ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Sunday, June 24, 2012

റബ്ബര്‍ ടാപ്പിംഗില്‍ നൂതനരീതിയുമായി തോമസ്



റബ്ബര്‍ മരത്തില്‍ മൂന്നര ഇഞ്ച് മാത്രം ടാപ്പുചെയ്യുന്ന  പുതിയ രീതി കണ്ടെത്തി വിജയകരമായി നടപ്പിലാക്കുകയാണ് പാലക്കാട്, മംഗലാകുന്നിലെ തോമസ് എന്ന കര്‍ഷകന്‍.  ആഴ്ചയില്‍ രണ്ടു ദിവസം മാത്രം നടത്തുന്ന ഈ ടാപ്പിംഗില്‍ മുന്‍കാനയും, പിന്‍കാനയും ഒരുപോലെ കുത്തിയെടുക്കുന്ന രീതിയില്‍ റബ്ബര്‍ മരങ്ങള്‍ക്ക് ആയുസ്സ് കൂടുന്നതോടൊപ്പം ക്രമമായി ഉത്പാദനം ലഭിക്കുകയും ചെയ്യുന്നു.<br/>
<br/>
പി.റ്റി.എസ്. എന്നു പേരു നല്‍കിയിരിക്കുന്ന തോമസിന്റെ ഈ രീതിയില്‍ തറനിരപ്പില്‍ നിന്ന് രണ്ടര അടി ഉയരത്തില്‍ പുതിയ മരങ്ങളില്‍ ടാപ്പിംഗ് തുടങ്ങാം.  പരിചയം കുറവുള്ളവര്‍ക്കും ഈ രീതി പ്രായോഗികമാണെന്ന് തോമസ് പറയുന്നു.  പതിനഞ്ചുവര്‍ഷത്തെ തോമസിന്റെ നിരീക്ഷണങ്ങളിലൂടെ റബ്ബര്‍ മരങ്ങളില്‍ കുരുമുളക് പടര്‍ത്തി അധിക വരുമാനവും ഇദ്ദേഹം നേടുന്നു.  ആവശ്യമെങ്കില്‍ ഉത്തേജനമരുന്നു ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം.  പി.റ്റി.എസ്.  ടാപ്പിംഗ് രീതി പുതിയ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ തോമസിന് താല്‍പര്യമുണ്ട്.  ഫോണ്‍ - 9495035337


രാജേഷ് കാരാപ്പള്ളില്‍
rajeshkarappalli@yahoo.com

ശതാവരി അഥവാ സഹസ്രമൂലി

ശതാവരി(Asparagus racemoses wild)

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി.
കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ‌
ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം.
മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക.പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും.
ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.
വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്.
സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.
15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും.
ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.
വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കി പുതുമഴയോടെ തൈകള്‍ നടാം. ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.


കടപ്പാട് : കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്‍

Wednesday, June 20, 2012

പുത്തന്‍തലമുറ വളങ്ങള്‍

    പുത്തന്‍തലമുറ വളങ്ങള്‍ വരുമ്പോള്‍
    അഭിലാഷ് കരിമുളയ്ക്കല്‍

    കൃഷിസമ്പ്രദായങ്ങള്‍ പലതും മാറ്റത്തിന്റെ പാതയിലാണ്. അതുപോലെത്തന്നെ കൃഷിക്ക് ആവശ്യമായ വളങ്ങളും. കൃഷിയുടെ സമ്പ്രദായം ഏതായാലും കൃഷിക്ക് വളം ആവശ്യമാണ്. കൃഷി ആരംഭിക്കുന്ന കാലത്ത് മണ്ണില്‍ വേണ്ടത്ര വളമുണ്ടായിരുന്നു. തുടര്‍ച്ചയായ കൃഷിമൂലം കൃഷിഭൂമിയില്‍നിന്ന് വര്‍ധിച്ച തോതില്‍ സസ്യപോഷകമൂലകങ്ങള്‍ വലിച്ചുമാറ്റപ്പെടുന്നതിനാല്‍ അവയുടെ കുറവ് മണ്ണുപരിശോധനയില്‍ മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ പോന്നുപോരാഞ്ഞ്, മണ്ണില്‍ ചേര്‍ത്തുകൊടുത്താല്‍മാത്രമേ ഉല്‍പ്പാദനം വേണ്ടരീതിയില്‍ കിട്ടുകയുള്ളു. അതിനുവേണ്ടി മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന സസ്യപോഷകങ്ങളാണ് വളങ്ങള്‍ എന്നറിയപ്പെടുന്നത്. വളങ്ങള്‍ പലരൂപത്തിലുണ്ട്. ജൈവവസ്തുക്കള്‍ അഴുകിയുള്ള ജൈവവളങ്ങള്‍ , മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, ചാണകം, പിണ്ണാക്കുകള്‍ , മൃഗാവശിഷ്ടങ്ങള്‍ തുടങ്ങി പലതരം ജൈവവളങ്ങള്‍ക്കുപുറമെ രാസവളങ്ങളും കര്‍ഷകര്‍ ഉപയോഗിച്ചുപോരുന്നു.

    ഏതു വിളയ്ക്കും ഏറ്റവും കൂടുതല്‍ വേണ്ട മൂലകങ്ങള്‍ കാര്‍ബണ്‍ , ഹൈഡ്രജന്‍ , ഓക്സിജന്‍ , നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ്. ഇതില്‍ ആദ്യ മൂന്നു മൂലകങ്ങള്‍ അന്തരീക്ഷവായുവില്‍ നിന്നുതന്നെ ചെടി സ്വീകരിക്കും. മറ്റുള്ളവ മണ്ണില്‍നിന്നാണ് കിട്ടേണ്ടത്. അതു കുറഞ്ഞാല്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടത് അനിവാര്യമാണ്. മൂലകങ്ങളുടെ ലഭ്യതയുടെ ഏറ്റവും നല്ല സ്രോതസ്സ് ജൈവ വളങ്ങള്‍തന്നെയാണ്. പക്ഷേ, അവ കൈകാര്യംചെയ്യാനാണ് ബുദ്ധിമുട്ട്. കൃഷിസ്ഥലത്തേക്ക് എത്തിക്കാനും മണ്ണില്‍ ചേര്‍ത്തു കൊടുക്കാനും ഏറെ അധ്വാനം ആവശ്യമാണ്. പരിഹാരമെന്ന നിലയില്‍ ജൈവവളങ്ങള്‍ കൃഷിസ്ഥലത്തുതന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. അതല്ലെങ്കില്‍ ജൈവവളവിളകള്‍ വളര്‍ത്തി പുഷ്പിക്കുന്നതിനുമുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കുന്ന രീതിയും അഭികാമ്യമാണ്.

    ജൈവവളങ്ങളില്‍നിന്ന് വേണ്ടത്ര അളവില്‍ മൂലകങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍മാത്രമേ രാസവളങ്ങള്‍ ചേര്‍ക്കേണ്ടതുള്ളു. കോംപ്ലക്സ്, നേര്‍വളങ്ങള്‍ , മിക്സ്ചറുകള്‍ എന്നിങ്ങനെ രാസവളങ്ങള്‍ ലഭ്യമാണ്. ഇത്തരം വളങ്ങളില്‍നിന്ന് അവയുടെ പേര് സൂചിപ്പിക്കുംപോലെ ഒന്ന്, രണ്ട്, മൂന്ന്, നാല് മൂലകങ്ങള്‍ മാത്രമാണ് വിളകള്‍ക്കു ലഭിക്കുക. ഇത്തരം വളങ്ങള്‍ ടണ്‍കണക്കിനാണ് കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്തിപ്പോരുന്നത്. തുടര്‍ച്ചയായ അവയുടെ ഉപയോഗം ഒരുപാട് കെടുതികള്‍ സമ്മാനിക്കുന്നുണ്ടെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ അമ്ലത വര്‍ധിപ്പിക്കുന്നു, മണ്ണിന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നു. ജലം മലിനമാക്കുന്നു, മണ്ണിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നു എന്നിങ്ങനെ നീളുന്നു ദോഷങ്ങള്‍ . പരിഹാരമെന്നോണം ജൈവകൃഷിസമ്പ്രദായങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്നുമുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ മണ്ണിനെയും ജലത്തെയും വല്ലാതെ ഹനിക്കാത്ത പുത്തന്‍തലമുറ വളങ്ങളുടെ സാധ്യതയും പലരും പരീക്ഷിക്കുന്നുണ്ട്. പുത്തന്‍തലമുറ വളങ്ങളുടെ സാധ്യത ആദ്യം കണ്ടെത്തിയത് ഇസ്രയേലാണ്. തുടര്‍ന്ന് യൂറോപ്പിലും ഗള്‍ഫ് മേഖലയിലും പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. പ്രധാനമായും പ്രിസിഷന്‍ , സംരക്ഷിതകൃഷി സമ്പ്രദായങ്ങളിലാണ് ഈ വളങ്ങളുടെ സാധ്യത ഏറെയും.

    മുന്‍പറഞ്ഞ രാജ്യങ്ങളില്‍ ഇത്തരം കൃഷിരീതികള്‍ വ്യാപകമാണ്. പ്രിസിഷന്‍ - സംരക്ഷിതകൃഷി സമ്പ്രദായത്തില്‍ വളങ്ങള്‍ ഫെര്‍ട്ടിഗേഷനായിട്ടാണ് നല്‍കുന്നത്. ഇറിഗേഷനും ഫെര്‍ട്ടിലൈസേഷനും ഒന്നിച്ചുനടത്തുന്നതിനെയാണ് ഫെര്‍ട്ടിഗേഷന്‍ എന്നു പറയുന്നത്. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ ജലസേചനത്തിനുള്ള വെള്ളത്തില്‍ത്തന്നെ ലയിപ്പിച്ച് ചെടികളുടെ വേരുപടലങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഫെര്‍ട്ടിഗേഷന്‍ സമ്പ്രദായത്തില്‍ മൂലകങ്ങള്‍വളരെ കുറച്ചു നല്‍കിയാല്‍മതി. കൂടുതല്‍ തവണകളായി ചെടികള്‍ക്ക് ആവശ്യമുള്ള അളവില്‍ വളര്‍ച്ചയ്ക്കനുസരിച്ചു നല്‍കാന്‍ കഴിയും. തുള്ളിനന രീതിയായതിനാല്‍ കൃഷിഭൂമിയിലെ മണ്ണ് ചീത്തയാവുകയോ, ഭൂഗര്‍ഭജലം മലിനമാവുകയോ ചെയ്യുന്നില്ല. തുള്ളിനനയായതിനാല്‍ ജലസേചനത്തിന് കുറച്ചുവെള്ളം മതിയാവും. വളമിടാന്‍ മണ്ണിളക്കുന്നതിനും വളങ്ങള്‍ പ്രയോഗിക്കുന്നതിനും തൊഴിലാളികളുടെ ആവശ്യകതയും വേണ്ടിവരുന്നില്ല. കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ടണ്‍കണക്കിന് വളങ്ങളുടെ സ്ഥാനത്ത് ഏതാനും ബാഗ് വളങ്ങള്‍കൊണ്ട് കൃഷി നടത്താമെന്നതിനാല്‍ കടത്തുകൂലിയിലും ലാഭമുണ്ടാകുന്നു.

    ഒരു കൃഷിവിദഗ്ധന്റെ സഹായത്തോടെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 4-5 ഗ്രാം വളം എന്ന തോതില്‍ ഓരോ വളര്‍ച്ചഘട്ടത്തിലും വളര്‍ച്ചനിരീക്ഷണ അടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍കഴിയും. വളരുമ്പോഴും പുഷ്പിക്കുമ്പോഴും കായ്ക്കുമ്പോഴും പ്രത്യേകം പ്രത്യേകം ഫെര്‍ട്ടിഗേഷന്‍ ഷെഡ്യൂള്‍ ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു കൃഷിവിദഗ്ധന് ഇക്കാര്യത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍കഴിയും. ക്രമേണ കൃഷിക്കാരനും ഇക്കാര്യത്തില്‍ വൈദഗ്ധ്യം നേടാന്‍ കഴിയും. ഇന്ത്യയിലെ ആദ്യത്തെ പ്രിസിഷന്‍ കൃഷിരീതി നടപ്പാക്കി വിജയിപ്പിച്ച ധര്‍മപുരിയിലെയും കൃഷ്ണഗിരിയിലെയും കര്‍ഷകര്‍ നിരക്ഷരരായിരുന്നു എന്ന കാര്യം നമുക്കിവിടെ ഓര്‍ക്കാം. കേരളത്തിലെ ആദ്യത്തെ പ്രിസിഷന്‍കൃഷി ഏറ്റെടുത്ത പെരുമാട്ടി പഞ്ചായത്തിലെ പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് ഇത്തരം വളങ്ങളുടെ ഡീലര്‍ഷിപ്പ് നേടി അവിടത്തെ കര്‍ഷകര്‍ക്ക് ഇവ വ്യാപകമായി ലഭ്യമാക്കുന്നു. പുത്തന്‍തലമുറ വളങ്ങള്‍ ദ്രവരൂപത്തിലും ഖരരൂപത്തിലും ലഭ്യമാണ്. ഒരേക്കര്‍ പച്ചക്കറിക്കൃഷി ചെയ്യാന്‍ പുത്തന്‍തലമുറ വളങ്ങള്‍ ഒന്നോ രണ്ടോ ചെറുബാഗുകളില്‍ കൊള്ളുന്ന അളവു മതിയാകും. പ്രിസിഷന്‍ കൃഷിസമ്പ്രദായത്തില്‍മാത്രമല്ല ഇത്തരം വളങ്ങളുടെ സാധ്യത. നമ്മുടെ സാധാരണ കൃഷിയിലും നല്ല ഫലം ലഭിക്കുന്നതാണ്. അലങ്കാരച്ചെടികള്‍ , വളംചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്ത് നെല്‍കൃഷിയില്‍ , പച്ചക്കറിക്കൃഷിയില്‍ ഒക്കെ ഫോളിയാര്‍ ആയി സ്പ്രേചെയ്ത് വിളകള്‍ക്ക് വളം നല്‍കാം. (ഇലകളില്‍ തളിച്ചുകൊടുക്കുന്ന പത്രപോഷണരീതിയാണ് ഫോളിയാര്‍ സ്പ്രേയിങ്) ആവശ്യത്തിന് ജൈവവളങ്ങള്‍ നല്‍കുന്ന വിളയാണെങ്കില്‍ ജലസേചനത്തിലൂടെയും ഫോളിയാര്‍ രീതിയിലും സസ്യങ്ങള്‍ക്ക് ഈ വളങ്ങള്‍ നല്‍കാവുന്നതാണ്.

