Monday, January 9, 2012

കാബേജ്‌

 കാബേജ്‌
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: മൂപ്പു കുറഞ്ഞവ: ഗോള്‍ഡന്‍ ഏക്കര്‍, പ്രൈഡ്‌ ഓഫ്‌ ഇന്ത്യ, പുസ മുക്ത (ബാക്ടീരിയല്‍ വാട്ടത്തിനു പ്രതിരോധ ശേഷിയുള്ള ഇനം) ഹരിറാണിശോല്‍ (ഹൈബ്രിഡ്‌) , പുസ സംബന്ധ്‌ (തീവ്രസാന്ദ്രത നടീലിനുള്ള ഇനം.)
മദ്ധ്യകാല ഇനം: സെപ്‌തംബര്‍
സങ്കരയിനം: പുസ ഡ്രംഹെഡ്‌, ശ്രീഗണേഷ്‌, പുസ സിന്തറ്റിക്ക്‌, നാഥ്‌ലക്ഷമി 401
കേരളത്തിനുപറ്റിയ ഇനങ്ങള്‍: ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, ശ്രീഗണേഷ്‌, പുസ ഡ്രംഹെഡ്‌, പ്രൈഡ്‌ ഓഫ്‌ ഇന്ത്യ.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണും, എക്കല്‍ കലര്‍ന്ന പശിമരാശിമണ്ണും, കളിമണ്ണ്‌ ചേര്‍ന്ന പശിമരാശി മണ്ണും കാബേജ്‌ കൃഷിക്ക്‌ അനുകൂലമാണ്‌. തണുപ്പും ഇര്‍പ്പവുമുള്ള കാലാവസ്ഥയില്‍, 15-20 oC വരെയുള്ള അനുകൂല താപനിലയില്‍ കാബേജ്‌ കൃഷി ചെയ്യാവുന്നതാണ്‌.
നടീല്‍ സമയം : ആഗസ്റ്റ്‌ - നവംബര്‍
ആവശ്യമായ വിത്ത് : 500-700 ഗ്രാം/ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: ഉയര്‍ന്ന നഴ്‌സറി തടങ്ങളില്‍ വിത്തുവിതച്ചതിനു ശേഷം 3-5 ആഴ്‌ച പ്രായമുള്ള തൈകള്‍ പറിച്ചു നടേണ്ടതാണ്‌.
നടീല്‍ അകലം: തൈകള്‍ 45 മീ x 45 മീ അകലത്തില്‍
വളപ്രയോഗം : കാലിവളം 25 ടണ്‍/ഹെക്ടര്‍ എന്ന നിരക്കിലും N:P:K 150: 100:125 കി.ഗ്രാം./ഹെക്ടര്‍ എന്ന അളവിലും നല്‍കണം.
കീട നിയന്ത്രണം:
  • കാബേജ്‌ ചിത്രശലഭം, ആഫീഡ്‌, ഡയെണ്ട്‌ ബ്ലാക്ക്‌ മോത്ത്‌: 5% വീര്യമുള്ള വേപ്പെണ്ണ ഇമല്‍ഷല്‍ തളിക്കുക.
  • പുകയില പുഴു: മാലത്തിയോണ്‍ 2% ഇളം പ്രായങ്ങളിലും 1 % പൈറത്രിന്‍ ഹെഡ്‌ പാകമാകുന്ന സമയത്തും തളിക്കുക.
രോഗ നിയന്ത്രണം :
  • കരിന്തണ്ട്‌, ക്ലബ്‌റോട്ട്‌, ബ്ലാക്ക്‌റോട്ട്‌: രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിച്ചു കളയുകയും നീര്‍വാര്‍ച്ച സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യണം. വിത്ത്‌ 50 oC ചൂടുള്ള വെള്ളത്തില്‍ 25-30 മിനിട്ട്‌ വരെ മുക്കി വച്ചതിനുശേഷം നടുന്നത്‌ രോഗം തടയാന്‍ ഉപകരിക്കും.
  • ആള്‍ട്ടര്‍നേറിയ ബ്ലൈറ്റ്‌: വിത്തു പരിചരണത്തില്‍ കാപ്‌റ്റാന്‍ 3 ഗ്രാം / കിലോ വിത്തു എന്നളവിനു ഉപയോഗിക്കുന്നതും, മാങ്കോസെബ്‌ 0.25% 15 ദിവസം ഇടവിട്ട്‌ രോഗബാധയ്‌ക്കു ശേഷം തളിക്കുന്നതും ബ്ലൈറ്റ്‌ നിയന്ത്രിക്കാന്‍ സഹായിക്കും.
വിളവ്: മൂപ്പു കുറഞ്ഞ ഇനങ്ങളില്‍ നിന്ന്‌ 20-25 ടണ്‍വരെയും മൂപ്പുകൂടിയ ഇനങ്ങളില്‍ നിന്ന്‌ 25-30 ടണ്‍ വരെയും വിളവ്‌ ലഭിക്കും.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)