ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label പുതിയസംരംഭങ്ങള്‍. Show all posts
Showing posts with label പുതിയസംരംഭങ്ങള്‍. Show all posts

Tuesday, November 6, 2012

പ്രവാസികള്‍ക്കൊരു വഴികാട്ടി - 06


മൃഗസംരക്ഷണം: പരിശീലന കേന്ദ്രങ്ങള്‍
Posted on: 25 Oct 2012

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിദിനം 240 ഗ്രാമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നത് 280 ഗ്രാമാണ്. ദിവസം പകുതി കോഴിമുട്ട കഴിക്കണമെന്ന് ദേശീയ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുമ്പോള്‍ കേരളത്തിലിത് പ്രതിവര്‍ഷം 74 മുട്ടകള്‍ മാത്രമാണ്. ഇറച്ചിയുടെ പ്രതിദിന പ്രതിശീര്‍ഷ ലഭ്യത 5 ഗ്രാമും ആവശ്യകത 15 ഗ്രാമുമാണ്. അതിനാല്‍ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. അതിനാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. സ്വയം തൊഴില്‍, ഉപതൊഴില്‍, ഗ്രൂപ്പ് സംരംഭങ്ങളിലൂടെ ജന്തുജന്യ ഉല്‍പന്നങ്ങളുടെ ഉല്പാദനം, വിപണനം എന്നിവ വര്‍ദ്ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്കുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും.

അഭ്യസ്ത വിദ്യരായ യുവതീയുവാക്കളെ തൊഴില്‍സംരംഭകത്വ പരിപാടിയിലൂള്‍പ്പെടുത്തി മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.മൃഗസംരക്ഷണമേഖല ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗങ്ങള്‍, വിപണനം എന്നിവ അത്യന്താപേക്ഷിതമാണ്.

ഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് ഭൗതിക സൗകര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. സ്ഥല ലഭ്യത, റോഡ്, വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത, വിപണന സാധ്യത മുതലായവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. മികച്ചയിനം കന്നുകാലികളുടെ ലഭ്യത, തിരഞ്ഞെടുക്കല്‍, തൊഴുത്ത്, കൂട് നിര്‍മ്മാണം, പരിപാലനമുറകള്‍, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം.

മൃഗസംരക്ഷണ യൂണിറ്റുകള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രീയ പരിശീലനം അത്യന്താപേക്ഷിതമാണ്. പരിശീലനം ലഭിക്കാതെ തുടങ്ങുന്ന ഫാമുകള്‍ കുറഞ്ഞ ഉത്പാദനക്ഷമത, പരിചരണ തകരാറുകള്‍, രോഗങ്ങള്‍ എന്നിവ മൂലം പാതിവഴിയില്‍ അടച്ചുപൂട്ടേണ്ടി വരാറുണ്ട്.

ഇന്ന് നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നുണ്ട്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്‍ത്തല്‍ യൂണിറ്റുകള്‍, പാല്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന യൂണിറ്റ്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

മൃഗസംരക്ഷമേഖലയില്‍പരിശീലനം നല്‍കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്‍മ), കന്നുകാലി വികസന ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി നിരവധി പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരുന്നു.ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീണ്ടു നില്‍ക്കുന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്‍മ്മാണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌ക്കരണം, കോഴിയിറച്ചി മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം എന്നിവ.

25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്‍മ്മാണം എന്നിവയും മൃഗസംരക്ഷണ എന്റര്‍പ്രണര്‍ഷിപ്പ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വ്വകലാശാല, മില്‍മ, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്, പൌള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മുണ്ടയാട് പരിശീലന കേന്ദ്രങ്ങള്‍ തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്‍ത്തിയ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്‍ക്ക് പരിശീലനം നല്‍കും.

ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍, യന്ത്രവല്‍ക്കരണം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍


1. കടപ്പനക്കുന്ന്, തിരുവനന്തപുരം -0471 - 2732918
2. ആലുവ - 0484 - 2624441
3. മുണ്ടയാട്, കണ്ണൂര്‍ - 0497 - 2721168
4. കോഴി വളര്‍ത്തല്‍ പരിശീലന കേന്ദ്രം
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ -0479 - 2452277
5. തലയോലപ്പറമ്പ്, കോട്ടയം -9447189272
6. മലമ്പുഴ, പാലക്കാട് -0491 - 2815206

പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്‍ഷകര്‍ക്കും, തൊഴില്‍ സംരംഭകര്‍ക്കും നല്‍കി വരുന്നു. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്‍മ്മാണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളുമുണ്ട്.

പരിശീലന കേന്ദ്രങ്ങള്‍

1. ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14 - 0471 - 2440911
2. പരമ്പരാഗത പാലുല്പന്ന നിര്‍മ്മാണ
പരിശീലന കേന്ദ്രം, ഓച്ചിറ, കൊല്ലം - 0476 - 2698550
3. ക്ഷീര വികസന പരിശീലന കേന്ദ്രം
എറയില്‍ക്കടവ്, കോട്ടയം -1 - 0481 - 2302223
4. ക്ഷീരവികസന പരിശീലന കേന്ദ്രം,
ആലത്തൂര്‍ പാലക്കാട് ജില്ല - 0492 - 2226040

5. ക്ഷീരവികസന പരിശീലന കേന്ദ്രം,
ബേപ്പൂര്‍ നോര്‍ത്ത്, കോഴിക്കോട്-15 - 0495 - 2414579

വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്ന നിര്‍മ്മാണം, കോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കി വരുന്നു.

സര്‍വ്വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കി വരുന്നത്. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന അപ്രന്റിസ് പ്രോഗ്രാമുകളുണ്ട്.