    പല കോമ്പിനേഷനുകളില്‍ പുത്തന്‍തലമുറ വളങ്ങള്‍ ലഭ്യമാണ്. 19:19:19, 30:0:35, 15:5:0:0:18, 0:0:50, 0:5:34, 12:61:0, 13:40:13, 17:44:0 തുടങ്ങി നീളുന്നു അവയുടെ കോമ്പിനേഷനുകള്‍ . പല പേരുകളില്‍ ഇവ ലഭ്യമാണ്. പ്രധാനമായും ഇവയൊക്കെ ഇറക്കുമതിചെയ്യുന്നുണ്ടെങ്കിലും ചില കമ്പനികള്‍ ഇന്ത്യയിലും ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ജൈവവളമായാലും രാസവളമായാലും പുത്തന്‍തലമുറ വളമായാലും ഓരോ കൃഷിക്കും ഏതു വളമാണ് വേണ്ടതെന്ന് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലും കാര്‍ഷിക വിദഗ്ധരുടെ നിര്‍ദേശപ്രകാരവും കാര്‍ഷികാനുഭവങ്ങളുടെ വെളിച്ചത്തിലും വേണം തെരഞ്ഞെടുക്കാന്‍ . (ആലപ്പുഴ തഴക്കര കൃഷി ഓഫീസറാണ് ലേഖകന്‍)

    ജൈവവളം ഇടുമ്പോള്‍
    മലപ്പട്ടം പ്രഭാകരന്‍

    കാലവര്‍ഷം പിറന്നതോടെ വിവിധ വിളകള്‍ക്ക് വളപ്രയോഗം നടത്തുന്ന തിരക്കിലാണ് കര്‍ഷകര്‍. എല്ലാ വിളകള്‍ക്കും ജൈവവളം അത്യാവശ്യമാണ്. വളക്കൂറ് അനുസരിച്ച് വ്യത്യസ്ത അളവില്‍ ചേര്‍ക്കണമെന്നു മാത്രം. കാലിവളം മൂത്രംകൂടി കലര്‍ന്നതും നേരിട്ട് വെയിലും മഴയും ഏല്‍ക്കാത്തതുമാണ് മികച്ചത്. കമ്പോസ്റ്റില്‍ ഇലകളും അഴുകിച്ചേരുന്ന ജൈവാവശിഷ്ടങ്ങളും ചാണകവും എല്ലാം ചേര്‍ന്ന് അഴുകിയതാണ്. ഇത് മികച്ച ജൈവവളമാണ്. പച്ചിലതൂപ്പുകള്‍ നേരത്തെ അരിഞ്ഞുകൂട്ടി ഒരു പരിധിവരെ അഴുകിയശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. പയറുവര്‍ഗച്ചെടികള്‍, വിത്തുവിതച്ച് ചെടികളാക്കി വളര്‍ത്തിയശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പിഴുതുചേര്‍ക്കുകയോ ചെയ്യാം. കോഴിവളം: ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണ്. വളരെ പെട്ടെന്ന് ചെടി പ്രയോജനപ്പെടുത്തും. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ദോഷംചെയ്യും. ഇവയുടെ ഗുണം കൂട്ടാന്‍ 100 കി.ഗ്രാമിന് 4.5 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റും ഒമ്പതു കി.ഗ്രാം കുമ്മായവും ചേര്‍ക്കുന്നത് നല്ലതാണ്.

         പിണ്ണാക്കുകള്‍ക്ക് കാര്യക്ഷമത കൂടുതലുണ്ട്. നൈട്രജന്‍ കൂടുതലുള്ളതിനാല്‍ പത്തുദിവസത്തിനകം ചെടിക്ക് ലഭിക്കും. നിലക്കടല, പിണ്ണാക്ക്, ആവണക്ക് പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, എള്ള്, തേങ്ങ, കടുക്, പുന്നക്ക എന്നിവയുടെ പിണ്ണാക്കുകളും ഉപയോഗിക്കാം. വേപ്പിന്‍പിണ്ണാക്ക് കീടനിയന്ത്രണത്തിന് അനുയോജ്യമാണ്. പുന്നക്കാപിണ്ണാക്ക് ചിതലിനെ അകറ്റാന്‍ ഉത്തമമാണ്. ജീവാണുവളങ്ങള്‍:- ജൈവവളത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അതുവഴി അളവ് ലഘൂകരിക്കാനും പറ്റിയ ആധുനിക മാര്‍ഗമാണ് ജീവാണു വളപ്രയോഗം. നൈട്രജന്‍ ജീവാണുവളങ്ങളും, ഫോസ്ഫറസ് ജീവാണുവളങ്ങളുമുണ്ട്. നൈട്രജന്‍ ജീവാണുവളങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് ട്രൈക്കോഡര്‍മ എന്ന ജീവാണു വളപാക്കറ്റ്. ഇവ പാക്കറ്റില്‍ മാര്‍ക്കറ്റില്‍ കിട്ടും. 90 കി.ഗ്രാം ഉണക്കിയ ചാണകപ്പൊടിയും 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്കും കൂട്ടികലര്‍ത്തി അതില്‍ രണ്ട! കി.ഗ്രാം ട്രൈക്കോഡര്‍മ പാക്കറ്റ് പൊട്ടിച്ചു വിതറി കുഴച്ച്, ഉരുട്ടിയാല്‍ ഉരുളുന്ന പാകത്തില്‍ കുഴച്ച് തണലില്‍ മൂടിവയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് ഇളക്കി വീണ്ടും ഒരാഴ്ചകൂടി മൂടിവയ്ക്കുക. ഈ വളം മുഴുവന്‍ സൂക്ഷ്മാണുക്കളാല്‍ നിറഞ്ഞിരിക്കും. രോഗപ്രതിരോധശേഷിക്കും ഇതു സഹായിക്കും.

         ഇത്തരം ജൈവവളം കുറഞ്ഞ അളവില്‍ ചേര്‍ത്താല്‍ മതി. കാര്‍ഷിക സര്‍വകലാശാല വിവിധ വിളകള്‍ക്ക് ശുപാര്‍ശചെയ്ത ജൈവവള അളവ്: നെല്ല്- ഹെക്ടറിന് അഞ്ചുടണ്‍, പയര്‍വര്‍ഗങ്ങള്‍- 20 ടണ്‍, പച്ചക്കറി- സെന്റിന് ശരാശരി 100 കി.ഗ്രാം. തെങ്ങ്- 15-25 കി.ഗ്രാം (ഒരുമരം) കുരുമുളക് 10 കി.ഗ്രാം. കശുമാവ്- 10 കി.ഗ്രാം, റബര്‍- 2.5 ടണ്‍ (ഒരു ഹെക്ടര്‍), കിഴങ്ങുവര്‍ഗങ്ങള്‍- 12 ടണ്‍/ഹെക്ടര്‍, ശീതകാല പച്ചക്കറി- 20-25 ടണ്‍/ഹെക്ടര്‍. പഴവര്‍ഗം- വാഴ 10 കി.ഗ്രാം (ഒന്നിന്), കൈതച്ചക്ക- 25 ടണ്‍/ഹെക്ടര്‍.

Saturday, June 16, 2012

മികച്ചയിനം നടീല്‍ വസ്തുക്കള്‍ എവിടെ ലഭിക്കും?

അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ കൃഷി സംബന്ധമായി രണ്ട് കാര്യങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു

1) ടെറസില്‍ ഒരു ഗ്രീന്‍ ഹൗസ് നിര്‍മ്മിച്ച് പത്തോ ഇരുപതോ വലിയ ചെടിച്ചട്ടികളില്‍ അത്യുല്‍‍പാദന ശേഷിയുള്ള തക്കാളിയും മുളകും കൃഷി ചെയ്യുവാന്‍ ആഗ്രഹിക്കുന്നു, ഇതിനാവശ്യമായ മികച്ചയിനം നടീല്‍ വസ്തുക്കള്‍ എവിടെ ലഭിക്കും?   vfpck   ചെലവുകുറച്ച് മികച്ച ഗ്രീന്‍ഹൗസ് നിര്‍മിക്കുന്ന വിദഗ്ധര്‍ കോട്ടയം പരിസരത്ത് ലഭ്യമാണോ?

2) ധാരാളം വെയില്‍ ലഭിക്കുന്ന ടെറസിന്റെ മറ്റൊരുഭാഗത്ത് പന്തല്‍ കെട്ടി അതില്‍ മൂന്നോ നാലോ മുന്തിരി വള്ളികള്‍ പടര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. അതിനായി നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മികച്ച് ഇനം മുന്തിരി തൈകള്‍ എവിടെ നിന്നു ലഭിക്കും?




വിത്തുകള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടേണ്ട വിലാസം:
ഡെപ്യൂട്ടി മാനേജര്‍ (എസ്‌.പി.പി.)
സീഡ്‌ പ്രോസസ്സിംഗ്‌ പ്‌ളാന്‍റ്
ഗുരുകുലം സ്‌ക്കൂളിന്‌ എതിര്‍വശം,
ആലത്തൂര്‍, പാലക്കാട്‌ ജില്ല
ഫോണ്‍: 0492-2222706 , അല്ലെങ്കില്‍
അസിസ്‌റ്റന്‍റ് മാനേജര്‍ (വിത്തുകള്‍)
വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്‌ പ്രൊമോഷന്‍ കൗണ്‍സില്‍, മൈത്രിഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കാക്കനാട്‌, കൊച്ചി-37
ഫോണ്‍: 0484-2427560, 2427544, 2427455
വിത്തുകളുടെ വില വി.എഫ്‌‌.പി.സി.കെ.യുടെ പേരില്‍ കാക്കനാട്‌ മാറാവുന്ന മണിയോഡറായോ, ഡി.ഡി ആയോ അയക്കുക.
എല്ലാ ജില്ലയിലുമുള്ള വിഎഫ്‌പിസികെ സ്വാശ്രയകര്‍ഷക സമിതികളുമായി ബന്ധപ്പെട്ടാലും വിത്ത്‌ ലഭിക്കുന്നതാണ്‌..

Tuesday, June 12, 2012

തക്കാളി - III




സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി.  ടൊമാറ്റോ (Tomato)  എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു.
വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്‍റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.

വഴുതനവര്‍ഗമായ തക്കാളിയുടെ കൃഷിരീതി വഴുതനക്കും മുളകിനും സമാനമാണ്. 20 ഡിഗ്രി മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയാണ് കൃഷിക്ക് യോജ്യമായത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ടുതവണ കൃഷിയിറക്കാം. കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത അനഘ, ശക്തി, മുക്തി എന്നിവ തക്കാളികൃഷിയിലെ വില്ലനായ വാട്ടരോഗത്തെ ചെറുക്കുന്ന അത്യൂല്പാദനശേഷിയുള്ള ഇനങ്ങളാണ്. നന്നായി കിളച്ച് കല്ലും വേരും നീക്കിയാണ് മണ്ണൊരുക്കേണ്ടത്. ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം നല്‍കാം. നിരകള്‍ തമ്മില്‍ രണ്ടര അടിയും വേണം. മഴക്കാലവും ഈര്‍പ്പം കൂടുതലുള്ള കാലവും രോഗഭീഷണി ഉയര്‍ത്തും. സെന്‍റൊന്നിന് ഒന്നര കിലോ വേപ്പിന്‍പിണ്ണാക്കും, നൂറുകിലോ കാലിവളവും അടിവളമായി ചേര്‍ക്കണം. പറിച്ച് നട്ട് നല്‍പതാം ദിവസം സൊന്‍റൊന്നിന് ഒരു കിലോ നിലക്കടലപ്പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കാം. പച്ചച്ചാണകവും പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടി വളരുന്നതിനനുസരിച്ച് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം. ഒപ്പം തല നുള്ളുകയും വേണം. ഉയരം നിയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത കായ്കള്‍ ഉണ്ടാവാനും ഇത് വളരെ പ്രയോജനപ്പെടും. കായ് തുരപ്പന്‍, തണ്ടുതുരപ്പന്‍, മുഞ്ഞ, ഇലപ്പേന്‍, ഇലചുരുട്ടി എന്നിവ ചെടികളെ നശിപ്പിക്കും.

