Wednesday, October 24, 2012

വാഴ കൃഷി

വാഴ

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.

ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.
കടപ്പാട് : http://farmextensionmanager.com/

31 comments:

  1. കൊള്ളാം വളരെ ഉപയോഗമുള്ള കാര്യങ്ങള്‍. ഇത് ധാരളം ആള്‍ക്കാര്‍ക്ക് പ്രയോജനം ചെയ്യും.

    ReplyDelete
  2. വാഴ നടാനെടുക്കുന്ന കുഴികള്‍ തമ്മിലുള്ള അകലം എത്രെയാണ്?

    ReplyDelete
    Replies
    1. നടീലും പരിചരണവും



      1. വാഴകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം നല്‍കുക.

      2. നടാനുള്ള കുഴിയുടെ വലുപ്പം 50 സെ. മീറ്റര്‍ സമചതുരവും ആഴവും ഉണ്ടാവണം.

      3. കുഴി ഒന്നിന് 15 കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും മേല്‍മണ്ണും ചേര്‍ത്തിളക്കി മൂടുക. കൂടാതെ 500 ഗ്രാം കുമ്മായവും നല്ലതാണ്.

      4. ഈ കുഴിയില്‍ വാഴതൈകള്‍ വേരിനു ക്ഷതം തട്ടാതെ പോളിത്തീന്‍കൂട മുറിച്ചുമാറ്റി മണ്ണിളകാതെ സാവധാനം നടുക.

      5. തുടര്‍ന്ന് മേല്‍മണ്ണിട്ടു മൂടി അമര്‍ത്തി ചെറിയ കമ്പ് കുത്തി ക്കെട്ടി കാറ്റില്‍ ഇളകാതെ നിര്‍ത്തുകയും രണ്ടാഴ്ച നേരിയ തണല്‍ നല്‍കുകയും ചെയ്യുക.

      6. ആവശ്യത്തിന് ജലസേചനം ചെയ്യുക.

      7. നട്ട് 30 ദിവസത്തിനുശേഷം വാഴ ഒന്നിന് 140 ഗ്രാം യൂറിയ, 575 ഗ്രാം മഷൂറിഫോസ്, 170 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവയിട്ട് മണ്ണ് ചേര്‍ത്തുകൊടുക്കുക.

      8. 60 ദിവസത്തിനുശേഷവും 120, 150, 180 ദിവസത്തിലും, കുല വന്ന് 15 ദിവസത്തിനു ശേഷവും വാഴ ഒന്നിന് 140 ഗ്രാം യൂറിയ, 170 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്തുകൊടുക്കുക.

      9. വളം ചേര്‍ക്കുമ്പോള്‍ ചുവട്ടില്‍നിന്ന് 30 സെ. മീ. അകലം വിട്ട് മണ്ണില്‍ വിതറി അല്‍പ്പം മണ്ണിട്ടു മൂടുക.

      10. ജലസേചനവും തുടര്‍പരിചരണവുമെല്ലാം സാധാരണ വാഴയ്ക്കെന്നപോലെയാവാം.

      11. ഇലയില്‍ പൊട്ടുവന്ന് വാഴയെ നശിപ്പിക്കുന്ന കുമിള്‍രോഗം കാണുന്നുവെങ്കില്‍ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചുകൊടുക്കുക.

      12. വാഴയുടെ തടി തുരക്കുന്ന വണ്ടുകള്‍ ഉണ്ടെങ്കില്‍ പുറംപോള ഒരെണ്ണം നീക്കി "ക്വിനാല്‍ ഫോസ്" കീടനാശിനി നാലു മി. ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തടയിലും ദ്വാരമുണ്ടെങ്കില്‍ അതിലും ഒഴിച്ചുകൊടുക്കുക. കൂടാതെ ചുവട്ടില്‍ മണ്ണിലും ഈ ലായനി ഒഴിക്കുക.