കാട വളര്‍ത്തല്‍, എഗ്ഗര്‍ നഴ്‌സറി, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പന്നിവളര്‍ത്തല്‍ - 9447150267
പാലിന്റെ ഗുണനിലവാര നിയന്ത്രണം (ക്ഷീരവികസന സംഘം ജീവനക്കാര്‍ക്ക്) - 9895424296
പാലുല്പന്ന നിര്‍മ്മാണം - 9495882953
- 9447664888
തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍ -9446293686
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം - 949765590
ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി - 9447331231
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും -944729304
വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ - 9446162608
മുയല്‍ വളര്‍ത്തല്‍ - 9446234162
ശുദ്ധമായ പാല്‍ ഉല്പാദനം, സംസ്‌ക്കരണം, ഗുണമേന്മ - 9446084800
ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്‍ക്ക്) - 9447006499
ഇറച്ചിയുല്പാദനം, സംസ്‌ക്കരണം സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് - 9446997932
പരീക്ഷണമൃഗ പരിചരണം - പൂക്കോട്, വയനാട് - 0493-6256380
വെറ്ററിനറി കോളേജ്, പൂക്കോട് - 0493 - 6256380
മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370956
ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370848
എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2576644

കന്നുകാലി ഗവേഷണ കേന്ദ്രം

1. തിരുവാഴം കുന്ന് - 9446245422
2. തുമ്പൂര്‍മുഴി - 0487 - 2343281
3. കോലാഹലമേട്, ഇടുക്കി - 944738670

കേരള കന്നുകാലി വികസന ബോര്‍ഡിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, ആടു വളര്‍ത്തല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പരിശീലനം ലഭിക്കും.

പരിശീലനത്തിനായി മാനേജര്‍, ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.

മില്‍മയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. ക്ഷീര സംഘം ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനം നല്‍കി വരുന്നു.

രാമവര്‍മ്മപുരം, തൃശ്ശൂര്‍ - 0487 - 2695869
നടുവത്ത്, മലപ്പുറം - 9446457341

മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നും ലഭിക്കും.
മൃഗസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 0487 - 2302381, 2302283
www.ahd.kerala.gov.in
വെറ്ററിനറി സര്‍വ്വകലാശാല - www.kvasu.ac.in
0487 2376644

കടപ്പാട് : മാതൃഭൂമി കൃഷി

Wednesday, May 16, 2012

മുയല്‍ കൃഷി : പ്രവാസികള്‍ക്കായി ഒരു മാതൃക

മലപ്പുറം : മുയല്‍കൃഷിയില്‍ മാതൃകയും വഴികാട്ടിയുമാവുകയാണ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള താഴെപ്പാലത്തെ ആഷിയാന മുയല്‍ഫാം. വെറും മൂന്നു വര്‍ഷംകൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ന്ന ആഷിയാനയില്‍ മുയല്‍ വളര്‍ത്തല്‍ കൃഷിയല്ല; കലയാണ്. 25 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവന്ന മിഗ്ദാദിന് ഭാര്യ ജാന്‍സി നേരംപോക്കിനായി നടത്തിയിരുന്ന മുയല്‍വളര്‍ത്തല്‍ വിപുലപ്പെടുത്തുമ്പോള്‍ വ്യക്തമായ കണക്കുകൂട്ടലുകളൂണ്ടായിരുന്നു. ചെറുപ്പം മുതല്‍ കൃഷിയോടുണ്ടായിരുന്ന പ്രിയം അതിനു കരുത്തേകി. ഒരു സ്വകാര്യ മൊബൈല്‍ കമ്പനി നടത്തിയ ക്വിസ് മത്സരത്തിന് സമ്മാനം കിട്ടിയ 50,000 രൂപ മുതല്‍മുടക്കി ആഷിയാന തുടങ്ങുമ്പോള്‍ മിഗ്ദാദിനും ജാന്‍സിക്കും മുയല്‍കൃഷിയെക്കുറിച്ച് ഏറെയൊന്നും അറിയില്ലായിരുന്നു.

പൂര്‍ണ്ണ ആരോഗ്യത്തോടുകൂടി ഗുണനിലവാരമുള്ള മുയലുകളെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ന് മിഗ്ദാദിന് പരീക്ഷിച്ചു വിജയിച്ച തന്റേതായ കൃഷിരീതിയുണ്ട്. ഇതാണ് കേരളമൃഗസംരക്ഷണ വകുപ്പിന്റെ 2008 ലെ മികച്ച മുയല്‍ കര്‍ഷകനുള്ള ജീവനം അവാര്‍ഡ് നേടാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഓമനിച്ചുവളര്‍ത്തുന്നതിനും കൃഷിചെയ്യുന്നതിനും മുയലുകളെ തേടി ആഷിയാനയിലെത്തുന്നവര്‍ക്ക് തങ്ങളുടെ വിജയഫോര്‍മുല പകര്‍ന്നു നല്‍കി മിഗ്ദാദും ജാന്‍സിയും അവരോടൊപ്പം കൂടുന്നു; എപ്പോഴും തുണയായി. 2005ല്‍ 50 മുയലുകളുമായി ആരംഭിച്ച ആഷിയാനയില്‍ ഇന്ന് 2000ല്‍ അധികം മുയലുകളുണ്ട്.

