കാച്ചിൽ
കാച്ചിൽ | |
---|---|
തായ്‌വാനിലെ ഒരിനം കാച്ചിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | Plantae |
(unranked): | Angiosperms |
(unranked): | Monocots |
നിര: | Dioscoreales |
കുടുംബം: | Dioscoreaceae |
ജനുസ്സ്: | Dioscorea |
കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചിൽ അഥവാ കാവത്ത് . Greater yam, Asiatic yam എന്നീ ഇംഗ്ലീഷ് നാമങ്ങളുള്ള ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Dioscorea alata Linn എന്നാണ്[1].
ഉള്ളടക്കം
|
[തിരുത്തുക] ആയുർവ്വേദത്തിൽ
മധുര രസവും ഗുരു, സ്നിഗ്ധ് ഗുണവും ശീത വീര്യവും ഉള്ള സസ്യമാണിത്. ഇതിന്റെ കാണ്ഡം (കിഴങ്ങ്) ഔഷധമായി ഉപയോഗിക്കുന്നു[1].
[തിരുത്തുക] ഘടന
ഇത് ഒരു വള്ളിച്ചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകൾക്ക് ചതുരാകൃതിയാണുള്ളത്. ഇലകൾ വലിപ്പമുള്ളതും മിനുസമാർന്നതും ദീർഘ വൃത്താകൃതിയിൽ ഉള്ളതുമാണ്. തണ്ടുകളിൽ ഇലകൾ ഉണ്ടാകുന്ന മുട്ടുകളിൽ ചെറിയ കിഴങ്ങുകളും കാണാം. ഇവയ്ക്ക് മേക്കാച്ചിൽ എന്നാണ് പേര്.
[തിരുത്തുക] കൃഷിരീതി
നാടൻ, ആഫ്രിക്കൻ എന്നീ രണ്ടുതരം കാച്ചിലുകൾ ലഭ്യമാണ്. നൈജീരിയിൽ നിന്നും കൊണ്ടുവന്ന ഇനമാണ് ആഫ്രിക്കൻ ഇനത്തിൽ പെട്ടവ. സാധാരണ നാടൻ ഇനങ്ങളെക്കാൾ വലിപ്പം വയ്ക്കുന്ന ഇനമാണിത്. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചിൽ കൃഷി ചെയ്യാവുന്നതാണ്. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ പറ്റിയ കിഴങ്ങുവിളയാണ് കാച്ചിൽ. നടിൽ വസ്തു കിഴങ്ങുതന്നെയാണ്. കിഴങ്ങ് ഏകദേശം 250ഗ്രാം മുതൽ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയിൽ മുക്കി ഉണക്കി എടുക്കേണ്ടതാണ്. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 X 45 X 45 സെന്റീമീറ്റർ അളവിൽ കുഴികളെടുത്താണ് കാച്ചിൽ നടുന്നത്. ഏകദേശം ഒന്നേകാൽ കിലോഗ്രാം പൊടിച്ച കാലിവളം മേൽമണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാൽ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളിൽ നേരത്തേ തയ്യാറാക്കിയ നടീൽ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളിൽ കൂനകളിൽ കുഴിയെടുത്തും കാച്ചിൽ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈർപ്പം നിലനിൽക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം[2].
[തിരുത്തുക] ഔഷധം
കാട്ടുകാച്ചിൽ ഇനങ്ങളായ Dfloribunda, Dmexicana എന്നിവയിൽ നിന്നും സപ്പോജനിൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രാസവസ്തുവിൽ നിന്നും വിലയേറിയ അലോപ്പതി ഔഷധങ്ങളായ കോർട്ടിസോൺ ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും പ്രൊജസ്റ്റിറോൺ എന്ന സ്ത്രീ ഹോർമോണും ഉത്പാദിപ്പിക്കുന്നുണ്ട്[3].
[തിരുത്തുക] പ്രധാന ഇനങ്ങൾ
- ശ്രീകീർത്തി (നാടൻ)-തെങ്ങിനും വാഴയ്ക്കും ഇടവിളയായി നടാൻ പറ്റിയ ഇനം.
- ശ്രീരൂപ (നാടൻ)-പാചകം ചെയ്യുമ്പോൾ ഗുണം കൂടുതലുള്ള ഇനം
- ഇന്ദു (നാടൻ)- കുട്ടനാട്ടിലെ തെങ്ങിന് ഇടവിളയായി നടാൻ പറ്റിയ ഇനം[2].
- ശ്രീ ശില്പ (നാടൻ)-ആദ്യ സങ്കരയിനം.
- ആഫ്രിക്കൻ കാച്ചിൽ - നൈജീരിയ ജന്മദേശം, അധികം പടരാത്ത, തണ്ടുകളിൽ വിത്തുണ്ടാകുന്നു
- ശ്രീശുഭ (ആഫ്രിക്കൻ)-വരൾച്ചയെ ചെറുക്കാനുള്ള ശേഷി, മൂപ്പ് 9-10 മാസം.
- ശ്രീപ്രിയ (ആഫ്രിക്കൻ)-വരൾച്ചയെ ചെറുക്കാനുള്ള ശേഷി
- ശ്രീധന്യ (ആഫ്രിക്കൻ)-കുറിയ ഇനം
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)