      Delete
  3. join to the facebook page PROUD TO BE A FARMER

    ReplyDelete
  4. വളരെ നല്ല അഭിപ്റായം

    ReplyDelete
  5. kuzhi edukunnathinu pakaram mannu kilachittiti atil vazha nattal mathiya

    ReplyDelete
  6. പ്രിസിഷൻ കൃഷിയിൽ വാഴയ്ക്ക് വെള്ളത്തിൽ അലിയുന്ന വളങ്ങൾ ഏതൊക്കെ അളവിലാണ് ചേർക്കേണ്ടത്

    ReplyDelete
  7. പ്രിസിഷൻ കൃഷിയിൽ വാഴയ്ക്ക് വെള്ളത്തിൽ അലിയുന്ന വളങ്ങൾ ഏതൊക്കെ അളവിലാണ് ചേർക്കേണ്ടത്

    ReplyDelete
  8. വളരെ നല്ലത് .ഉപകാരപ്രദം

    ReplyDelete
  9. അടുത്ത മാസം ലീവിന് നാട്ടിലെത്തുമ്പോള്‍ കുറച്ചു വാഴ നടണം എന്നുണ്ട്.
    a] Tissue Culture തൈ ആണോ നല്ലത് അതോ സാധാരണ കന്നോ ...
    b] 2m x 2m നടാമല്ലോ അല്ലെ
    c] എന്നും ചെറിയ തോതില്‍ വളം fertigation വഴി കൊടുത്താല്‍ നല്ലതാണെന്ന് കേട്ടു. വളവും, അതിന്‍റെ അളവും പറഞ്ഞു തരാമോ ..
    d] പുതയിടെടതുണ്ടോ ...
    please advice..

    ReplyDelete
  10. njan 60 vazha vechu kulaykar aye pottashum factumpose idavo? angneekil ethra gram veetham oro vazhakkum idanam please

    ReplyDelete
    Replies
    1. ഞാൻ 60 വാഴ വെച്ചു 15 എണ്ണം കുലച്ചു 15 എണ്ണം കുലയക്കാൻ ഉണ്ട് ഇതിന് എന്തൊക്കെ ചെയ്യാം

      Delete
    2. ഞാൻ 60 വാഴ വെച്ചു 15 എണ്ണം കുലച്ചു 15 എണ്ണം കുലയക്കാൻ ഉണ്ട് ഇതിന് എന്തൊക്കെ ചെയ്യാം

      Delete
  11. നെൽപ്പാടത്ത് വാഴ നടുവാൻ എന്തൊക്കെ ശ്രദ്ധിക്കണം

    ReplyDelete
  12. നെൽപ്പാടത്ത് വാഴ നടുവാൻ എന്തൊക്കെ ശ്രദ്ധിക്കണം

    ReplyDelete
  13. നെൽപ്പാടത്ത് വാഴ നടുവാൻ എന്തൊക്കെ ശ്രദ്ധിക്കണം

    ReplyDelete
  14. Very good tips and Technics for agricultural process
    Thanks

    ReplyDelete
  15. Thanks for sharinmg your info. I realy appreciate your efforts andd I am waiting for your further write ups thank youu
    once again.

    ReplyDelete
  16. ഓണത്തിന് കുല വെട്ടാൻ ഏത് മാസം ാ വാഴ നടണം ?

    ReplyDelete
  17. Charapoovan bananaye kurich vishayamalla mo

    ReplyDelete
  18. Charapoovan vazhaye kurichu visadamakkamo

    ReplyDelete
  19. I've learn several just right stuff here. Defnitely price bookmarking foor revisiting.
    I wonhder how a lot effort you seet to make thijs
    sort of magnificent informative website.

    ReplyDelete
  20. Valare sahayakamaya nirdeshangal.....

    ReplyDelete
  21. Greawt work! That is tthe type of info that are supposed to be shared around the net.

    Disgrace on Google foor noo longer positioning this post upper!
    Come on over and discuss with my website . Thank you =)

    ReplyDelete
  22. ഞാൻ വളരെ കാത്തിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി വളരെ നന്ദി🙏

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)