മാരകരോഗങ്ങളെ അകറ്റാന്‍ തക്കാളി എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കുറഞ്ഞവിലയില്‍ ലഭ്യമായതുമായ തക്കാളിക്ക് മാരകരോഗങ്ങളെ അകറ്റാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇല്ലിനോയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബ്രിട്ട് ബര്‍ട്ടണ്‍ ഫ്രീമാന്‍, ക്രിസ്റ്റിന്‍ റീമേര്‍സ് എന്നിവരാണ് പഠനം നടത്തിയത്. തക്കാളി ആന്റിഓക്‌സിഡന്റുകളുടെയും ലൈസോപീനിന്റെയും കലവറയാണെന്ന് പഠനത്തില്‍ വ്യക്തമായി. കാന്‍സര്‍, ഓസ്റ്റിയോ പോറോസിസ്(എല്ല് പൊടിയുന്ന അവസ്ഥ), ഹൃദ്രോഗങ്ങള്‍ എന്നിവയെ തടഞ്ഞുനിര്‍ത്താന്‍ തക്കാളിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ക്ക് കഴിവുണ്ടത്രെ. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന മറ്റ് പോഷകഘടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നന്നായി പാചകം ചെയ്ത് കഴിഞ്ഞാലും ശക്തമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ലൈസോപീനിനുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍ വേണ്ടെങ്കില്‍ തക്കാളി കഴിക്കൂ കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മരുന്നിന് പകരം പാകം ചെയ്ത തക്കാളി കഴിച്ചുനോക്കൂ. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും തക്കാളിക്ക് ഫുള്‍ മാര്‍ക്കാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപിന്‍ എന്ന ചുവപ്പ് നിറമാണ് ഇതിന് നിദാനം.തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്.  30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും.  തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും.  ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും  കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.  അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും.   ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്.  ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല.  200 ഗ്രാം തക്കാളി സ്വല്പം പശുവിന്‍ നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത്  കഴിച്ചാല്‍ നല്ലൊരു പാനീയമാണ്.  തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും.


ചീര - II


നമ്മുടെ ഭക്ഷണത്തില്‍ സുപ്രധാമായ പങ്ക് ചീരക്കുണ്ട്. വളരെയധികം പോഷകാഹാരങ്ങളുള്ള ഒരു ഇലഭക്ഷണമാണ് ചീര. എല്ലാകാലവും ചീര കൃഷിചെയ്യാമെങ്കിലും, വേനല്‍ക്കാലമാണ് ഏറ്റവും അനുയോജ്യം.
വിവിധയിനം ചീരകള്‍ ഉണ്ട്, അവയില്‍ ചിലത്ചുവപ്പ്: കണ്ണാറ ലോക്കല്‍, അരുണ്‍പച്ച: കോ-1, മോഹിനിചുവപ്പും പച്ചയും ഇട കലര്‍ന്നത്:രേണുശ്രീ, കൃഷ്ണശ്രീകണ്ണാറ ലോക്കല്‍ എന്ന ചീര നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍സമയം അതിനനുസരിച്ച് ക്രമീകരിക്കണം.വിത്തിന്റെ തോത്: ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 1.5-2 കിലോഗ്രാം വിത്ത് വേണ്ടി വരുംനഴ്‌സറി: വിത്തു പാകുന്നതിന് മുന്‍പ് നഴ്‌സറി തടങ്ങള്‍ വെയില്‍ ഏല്‍ക്കുന്നതിന് വധേയമാക്കുന്നതും, ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണാസാ കള്‍ച്ചര്‍ എന്ന തോതില്‍ വിത്ത് പരിചരണം നടത്തുന്നതും നഴ്‌സറി രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.ഒരു ചതുരശ്ര മീറ്ററിന് ട്രൈക്കോഡെര്‍മ്മ സമ്പുഷ്ട കാലിവളം പത്തു കിലോ, വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം, പി ജി പി ആര്‍ മിശ്രിതം 1-100 ഗ്രാം, എ എം എഫ് 200 ഗ്രാം എന്ന തോതിലും നല്‍കണം.നിലമൊരുക്കലും നടീലും:നിലം ഉഴുത് നിരപ്പാക്കിയതിന് ശേഷം 30-35 സെ മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ മീ അകലത്തില്‍ നടാം. മഴക്കാലത്ത് തിട്ടകള്‍ ഉണ്ടാക്കി തൈകള്‍ നടാം. നടുന്നതിന് മുമ്പ് തൈകളുടെ വേരുകള്‍ 20 ഗ്രാം സ്യൂഡോമോണാസ് കള്‍ച്ചര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയില്‍ 20 മിനുട്ട് മുക്കി വെക്കണം.വളപ്രയോഗം: ഹെക്ടറിന് 25ടണ്‍ കാലിവളമോ കമ്പോസ്റ്റോ അടിവളമായി നല്‍കണം. ട്രൈക്കോഡെര്‍മ, പി ജി പി ആര്‍ മിശ്രിതം ഒന്ന് എന്നിവ ഹെക്ടറിന് 2.5 കിലോഗ്രാം എന്ന തോതില്‍ കാലിവളവുമായി ചേര്‍ത്ത് 10-15 ദിവസം തണലില്‍ സൂക്ഷിച്ച ശേഷം അടിവളമായി നല്‍കാം. മേല്‍വളമായി താഴെപ്പറയുന്ന ഏതെങ്കിലും വളക്കൂട്ട് 8-10 ദിവസത്തെ ഇടവേളയില്‍ ചേര്‍ത്തുകൊടുക്കണം.1. പച്ചച്ചാണക ലായനി:ഒരു കിലോഗ്രാം ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കിയത് (ഒരു ഹെക്ടറിലേക്ക് 50 കിലോഗ്രാം ചാണകം ആവശ്യമാണ്)2. ബയോഗ്യാസ് സ്ലറി: ഒരു കിലോ സ്ലറി 10 ലിറ്റര്‍ വെള്ളത്തില്‍ (ഒരു ഹെക്ടറിലേക്ക് 50 കിലോ സ്ലറി)3. ഗോമൂത്രം: ഒരു ഹെക്ടറിന് 500ലിറ്റര്‍ (എട്ട് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്)4. വെര്‍മിവാഷ്: ഒരു ഹെക്ടറിന് 500 ലിറ്റര്‍ എന്ന തോതില്‍(എട്ട് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്)5. മണ്ണിരക്കമ്പോസ്റ്റ് : ഒരു ടണ്‍ ഒരു ഹെക്ടറിന് എന്ന തോതില്‍6. കപ്പലണ്ടിപ്പിണ്ണാക്ക്: ഒരു കിലോഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ (ഹെക്ടറിന് 50 കിലോ എന്ന തോതില്‍)ഓരോ വിളവെടുപ്പിന് ശേഷവും ചാണകത്തെളി അല്ലെങ്കില്‍ വെര്‍മിവാഷ് അല്ലെങ്കില്‍ ഗോമൂത്രം എന്നിവയിലേതെങ്കിലും ഒന്ന് ഇലകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.മറ്റു പരിപാലനമുറകള്‍: മണ്ണില്‍ ഈര്‍പ്പാംശമില്ലെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, ചകിരിച്ചോര്‍ കമ്പോസ്റ്റ്, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനല്‍ക്കാലത്ത് രണ്ട് മൂന്ന് ദിവസം ഇടവിട്ട് നനയ്ക്കുക.മഴക്കാലത്ത് കളപറിക്കലും മണ്ണുകൂട്ടിക്കൊടുക്കലും നടത്തുക.സസ്യസംരക്ഷണം: കൂടുകെട്ടിപ്പുഴുവിനെയും ഇലചുരുട്ടിപ്പുഴുവിനെയും ശേഖരിച്ച് നശിപ്പിക്കുക. കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാന്‍ ജീവാണു കീടനാശിനിയായ ഡൈപ്പല്‍ അല്ലങ്കില്‍ ഹാല്‍ട്ട് (0.7 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ )എന്ന തോതില്‍ തളിക്കുക.വേപ്പ്, മഞ്ഞ അരളി അല്ലങ്കില്‍ പെരുവലത്തിന്റെ ഇലച്ചാര്‍ മിശ്രിതം (നാല് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) സോപ്പ് വെള്ളവുമായി ചേര്‍ത്ത് തളിക്കുക.രോഗങ്ങള്‍മഴക്കാലരോഗങ്ങളില്‍ പ്രധാനപ്പെട്ട ഇലപ്പുള്ളി രോഗം, സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് നിയന്ത്രിക്കാം.ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള കോ-1 (പച്ചനിറം) തെരഞ്ഞെടുക്കാം.സ്യൂഡോമോണോസ് കള്‍ച്ചര്‍ എട്ട്ഗ്രാം ഒരു കിലോഗ്രാം വിത്തിന് എന്ന തോതില്‍ വിത്ത് പരിചരണം നടത്തുകട്രൈക്കോഡര്‍മ-വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്ത ചാണകം ചേര്‍ത്ത് കൊടുക്കുക. ഒരു കിലോഗ്രാം പച്ചച്ചാണകം പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി, നിശ്ചിത കാലയളവില്‍ തളിച്ചു കൊടുക്കുക.പച്ചിലവളച്ചെടികളായ കിലുക്കി അല്ലങ്കില്‍ ശീമകൊന്ന+വേപ്പിന്‍ പിണ്ണാക്ക് (100 കിലോ ഒരു ഹെക്ടറിന്) + ട്രൈക്കോഡെര്‍മ്മ (1-2 കിലോ ഹെക്ടറിന്) എന്നിവയും മണ്ണില്‍ ചേര്‍ക്കുന്നത് ഇലപ്പുള്ളി രോഗത്തിനെതിരെ ഫലപ്രദമാണ്.എട്ട് ഗ്രാം അപ്പക്കാരം, 32 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി 40 കിഗ്രാം പാല്‍ക്കായം ചേര്‍ത്ത് തളിക്കുക. ഇലയുടെ രണ്ടുവശത്തും തളിക്കണം.രോഗം കാണുന്ന സമയങ്ങളില്‍ പ്രതിരോധശേഷിയുള്ള കോ-1 എന്ന പച്ചച്ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുക.ഈ പറഞ്ഞ കാര്യങ്ങളൊക്കെ അടുക്കളത്തോട്ടത്തില്‍ കൃഷിചെയ്യുമ്പോഴും ചെയ്യാവുന്നതാണ്. ഉപയോഗിക്കുന്ന വിത്തിന്റെ അളവ് അനുസരിച്ചും അല്ലെങ്കില്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന് അനുസരിച്ചും അളവുകളില്‍ വ്യത്യാസം വരുമെന്നു മാത്രം.കടപ്പാട് : വര്‍ത്തമാനം_______________________________________________________________________ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ചീരവിത്ത് റവയുമായി ചേര്‍ത്തുവേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്റ്റോ അടിവളമായി നല്‍കാം. ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്‍ക്കണം.ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം. ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീട-കുമിള്‍നാശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.
ഗോമൂത്രവും കാന്താരിമുളകും ചേര്‍ത്ത് മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്താണ് തളിക്കേണ്ടത്.ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലര്‍ത്താം. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്‍ത്താമെന്നത് കര്‍ഷകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്‍ത്തി നടുന്നതും ഗുണം ചെയ്യും.


തക്കാളി - III


സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി.  ടൊമാറ്റോ (Tomato)  എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു. 
വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്‍റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. 

വഴുതനവര്‍ഗമായ തക്കാളിയുടെ കൃഷിരീതി വഴുതനക്കും മുളകിനും സമാനമാണ്. 20 ഡിഗ്രി മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയാണ് കൃഷിക്ക് യോജ്യമായത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ടുതവണ കൃഷിയിറക്കാം. കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത അനഘ, ശക്തി, മുക്തി എന്നിവ തക്കാളികൃഷിയിലെ വില്ലനായ വാട്ടരോഗത്തെ ചെറുക്കുന്ന അത്യൂല്പാദനശേഷിയുള്ള ഇനങ്ങളാണ്. നന്നായി കിളച്ച് കല്ലും വേരും നീക്കിയാണ് മണ്ണൊരുക്കേണ്ടത്. ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം നല്‍കാം. നിരകള്‍ തമ്മില്‍ രണ്ടര അടിയും വേണം. മഴക്കാലവും ഈര്‍പ്പം കൂടുതലുള്ള കാലവും രോഗഭീഷണി ഉയര്‍ത്തും. സെന്‍റൊന്നിന് ഒന്നര കിലോ വേപ്പിന്‍പിണ്ണാക്കും, നൂറുകിലോ കാലിവളവും അടിവളമായി ചേര്‍ക്കണം. പറിച്ച് നട്ട് നല്‍പതാം ദിവസം സൊന്‍റൊന്നിന് ഒരു കിലോ നിലക്കടലപ്പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കാം. പച്ചച്ചാണകവും പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടി വളരുന്നതിനനുസരിച്ച് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം. ഒപ്പം തല നുള്ളുകയും വേണം. ഉയരം നിയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത കായ്കള്‍ ഉണ്ടാവാനും ഇത് വളരെ പ്രയോജനപ്പെടും. കായ് തുരപ്പന്‍, തണ്ടുതുരപ്പന്‍, മുഞ്ഞ, ഇലപ്പേന്‍, ഇലചുരുട്ടി എന്നിവ ചെടികളെ നശിപ്പിക്കും. 

