Monday, January 9, 2012

അംഗീകാരമില്ലാത്ത ജൈവവള വിതരണം ശിക്ഷാര്‍ഹം

ജില്ലയില്‍ രാസവള നിയന്ത്രണ നിയമപ്രകാരം അംഗീകാരമില്ലാത്ത ജൈവ, ജീവാണു വളങ്ങള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം വളങ്ങള്‍ കര്‍ഷകര്‍ ഉപയോഗിക്കരുതെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. സംസ്ഥാന തല ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചതും ഗുണമേന്‍മയുളളതുമായ ജൈവ ജീവാണു വളങ്ങള്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുളളൂ. രാസവള നിയമ പരിധിയില്‍ വരാത്ത ജൈവ വളങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ ജൈവ വളത്തിന്റെ പേര്‌, നിര്‍മ്മാണ രീതി, വില, കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും മറ്റും ലഭിച്ച ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട്‌ എന്നിവ സഹിതം ബന്ധപ്പെട്ട കൃഷി ഓഫീസര്‍ മുഖാന്തിരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കേണ്ടതാണ്‌.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)