാന്‍ഡാണ്.


2. കാസര്‍കോട് കുള്ളന്‍ പശുക്കള്‍(Kasargode dwarf ) കാസര്‍കോട് കുള്ളന്‍ പശുവും സങ്കര ഇനം പശുവും കാസര്‍കോടിന്റെ മലമ്പ്രദേശങ്ങളാണ് ഈ കുള്ളന്‍ പശുക്കളുടെ സ്വദേശം. ഇവയ്ക്ക് 95 cm ഓളം ഉയരമുണ്ടാകും. വെച്ചൂരിനേക്കാള്‍ അല്‍പം ഉയരം കൂടുതലാണ്. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുവരാണ് ഇവ. നെല്‍കൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പപ്രദേശങ്ങളില്‍ ഇവ സുഖമായി ജീവിക്കും. വൈക്കോല്‍, തീറ്റപ്പുല്‍ മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എതു തന്നെയാണ് അതിനു കരണം. പാലുല്‍പാദനം താരതമ്യേന കുറവാണ്. ഏകദേശം 1-11/2 ലിറ്റര്‍ ആണ് പ്രതിദിന പാലുല്‍പാദനം .കിടാവിനുള്ള പാല്‍ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാല്‍ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. കേരളത്തില്‍ 'സീറോ ബഡ്ജറ്റ് ഫാമിംഗും', ജൈവകൃഷിയും പ്രചാരം നേടുമ്പോള്‍, ഗോമൂത്രം, ചാണകം ഇവ ഒഴിച്ചുകൂടാനാവാതെ വന്നിരിക്കുകയാണ്. അത്തരം കൃഷിക്ക് ഏറ്റവും അനുയോജ്യര്‍ ഇവരാണ്. ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോള്‍ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട് മുഴുവന്‍തൊലിയും ഒരേ നിറത്തിലാണ് സാധാരണ. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഏകദേശം 10-11 kg തൂക്കമുണ്ടാകും. മുതിര്‍ന്ന കാളകള്‍ക്ക് 190-200 kg പശുക്കള്‍ക്ക് 140-150 kg തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളര്‍ച്ചാ നിരക്കും കാരണം മാംസ ഉല്‍പാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതല്‍ ഇണക്കമുള്ളവരാണ്.


4. ഹൈറേഞ്ച് ഡ്വാര്‍ഫ് (High Range Dwarf) വംശനാശം സംഭവിച്ചു എന്ന് കരുതിയ ഈ ഇനത്തെ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് 100 cm ഓളം ഉയരവും 90 രാ നീളവും ഉണ്ടാവും. ഇവയ്ക്ക് ചെറിയ ശരീരവും വളരെ ചെറിയ തലയുമായിരിക്കും. മുതുകില്‍ വ്യക്തമായ hump ഉണ്ടായിരിക്കും. ഇവയുടെ ചെവിയും വളരെ ചെറുതാണ്. ഇവ ചുവപ്പിന്റെ വകഭേദങ്ങളിലോ ചാര നിറത്തിലോ ആണ് സാധാരണ കാണുക. കൊമ്പില്ലാത്ത ഇനമാണ്. ഇവയ്ക്ക് വളരെ ചൂടു കൂടിയ കാലാവസ്ഥയിലും ജീവിക്കാന്‍ സാധിക്കും. പച്ചപുല്ലു മാത്രം തിന്ന് ജീവിക്കുവയാണ് പൊതുവെ. പ്രതിദിനം 21/2 - 3 ലിറ്റര്‍ പാലുല്‍പ്പാദിക്കും. കൊഴുപ്പുകൂടിയതും ഔഷധ ഗുണം നിറഞ്ഞതുമാണ് ഇവയുടെ പാല്‍. ഇവയെ വളര്‍ത്താന്‍ ഒരു കാലിത്തൊഴുത്തിന്റെ പോലും ആവശ്യമില്ല എുള്ളതാണ് രസകരം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശമാണ് ഇവയുടെ സ്വദേശം. ഇവ നല്ല മാംസോല്‍പാദകരാണ്. ഇവയുടെ തീറ്റക്കായി വലിയ മുതല്‍ മുടക്ക് ആവശ്യമില്ലതാനും.

തയ്യാറാക്കിയത് : - ഡോ. അനുമോള്‍ ജോസഫ് & ഡോ. പി.വി. ട്രീസാമോള്‍.വെറ്ററിനറി കോളേജ്, മണ്ണുത്തി
,...
Monday, January 12, 2015
Poly House Sheet for terrace
there are lot of firms doing polyhouse project.Better you learn about it by visiting similar working sites before you check with builders.
few links are below :
http://harithaorganicfarms.
http://greenkerala.in/poly_
Also visit your nearest village office to get details on subsidy available. Use all govt subsidies and quality seeds .
Best Wishes !!..