മാരകരോഗങ്ങളെ അകറ്റാന്‍ തക്കാളി എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കുറഞ്ഞവിലയില്‍ ലഭ്യമായതുമായ തക്കാളിക്ക് മാരകരോഗങ്ങളെ അകറ്റാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇല്ലിനോയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബ്രിട്ട് ബര്‍ട്ടണ്‍ ഫ്രീമാന്‍, ക്രിസ്റ്റിന്‍ റീമേര്‍സ് എന്നിവരാണ് പഠനം നടത്തിയത്. തക്കാളി ആന്റിഓക്‌സിഡന്റുകളുടെയും ലൈസോപീനിന്റെയും കലവറയാണെന്ന് പഠനത്തില്‍ വ്യക്തമായി. കാന്‍സര്‍, ഓസ്റ്റിയോ പോറോസിസ്(എല്ല് പൊടിയുന്ന അവസ്ഥ), ഹൃദ്രോഗങ്ങള്‍ എന്നിവയെ തടഞ്ഞുനിര്‍ത്താന്‍ തക്കാളിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ക്ക് കഴിവുണ്ടത്രെ. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന മറ്റ് പോഷകഘടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നന്നായി പാചകം ചെയ്ത് കഴിഞ്ഞാലും ശക്തമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ലൈസോപീനിനുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍ വേണ്ടെങ്കില്‍ തക്കാളി കഴിക്കൂ കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മരുന്നിന് പകരം പാകം ചെയ്ത തക്കാളി കഴിച്ചുനോക്കൂ. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും തക്കാളിക്ക് ഫുള്‍ മാര്‍ക്കാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപിന്‍ എന്ന ചുവപ്പ് നിറമാണ് ഇതിന് നിദാനം.തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്.  30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും.  തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും.  ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും  കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.  അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും.   ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്.  ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല.  200 ഗ്രാം തക്കാളി സ്വല്പം പശുവിന്‍ നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത്  കഴിച്ചാല്‍ നല്ലൊരു പാനീയമാണ്.  തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും.



Wednesday, June 6, 2012

ക്യഷിയും, ക്യഷിരീതികളൂം



മൂപ്പുകൃഷി




          മൂന്നുവിളയായി ചെയ്യുന്ന കൃഷിരീതിയാണിത്.  ഒന്നാംവിള വിരിപ്പ്രണ്ട് മുണ്ടകന്‍, മൂന്ന് പുഞ്ച എന്നിങ്ങനെയാണ് ഇവ.  ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുടങ്ങി സെപ്തംബര്‍-ഒക്ടോബറില്‍ വിളവെടുക്കുന്നതാണ് വിരിപ്പ് കൃഷി (ഒന്നാംവിള).  ഇവയ്ക്ക് ഖാരിഫ് എന്നും പേരുണ്ട്.  രണ്ടാംവിള, റാബി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുണ്ടകന്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഡിസംബര്‍-ജനുവരിയില്‍ വിളവെടുക്കുന്നു.  മൂന്നാംവിളയായ പുഞ്ച ഡിസംബര്‍-ജനുവരിയില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുക്കുന്നത്.
പുനംകൃഷി



  മലബാര്‍ പ്രദേശത്ത് നിലനിന്നിരുന്ന പ്രത്യേക കൃഷിരീതിയാണിത്.  കുന്നിന്‍ ചെരുവുകളിലാണ് ഈ കൃഷിരീതിയുണ്ടായിരുന്നത്.  കാടു വെട്ടിത്തെളിച്ച് തീയിട്ട് കരിച്ചതിനുശേഷം വരിയ എന്ന പ്രത്യേകതരം ഉപകരണം കൊണ്ട് മണ്ണിളക്കി വിത്തിടും.  നവര, പൂത്താട തുടങ്ങിയ വിത്തുകളാണ് ഇതിന് ഉപയോഗിക്കുന്നത്. 
കരകൃഷി



 താഴ്ന്ന കരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന രീതിയാണ് കരകൃഷി.  തെങ്ങിന്‍തോപ്പുകളിലും മറ്റു കരപ്പാടങ്ങളിലും ഇടവിളയായി ചെയ്യുന്ന ഈ കൃഷിരീതിയില്‍ മൂപ്പ് കുറഞ്ഞ വിത്തുകളാണ് ഉപയോഗിക്കുക.  
കൈപ്പാട്കൃഷി



     പൊക്കാളി എന്നും ഇതിനു പേരുണ്ട്.  കടല്‍ സാമീപ്യമുള്ള പ്രദേശങ്ങളില്‍ നടത്തുന്ന പ്രത്യേക കൃഷിരീതിയാണിത്.  ഇവിടെ ഒരു വിള മാത്രമേ കൃഷിയിറക്കൂ.
കായല്‍കൃഷി



    സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നതും ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില്‍ ചെയ്യുന്നതുമായ കൃഷിരീതിയാണിത്. ഇവിടെ വലിയ ബണ്ടുകള്‍ കെട്ടി ഉപ്പുവെള്ളം വറ്റിച്ച് കൃഷിയിറക്കും. 
വിരിപ്പ് കൃഷി (ഒന്നാംവിള)



വിരിപ്പ് കൊയ്ത്ത് - ഒന്നാംവിളയായി വിരിപ്പ് കൃഷിയാണ് ചെയ്തിരുന്നത്.  ഒന്നാം വിളക്ക് നിലമൊരുക്കുന്നത് മിഥുനത്തിലാണ്.  വിളവെടുക്കുന്നത് കന്നിമാസത്തിലുമാണ്. 
  
     വെള്ളരി, കഴമ, ആര്യന്‍ എന്നീ വിത്തുകളാണ് ഇതിനുപയോഗിക്കുന്നത്.  ഞാറു പാകിയതുമുതല്‍ കൊയ്തെടുക്കുന്നതുവരെ പാടത്ത് വെള്ളം ഉണ്ടാകണം. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.   ജലസേചനത്തിനായി ഏത്തക്കൊട്ട, ചക്രം എന്നിവയാണ് ഉപയോഗിക്കുന്നത്.  പച്ചിലകള്‍, ചാണകം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്.
മുണ്ടകന്‍ കൃഷി (രണ്ടാംവിള)



    രണ്ടാംവിളയായ മുണ്ടകന്‍ കൃഷിക്ക്  നിലമൊരുക്കുന്നത് തുലാം മാസത്തിലും വിളവെടുക്കുന്നത് മകരമാസത്തിലുമാണ്.  കൊയ്ത്ത് നടക്കുമ്പോള്‍ പാടം നന്നായി ഉണങ്ങിയിരിക്കണം.  രണ്ടാംവിളയായി മുണ്ടകന്‍,  കമ്പിനി വെള്ളരി, കുംബളോന്‍ തുടങ്ങിയ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്.
പുഞ്ചക്കൃഷി (മൂന്നാം വിള)



          കുംഭമാസം ഒന്നിന്  നടത്തുന്ന ഒരുതരം കൃഷിരീതിയാണിത്.   മൂന്നാംവിളയായ പുഞ്ചക്ക് കുംഭമാസത്തിലാണ് നിലമൊരുക്കുന്നത്,  വിളവെടുപ്പ് എടവംമിഥുനം മാസത്തിലാണ്.   മൂപ്പു കുറഞ്ഞനെല്ലാണ് മൂന്നാംവിളക്ക് ഉപയോഗിക്കുന്നത്.  തെക്കന്‍ചീരഉറുണിക്കഴമ എന്ന ഉരുണ്ടതും സ്വാദേറിയതുമായ നെല്ലാണ് കൃഷിചെയ്തിരുന്നത്.

        വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.  ആദ്യം കൃഷി സ്ഥലത്തിന്റെ അരികും തലയും ചെത്തിയിടണം.   ഒന്നാം വിളക്ക് ഒമ്പത് ചാല്‍ പൂട്ടി വെണ്ണീറ് വളപ്പൊടി കൂട്ടി ചേര്‍ത്തിടും. രണ്ടാം വിളക്ക് വെള്ളത്തില്‍ പൂട്ടി ഊര്‍ന്ന് കലര്‍ത്തി ഒമ്പതാം ചാലില്‍ ഊര്‍ച്ചമരം കൊണ്ട് നിരത്തി ഞാറ് പറിച്ച് നടും.  ഞാറിന്റെ മൂപ്പ് 20 മുതല്‍ 35 ദിവസം വരെയാണ്.  പുഞ്ച വിത്തിന്റെ മൂപ്പ് 20  ദിവസം തന്നെ മതിയാവും.  വിത്തിന് കൊയ്ത്ത് കഴിഞ്ഞ് 30 ദിവസം വരെ പഴക്കം കൊടുക്കണം.  30 ദിവസം മുതല്‍ 8മാസത്തിനുള്ളില്‍ വിത്ത് മുളക്കും. കണ്ടം പൂട്ടി നിരത്തിയിട്ട് വിതക്കാനുള്ള നെല്‍വിത്ത് നെല്ലിക്കയുടെ ഇലകോരി ചാക്കിലിട്ട് നെല്ല് ഇതിലിട്ട് പുതര്‍ത്തി അതിനുമുകളില്‍ കല്ല് കയറ്റിവെച്ച് അമര്‍ച്ച ചെന്ന് വിത്ത് മുളക്കണം.  മുളപാകമായാല്‍ കള്ളിയും ചാലുമായി പാകണം.  അതിനുമുമ്പ് വയലില്‍ നിന്ന് വെള്ളം  നല്ലവണ്ണം വാര്‍ത്ത് പട്ടിക ഉപയോഗിച്ച് നിലം വടിച്ചതിനുശേഷം ഞാറ് പറിച്ചു നടണം.  കതിര്‍ വിളയുമ്പോള്‍ കൊയ്തെടുക്കാം.  ഈകൃഷി രീതിക്ക് വളമായി ഉപയോഗിക്കുന്നത് ചാണകംതോല്‍കോഴിക്കാഷ്ഠംകീടനാശിനി എന്നിവയാണ്. കളനിയന്ത്രണം നടത്തിയിരുന്നത്വയലില്‍ കൂടി നടന്ന് നെല്ലില്‍ ചവിട്ടി താഴ്ത്തല്‍ മുറം കൊണ്ട് ചാഴി കോരുക,പനമ്പട്ടയുടെ തണ്ടില്‍ കോറമുണ്ട് കൊണ്ട് വലകെട്ടി കോരി ചവിട്ടി കൊല്ലുക എന്നിങ്ങനെയാണ്. ജലസേചനത്തിനായി ഏത്തക്കൊട്ട ഉപയോഗിച്ച് വെള്ളം തേവി വയലില്‍ എത്തിക്കുകയായിരുന്നു.  
മോടം കൃഷി

     പറമ്പിലാണ് മോടംകൃഷി ചെയ്യുന്നത്. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം.  ചിങ്ങമാസത്തിലാണ് കൊയ്തെടുക്കുന്നത്.  ഇതിന് നനവ് ആവശ്യമില്ല.  ഇതിന്റെ പുത്തരി വളരെ സ്വാദേറിയതാണ്.  ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ പുത്തരി ഉണ്ടാക്കി ഉപയോഗിക്കുന്നത്.
നെല്‍കൃഷിരീതി



            ആദ്യമായി നെല്‍കൃഷിക്കനുയോജ്യമായ നിലം കരിനുകവും ഊര്‍ച്ചമരവുമുപയോഗിച്ച് ഉഴുതി നെല്ല് വിതക്കുന്നു.  നെല്ല് മുളച്ച് ഞാറായാല്‍ ചാണകവും തോലും വളമായി ഉപയോഗിച്ച് ഞാറ് നടീല്‍ ആരംഭിക്കുന്നു. സ്ത്രീകള്‍ നിരന്നു നിന്ന് പാട്ടുപാടിയാണ് ഞാറു നട്ടിരുന്നത്. ഇതിനെ ഞാറ്റുപാട്ട് എന്നു പറയുന്നു. ജലസേചനത്തിനായി മരംകൊണ്ടുണ്ടാക്കിയ ഏത്തകൊട്ടയാണ് ഉപയോഗിച്ചിരുന്നത്.  പണ്ടുകാലത്ത് ഒരു വര്‍ഷത്തില്‍ മൂന്നു തവണ കൃഷിയിറക്കിയിരുന്നു.  മിഥുനമാസത്തില്‍ നട്ടത് മകരമാസത്തിലും തുലാമാസത്തില്‍ നട്ടത് മകരമാസത്തിലുമായിരുന്നു കൊയ്തിരുന്നത്.  കുംഭത്തിലാണ് പുഞ്ചകൃഷിയിറക്കുന്നത്.  ആദ്യ കൊയ്ത്തില്‍ കിട്ടുന്ന നെല്ലിനെ ഇടിച്ച് അരിയാക്കി വയ്ക്കുന്ന അരിയെ പുന്നെല്ലരി എന്നാണ് അറിയപ്പെട്ടിരുന്നത്.  ഇത് കുടുംബത്തിലെ എല്ലാവരും കഴിക്കണം എന്ന ആചാരമുണ്ട്.  നെല്ല് സൂക്ഷിച്ചിരുന്നത് ഒരു പ്രത്യേക മരപ്പെട്ടിയലായിരുന്നു.  ഇതിനെ പത്തായം എന്നാണറിയപ്പെട്ടിരുന്നത്.  സ്വന്തം ആവശ്യത്തിനുള്ളത് സൂക്ഷിച്ച് ബാക്കി മറ്റു സമുദായക്കാര്‍ക്ക് വിറ്റിരുന്നു.

    ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായാണ് വിളവെടുക്കുന്നത്.  വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെയാണ് ഈ വിളവെടുപ്പ്.  ആദ്യ വിളവെടുപ്പായ വിരിപ്പില്‍ ആര്യന്‍, കൂട്ടുമുണ്ടോന്‍ എന്നീ  വിത്തുകളാണ് വിതക്കുക. മഴക്കാലത്താണ് ഇത് വിളവെടുക്കാന്‍ തുടങ്ങുക.  മേടമാസത്തിലാണ് ഞാറ് പറിച്ചു നടുന്നത്.  ഇടവം, മിഥുനം മാസങ്ങളിലാണ് നെല്ല് വിളയുന്നത്. കന്നിമാസത്തില്‍ കൊയ്തെടുക്കും.
            

     മുണ്ടകന്‍ വിളവെടുപ്പ് നടത്തുന്നത് മകരം കുംഭം മാസങ്ങളിലാണ്.  ആര്യന്‍, കുമ്പളോന്‍ , വെമ്പാല എന്നീ വിത്തുകളാണ് വിതക്കുക.  ആര്യന്‍ നെല്ലിന് കുമ്പളോന്‍ നെല്ലിനെക്കാള്‍ വലിപ്പവും സ്വാദുമുണ്ടാകും.  ചിങ്ങം, കന്നി, തുലാം മാസങ്ങളിലായാണ് ഞാറു നടുന്നത്.   മൂന്ന് മാസമോ അല്ലെങ്കില്‍ നെല്ല് പാകമായാല്‍ മുണ്ടവിളകള്‍ കൊയ്യെടുക്കുന്നത്.              മൂന്നാം ഘട്ടത്തിലാണ് പുഞ്ച കൃഷി ചെയ്യുന്നത്.  തെക്കന്‍ചീര വിത്താണ് ഇതിനായി ഉപയോഗിക്കുക.   
കളനിയന്ത്രണം



    കളസസ്യങ്ങള്‍ പ്രധാനമായും പത്തായപ്പുല്ല്, പൊള്ളപ്പുല്ല്, നെരീങ്ങ മുതലായവയാണ്.  സാധാരണഗതിയില്‍ ഇവയെപറിച്ചുകളയുകയാണ് പതിവ്. ചില സമയങ്ങളില്‍ ഇവയെ മണ്ണില്‍ തന്നെ ചവിട്ടിത്താഴ്ത്താറാണ് പതിവ്. 
കന്നിക്കൃഷി


    ഇത് ബ്രാഹ്മണ സമുദായക്കാര്‍ തുടങ്ങിവെച്ച നെല്‍കൃഷി രീതിയാണ്.   ഐശ്വര്യം തുടങ്ങുന്നത് ഈ കൃഷിയില്‍ നിന്നാണ് എന്നാണ് വിശ്വാസം.  വെള്ളം അധികം കെട്ടി നില്‍ക്കാത്ത ഉയര്‍ന്ന പ്രദേശത്താണ് ഈ കൃഷി ചെയ്യുന്നത്.  മീനമാസം അവസാനത്തിലോ മേടമാസമാദ്യമോ വിത്ത് വിതക്കാം.  വെള്ളം അധികം കെട്ടിനില്‍ക്കുന്ന സ്ഥലമാണെങ്കില്‍ വെള്ളം വാര്‍ത്തുകളഞ്ഞാണ് ഞാറ് നടുന്നത്.  ഈ ഞാറ് പാകമാവുമ്പോള്‍ പറിച്ച് ഉഴുത പാടങ്ങളില്‍ നടുന്നു.  രണ്ടോ മൂന്നോ ചാല്‍ ഉഴുതുകഴിഞ്ഞാല്‍ പച്ചിലവളങ്ങളും  വെണ്ണീറുമിട്ട്  വീണ്ടും പൂട്ടുന്നു.  ചിങ്ങമാസത്തിലോ കന്നിമാസത്തിലോ ആയാണ് കൊയ്തെടുക്കുന്നത്.
ചാമക്കൃഷി


     പുതുമഴ പെയ്തുകഴിഞ്ഞാല്‍ ചാമ വിതക്കാം.    രേവതി, ഭരണി, രോഹിണി ഞാറ്റുവേലകളില്‍ പൊടിവിതയായി ചാമ ഇടുന്നു.  നെല്ല് കൊയ്തെടുത്ത പാടങ്ങളില്‍ ഇടവിളയായാണ് ചാമവിത്ത് വിതക്കുന്നത്.   കൃഷിചെയ്ത വയലില്‍ ആവശ്യത്തിനുവേണ്ട വളങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ഈ കൃഷിക്ക് പ്രത്യേകിച്ചൊന്നും ചേര്‍ക്കേണ്ട ആവ ശ്യമില്ല.   ഏകദേശം   രണ്ട് മാസം മൂപ്പായാല്‍ ചാമ കൊയ്തെടുക്കാം. അതിനുശേഷമാണ് വെള്ളക്കഴമ, ആര്യന്‍, തുടങ്ങിയ വിത്തിനങ്ങള്‍ വിതക്കുന്നത്. വൃശ്ചികമാസത്തോടുകൂടിയാണ് ചാമ കൊയ്യുന്നത്.  ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാം.  ഇതിനായി പ്രത്യേകിച്ചൊരു പരിചരണവും ആവശ്യമില്ല. 
വല്ലോട്ടിയും വിത്തു സൂക്ഷിക്കലും

    
      കാര്‍ഷികവൃത്തികള്‍ക്കായുള്ള മുറങ്ങളും പറക്കൊട്ടകളും വല്ലങ്ങളും ഉണ്ടാക്കാനുള്ള അവകാശം അതാതു ദേശത്തെ പറയര്‍ക്കാണ്.  വിത്തു സൂക്ഷിക്കുന്നതിനുള്ള വല്ലം ഇന്ന് അപൂര്‍വമാണ്.  വിത്തുകൊട്ട, വല്ലോട്ടി എന്നിങ്ങനെ ഇവ പല രൂപത്തിലുണ്ട്.  ഇവ 10 പറ കൊള്ളുന്നതുമുതല്‍ 50 പറ കൊള്ളുന്നതുവരെ പല അളവിലുണ്ട്.  വല്ലോട്ടിക്ക് 6 അടി ഉയരമുണ്ടാകും.  അടിയില്‍ കോണ്‍ ആകൃതിയിലും മുകളിലേക്ക് വൃത്താകൃതിയിലും പണിയുന്നു.  ഒരു പറയ്ക്ക് എടങ്ങാഴി നെല്ലായിരുന്നു വേതനം.  വിത്തു പാടത്തേക്കു കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതാണ് വിത്തുകൊട്ട.
വിത്ത് ഉണക്കുന്ന വിധം

        
  നെല്ല് നല്ല വെയിലത്തിട്ടാണ്  ഉണക്കേണ്ടത്.  അതിനുശേഷം നല്ലതുപോലെ കാറ്റത്തിട്ട് പതിരും തുളനും മുറിയും കളയണം.  നല്ല നെല്ലെടുത്ത് വെയിലത്തിട്ട് സൂചിക്കു കുത്താന്‍ നൂറില്‍ എടുക്കുക.  (സൂചിക്ക് കുത്താന്‍ പാകം -  നെല്ല് നടുവെ പൊട്ടിച്ചാല്‍ ഉള്ളില്‍ സൂചിയുടെ കനം നെല്ല് ഉണങ്ങാന്‍ പാടില്ല)  ഒരു ദിവസം രാത്രി മഞ്ഞു കൊള്ളിക്കുക.  പിറ്റെ ദിവസം ഉണക്കി നന്നായി സൂക്ഷിക്കുക.  വട്ടന പണിക്ക് വിത്ത് മുളപ്പിക്കണ്ട.  വിത്ത് കാറ്റത്തിട്ട് ഉണക്കി കണ്ടത്തില്‍ വിത്ത് വയ്ക്കുകയോ, വിതക്കുകയോ ചെയ്യാം.  അത് മണ്ണിന്റെ ചുവടെ കിടന്നു മുളച്ചുവരും.  ഇതിനുപയോഗിക്കുന്ന നെല്ല് ചിങ്ങമാസത്തിലേതാകണം.  പുതുമഴക്കാണ് വിതക്കേണ്ടത്. ധനുമാസത്തിലെ നെല്ല് ഉണക്കി സൂക്ഷിച്ചു വെക്കണം.  കര്‍ക്കിടകമാസത്തില്‍ നെല്ല് ഒരു ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് മുറ്റത്തു തടകൂട്ടി വാരിയിടുക.  തടവെക്കാന്‍ വാഴപ്പിണ്ടി കൂട്ടിവെക്കുന്നു.  ഇതില്‍ കൂവയില പരത്തി വാരിയിടുക.  ഇടക്കിടയ്ക്ക് കൂവയിലയിട്ട് മൂടി ഭാരം വെയ്ക്കണം.  പിറ്റെദിവസം കാലത്ത് നല്ലവെള്ളം തളിച്ച് വിത്ത് നനച്ചു കൂട്ടണം.  മുകളിലെ ഭാരം മാറ്റിയിട്ടു വേണം നനച്ചു കൂട്ടേണ്ടത്.  നനച്ചു കൂട്ടുക - (നെല്ല് കൈകൊണ്ട് മുകളിലേക്ക് ഇളക്കി കൂട്ടുന്നതിനെയാണ്) അതിനു മീതെ ആദ്യത്തെപോലെ ഇലവെച്ച് ഭാരം വയ്ക്കണം.  ഇതുപോലെ സന്ധ്യക്കും ഭാരം മാറ്റി നനച്ചു കൂട്ടണം.  രണ്ടു ദിവസം ഇപ്രകാരം ചെയ്യണം.  മൂന്നാം ദിവസം വിത്ത് പൊട്ടിയിട്ടുണ്ടാകും.  മുളച്ചില്ലെങ്കില്‍ ചാണകവെള്ളം തെളിച്ച് കെട്ടിവെച്ചാല്‍ മതി.  പിന്നെ വെള്ളം ഒഴിക്കണ്ട.  ഉലര്‍ത്തിക്കൂട്ടി ഭാരം വെച്ചാല്‍ നാലാം ദിവസം എല്ലാ വിത്തും നന്നായി മുളച്ചിട്ടുണ്ടാകും.  ഇത് ഒരുക്കിയ വയലില്‍ വിതക്കുക.  വിതക്കാന്‍ കൊണ്ടുപോകുമ്പോള്‍ മുളച്ച ഒരു നെല്‍വിത്തുപോലും കളയരുത്.  വയലിലെ വിതച്ച വിത്ത് 28 ദിവസം കഴിഞ്ഞാല്‍ പറിച്ചു നടാം.  10 പറ കൃഷിയുണ്ടെങ്കില്‍ 8 പറ നെല്ല് മുളപ്പിച്ചാല്‍ മതി.
കരോന്‍മാടുക

