Monday, January 9, 2012

വിവിധ കാര്‍ഷിക ആനുകൂല്യങ്ങള്‍

വിളകള്‍ ഇറക്കുതിന്‌ അനുസരിച്ച്‌ കൃഷിഭവന്‍ വഴി അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്‌.
കൂടാതെ ഗ്രാമസഭ അഗ്രോക്ലിനിക്കികള്‍ എന്നിവ വഴിയും  അപേക്ഷകള്‍ സ്വീകരിക്കും

പാട്ട കൃഷിക്കുള്ള ആനുകൂല്യം ലഭിക്കുന്നതിന്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക-
  1.  യഥാര്‍ത്ഥ കര്‍ഷകനായിരിക്കണം, 
  2.  നികുതി രശീതി, പാട്ട രശീതി  എന്നിവ ഹാജരാക്കണം. 
 
കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടരേഖകള്‍
  1. ക്ഷേമനിധി അംഗത്വ സര്‍ട്ടി‍ഫിക്കറ്റ്‌,
  2. വയസ്സ്‌ തെളിയിക്കുന്ന സര്‍ട്ടി‍ഫിക്കറ്റ്‌, 
  3. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ‍ കോപ്പി എന്നിവ പഞ്ചായത്ത്‌ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്‌. 
കര്‍ഷകന്‌ തളിപ്പറമ്പ്കരിമ്പം ട്രെയിനിംഗ്‌ സെന്ററില്‍ വച്ച്‌ പരിശിലനം നല്‍കിവരുന്നുണ്ട്.കൂടാതെ നല്ല 
കൃഷിയിടം സന്ദര്‍ശനം,കാര്‍ഷിക സര്‍വ്വകലാശാലസന്ദര്ശനം, ഫാം ടൂര്‍ പാക്കേജ്‌ എന്നി‍വ വര്‍ഷത്തിലൊരിക്കല്‍ 
കൃഷിഭവന്‍ മുഖാന്തിരം നടത്തിവരുന്നു‍.


മണ്ണ്‌ പരിശോധന നടത്തുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

പറമ്പിന്റെ നാലുകോണില്‍ നിന്നും അര ഇഞ്ച്‌ ആഴത്തില്‍ v ആകൃതിയില്‍ മുറിച്ച്‌ ചുരണ്ടിയെടുത്ത മണ്ണ്‌ മിക്സ്‌ ചെയത്‌ 
രണ്ട്‌ വശത്തുനിന്നും മണ്ണ്‌ നീക്കം ചെയ്യുക. അര കിലോ ആയാല്‍ ആമണ്ണ്‍കവറിലാക്കി  വിളയുടെ പേര്‌ , 
സര്‍വ്വേ നമ്പര്‍, കര്‍ഷകന്റെപേര്‌ തുടങ്ങിയവ എഴുതി  മണ്ണ്‌ പരിശോധന ലാബില്‍ നല്‍കുക

വിത്തുകള്‍ മുഴപ്പിലങ്ങാട്‌ റെയില്‍വെ ഗെയ്റ്റിന്‌ സമീപമുള്ള  സര്‍ക്കാര്‍ അംഗീകൃത ഫാമില്‍ നിന്ന് ലഭ്യമാണ്‌.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)