Monday, January 9, 2012

മുളക്‌

 മുളക്‌

ശാസ്ത്രീയ നാമം:
ഇനങ്ങള്‍: ജ്വാലാമുഖി / ജ്വാലാസഖി: പച്ചക്കറിക്ക്‌ അനുയോജ്യം. എരുവുകുറഞ്ഞ ഇനം.
ഉജ്വല: നല്ല എരിവും, നിറവും ഉള്ള ഇനം. ബാക്ടീരിയല്‍ വാട്ടത്തെ ചെറുത്തുനില്‌ക്കുന്നു. ഒരു കുലയില്‍ 8 മുതല്‍ 10 വരെ മുളകുകള്‍ കാണാം.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ഏപ്രില്‍ മാസം
ആവശ്യമായ വിത്ത് : 1 കി.ഗ്രാം. / ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: വിത്ത്‌ വിതച്ച്‌ തൈകള്‍ 8-10 സെ.മീ. ഉയരമാകുമ്പോള്‍ പറിച്ചുനടുക. മെയ്‌ രണ്ടാം വാരത്തില്‍ തൈകള്‍ പറിച്ചു നടുകയാണ്‌ അഭികാമ്യം.
നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 50 സെ.മീ. അകലവും വാരങ്ങള്‍ തമ്മില്‍ 60 സെ.മീ. അകലവും വേണം.
വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവവളം നല്‌കും. നട്ട്‌ ഒരാഴ്‌ച കഴിഞ്ഞ്‌‌ 37.5 കി.ഗ്രാം. പാക്യജനകം, 40 കി.ഗ്രാം ഭാവഹം 12.5 കി.ഗ്രാം. ക്ഷാരം എന്നിവ നല്‌കുക. വീണ്ടും 1 മാസത്തിനു ശേഷം 19 കിഗ്രാം പാക്യജനകം 12.5 കി.ഗ്രാം ക്ഷാരം എന്നിവ ചേര്‍ത്ത്‌ മണ്ണ്‌ കയറ്റുക. വീണ്ടും 1 മാസത്തിന്‌ ശേഷം 18.7 കി.ഗ്രാം പാക്യജനകം നല്‌കി മണ്ണ്‌ കയറ്റണം.
കീട നിയന്ത്രണം: രോഗ നിയന്ത്രണം :
  • കുരടിപ്പ്‌ : കിരിയാത്ത്‌ സോപ്പും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിന്റെ 10% വീര്യമുള്ള ലായനി തയ്യാര്‍ ചെയ്യുക. ഇതില്‍ 1 ലിറ്റര്‍ ലായനിക്ക്‌ 20 ഗ്രാം എന്ന തോതില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത്‌ ഇലയില്‍ തളിക്കുക. ആവശ്യഘട്ടത്തില്‍ 2 മി.ലി. മാലത്തിയോണ്‍ 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലയില്‍ അടിക്കുക.
  • വാട്ടരോഗം: 4 ഗ്രാം ഫൈറ്റലാന്‍ 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. പ്രതിരോധ ഇനമായ ഉജ്വല കൃഷിചെയ്യുക.
വിളവ്: ഒരു ഹെക്ടറില്‍ 8-10 ടണ്‍ പച്ചമുളക്‌

കാന്താരി മുളക് സൈനസ് പ്രശ്‌നത്തിന് പരിഹാരം


സൈനസ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് കാന്താരി മുളക് പരിഹാരമെന്ന് പഠനം. കാന്താരി മുളകില്‍ നിന്നെടുത്ത ചില രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മൂക്കില്‍ ഒഴിക്കുന്ന സ്‌പ്രേ സൈനസ് പ്രശ്‌നങ്ങള്‍ക്ക് വളരെയധികം ആശ്വാസമേകുമെന്നാണ് സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റിയിലെ അലര്‍ജി ഗവേഷകന്‍ ജോനാഥന്‍ ബ്രെന്‍സ്റ്റീന്‍ പറയുന്നത്. കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സാസിന്‍ എന്ന രാസവസ്തുവാണ് രോഗമുക്തിക്ക് സഹായിക്കുന്നത്. പല വേദനസംഹാരികളിലും ഉപയോഗിക്കുന്ന വസ്തുവാണ് കാപ്‌സാസിന്‍.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)