    
     കരോന്‍മാടുകയെന്നത് ഉത്തരകേരളത്തില്‍ സമൃദ്ധിയെ സൂചിപ്പിക്കുന്ന ഗ്രാമശൈലിയാണ്.  പണ്ടുകാലത്ത് വിത്തു സൂക്ഷിച്ചിരുന്നത് കരോന്‍മാടിയിലായിരുന്നു.  വിത്തുവല്ലം തന്നെയാണ് കരോന്‍.  ചാണകം തേച്ച നിലത്ത്  പുല്ലുവിരിക്കുന്നു.  അതിനുമുകളില്‍ വട്ടത്തില്‍ നിരത്തി കയറുകെട്ടി ബലം വരുത്തുന്നു.  25 പറ നെല്ലു വരെ കൊള്ളുന്ന കരോന്‍മാടും.  ഭക്ഷ്യാവശ്യത്തിനുള്ള നെല്ലാണ് കരോന്‍മാടി സൂക്ഷിച്ചിരുന്നത്.  വിത്തു സൂക്ഷിച്ചിരുന്നത് ചെറിയ വൈക്കോല്‍ പൊതികളാക്കിയായിരുന്നു.  വിതക്കാന്‍ വേണ്ടിവരുന്ന വിത്തുപൊതികളുടെ എണ്ണമനുസരിച്ച് ഇത്ര പൊതിപ്പാടു നിലമെന്നായിരുന്നു പണ്ടൊക്കെ വയലിന്റെ വിസ്തൃതി പറഞ്ഞിരുന്നത്.  പത്തായത്തിന്റെ താക്കോലും കക്ഷത്തിലിറുക്കി നടക്കുന്ന കാരണവന്‍മാരെ പറ്റിച്ച് തറവാട്ടിലെ സ്ത്രീകള്‍ പൊതിയില്‍ നിന്നും വിത്തെടുത്ത് കുത്തി കഞ്ഞിവെച്ച് കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.    വിരിപ്പുകൃഷിയുടെ പൊലിവ് കണ്ടത്തിലെ ചില ലക്ഷണങ്ങള്‍ നോക്കി കര്‍ഷകര്‍ പറയുമായിരുന്നു.  നെല്ലിന്റെ കതിരിലും ഇലയിലുമെല്ലാം കറുപ്പും വെളുപ്പും നിറത്തില്‍ മല്ലിവിത്തുപോലൊന്ന് നിരനിരയായി തൂങ്ങിക്കിടക്കുമായിരുന്നു.  ഇത് ശലഭത്തിന്റെ പ്യൂപ്പയായിരിക്കാം.  ഇതുകണ്ടാല്‍ അക്കുറി കരോന്‍മാടാമെന്നാണ് നാട്ടുചൊല്ല്.  കണ്ടത്തില്‍  കതിരുകള്‍ക്കിടയില്‍ ചീവോതിക്കുറി കണ്ടാലും വിളവ് സമൃദ്ധമാവും.  നെല്ലില്‍ ഏതോ ഫംഗസ് ഉണ്ടാക്കുന്ന ഇരുണ്ടനിറമുള്ള ഒരുതരം പൊടിയാണിത്.  ശ്രീ ഭഗവതിയുടെ പ്രസാദം.  ഇതുകൊണ്ട് പൊട്ടുതൊടുന്നത് ഐശ്വര്യദായകമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.  വാരിപ്പൂവ് എന്ന പേരിലാണ് പാലക്കാട് പ്രദേശങ്ങളില്‍ ചീവോതിക്കുറി അറിയപ്പെടുന്നത്. ആധുനികകൃഷി ശാസ്ത്രജ്ഞന് രോഗകീടങ്ങളായ പുഴുവും പ്രാണിയും പൂപ്പലുമാണ് ഇവിടെ വിളവിന്റെ ദേവതാപ്രസാദമാവുന്നത്.
പുഞ്ചകൃഷി, വിത്തിനങ്ങള്‍


         മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് സാധാരണ ഉപയോഗിക്കാറ്.  തെക്കന്‍ചീരവിവിധതരം ചീരകള്‍,  നവര,തൊണ്ണൂറാന്‍പടന്നവിളതവളക്കണ്ണന്‍പള്ളിയാരല്‍ .

ഒന്നാം വിള. 
  വിത്തിനങ്ങള്‍. ഓണാട്ടന്‍ആര്യന്‍  -  ആദ്യ വിളക്ക് മാത്രം വിളവെടുക്കാന്‍ പറ്റിയത്.  പടന്നവിളതൊണ്ണൂറാന്‍,തവളക്കണ്ണന്‍ചുവന്നകൈമമുണ്ടികൈമ .   

വിളകള്‍. നെല്ല്. 
തൊണ്ണൂറാന്‍              -    മൂന്നുമാസത്തെ മൂപ്പ്.                        
മസൂരി                       -    90-100 ദിവസങ്ങള്‍.                        
 ഞാറിന്                    -    30  
ആര്യന്‍                     -   40-45                         
നെല്ല് കൊയ്യാന്‍      -   120.                              
 എണ്ണപ്പട്ട                       (2)                         
ചിറ്റേനിയം                     (2)                           
 ഓണാട്ടന്‍                      (1)                            
മുണ്ടിക്കയ്മ                      (1)                              
പറമ്പട്ടേന്‍                     (1)                            
വെള്ളച്ചകിരി               (1)                          
നകര                            (1) / (2)                            
 മുണ്ടകന്‍                        (2)                                           
ചിറ്റേനിയം കുത്തി ചിറ്റിട്ടു.                                   
മുണ്ടകന്‍ കുത്തി മുണ്ടണ്ട. 
വിവധതരം വിത്തിനങ്ങള്‍.



      സമ്പന്നമായൊരു കാര്‍ഷി പാരമ്പര്യം കേരളത്തിനുണ്ടായിരുന്നവെന്നതിന് തെളിവാണ് മുമ്പുണ്ടായിരുന്ന വൈവിധ്യമാര്‍ന്ന വിത്തിനങ്ങള്‍.  ഓരോ വിത്തും അതാത് പ്രദേശത്തിനും കാലാവസ്ഥക്കും മണ്ണിന്റെ സ്വഭാവത്തിനും അനുസരിച്ച് രൂപപ്പെടുന്നവയായിരുന്നു.   

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില വിത്തിനങ്ങള്‍.            
        അന്നച്ചെമ്പ,  അരിക്കിനായി,  അല്ലിക്കണ്ണന്‍,  ആനക്കൊമ്പന്‍,  അരുവാക്കാരി,   ആര്യന്‍,  ഇരിപ്പാല,ഇരിപ്പുചെമ്പഒറ്റല്‍, മുണ്ടോന്‍,  ഓക്കപ്പുഞ്ച,  ഓങ്ങന്‍കുട്ടാടന്‍,   ഓടച്ചന്‍,  ര്‍ക്കഴമ,  കട്ടമൂടന്‍.  കഴമകരിഞ്ചന്‍കരിഞ്ചിറ്റേനി,  കരിയടക്കന്‍,   കറുകകുട്ടാടന്‍,  കറുത്ത ഇട്ടിക്കണ്ടപ്പന്‍,  കറുത്തേനി,  ര്‍ത്തരിമൂടന്‍,   കവുങ്ങിന്‍പൂത്താടകീരിക്കണ്ണന്‍,  കീരിപ്പല്ലന്‍കുമ്പ്രോന്‍,  കുട്ടാടന്‍,  കുട്ടിമൂടന്‍,   കുതിര്‍,  കുഞ്ഞതികിരാഴി,  കുഞ്ഞിനെല്ല്,  കുറുക,  കുറുറായികൊടിയന്‍ ചെമ്പാവ്,   കൊളപ്പാല,  കൊളുമ്പിച്ചീര,  കോഴിവാലന്‍,  ചാരചെമ്പാവ്,  ചിന്താര്‍മണിയന്‍ ചിറ്റേനിചീരച്ചെമ്പ,  ചുവന്നതോവ്വന്‍,  ചെങ്കഴമ,  ചെന്നിനായകം,  ചെന്നെല്ല്,   ചെറുമണല്‍,  ചെറുവെള്ളരിചോപ്പുപുഞ്ച,   ചോന്നരി,  ചോന്നോംപാല,  ചോന്നാര്യന്‍,   ചോന്നോളി,  ചോമാല,  തവളക്കണ്ണന്‍തിരിഞ്ഞവെള്ള,  തെക്കന്‍ചീ,  തൊണ്ണൂറാന്‍ വിത,  നവരനവരപ്പുഞ്ച,  പറമ്പന്‍ തൊവ്വന്‍,  പറമ്പും കൊട്ടപള്ളിയാരല്‍,  പുഞ്ചക്കയമ,   പൂച്ചെമ്പമട്ടച്ചെമ്പ,  മരോക്കി,  മലയാര്യന്‍,  മലോടുമ്പന്‍,  മാലക്കാരന്‍,  മുക്കുലത്തി,മുണ്ടോക്കണ്ണന്‍,  മുണ്ടോക്കുട്ടി,  മുണ്ടോമ്പാല,  മുത്തുപ്പട്ടസ,  മോടോന്‍,   വടക്കന്‍,   വട്ടന്‍,  വട്ടച്ചീര,  വരിനെല്ല്വെട്ടിക്കുട്ടാടന്‍,  വെളുത്തഇണ്ടിക്കണ്ടപ്പന്‍,  വെളുത്തേനികഴമ,  വെള്ളതോവ്വന്‍,  വെള്ളക്കോലി,   വെള്ളപ്പുഞ്ച, വെള്ളരി,  വെള്ളരിമൂടന്‍,  വെള്ളമുണ്ട,  വൈര,  വൃശ്ചികപ്പാണ്ടികുഞ്ഞിവിത്ത്കരിഞ്ചെന്നെല്ല്ഓലനാരന്‍,വെളിയന്‍, കവുങ്ങിന്‍ പൂത്താടനാരോന്‍, നഗരിതൌവ്വന്‍, ചോവാലപാണ്ടിമലയുടുമ്പചിതിരത്തണ്ടന്‍,ചൌവ്വരിയന്‍, പാല്‍ക്കണ്ണി ചെന്നെല്ല്തൊണ്ടന്‍, ജീരകശാലഗന്ധകശാലഓര്‍ത്തടിയന്‍നീര്‍ക്കഴമവെള്ളരിയന്‍.വെള്ളരി, തവളക്കണ്ണന്‍ , വെട്ടേരി, ചീരോചെമ്പന്‍ , പറമ്പുവട്ടന്‍, രാജക്കഴമ, ചിറ്റേണി, ചേറ്റാടി, മൈസൂരി, ഐശ്വര്യ. മുത്തുവാന്‍, മുണ്ടകന്‍, രാരിയന്‍, തൊണ്ടവെളുത്തോന്‍ , വാനില്‍ കുറുമ, പഞ്ചമുരിക്കന്‍, മേനികഴകന്‍, താളുങ്കന്‍, മണക്കളന്‍, പൊന്നരിയന്‍, കഴമ.  ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണന്‍, ത്രിവേണി, ചേറ്റാടി എന്നിവ.  മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെല്‍ വിത്താണ് മോടന്‍.  പഴയ നെല്ലിനങ്ങള്‍ക്ക് നല്ല ഉല്പാദനശേഷിയുണ്ടായിരുന്നു.  അന്നത്തെ കൃഷിക്ക് രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.  അതുപോലെ വിത്തിനങ്ങള്‍ക്ക് നല്ല പ്രതിരോധശേഷിയുമുണ്ടായിരുന്നു.   വെള്ളം കെട്ടിനില്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂപ്രദേശങ്ങളെ തട്ടുതട്ടുകളായി തിരിച്ചിരുന്നു. 
പ്രധാന നെല്‍വിത്തുകള്‍ -  ചിത്തിരത്തണ്ടന്‍, വെള്ളരിയന്‍, പാണ്ടി, ഓലനാരന്‍, തൊണ്ടന്‍, വെളിയന്‍, തൗവ്വന്‍.
  
പുതിയ ഇനങ്ങള്‍ അന്നപൂര്‍ണരോഹിണിത്രവേണിജ്യോതിഅഹല്യരേവതിഉമസാഗരഐശ്വര്യ,ആതിരഐ.ആര്‍. എട്ടജയ. 

സങ്കരയിനം വിളകള്‍

നെല്ല് -  പൊന്നാര്യന്‍, ത്രിവേണിസുവര്‍ണ, രേഖആതിരകാര്‍ത്തികഅന്നപൂര്‍ണഐശ്വര്യജയ,  ജ്യോതി.

ഗോതമ്പ് -  കല്യാണ്‍, സോനഗിരിജസോണാലിക.
നെല്‍കൃഷി രീതികള്‍

                  കൃഷി രീതി.    ഇടവം മിഥുനം മാസത്തില്‍ ഒന്നാം കൃഷി.  മേടത്തില്‍ വിത്ത് വിതക്കും.  (കൊച്ചിവിത്തോ തൊണ്ണൂറാം വിത്തോ)  ആയിരിക്കും.  കാലവര്‍ഷം കൂടിയാല്‍ കളകള്‍ പറിക്കും.  വെള്ളം നല്ലവണ്ണം കെട്ടി നിര്‍ത്തും.  പറിച്ച് നടാന്‍ വേണ്ടി കര്‍ക്കിടകം 5 ന് ഞാറ് പാകും.  (വിത്തിന്റെ പേര് പത്തൊമ്പതോ ചെറുവെള്ളരിയോ ആവും)  വരമ്പെല്ലാം വൃത്തിയാക്കി പാടം ഉഴുത് ശരിയാക്കിയിട്ട് ഞാറ് പറിച്ച് നടും.  1ഏക്കറിന് ഒരു ചാക്ക് ഫാക്ടം ഫോസ് ഇടും.  പിന്നീട് ചിങ്ങം 5 നോ 10 നോ കൊയ്യും.  വീണ്ടും കന്നുകളെ കൊണ്ട് ഉഴുതും.  കന്നിമാസം ആവുമ്പോഴേക്കും രണ്ടാം വിളക്ക് വീണ്ടും രാസവളങ്ങ ള്‍ ചേര്‍ക്കും.  ധനു 15 ന് വീണ്ടും കൊയ്തെടുക്കും.  ഇങ്ങനെയാണ് നെല്കൃഷിയുടെ രണ്ടാം വിളവ് തീര്‍ക്കുന്നത്.  അനുയോജ്യമായ മണ്ണ് ചെളിമണ്ണാണ്.  1 ഏക്കറിന് 100 പറ  നെല്ല് ഉണ്ടാകും.  ആദ്യ വിളക്ക് 100 ഉണ്ടായാല്‍ രണ്ടാമത്തെ വിളക്ക്75 ആവും.                