ഇറച്ചിക്കും അലങ്കാരത്തിനുമായി വളര്‍ത്തുന്ന വിദേശ ഇനങ്ങളായ ഗ്രേ ജെയിന്റ്, സോവിയറ്റ് ജിഞ്ചില, വൈറ്റ്‌ജെയിന്റ്, ന്യൂസിലാന്റ് വൈറ്റ്, അംഗോറ, ഇവയുടെ സങ്കരയിനങ്ങള്‍ എന്നിവയെല്ലാം ആഷിയാനയിലുണ്ട്. നീണ്ട രോമങ്ങളുള്ള അംഗോറയെ അലങ്കാരത്തിനാണ് പ്രധാനമായും വളര്‍ത്തുന്നത്. മറ്റു ഇറച്ചി മുയലുകള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ 4-5.5 കിലോ തൂക്കം വരും. മറ്റു ഇറച്ചികളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് മുയലിറച്ചിയുടെ പ്രത്യേകത.ഒമേഗ3 ഫാറ്റി ആസിഡുകളുടെ കലവറയുമാണ്. രാസമാലിന്യമില്ലാത്ത ഔഷധഗുണമുള്ള വെളുത്തമാംസം. അതുകൊണ്ടുതന്നെ മുയലിറച്ചിക്കുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്.

മലപ്പുറത്തുമാത്രം പ്രതിദിനം 1500 കിലോയിലേറെ ഇറച്ചിക്ക് ആവശ്യക്കാരുണ്ട്. ഉത്സവാവസരങ്ങളിലും വിശേഷദിവസങ്ങളിലും ആവശ്യക്കാര്‍ ഇരട്ടിയാവും. മിഗ്ദാദ് ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തിനും വിപണനത്തിലുമെല്ലാം മിഗ്ദാദിന് കൃത്യമായ നിഷ്ഠയുണ്ട്. ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയ ഷെഡ്ഡിനകത്ത് വിവിധ നിറങ്ങളുള്ള ചായംതേച്ച കമ്പിക്കൂടിനകത്താണ് മുയലുകളെ വളര്‍ത്തുന്നത്. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള പ്രത്യുത്പാദനശേഷിയെത്തിയ മുയലുകളെയാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. തിരച്ചെടുക്കുമ്പോഴും ആരോഗ്യമുള്ളവയും രോഗമില്ലാത്തവയുമാണെന്ന് ഉറപ്പുവരുത്തും. എട്ട് പെണ്‍മുയലുകളും രണ്ട് ആണ്‍മുയലുകളുമടങ്ങുന്ന യൂണിറ്റുകളാണ് ആഷിയാനയില്‍ വില്‍ക്കുന്നത്. ഒരു യൂണിറ്റിന് 8750 രൂപയാണ് വില. വളര്‍ച്ചയെത്തിയാല്‍ കിലോക്ക് 100 നല്‍കി കര്‍ഷകരില്‍നിന്ന് മുയലുകളെ തിരിച്ചെടുക്കും. യാത്രക്കിടയിലോ മറ്റോ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മുയലുകള്‍ ചാകാനിടയായാല്‍ പുതിയ മുയലുകളെ നല്‍കും. ചെന പിടിക്കാത്തവയേയും മാറ്റിനല്‍കും. ഇതിനകം 1500ഓളം യൂണിറ്റുകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിറ്റിട്ടുണ്ട്. വാങ്ങുന്നവര്‍ക്ക് മുയല്‍വളര്‍ത്തല്‍ സംബന്ധിച്ച സി.ഡി.യും പുസ്തകവും നല്‍കുന്നത് ശാസ്ത്രീയമായ കൃഷിരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷയും മുയലുകളെ നല്‍കുന്നതിനുമുമ്പ് ആഷിയാനയില്‍ നടത്താറുണ്ട്. മുയലുകള്‍ക്ക് സംഗീതം കേള്‍പ്പിക്കുന്നതാണ് ആഷിയാനയിലെ മറ്റൊരു കൗതുകം. മുയലുകള്‍ തിന്നുന്ന സമയത്താണ് ഷെഡ്ഡിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സംവിധാനത്തിലൂടെ സംഗീതം കേള്‍പ്പിക്കുന്നത്. ഇത് മുയലുകള്‍ക്ക് രോഗമകറ്റി ആരോഗ്യം നല്‍കുമെന്ന് മിഗ്ദാദ് സാക്ഷ്യപ്പെടുത്തുന്നു. വളര്‍ത്തലും പരിചരണവും പരിസരശുചിത്വമാണ് മുയല്‍കൃഷിയില്‍ പ്രധാനം. പൊതുവെ രോഗങ്ങള്‍ കുറവായ മുയലുകള്‍ക്ക് പിടിപെടുന്ന മിക്ക അസുഖങ്ങളുടേയും പ്രധാനകാരണം ശുചിത്വമല്ലായ്മയാണ്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ ഷെഡ്ഡ് തയ്യാറാക്കുന്നതു മുതല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു യൂണിറ്റ് മുയല്‍ വളര്‍ത്തുന്നതിന് 35 അടി നീളവും 12 അടി വീതിയുമുള്ള ഷെഡ്ഡ് വേണം. ഷെഡ്ഡ് ശുചിയുള്ളതും ചൂടില്ലാത്തതും നല്ല വായു സഞ്ചാരമുള്ളതും ഈര്‍പ്പമില്ലാത്ത രീതിയിലുമായിരിക്കണം. കൂടും ഷെഡ്ഡും കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം ഒഴുകിപ്പോകുന്നതിനും സംവിധാനം വേണം.

ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. വിസര്‍ജ്ജ്യം തങ്ങിനില്‍ക്കാത്ത കൂടുകളാവണം. ദിവസവും മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും തറയും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മുയലുകള്‍ക്ക് രണ്ടുനേരവും ഭക്ഷണം കൊടുക്കണം. പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖരആഹാരവും നല്‍കണം. മാവ്, പ്‌ളാവ്, ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല, പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ റബ്ബര്‍, കാട്ടുറബ്ബര്‍, മീന്‍കൊല്ലി കുരു ഇല, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇല നല്‍കരുത്. ശീമക്കൊന്ന നല്‍കുമ്പോള്‍ തലേദിവസം വെട്ടി വാടിയശേഷം നല്‍കേണ്ടതാണ്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല്‍ നല്‍കാം. തവിട്, എള്ളിന്‍പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍തീറ്റയോ ഖര ആഹാരമായി നല്‍കണം. മിശ്രിതത്തില്‍ അല്പം വെള്ളം ചേര്‍ത്തു കുഴച്ചുവേണം നല്‍കാന്‍. ഒരു മുയലിന് 100150ഗ്രാം കൊടുക്കണം.

കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം. ഇണചേര്‍ക്കല്‍ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയാണ് മുയലുകള്‍ക്ക്. 6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലിട്ടാല്‍,കൂട് പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍മുയല്‍ ആണ്‍മുയലിനെ ആക്രമിക്കാനും അവ ചത്തുപോകാനും സാധ്യതയുണ്ട്. ആണ്‍മുയലുകളെ ഓരോ ആഴ്ചയിലും 3-4 പ്രാവശ്യം ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. എന്നാല്‍ അവയുടെ കുഞ്ഞുങ്ങളുമായി ഇണചേര്‍ക്കരുത്. ഇണചേര്‍ത്തതിനുശേഷം സ്വന്തം കൂട്ടിലേക്കു മാറ്റണം. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്. ഗര്‍ഭിണിയാണെങ്കില്‍ 23~ാം ദിവസം മുതല്‍ സ്വന്തംരോമവും പുല്ലും ഉപയോഗിച്ച് പ്രസവഅറ ഒരുക്കിത്തുടങ്ങും. 28-ാം ദിവസം പ്രസവിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. കൂട്ടില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ അടിയില്‍ അരിപ്പയും വശങ്ങളില്‍ ഒരിഞ്ച് ഉയരത്തില്‍ മരവുമുപയോഗിച്ചാണ് കൂട് തയ്യാറാക്കേണ്ടത്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക. പ്രസവം അധികവും രാത്രിയിലാണ് നടക്കുക. അരമണിക്കൂറിനുള്ളില്‍ പ്രസവം നടക്കും. ഒരു പ്രസവത്തില്‍ ഏഴുമുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. അമ്മ മുയല്‍ കുഞ്ഞുങ്ങളെ നക്കിത്തുടച്ച് വൃത്തിയാക്കി പെട്ടെന്ന് മുലയൂട്ടുന്നു. കുഞ്ഞുങ്ങള്‍ക്ക് രോമം ഉണ്ടാവാറില്ല. ഈ സമയത്ത് ഒരു പിടി ആര്യവേപ്പില പെട്ടിയില്‍ ഇട്ടു കൊടുക്കണം. നല്ല ആരോഗ്യവും ഭംഗിയുമുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ ആഹാരത്തില്‍ വിറ്റാമിനുകളും മിനറലുകളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 25 ദിവസം വരെ തള്ളമുയലുകള്‍ മുലയൂട്ടും. രാത്രിസമയത്തും സന്ദര്‍ശകര്‍ ഇല്ലാത്തപ്പോഴുമാണ് മുലയൂട്ടുക. ആവശ്യത്തിന് പാല്‍ ലഭിക്കുന്ന കുഞ്ഞുങ്ങള്‍ സദാസമയവും ഉറക്കമായിരിക്കും. പ്രസവം കഴിഞ്ഞ മുയലുകള്‍ക്ക് പോഷകാഹാരം നല്‍കണം. 16 മുതല്‍ 20 ശതമാനം വരെ അസംസ്‌കൃതമാംസ്യം ഭക്ഷണത്തിലുള്‍പ്പെടുത്തണം.

പ്രസവം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ഗ്‌ളൂക്കോസ് വെള്ളവും കൊടുക്കണം. കുഞ്ഞുങ്ങള്‍ 15 ദിവസം പ്രായമാകുമ്പോള്‍ തള്ളമുയലിന്റെ ഭക്ഷണം ചെറിയ അളവില്‍ കഴിച്ചു തുടങ്ങും. ഒന്ന് രണ്ട് ആഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ഈ സമയത്ത് ഇവ ബോക്‌സില്‍നിന്ന് പുറത്തുകടക്കാന്‍ ആരംഭിക്കും. അപ്പോള്‍ ബോക്‌സ് എടുത്ത് കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റണം. പെണ്‍മുയലുകള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 9 തവണ പ്രസവിക്കുന്നു. പ്രസവിച്ച് 10ാം ദിവസം പെണ്‍മുയലിനെ വീണ്ടും ഇണചേര്‍ക്കാം. മൂന്നു മാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് 2.5-3 കിലോ തൂക്കം വരും. ഈ സമയത്താണ് വില്‍ക്കുക.
കടപ്പാട് : http://keralagraph.com/news.php?cat=agriculture&story=1242


കൂടുതല്‍ വിവരങ്ങള്‍ക്ക് :

Monday, January 9, 2012

തേനീച്ച വളര്‍ത്തല്‍

കേരളത്തില്‍ തേനീച്ച വളര്‍ത്തലിന് ഏറെ പഴക്കമുണ്ട്.  എങ്കിലും 1924 ല്‍  ഡോ. സ്പെന്‍സര്‍ ഹാച്ച്  തേനീച്ച വളര്‍ത്തലിന്റെ സാദ്ധ്യതകള്‍ മനസ്സിലാക്കി ഇതില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കുകയും, ‘ന്യൂട്ടണ്‍സ്’ തേനീച്ചപ്പെട്ടിയും തേനെടുക്കല്‍ യന്ത്രവും ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു.  ഈ ശ്രമങ്ങളാണ് കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്  ശാസ്ത്രീയമായ അടിത്തറ പാകിയത് എന്നു പറയാം
തേനീച്ചകള്‍
കേരളത്തില്‍  സാധാരണയായി കാണപ്പെടുന്നത് പെരുന്തേനീച്ച, കോല്‍തേനീച്ച,  ഇന്ത്യന്‍ തേനീച്ച, ഇറ്റാലിയന്‍ തേനീച്ച  എന്നിവയാണ്

