ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Wednesday, September 26, 2012

റബ്ബര്‍ പ്രതിദിനവിലനിലവാരംറബ്ബര്‍ വിപണി വിലനിലവാരം റബ്ബര്‍ ബോര്‍ഡിന്‍റെ കണ്ണിലൂടെ ....

............

 
സ്വാഭാവിക റബ്ബറിന്റെ പ്രതിദിനവിലകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നുള്ള അന്താരാഷ്ട്ര വിലകള്‍ (സിങ്കപ്പൂര്‍, ബാങ്കോക്ക്, കോലാലമ്പൂര്‍) ആഭ്യന്തരവിലകള്‍ (കോട്ടയം, കൊച്ചി), റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ഇന്‍ഡ്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍, കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നീ സൈറ്റകളില്‍ നിന്നും കൂടാതെ മലയാളമനോരമ, മാതൃഭൂമീ എന്നീ പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാപാരി വില (ഈ വില റബ്ബര്‍ ബോര്‍ഡ് അംഗീകാരമില്ലാത്തത്) എന്നിവ പ്രസിദ്ധീകിക്കുന്നു.
പ്രതിദിനവിലകള്‍ 2011-12


ഡയറിഫാമിങ്ങ് ലാഭകരമാക്കാന്‍ തീറ്റപ്പുല്‍കൃഷി

 CO4 Hybrid Napier grass from Tamil Nadu Agriculture University Coimbatore

തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയുടെ കോയമ്പത്തൂര്‍ കേന്ദ്രം വികസിപ്പിച്ചെടുത്ത Co-3 തീറ്റപ്പുല്ലിനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതാണ്. ദ്രുത ഗതിയിലുള്ള വളര്‍ച്ച, മാംസളമായ തണ്ടുകള്‍ എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതകളാണ്. യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇത് നന്നായി വളരും. ഒരേക്കര്‍ സ്ഥലത്ത് തീറ്റപ്പുല്ല് കൃഷി ചെയ്താല്‍ പ്രതിവര്‍ഷം 67000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. രണ്ടാമത്തെ വര്‍ഷം മുതല്‍ കൂടുതല്‍ ലാഭം ലഭിക്കും. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും പാരഗ്രാസ് വളര്‍ത്താം.

ഡയറിഫാമിങ്ങ് ലാഭകരമാകണമെങ്കില്‍ തീറ്റച്ചെലവ് കുറയ്ക്കണം. പ്രസ്തുത സാഹചര്യത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തീറ്റപ്പുല്‍കൃഷിയ്ക്ക് സാധ്യതയേറെയാണ്.

സ്ഥലലഭ്യത വിലയിരുത്തി തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിലോ കൃഷിയിറക്കാത്ത പാടങ്ങളിലോ തീറ്റപ്പുല്‍കൃഷി ചെയ്ത് വില്‍പന നടത്തിയാല്‍ മികച്ച ആദായം ലഭിക്കും. കേരളത്തില്‍ ഇന്ന് ആവശ്യത്തിന്റെ 1.7% മാത്രമേ തീറ്റപ്പുല്ല് കൃഷി ചെയ്തു വരുന്നുള്ളൂ. കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോത്പന്നങ്ങള്‍, വൈക്കോല്‍ എന്നിവ ആവശ്യകതയുടെ 12.2% ലഭ്യമാണ്. ആവശ്യമായി വരുന്ന മൊത്തം പരിഷാഹാരത്തിന്റെ 14% മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. കേരളത്തില്‍ ദിനംപ്രതി 3750 മെട്രിക്ടണ്‍ വൈക്കോല്‍ ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഏതാണ്ട് ഇത്രയും അളവ് വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും പ്രതിദിനം കേരളത്തിലെത്തുന്നു.

തീറ്റപ്പുല്‍കൃഷിയ്ക്ക് ജലസേചനസൗകര്യം അത്യാവശ്യമാണ.് Co-3, KKM-1 പുല്‍ പയര്‍ മിശ്രിതം, സുബാബുള്‍, ശീമക്കൊന്ന മുതലായവ കൃഷി ചെയ്യാം. വിപണനത്തിനുള്ള സൗകര്യം അടുത്തുതന്നെ ഉണ്ടായിരിക്കണം.

ചെറുകിടഫാമുകളില്‍ ഒരു കി.ഗ്രാം തീറ്റപ്പുല്ലിന്റെ ഉത്പാദനച്ചെലവ് 16-24 പൈസ വരുമ്പോള്‍ ഇന്ന് കേരളത്തില്‍ ഇത് വില്‍പന നടത്തുന്നത് കിലോയ്ക്ക് 1.1.9 രൂപ നിരക്കിലാണ്. കുറഞ്ഞ അദ്ധ്വാനം കൊണ്ട് കൂടുതല്‍ ആദായം പ്രധാനം ചെയ്യുന്ന മേഖലയാണിത്.

വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോള്‍ കിലോയ്ക്ക് 70-90 പൈസ ചെലവ് വരും. ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് പ്രതിദിനം 835-1000 കി.ഗ്രാം തീറ്റപ്പുല്ല് ലഭിക്കും. കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖല കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. വ്യാവസായികാടിസ്ഥാനത്തിലെ തീറ്റപ്പുല്‍കൃഷി ഫാമുകള്‍ സംസ്ഥാനത്ത് കന്നുകാലി വളര്‍ത്തലിനാവശ്യമായ പരുഷാഹാരങ്ങളുടെ കുറവ് നികത്തുന്നതോടൊപ്പം സ്ഥായിയായ ക്ഷീരോത്പാദനം സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും.Article Courtesy :

thehindu.com

Download agri_vol2_1_2006_article3.pdf

mathrubhumi.com/agriculture/

Monday, September 24, 2012

ഗോപിക- പുതിയ വിത്തുമായി യുവ കര്‍ഷകന്‍തയ്യാറാക്കിയത് :സി.കെ. ശശി ചാത്തയില്‍
 
കൃഷിയിലെ അറിവിന്റെ പിന്‍ബലത്തില്‍ പുതിയ വിത്ത് ഉത്പാദിപ്പിച്ച് യുവകര്‍ഷകന്‍. മലപ്പുറം പുലാമന്തോള്‍ തിരുനാരായണപുരം ചോലപ്പറമ്പത്ത് ശശീധരന്‍ ആണ് പുതിയ നെല്‍വിത്തുണ്ടാക്കി മകളുടെ പേര്‍തന്നെ നല്കിയത്. കാര്‍ഷിക ശാസ്ത്രജ്ഞനായിട്ടല്ല തന്റെ കണ്ടെത്തലുകള്‍ എന്നതാണ് ശശിധരനെ വ്യത്യസ്തനാക്കുന്നത്.

പഴയകാല കര്‍ഷകരില്‍നിന്നുള്ള അറിവുകളും തന്റെ നെല്‍കൃഷിയിലെ അറിവും സമന്വയിപ്പിച്ചാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. വര്‍ഷങ്ങളായി തന്റെ കൃഷിയിടത്തില്‍ നടത്തിവരുന്ന പരീക്ഷണമാണ് വിജയം കണ്ടത്. ഐശ്വര്യ, ജ്യോതി എന്നീയിനം വിത്തുകളില്‍നിന്നാണ് നൂറുമേനിവിളയുന്ന ഗോപികയുടെ കണ്ടെത്തല്‍. 50 സെന്റ് സ്ഥലത്താണ് പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷി നടത്തിയത്. ഒരു കതിരില്‍നിന്ന് ശരാശരി 110.140 നെല്‍മണികള്‍ ലഭിക്കുമ്പോള്‍ ഗോപികയില്‍നിന്ന് 160 മുതല്‍ 210 വരെ നെല്‍മണികള്‍ ലഭിക്കുന്നതായി ശശിധരന്‍ പറയുന്നു. സാധാരണവിത്തുകളില്‍ 14 മുതല്‍ 15 വരെ ചെനപ്പുകള്‍ ഉണ്ടാകുമ്പോള്‍ ഗോപികയില്‍ 45 മുതല്‍ 60 വരെ ചെനപ്പുകള്‍ ഉണ്ട്. ഉയരം കുറഞ്ഞതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമാണ് ഗോപിക. 110 ദിവസംത്തെ മൂപ്പാണ് ഉള്ളത്. ഉയരം കുറഞ്ഞതിനാല്‍ കാറ്റ് വീഴ്ചയുടെ പ്രശ്‌നവുമില്ല. നെല്ലിന്റെ പരീക്ഷണത്തില്‍ വിജയം കണ്ടതോടെ മഞ്ഞള്‍, ചേന എന്നിവയില്‍ പുതിയ പരീക്ഷണം ആരംഭിച്ചു. നെല്‍കൃഷിക്ക് പുറമെ പച്ചക്കറികള്‍, വിവിധയിനത്തില്‍പ്പെട്ട അമ്പതോളം കോഴികള്‍, താറാവുകള്‍, പശുക്കള്‍ എന്നിവയും വളര്‍ത്തുന്നുണ്ട്. മൊബൈല്‍: 9495344237.

കടപ്പാട് : mathrubhumi - agriculture