വളപ്രയോഗം          
ജൈവവളം    -   തോല്‍, (മരത്തിന്റെ ഇലകള്‍)  ചാണകം (ഉണങ്ങിയത്),  ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം.          രാസവളം      -    പൊട്ടാസ്യം,  യൂറിയ.           
 ജലസേചനം                    അടുത്തുള്ള ചോലയില്‍ നിന്നോ കുളത്തില്‍ നിന്നോ ചാല്‍ കീറി ആവശ്യമായ വെള്ളം എത്തിക്കുന്നു.പ്രധാന ജലസേചന മാര്‍ഗം തേക്കൊട്ട ഉപയോഗിച്ചായിരുന്നു.  ഒരു കുട്ടയുടെ മറ്റേ തലക്കല്‍വലിയ കല്ലു കെട്ടി അത് കുളത്തിലേക്കോ കിണറിലേക്കോ ഇടുന്നു.  കയറിന്റെ അറ്റം കപ്പിയിലൂടെ ഒരു പ്രത്യേക രീതിയില്‍ കടത്തിവിട്ടിരിക്കും.  കല്ലിന്റെ കനം കൊണ്ട് വെള്ളം താനെ പൊന്തിവരും        

കൂലി രീതി.           10 പറ നെല്ല് കൊയ്താല്‍ പണിക്കാര്‍ക്ക് ലഭിക്കുന്നത് 1 പറ നെല്ല് എന്ന തോതിലാണ് കൂലി കൊടുത്തിരുന്നത്.      
ആര്യനെല്ല്

               ഏറനാട് പ്രദേശങ്ങളില്‍ തുടങ്ങി വെച്ച ഒരു നെല്‍ കൃഷിയാണ് ആര്യനെല്ല്.   ഇതിന്റെ കതിരിന് നീളം കൂടുതലായതു കൊണ്ട് നശിച്ചു പോകില്ല.  ഇതിന്റെ നെല്ലും നീളത്തിലുള്ളതാണ്.  പത്തായങ്ങളില്‍ സൂക്ഷിച്ചതിനു ശേഷം കര്‍ക്കിടക മാസങ്ങളില്‍ ജോലിക്കാര്‍ക്ക് വിഹിതങ്ങള്‍ കൊടുക്കുന്ന പതിവുണ്ട് .   ആര്യനെല്ല്കൃഷി മലയോര മേഖലയിലാണ് ചെയ്തുവരുന്നത്.  പച്ചില വളവും ചാണകവും ഇട്ട് നിലം ഉഴുതുമറിച്ച് പാകപ്പെടുത്തും.  കാളയെ വെച്ച് പൂട്ടിയാണ് നിലമൊരുക്കുന്നത്              
വിത്ത് മുളച്ച് ഞാറായതിനു ശേഷം സ്ത്രീ തൊഴിലാളികള്‍ ഞാറ് പറിച്ചെടുക്കുകയും ഉഴുതു നന്നാക്കിയ കണ്ടത്തില്‍ ഞാറ് നടുകയും ചെയ്യുന്നു. 
പുഞ്ച കൃഷി രീതി


       പുഞ്ച  കൃഷിയുടെ നിലമൊരുക്കല്‍, ജലസേചനംവിത്തുവിതയ്ക്കല്‍എന്നിവയെക്കുറിച്ചുള്ളപ്രാഥമികമായ നാട്ടറിവ്                    

        മൂന്നു പ്രാവശ്യം വിളവെടുക്കുന്ന  കൃഷിയാണ് പുഞ്ച കൃഷി.  മൂന്നാമത്തെ വിളവാണ് പുഞ്ച.  നമ്പൂതിരിമാരുടെ കീഴിലുള്ള കൃഷിസ്ഥലത്താണ് ഇത് കൃഷി ചെയ്തിരുന്നത്.   കിഴക്കെ കോവിലകം,ആളുവാഞ്ചേരിമന എന്നീ പ്രദേശങ്ങളായിരുന്നു നമ്പൂതിരിമാരുടെ പ്രധാന താമസ സ്ഥലങ്ങള്‍.  പുഞ്ച കൃഷിപാടങ്ങളില്‍ കൃഷി ചെയ്യുന്നു. മൂരിപോത്ത് എന്നീ മൃഗങ്ങളെ നിലമുഴുതാന്‍ ഉപയോഗിക്കുന്നു. ആര്യന്‍തെക്കന്‍ചീര,വെള്ളരികഴമ തുടങ്ങിയ ധാന്യങ്ങള്‍ വിതച്ച് ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയാണിത്. സ്ത്രീകള്‍ മുറത്തിലുള്ളവിത്തുകള്‍ വിതയ്ക്കുന്നു.  വളപ്പൊടിവെണ്ണീര്‍തോലുകള്‍ എന്നിവ വളമായി ഉപയോഗിച്ചിരുന്നു. ഞാറുപാകമായാല്‍ പറിച്ചു നടീല്‍ എളുപ്പമാണ്. കുംഭമാസത്തിലാണ് ഇത് കൊയ്തെടുക്കുന്നത്. ഏത്തക്കൊട്ട,  ഏത്തംകൊണ്ട് തേവല്‍മുള ഉപയോഗിച്ച് കുട്ടയുണ്ടാക്കിയും ജലസേചനം നടത്തിയിരുന്നു. ധാന്യം വിതച്ച് അവനടുന്നതിന് മുമ്പ് വളം ചേര്‍ക്കുന്നു.  പുഞ്ച കൃഷിയില്‍ കളപറിയുണ്ട്കീടനാശിനി പ്രയോഗമില്ല.  ധാന്യം ചെറുതാണെങ്കിലും വളരെ സ്വാദേറിയതാണ്. കൂടുതല്‍ കര്‍ഷകര്‍ അന്ന് പുഞ്ച കൃഷിയാണ് ചെയ്തിരുന്നത് പക്ഷെ ഇന്ന് ഈ കൃഷി  കുറവാണ്.   വിവാഹച്ചടങ്ങുകളിലും നമ്പൂതിരിമാരുടെയും മറ്റുംആചാരാനുഷ്ഠാനങ്ങളിലും  ധാന്യം ഉപയോഗിച്ചിരുന്നു. 
നെല്ലിലെ രോഗങ്ങളും പ്രതിവിധികളും

  
ചാഴിക്കേട്      -  കീടനാശിനി
പുഴുക്കേട്       -   ഡീ മൈക്രോ എന്‍ഡ്രിം.          

ജന്തുക്കളുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി വെടിവെക്കലോ അല്ലെങ്കില്‍ താമ്പാളത്തില്‍ കൊട്ടിയോ നെല്ലിനെസംരക്ഷിക്കുമായിരുന്നു. 

കീടനാശിനി പ്രയോഗം -  
കീടനാശിനി   -  മലാത്തിയന്‍ 

 മിന്നിയെടുക്കല്‍           വലകൊണ്ട് അറ്റം കെട്ടിയ ഒരു കുടം പോലുള്ള സാധനം ഉണ്ടാക്കുന്നു.  ദിവസം നാലോ അഞ്ചോ പ്രാവശ്യം വിളയില്‍ മിന്നി ചാഴിയെ പിടിച്ച ശേഷം വെള്ളത്തില്‍ മുക്കിയാല്‍ ചാഴിയെനിയന്ത്രിക്കാം.    

കീടനാശിനി  -  ഈന്തച്ചക്ക മുറിച്ച് ചാലില്‍ വെച്ചാല്‍ ചാഴി വരില്ല.

കതിരുകള്‍ക്കിടയിലെ പുഴുക്കേടിന് കടുകിന്റെ ഇലയുടെ നീരും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു.
കൈപ്പാട്‌ കൃഷി

   
      കൈപ്പാട് കൃഷി മുമ്പ് പൂന്താനം നമ്പൂതിരിയുടെ കാലത്ത് തന്നെ ബ്രാഹ്മണ സമുദായക്കാര്‍ തുടങ്ങിവച്ചനെല്‍കൃഷി രീതിയാണ്.  കടുമുണ്ടകന്‍പുഞ്ച തുടങ്ങിയ മറ്റു കൃഷികള്‍ എളുപ്പത്തില്‍ വെള്ളം കയറി കതിര്‍ നശിച്ചുപോകുമ്പോള്‍ കൈപ്പാട് കൃഷി നശിക്കുന്നില്ല എന്നുമാത്രമല്ലവിളവും കൂടും. നെല്ലിനു കൂടുതല്‍ വലിപ്പവുംസ്വാദുമുണ്ട്‌.
----------------------------------------------------------------------------------------------------


        നമ്പൂതിരിമാര്‍ നാട്ടടിയാരെ വെച്ചാണു പാടങ്ങള്‍ നിയന്ത്രിച്ചിരുന്നത്‌. പണിക്കാരില്‍ കൂടുതല്‍സ്ത്രികളായിരുന്നു. കൈപ്പാട്  കൃഷി മലപ്രദേശങ്ങളിലാണു ചെയ്തു വരുന്നത്‌. കാടു കത്തിച്ചാണുനിലമൊരുക്കുക. ചെന്നെല്ല്ഇരിപ്പല തുടങ്ങിയ വിത്തുകള്‍ക്കൊപ്പം ചാമമുത്താറിമുതിരതുടങ്ങിയധാന്യങ്ങള്‍ കൂടിവിതച്ച്  ഒരുമിച്ചു കൃഷി ചെയ്യുന്ന രീതിയാണിത്‌. ഇങ്ങനെ വ്യത്യസ്ത കാലങ്ങളില്‍ പാകമാകുന്നഓരോ ധാന്യങ്ങളും വിളയുന്നതിനനുസരിച്ച് വിളവെടുക്കുകയാണു ചെയ്യുന്നത്‌.

        
മൂപ്പു കൂടിയതും കുറഞ്ഞതുമായ രണ്ടുതരം നെല്‍വിത്തുകളാണു ഒന്നിച്ചു വിതക്കുന്നത്. മൂന്നിലൊന്ന്കൈപ്പാടും മൂന്നില്‍ രണ്ട് കഴമയും ഒന്നിച്ചു വിതക്കും. കന്നിമാസത്തില്‍ കഴമ കൊയ്തെടുക്കും. അതിനു ശേഷംകൈപ്പാട് മുപ്പെത്തിയാല്‍ അതും കൊയ്തെടുക്കും. കാളകളെ പൂട്ടിയാണു നിലമൊരുക്കുന്നത്. മേടത്തിലാണുനിലമൊരുക്കുക മഴ നന്നായി പെയ്താല്‍ മുളപ്പിച്ച വിത്ത് മണ്‍കൂനകളില്‍ വിതറും. ഞാറുപാകമായാല്‍ പറിച്ചു നടീന്വളരെ എളുപ്പമാണ്.  കൈക്കോട്ടുകൊണ്ട് ഞാറോടുകൂടിയ മണ്‍കൂന കൊത്തി നാലു ഭാഗത്തേക്കും എറിയും.അതിനു ശേഷം സ്ത്രീത്തൊഴിലാളികള്‍ ഇത്തരത്തില്‍ നിരത്തിയിട്ട ഞാര്‍ കൈകൊണ്ട് ഒന്നമര്‍ത്തി കൊടുക്കും.  അതോടെ നടീലും പൂര്‍ത്തിയാകും. വെള്ളം തേവുന്നതിനായി പെട്ടിയും പറയുംചക്രവും ഉപയോഗിക്കും. ഈകൃഷിക്ക് കീടനാശിനിയും കളപറിയും ആവശ്യമില്ല. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഏറ്റവും കൂടുതല്‍‍ ലഭിക്കുന്നഒരു കൃഷി രീതിയാണിത്‌.