പെരുന്തേനീച്ച (എപിസ് ഡോഴ്സറ്റ)
    ഏറ്റവും വലുതും അക്രമണ സ്വഭാവമുള്ളതുമായ ഈ തേനീച്ച. ഇന്ത്യയില്‍ കൂടുതലായി തേനും മെഴുകും ലഭിക്കുന്നത് പെരുന്തേനീച്ചയില്‍ നിന്നാണ്.  വനാന്തരങ്ങളിലും മറ്റുമാണ് സ്ഥിരവാസമെങ്കിലും തേനും പൂമ്പൊടിയും കിട്ടുമെങ്കില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലും കൂടുകൂട്ടും. ഒരു മീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റ അടമാത്രമെ  നിര്‍മ്മിക്കൂ.  ഇതിന്റെ കൂട്ടില്‍ നിന്നും തേന്‍ ശേഖരിക്കാന്‍ ഈച്ചകളെ പുകയുപയോഗിച്ച് അകറ്റണം. 

കോല്‍ തേനീച്ച (എപ്സി ഫ്ളോറിയ)
    ചെറിയ ഈച്ചയാണ്. വരണ്ട, ചൂടുള്ള കാലാവസ്ഥയിലും വളരും. ഒറ്റ അടമാത്രമെ ഇവയും നിര്‍മ്മിക്കുകയുള്ളൂ.

ഇന്ത്യന്‍ തേനീച്ച (എപിസ് സെറാന ഇന്‍ഡിക്ക)
    ഒന്നില്‍ കൂടുത‍ല്‍ അടകള്‍ സമാന്തരമായി  നിര്‍മ്മിക്കുന്ന ഈ തേനീച്ചയെ പണ്ടുകാലം മുതല്‍ക്കേ മനുഷ്യന്‍ മെരുക്കി വളര്‍ത്തിയിരുന്നു.   ഇരുട്ടുള്ള സ്ഥലങ്ങളിലാണ് ഇവ കൂടുകൂട്ടുന്നത്.   മരപ്പൊത്തുകളിലും, പാറയിടുക്കുകളിലുമാണ് ഇവ കൂടുകൂട്ടുന്നത്. ഒരുകോളനിയില്‍ 20000 -30000  വരെ ഈച്ചയുണ്ടാകും.  കൂട്ടംപിരിയല്‍ സ്വഭാവമുള്ള ഇവര്‍ പൊതുവെ ശാന്തശീലരാണ്.  ഒരു വര്‍ഷം അഞ്ചാറു പ്രാവശ്യം വരെ കൂട്ടം പിരിയും. 
ഇറ്റാലിയന്‍ തേനീച്ച (എപിസ് മെല്ലിഫെറ)
    യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഇവയെ ഇന്ന് ലോകത്തിന്റെ പലഭാഗത്തും കാണാം ശാന്തസ്വഭാവമുള്ള ഇവ കൂടുപേക്ഷിക്കുകയോ കൂട്ടം പിരിയുകയോ ഇല്ല.  കേരളത്തിലെ കാലവസ്ഥയുമായി ഇണങ്ങും. രോഗപ്രതിരോധ ശക്തിയുണ്ട്. നല്ല തേന്‍ സംഭരണ ശേഷിയുണ്ട്.

ചെറുതേനീച്ച (ടൈഗ്രോണ ഇറിഡിപെനീസ്)
    കേരളത്തില്‍ സര്‍വ്വസാധാരണമാണ്.  തടിയിലും മതിലിലും ഭിത്തിയിലുമൊക്കെ ഇതിനെക്കാണാം. ഒരു കോളനിയില്‍ 600-1000 വരെ വേലക്കാരി ഈച്ചകളും കുറേ മടിയനീച്ചകളും ഉണ്ടാകും.  നല്ല ഔഷധമൂല്യമുള്ളതാണ്  ചെറുതേന്‍.

റാണി ഈച്ച
    തേനീച്ച കോളനിയിലെ പ്രജനനശേഷിയുള്ള ഏക അംഗം. റാണി ഈച്ചയെ ഉല്‍പാദിപ്പിക്കാനുള്ള മുട്ടകള്‍ പ്രത്യേകം നിര്‍മ്മിച്ച അറകളിലാണ് നിക്ഷേപിക്കുന്നത്.  മൂന്ന്  ദിവസത്തിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന  പൂഴു ക്കളെ വേലക്കാരി ഈച്ചകള്‍ റോയല്‍ ജല്ലി എന്ന പ്രത്യേക തരം പദാര്‍ത്ഥം കൊടുത്തു വളര്‍ത്തുന്നു.  അഞ്ചു ദിവസം കഴിയുമ്പോള്‍ പുഴുക്കള്‍ സമാധിയാകുന്നു.  സമാധി ദശ ഏഴു ദിവസത്തോളം നീണ്ടു നില്‍ക്കും. അങ്ങനെ ഒരു റാണി ഈച്ചയെ വളര്‍ത്തി എടുക്കാന്‍  15-16 ദിവസം വേണം
ആണ്‍ ഈച്ച (മടിയന്‍ ഈച്ച)
     ഉല്‍പാദന ശേഷിയുള്ള  ആണ്‍ വര്‍ഗ്ഗം  റാണി  ഈച്ചയുമായി ഇണ ചേരല്‍ മാത്രമാണ്  ഇവയുടെ  ജീവിത ധര്‍മ്മം.

