ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Thursday, October 27, 2011

ദൃശ്യങ്ങള്‍ കഥ പറയുമ്പോള്‍














മണ്ണിന്റെ ആത്മാവിനെ തിരിച്ചുപിടിച്ച വേങ്ങേരി


കെട്ടിടം പണിയാന്‍ മണ്ണിട്ട് നികത്തിയ നെല്‍പ്പാടത്തുനിന്ന് മണ്ണ് കോരി മാറ്റി വീണ്ടും കൃഷിയിറക്കിയതിനെക്കുറിച്ച് കേട്ടാല്‍ പറഞ്ഞവന് ഭ്രാന്താണെന്ന് നാം വിചാരിക്കും. ഇത് സംഭവിച്ചത് കോഴിക്കോട് പട്ടണത്തിലാണെങ്കിലോ? തീര്‍ച്ചയായും കടുത്ത വട്ടുതന്നെയാണെന്ന് നാം കരുതും. എന്നാല്‍ സംഗതി നടന്നതു തന്നെയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വേങ്ങേരിയിലെ കണ്ണാടിക്കല്‍-പറമ്പില്‍ ബസാര്‍ റോഡരികില്‍ ഒരു സെന്റ് സ്ഥലത്തിന് രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ഈ റോഡരികിലുള്ള അമ്പത് സെന്റ് നികത്തിയ നിലമാണ് വീണ്ടും കൃഷിയിറക്കാനായി മണ്ണ് കോരിമാറ്റിയത്. വയലിന്റെ ആത്മാവിനെ തിരിച്ചുപിടിച്ച ഈ ഭൂമിയില്‍ രണ്ട് തവണ നെല്‍ കൃഷിയിറക്കിക്കഴിഞ്ഞു. കോഴിക്കോട് നഗരത്തില്‍ നിന്നും വെറും 9 കിലോമീറ്റര്‍ ദൂരമുള്ള വേങ്ങേരി നേതാജി ലൈബ്രറി പരിസരത്തുള്ള നൂറ്റൊന്ന് കുടുംബങ്ങളുടെ കൂട്ടായ്മയാണ് 'നിറവ്' റസിഡന്‍സ് അസോസിയേഷന്‍. സാധാരണ റസിഡന്‍സ് അസോസിയേഷനുകളുടെ സ്ഥിരം കലാപരിപാടികളെല്ലാം വേണ്ടെന്ന് വച്ച് കൃഷിഭൂമിയിലേക്ക് ഇറങ്ങിയ 'നിറവി'ന്റെ കണ്‍വീനര്‍ പി പി മോഹനന്റേതാണ് മണ്ണ് കോരി മാറ്റിയ പാടം. നിറവിലെ അംഗങ്ങളുടെ സ്വന്തം പറമ്പും വീട്ടുമുറ്റവും കൂടാതെ എല്ലാവര്‍ക്കും ഒത്തൊരുമിച്ച് കൃഷി ചെയ്യുന്നതിന് പൊതുവായ കൃഷിയിടവും ഇവിടെയുണ്ട്. മണ്ണെടുത്തുമാറ്റിയ പാടത്തിന്റെ കരയിലാണ് 'നിറവ്' കൂട്ടായ്മയുടെ പൊതു കൃഷിയിടം. ഇവിടെ വാഴ, വഴുതന, വെണ്ട, കോളിഫ്‌ളവര്‍, കാബേജ്, പച്ചമുളക്, പയര്‍, പീച്ചിങ്ങ, പടവലം, പാവല്‍, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇത്തരത്തില്‍ സജീവമായ 11 റെസിഡന്റ്‌സ് അസോസിയേഷനുകളാണ് വേങ്ങേരിയില്‍ ഉള്ളത്.
വയലും തോടും സമതലവുമുള്ള ഇവിടെ ഭൂപ്രകൃതിക്ക് അനുസരിച്ച് കൃഷിയിടങ്ങളെ തിരിച്ച് അതാത് പ്രദേശത്തെ മണ്ണിന് അനുയോജ്യമായ ഉത്പന്നങ്ങളാണ് ഓരോ റെസിഡന്റ്‌സ് അസോസിയേഷനുകളും കൃഷി ചെയ്യുന്നത്. ബി ടി വഴുതനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികളും വിവിധതരത്തിലുള്ള സമരമുറകളും അരങ്ങേറിയപ്പോള്‍ വേങ്ങേരിക്കാരും വെറുതെയിരുന്നില്ല. രാജ്യത്തിനാകമാനം മാതൃകയാക്കാവുന്ന ഒരു സമരമുറയാണ് അവര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. നാട്ടില്‍ പ്രചരിച്ച വിവിധയിനത്തിലുള്ള വഴുതനങ്ങകളുടെ വിത്തുകള്‍ ശേഖരിച്ച് ഒരു ലക്ഷം തൈകള്‍ നട്ടുമുളപ്പിച്ച് വിളവെടുത്തു. ഒരടിയിലേറെ നീളമുള്ള വഴുതനങ്ങയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വേങ്ങേരിയിലെ എല്ലാ വീടുകളിലും വഴുതനയുടെ വിത്ത് മുളപ്പിച്ച് അടുക്കളത്തോട്ടതിലും പൊതുകൃഷിയിടങ്ങളിലും വളര്‍ത്തി വിളവെടുത്ത് വേങ്ങേരിയിലും പരിസരത്തും വിപണനം നടത്തി. ഗീത ദേവദാസ് എന്ന വീട്ടമ്മ പതിനായിരം വഴുതന തൈകളാണ് നട്ടുമുളപ്പിച്ച് വിതരണം ചെയ്തത്.