പരമ്പരാഗത അറിവുകള്‍

മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌
  • വിത അശ്വതി (ഏ­പ്രിൽ 4- മാർച്ച്‌ 26) അല്ലെ­ങ്കിൽ ഭര­ണി(­ഏ­പ്രിൽ 27- മെയ്‌ 10) ഞാറ്റു­വേ­ല­യിൽ ക്രമീ­ക­രി­ക്കു­ന്നത്‌ ഗാളീ­ച്ചയെ പ്രതി­രോ­ധിക്കും
  • മാമ്പൂ­കാ­ണി­ക്കൽ അല്ലെ­ങ്കിൽ മഞ്ഞു­കൊ­ള്ളി­ക്കൽ ഇത്‌ വിത്തു­ണ­ക്കൽ ­രീ­തി­യാ­ണ്‌. നടാ­നുള്ള വിത്ത്‌ മൂന്നു രാത്രിയും പകലും തുടർച്ച­യായി പുറ­ത്തി­ടു­ന്നു.
  • മക­ര­ത്തിൽ മഴ പെയ്താൽ മല­യാളം മുടിയും
കാർഷിക വൃത്തി­യു­മായി ബന്ധ­പ്പെ­ട്ട­ത്‌.
  • വെള്ളം കയ­റിയ പാട­ങ്ങ­ളിൽ താറാ­വിൻ കൂട്ടം ഇറങ്ങിയാൽ ഞണ്ടു­കളെ നിയ­ന്ത്രി­ക്കാം.
  • "കുണ്ടു്­കൂ­ട്ടൽ" മുള­പ്പിച്ച ഞാറിനു നടീ­ലിനു മുൻപ്‌ നൽകുന്ന ഒരു പരി­ച­ര­ണ­മാ­ണിത്‌. ഞാറിൽ കെട്ടു­കൾ വേരു­പി­ടി­പ്പിച്ച ഭാഗം പുറ­ത്തേ­കാക്കി ഒന്നിനു മുക­ളിൽ ഒന്നായി വൃത്ത­ത്തിൽ ഒരു പിര­മി­ഡു­പോലെ വക്കലാ­ണി­ത്‌.
  • നെൽപാ­ടത്ത്‌ കെട്ടി­കി­ട­ക്കുന്ന വെള്ള­ത്തിൽ "കരിം­ചേറ്‌" ( ഹോളി­ഗർന നിഗ്രാ) ഇട്ടു വക്കു­ന്നു.
  • ഒരേ­ക്ക­റിന്‌ 50 ചാക്ക്‌ എന്ന തോതിൽ പറ­ങ്കി­മാ­വിന്റെ (അ­നാ­കാർഡിയം ഓക്സീ­ഡെന്റൽ) ഇല ചോർത്ത്‌ പാടം ഉഴ­വു­ന്നു.
  • കാഞ്ഞി­രം, വേങ്ങ, പാണൽ മാവ്‌ മുള എന്നി­വ­യുടെ ഇല പച്ചി­ല­വ­ള­ത്തിൽ ചേർക്കുന്നത്‌ പ്രാണി­ക­ളേയും രോഗ­ത്തേയും ചെറു­ക്കും.
  • അവ­സാന ഉഴ­വിന്റെ കൂടെ ഇളം വാഴത്തട പശു­വിന്റെ ചാണ­ക­ത്തിൽ ചേർത്ത്‌ കൊടു­ക്കു­ന്നു.
  • കോഴി­ക്കാട്ടം വള­മായി ചേർത്താൽ പ്രോണി­കളും രോഗ­ങ്ങളും കുറ­യു­ന്നു.
  • തണ്ടു തുര­പ്പന്റെ ആക്ര­മണം തട­യാൻ ജല­സേ­ച­ന­ത്തി­നുള്ള ചാലിൽ വേപ്പിൻപി­ണ്ണാക്ക്‌ നിറച്ച ചാക്ക്‌ വെക്കു­ന്നത്‌ നല്ല­താ­ണ്‌.
  • എരി­ക്കി­ന്റെയും കർപ്പൂര പച്ച­യു­ടേയും ഇല പച്ചി­ല­വ­ള­ത്തിന്റെ കൂടെ ഇടു­ന്നത്‌ തണ്ടു തുര­പ്പന്റെ ആക്ര­മ­ണ­ത്തിന്‌ പ്രതി­വി­ധി­യാ­ണ്‌.
  • നെൽപാ­ടത്ത്‌ എള്ള്‌ തുടർ കൃഷി­യാ­ക്കു­ന്നത്‌ കള നിയ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
സസ്യ­സം­ര­ക്ഷണം
  • പച്ച ചാണ­ക­വെള്ളം പാടത്ത്‌ തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • നാരങ്ങ പുല്ലിന്റെ നേർപ്പിച്ച എസൻസോ വെളു­ത്തു­ള്ളിയോ പാടത്ത്‌ തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • വെളു­ത്തുള്ളി വെള്ളവും കായവും ചാണ­ക­വെ­ള്ള­ത്തിൽ ചേർത്ത്‌ തെളി­ക്കു­ക.
  • അരൂ­ത­ഇ­ല­യുടെ നീര്‌ , കാഞ്ഞി­ര­ത്തി­ല­യുടെ നീര്‌, തുള­സി­ ഇല­യുടെ നീര്‌, നാര­ക­പു­ല്ലിന്റെ നീര്‌ ഇവ­യി­ലേ­തെ­ങ്കി­ലു­മൊന്ന്‌ തെളി­ക്കു­ക.
  • വര­മ്പിൽ ടയർ കത്തി­ക്കു­ന്നത്‌ നല്ല­താണ്‌.
  • കൈത­പ്പഴം വടി­യിൽ കെട്ടി പാടത്ത്‌ നാട്ടു­ന്നത്‌ നല്ല­താ­ണ്‌.
  • മുൾചെ­ടി­യുടെ കമ്പോ, കയറോ മണ്ണെ­ണ്ണ­യിൽ മുക്കി പാട­ത്തൂടെ വലി­ക്കു­ന്നത്‌ ഇല­ചു­ര­ട്ടി­യുടെ ആക്ര­മ­ണത്തെ പ്രതി­രോ­ധി­ക്കും.
  • കശു­വണ്ടി എണ്ണ പാടത്ത്‌ പ്രയോ­ഗി­ക്കു­ന്നത്‌ ഇല­ചു­രട്ടി പുഴു­വിനെ തുര­ത്തും.
  • തേര­ക­ത്തിന്റെ കൊമ്പ്‌ പാടത്ത്‌ വീശു­ന്നത്‌ ഇല­ചു­ര­ട്ടി­യുടെ ആക്ര­മ­ണ­ത്തിന്‌ നല്ല­താ­ണ്‌.
  • വിത്ത്‌ മുള­കു­ട്ട­യിൽ സൂക്ഷിച്ച്‌ പശു­വിൻ ചാണകം ഉപ­യോ­ഗിച്ച്‌ പൊതി­യു­ന്നത്‌ സംഭ­രണ സമ­യത്തെ കീട­ങ്ങളെ പ്രതി­രോ­ധി­ക്കും.
  • വിത്തു നെല്ലിനെ ആക്ര­മി­ക്കുന്ന കീട­ങ്ങൾക്കെ­തിരെ കരി­നൊ­ച്ചി­യു­ടെയോ ഉങ്ങി­ന്റെയോ ഇല ചാക്കു­കൾക്കി­ടക്ക്‌ വെക്കു­ന്നത്‌ നല്ല­താ­ണ്‌.
  • സംഭ­രണ കീട­ങ്ങൾക്കെ­തി­രായി ക്ളീറോ­ഡെൻടോ­ണിന്റെ തണ്ട്‌ ഉണക്കി വിത്തു നെല്ലിന്റെ കൂടെ വയ്ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • കരി­ചേ­റി­ന്റെയോ കാട്ടു­ചേ­റി­ന്റെയോ വിത്തു­കൾ നെല്ല്‌ വിത്തിന്റെ കൂടെ ചേർത്ത്‌ വെക്കു­ക.
  • മാവി­ല, പ്ളാവി­ല­ഞെ­ട്ടി, നാര­ക­പു­ല്ല്‌, എന്നിവ ചേർത്ത്‌ നെൽ വിത്തിന്‌ പുക കൊടു­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • വിത്തു നെല്ല്‌ സംഭ­രിച്ച കുട്ട­യുടെ മുക­ളിൽ ബോഗൺവില്ല ഇല­കൾ ഞാറ്റി­യി­ടു­ക.
  • വേപ്പിൻ പിണ്ണാക്ക്‌ ഓരോ 25 ദിവ­സ­ത്തിലും ചേർത്ത്‌ കൊടു­ക്കു­ന്നത്‌ ബാക്ടീ­രിയ മൂല­മുള്ള ഇല­പുളളി രോഗ­ത്തിന്‌ നല്ല­താ­ണ്‌.
  • പോള ചീയൽ ചെറു­ക്കാൻ കുമ്മാ­യവും ചാരവും കലർത്തി വിത­റു­ന്നത്‌ നല്ല­താ­ണ്‌.
  • പുൽച്ചാ­ടി­യുടെ ഉപ­ദ്രവം തട­യാൻ ഫിനാ­യിൽ, വേപ്പ­ണ്ണ, മണ്ണെ­ണ്ണ, സോപ്പ്‌ എന്നിവ കൂട്ടി­തെ­ളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • പുൽച്ചാ­ടി­ക­ളുടെ ഉപ­ദ്രവം തട­യാൻ പാട­ത്ത്നിന്ന്‌ വെള്ളം കള­ഞ്ഞ­തിന്‌ ശേഷം വേപ്പ­ണ്ണയും സോപ്പും കലർത്തിയ മിശ്രിതം തെളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.
  • പുൽച്ചാ­ടി­ക്കെ­തിരെ അറ­ക്ക­പൊടി മണ്ണെ­ണ്ണ­മുക്കി പാടത്ത്‌ വിത­റു­ന്നത്‌ നല്ല­താ­ണ്‌.
  • കള­നി­യ­ന്ത്ര­ണ­ത്തിന്‌ ജല­സേ­ചന ചാലിൽ എരി­ക്കിലയിടു­ന്നത്‌ നല്ല­താ­ണ്‌.
  • തേങ്ങാ­തൊണ്ട്‌ കൃഷി­യി­ട­ത്തി­ലി­ടു­ന്നത്‌ കള­നി­യ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
  • ഞാറു­ന­ടീൽ കാർത്തിക ഞാറ്റു­വേല (മെ­യ്‌­11 -മെയ്‌24) ലാണെ­ങ്കിൽ കള­നി­യ­ന്ത്ര­ണ­ത്തിന്‌ നല്ല­താ­ണ്‌.
  • ഡൈഞ്ച (സെ­സ്ബാ­നിയ അക്യു­ലീ­റ്റ) ചേർത്ത്‌ ഉഴ­വു­ന്നത്‌ തുടർന്നു വരുന്ന വിള­ക­ളിൽ കള­നി­യ­ന്ത്ര­ണ­ത്തിന്‌ സഹാ­യി­ക്കും.
  • യൂറി­യയും വേപ്പിൻ പിണ്ണാക്കും കലർത്തി­യി­ടു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
  • കുപ്പി­ച്ചില്ല്‌ പൊടിച്ച്‌ അരി­പൊടി കലർത്തി വെക്കു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
  • വര­മ്പിൽ ചെത്തി­കൊ­ടു­വേലി പിടി­പ്പി­ക്കു­ന്നത്‌ എലി­കളെ തട­യു­ന്നു.
  • കൃഷി­യി­ട­ത്തിൽ വിഷം വെക്കു­ന്നതോ കെണി­വെ­ക്കു­ന്നതോ വഋി എലി­കളെ തുര­ത്താം.
  • പുഴു­ങ്ങിയ നെല്ലിൽ കീട­നാ­ശിനി ചേർത്ത്‌ എലി­കളെ നിയ­ന്ത്രി­ക്കാം.
  • വര­മ്പിൽ മണ്ണെണ്ണ തെളി­ക്കു­ന്നത്‌ എലി­കളെ അക­റ്റും.
  • കൃഷി­യി­ട­ത്തിൽ പന­യോല നാട്ടു­ന്നത്‌ എലി­കളെ നിയ­ന്ത്രി­ക്കും.
  • ഉണ­ക്ക­ച്ചെ­മ്മീൻതൊണ്ട്‌ സിമന്റിൽ കുഴച്ച്‌ ഇര­യാക്കി കെണി­വെച്ച്‌ എലി­കളെ പിടി­ക്കാം.
  • എലി­മാ­ള­ങ്ങൾ പുകച്ച്‌ എലി­കളെ നശി­പ്പി­ക്കാം.
  • ഇല, വിത്തു­കൾ, ധാന്യ­ങ്ങൾ എന്നി­വയെ ഇര­യാക്കി എലി­കളെ പിടി­ക്കാം.
  • വെളു­ത്തു­ള്ളി, കായം, പുക­യി­ല, ഇഞ്ചി, വേപ്പ്‌ എന്നിവ ഒറ്റക്കോ കൂട്ടായോ സോപ്പിലും വെള്ള­ത്തി­ലും പച്ച­മു­ളകും കലർത്തി തേക്കു­ക.
  • ഫുറ­ഡാൻ ലായ­നി­വെച്ച്‌ ഒരു തൊട്ടി­യുടെ മുക­ളിൽ 200­വാട്ട്‌ ബൾബ്‌ കത്തി­ച്ചി­ട്ടാൽ പ്രാണി­കൾ അതി­ലേക്ക്‌ ആകർഷി­ക്ക­പ്പെടും.
വിള­വെ­ടുപ്പും സംഭ­ര­ണവും സംബ­ന്ധിച്ച്‌
  • പഴ­യതും ചീത്ത­യായതു­മായ ഓഡിയോ / വീഡിയോ കാസ­റ്റു­ക­ളിലെ ടേപ്പു­കൾ നാട്ടി പക്ഷി­കളെ തുര­ത്താം.
  • നീണ്ട കമ്പു­ക­ളിൽ പ്ളാസ്റ്റിക്‌ കവ­റു­കൾ കെട്ടി കൃഷിയിട­ത്തിൽ നാട്ടു­ന്നത്‌ പക്ഷി­കളെ തുര­ത്താൻ സഹാ­യി­ക്കും.
സഹാ­യക ഗ്രന്ഥ­ങ്ങൾ
സ്പന ടി.­ആർ. (2003) റാഷ­ണ­ലൈ­സേ­ഷൻ ഓഫ്‌ ഇൻഡി­ജി­നസ്‌ ടെക്നി­ക്കൽ നോളഡ്ജ്‌ ഓൺ പെസ്റ്റ്‌ മനേ­ജ്മെന്റ്‌ ഇൻ ഫാം പൊഡ­ക്ഷൻ സിസ­റ്റംസ്‌ ഓഫ്‌ പാല­ക്കാട്‌ ഡിസ്ട്രിക്ട്‌ എം.­എ­സ്‌.സി തിസീ­സ്‌) കെ.­എ.യു

കടപ്പാട് : http://kif.gov.in , http://farmextensionmanager.com