വേലക്കാരികള്‍
    കോളനിയിലെ ഭൂരിഭാഗവും വേലക്കാരികളാണ്.  പ്രത്യുല്പാദന ശേഷി ഇല്ലാത്ത പെണ്‍ തേനീച്ചകളാണിവ.  കുടുബത്തിലെ പരിപാലനത്തിനും നില നില്‍പ്പിനും വേണ്ടതെല്ലാം ചെയ്യുന്നത് ഇവരാണ്.  തേന്‍ ശേഖരിക്കുക റാണിയുടെയും തേനീച്ചകളുടെയും ആവശ്യങ്ങള്‍ നിറവേറ്റുക, മെഴുക് ഉണ്ടാക്കുക. അടകള്‍ നിര്‍മ്മിക്കുക, അവ ശുചിയാക്കുക, കൂടിന് കാവല്‍ നില്‍ക്കുക തുടങ്ങിയവ ഇവരുടെ ജോലിയാണ് .  . . 

തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍

തേനീച്ച പ്പെട്ടി:
    അടിപ്പലക, അടിത്തട്ട് (പുഴു അറ), മേല്‍ത്തട്ട് (തേന്‍ അറ), ഉള്‍ മൂടി, മേല്‍ മൂടി,  ചട്ടങ്ങള്‍ എന്നിവയാണ് ഒരു തേനീച്ച പ്പെട്ടിയുടെ ഭാഗങ്ങള്‍. 

സ്മോക്കര്‍
തേനീച്ചകളെ  ശാന്തരാക്കാന്‍ പുകയ്ക്കാനുള്ള  ഉപകരണം.  ഇതില്‍ ചകിരി വച്ച് തീ കൊളുത്തി പുകയുണ്ടാക്കാം.
ഹൈവ് ടൂള്‍
    തേനീച്ചപ്പെട്ടിയുടെ  അടിപ്പലക, ചട്ടങ്ങള്‍, തുടങ്ങിയവയിലെ  മെഴുകും  മറ്റും നീക്കാനും ചട്ടങ്ങള്‍ ഇളക്കി എടുക്കാനും  ഉപയോഗിക്കാം.
ഹാറ്റ് & വെയില്‍
    തേനീച്ചകളെ  പരിചരിക്കുമ്പോള്‍  മുഖത്തും മറ്റും കുത്തേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്നു.
റാണി വാതില്‍
    റാണി ഈച്ച കൂടു പേക്ഷിച്ച് പോവുന്നത് തടയാനുള്ള തകിട്. ഇതിലെ ദ്വാരങ്ങളിലൂടെ റാണി ഈച്ചയ്ക്ക്  കടക്കാന്‍ കഴിയില്ല. എന്നാല്‍ വേലക്കാരി ഈച്ചകള്‍ക്ക്  നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയും.
റാണിക്കൂട്
റാണി ഈച്ചയെ പിടിക്കാനും അതിനെ ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനാണ്. ഈ കൂട്.
തേനടക്കത്തി
    തേനെടുക്കുന്നതിന് മുമ്പ്  തേനറകളിലെ  മെഴുക്  മൂടി  കനം കുറച്ച് ചെത്തി നീക്കാനുപയോഗിക്കുന്ന കത്തി
തേനെടുക്കല്‍ യന്ത്രം
    അടകള്‍ക്ക് യാതൊരു കേടും സംഭവിക്കാതെ തേനെടുക്കാനുള്ള യന്ത്രം. അറകളിലെ മെഴുക്  മൂടി ചെത്തി നീക്കിയ ശേഷം അടകള്‍ യന്ത്രത്തിലെ കമ്പിവല ക്കൂട്ടില്‍  ഇറക്കി വെക്കണം. ലിവര്‍ ഉപയോഗിച്ച കൂട് കറക്കണം. അറകളില്‍ നിന്നും തേന്‍ ടാങ്കുകളില്‍ ശേഖരിക്കാം.  തേന്‍ മാറ്റിയ അടകള്‍ പെട്ടികളില്‍ വച്ച് വീണ്ടും ഉപയോഗിക്കാം. 
യോജിച്ച സ്ഥലം
ധാരാളം തേനും  പൂമ്പൊടിയും കിട്ടുന്ന സ്ഥലമാവണം.
വെള്ളക്കെട്ടുള്ള  സ്ഥലമായിരിക്കരുത്.
ശക്തമായി കാറ്റുവീശുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം.
തണലുള്ള സ്ഥലം ഉപയോഗിക്കണം. (ഉച്ചവെയിലിന്റെ കാഠിന്യം ഒഴിവാക്കാണം)
കന്നു കാലികളുടെയും മറ്റു മൃഗങ്ങളുടെയും ശല്യം ഒഴിവാക്കുക.
പെട്ടികളുടെ  ക്രമീകരണം
50-100 കൂടുകള്‍  ഒരു സ്ഥലത്ത് വയ്ക്കാം
 പെട്ടികള്‍ തമ്മില്‍ 2-3 മീറ്റര്‍ അകലം, വരികള്‍ തമ്മില്‍  3-6 മീറ്റര്‍ അകലം
 തേനീച്ചപ്പെട്ടി വയ്ക്കുന്ന സ്റ്റാന്റിന്റെ രണ്ടുവശങ്ങളും  ഒരേ നിരപ്പിലായിരിക്കണം.
 പെട്ടികള്‍ക്ക് പിറകില്‍ നിന്ന്  മുമ്പിലേക്ക്  ഒരു ചായ് വ്  ഉണ്ടായിരിക്കുന്നത് നല്ലത്
പെട്ടികള്‍ കഴിയുന്നതും കിഴക്ക് ദര്‍ശനമായി വെക്കുക.

കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍


കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് - നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.
2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് - നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം.
3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് - തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ  ഹാജരാക്കണം.
4. മണ്ണ് പരിശോധന - 500-ഗ്രാം മണ്ണ് ശാസ്ത്രീയമായി ശേഖരിച്ചുള്ള സാമ്പിള്‍ സഹിതം അപേക്ഷിക്കണം.
5. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ട പരിഹാരം - 2 കോപ്പി അപേക്ഷ. റേഷന്‍ കാര്‍ഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്ത് ദിവസത്തിനകം അപേക്ഷിക്കണം. നെല്‍കൃഷിക്ക് ചുരുങ്ങിയത് 10% എങ്കിലും നാശം സംഭവിച്ചിരിക്കണം.
6. വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി - നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം. തെങ്ങ്, കമുങ്ങ്, കുരുമുളക്, കശുമാവ്, റബ്ബര്‍, വാഴ എന്നിവയുടെ ഫാറത്തിന്് 1 ന് 2രൂപ പ്രകാരം.
7. കാര്‍ഷികാവശ്യത്തിനുള്ള സൌജന്യ വൈദ്യുതി
8. പച്ചക്കറി കൃഷി ഹരിതസംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
9. കൃഷി വകുപ്പ് മുഖേന മറ്റ് കാര്‍ഷിക വികസന പദ്ധതികളും പാടശേഖര വികസന സമിതികള്‍ എന്നിവയിലൂടെ
നല്‍കുന്ന സേവനങ്ങള്‍.
10. രാസവളം, കീടനാശിനി എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും ലൈസന്‍സ് നല്‍കലും   പുതുക്കലും.
11. അത്യുല്പാദനശേഷിയുള്ള വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം.
12. നെല്‍കൃഷിക്കുള്ള ഉല്‍പാദന ബോണസ്സ്.
13. കാര്‍ഷിക വിളകളുടെ രോഗബാധ പരിശോധന നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ ശുപാര്‍ശയും.
14. കാര്‍ഷിക പരിശീലന പരിപാടികള്‍
15. സഞ്ചരിക്കുന്ന മണ്ണ് പരിശോധന യൂണിറ്റിന്റെ സേവനം - നിര്‍ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാമ്പിളും കൃഷിയിടത്തിന്റെ വിവരങ്ങളും.
16. സസ്യസംരക്ഷണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ - നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
17. കര്‍ഷക രക്ഷ ഇന്‍ഷൂറന്‍സ് - 18നും 70നും മദ്ധ്യേ പ്രായമുള്ളവരും സ്വന്തമായി 25 സെന്റ് കൃഷിഭൂമി ഉള്ളവരുമായ കര്‍ഷകര്‍. 



കൃഷിഭവന്‍
ലഭ്യമാവുന്ന സേവനങ്ങള്‍
ലഭ്യമാകുന്ന സേവനങ്ങളുടെ വിവരണം
അപേക്ഷകര് പാലിക്കേണ്ട നിബന്ധനകള്
സമയ പരിധി
അടക്കേണ്ട ഫീസ്
വിവധ കാര്ഷിക വിളകളുടെ ശാസ്ത്രീയ കൃഷിരീതി സംബന്ധിച്ച വിവരം
ആഫീസ് സമയങ്ങളില്‍ കൃഷിഭവനില്‍ ബന്ധപ്പെടുക
തത്സമയം
ഇല്ല
ശാസ്ത്രീയ കൃഷിരീതി സംബന്ധിച്ച പഠനം റഫറന്സ്
കൃഷിഭവനില്‍ പ്രവര്ത്തിക്കുന്ന ഇന്ഫോര്മേഷന് സെന്ററില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടുക
തത്സമയം
ഇല്ല
കാര്ഷിക വിളകളുടെ കീടരോഗ പരിശോധന നിയന്ത്രണ മാര്ഗ്ഗങ്ങളുടെ ശുപാര്ശ
ആഫീസ് സമയങ്ങളില്‍ കൃഷിഭവനില്‍ ബന്ധപ്പെടുക
തത്സമയം
ഇല്ല
മണ്ണ് പരിശോധന- തദനുസരണായ വിളപരിപാലന ശുപാര്ശ
നിര്ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാന്പിള്‍കൃഷിയിടത്തിന്റെ വിവരണം വിളവിവരം കൃഷിക്കാരന്റെ മേല്‍ വിലാസം എന്നിവ കൃഷിഭവനില്‍ എല്പ്പിക്കുക
ഒരുമാസം
ഇല്ല
അടിയന്തിര മണ്ണ് പരിശോധനാ ഫലം ലഭിക്കാന് കണ്ണൂര് സോയില്‍ ടെസ്റ്റിംഗ് ലാബോറട്ടറിയിലേക്കുളള കൃഷി ഓഫീസറുടെ ശുപാര്ശ
നിര്ദ്ദേശാനുസരണം ശേഖരിച്ച മണ്ണ് സാന്പിള്‍കൃഷിയിടത്തിന്റെ വിവരണം വിളവിവരം കൃഷിക്കാരന്റെ മേല്‍ വിലാസം എന്നിവ സഹിതം ഓഫീസ് സമയങ്ങളില്‍ കൃഷിഭവനുമായി ബന്ധപ്പെടുക
തത്സമയം
ഇല്ല
സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ യൂണിറ്റിന്റെ സേവനം
ചുരുങ്ങിയത് 60സാന്പിളുകളില്‍ കുറയാതെ മേല്‍ പറയുന്ന പ്രകാരം പരിശോധിക്കേണ്ടി വരുന്പോള്‍കൃഷിഭവനുമായി ബന്ധപ്പെടുക
തത്സമയം
ഇല്ല
പ്രകൃതിക്ഷോഭംമുലം കാര്ഷിക വിളകള്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്ക്കുളള നഷ്ടപരിഹാരം ലഭിക്കാന്
നഷ്ടം സംഭവിച്ച് 10 ദിവസത്തിനുളളില്‍ നിര്ദ്ദഷ്ട ഫോറത്തില്‍ 2 കോപ്പി അപേക്ഷയും (ഫോറത്തിന്റെ സാന്പിള്‍കൃഷിഭവനില്‍ ലഭ്യമാണ്) ഭൂമി നികുതിയുടെ രശീതി കോപ്പി സഹിതം സമര്പ്പിക്കുക.
10 ദിവസത്തിനുളളില്‍ നഷ്ടം തിട്ടപ്പെടുത്തി ശുപാര്ശ ചെയ്യും
ഇല്ല
വിള ഇന്ഷ്വറന്സ് (നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, കശുവണ്ട്, കുരുമുളക്, റബ്ബര്, മരച്ചീനി,മഞ്ഞള്,ഇഞ്ചി, പച്ചക്കറി)
നിര്ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷ മൂന്നു കോപ്പി. വിളകള്ക്ക് നിശ്ചയിച്ച പ്രീമിയം തുക എന്നിവയോടുകൂടി കൃഷിഭവനില്‍ ബന്ധപ്പെടുക
7 ദിവസം
ഇല്ല
കൃഷി ആവശ്യത്തിന് പന്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്ഗണന ലഭിക്കുന്നതിനുളള സര്ട്ടിഫിക്കറ്റ്
നിര്ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷയും പന്പ് സെറ്റ് സ്ഥാപിക്കുന്ന സ്ഥലത്തെ കൈവശാവകാശ സര്ട്ടിഫിക്കറ്റ് പന്പ് ഹൌസിന്റെ ഉടമസ്ഥാവകാശത്തിന്റെ പകര്പ്പ് എന്നിവയും സഹിതം കൃഷി ഓഫീസര്ക്ക് സമര്പ്പിക്കുക. കാര്ഷിക വിളകളുളള 30 സെ സ്ഥലം ഉണ്ടായിരിക്കണം, കൃഷിയിടം പരിശോധിക്കണം.
7 ദിവസം
ഇല്ല
നെല്കൃഷിക്കുളള ഉല്പ്പാദന ബോണസ്
പാടശേഖര സമിതിയില്‍ മുഖാന്തിരം ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേരം നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്പ്പിക്കണം
ഫണ്ട് ലഭിച്ച് 7 ദിവസം
ഇല്ല
അത്യുല്പാദന ശേഷിയുളള വിത്തുകളും നടീല്‍ വസ്തുക്കളും വിതരണം
വിളയിറക്കുന്നതിന് മുന്പായി കൃഷിഭവുമായി ബന്ധപ്പെടുക
-
കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വില
കാര്ഷിക യന്ത്രോപകരണങ്ങളുടെയും സസ്യസംരക്ഷണ ഉപകരണങ്ങളുടെയും വിതരണം(കൃഷിഭവനിലും, ആഗ്രോ സര് വ്വീസ് സെന്ററിലും പൊന്മണി കേന്ദ്രത്തിലും സ്റ്റോക്കുളള റോക്കര് സ്പ്രെയര്, കുറ്റിപ്പന്പ് പവര് സ്പ്രെയര്, മെതിയന്ത്രം (പവര്), മെതിയന്ത്രം (കൈകൊണ്ടു പ്രവര്ത്തിക്കുന്നത്) യന്ത്രക്കലപ്പ, പാറ്റ് യന്ത്രം ) എന്നിവ
നിശ്ചിതഫോറത്തിലുളള അപേക്ഷ കൃഷിഭവനില്‍ സമര്പ്പിക്കണം
തത്സമയം
അതാതിന് നിശ്ചയിച്ച വാടക
കാര്ഷികാവിശ്യത്തിന് വൈദ്യുതി സൌജന്യം
നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്പ്പിക്കണം
ഫണ്ട് ലഭിക്കുന്ന മുറക്ക്
ഇല്ല
ജലസേചനത്തിന് പന്പ് സെറ്റ് സമര്പ്പിക്കുന്നതിന് മണ്ണെണ്ണ പെര്മിറ്റിനുളള ശുപാര്ശ
നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്പ്പിക്കണം
ഡിസംബര്, ജനുവരി മാസങ്ങള്
ഇല്ല
വിത്ത് ഗുണ നിയന്ത്രണം(സീഡ് ടെസ്റ്റിംഗ് ലാബോറട്ടറി, ആലപ്പുഴ മുഖേന)
നിര് ദ്ദേശാനുസരണം ശേഖരിച്ച വിത്ത്സാന്പിള്‍500 ഗ്രാം കൃഷിഭവനില്‍ ഏല്പ്പിക്കുക
30 ദിവസം
ഇല്ല
രാസവള കീടനാശിനി വില്പ്പന നടത്തുന്നതിനുളള ലൈസന്സ് നല്കലും പുതുക്കലും
നിശ്ചിത ഫോറത്തിലുളള അപേക്ഷ സമര്പ്പിക്കണം
7 ദിവസം
രാസവളം -25 രൂപ
കീടനാശിനി 300 രൂപ
ചെറുകിട പരിമിത- വന്കിട കൃഷിക്കാരനാണെന്ന് കാണിക്കുന്ന സര്ട്ടിക്കറ്റ്
വെളളക്കടലാസില്‍ എഴുതിയ അപേക്ഷ കൈവശഭൂമിയുടെ വിവരം കാണിക്കുന്ന രേഖസഹിതം കൃഷിഭവനില്‍ ബന്ധപ്പെടുക
5 ദിവസം
ഇല്ല
തെങ്ങ്കൃഷിക്കാരനാണെന്നു കാണിക്കുന്ന സര്ട്ടിഫിക്കറ്റ്
വെളളക്കടലാസില്‍ എഴുതിയ അപേക്ഷ ഭൂ വിസ്തീര്ണ്ണം  കാണിക്കുന്ന രേഖ സഹിതം കൃഷിഭവനില്‍ ബന്ധപ്പെടുക
5ദിവസം
ഇല്ല