വേങ്ങേരിയിലെ 18 ഏക്കര്‍ വരുന്ന നെല്‍പ്പാടം ഒരുദശകത്തിലേറെക്കാലം കൃഷിയില്ലാതെ കിടന്നിരുന്നത് ഈ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിളവിറക്കി. ഒരുതരി രാസവളമോ ഒരുതുള്ളി കീടനാശിനിയോ ഉപയോഗിക്കാതെയാണ് സമ്പൂര്‍ണ ജൈവകൃഷി പത്തേക്കര്‍ പാടത്ത് നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. അഞ്ചേക്കറില്‍ ജനകീയ കൂട്ടായ്മയും ബാക്കി അഞ്ചേക്കറില്‍ സ്വകാര്യവ്യക്തികളുമായിരുന്നു കൃഷി നടത്തിയത്. സുഗതകുമാരി ടീച്ചറായിരുന്നു വിത്ത് വിതയയ്ക്കാന്‍ എത്തിയത്. വേങ്ങേരിയുടെ ജനകീയ ഉത്സവമായിരുന്നു കൊയ്ത്ത് വരെയുള്ള നാളുകള്‍. കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡില്‍പ്പെട്ട 1800 ഓളം വീടുകളില്‍ നിന്ന് കുറഞ്ഞത് ഒരാളെങ്കിലും ഈ പാടത്തിറങ്ങി കൃഷി ചെയ്യുന്നതിന് സഹായിച്ചു. വേങ്ങേരിയിലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും മേല്‍നോട്ടത്തില്‍ കുട്ടികളും യുവാക്കളും യുവതികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും എല്ലാം കൃഷിയില്‍ പങ്കാളികളായി. വേങ്ങേരിക്ക് സമീപമുള്ള പ്രൊവിഡന്‍സ് കോളെജ് കുട്ടികള്‍ പാടം ഒരുക്കാനും ഞാറ് വിതയ്ക്കാനും നടാനും നനയ്ക്കാനും കളപറിക്കാനും നെല്ല് കൊയ്യാനും നാട്ടുകാരോടൊപ്പം കൂടി. കൊയ്‌തെടുത്ത നെല്ലിന്റെ ഒരോഹരി എല്ലാ വീടുകളിലും എത്തിച്ചു. അന്യനാടുകളില്‍ നിന്നെത്തുന്ന അരി വാങ്ങി ചോറുണ്ടിരുന്ന വേങ്ങേരിക്കാര്‍ക്ക് തങ്ങളുടെ വിയര്‍പ്പിന്റെ രുചിയറിയാന്‍ മാത്രമല്ല ഒരു കൂട്ടായ്മ തിരിച്ചുപിടിച്ച കാര്‍ഷികപാരമ്പര്യത്തിന്റെ മഹത്വം മറ്റുള്ളവരെ അറിയിക്കാനും കൂടി സാധിച്ചു. മേധാ പട്കറും സുന്ദര്‍ലാല്‍ ബഹുഗുണയും അടക്കമുള്ള ലോകപ്രശസ്തരായ ആളുകള്‍ ഇതിനിടെ വേങ്ങേരിയിലെ 'ഗ്രീന്‍ വേള്‍ഡി'ലെത്തി അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കി. അടുത്തിടെ കൊറിയയിലെ ജൈവകര്‍ഷകരുടെ കൂട്ടായ്മയില്‍പെട്ടവരും വേങ്ങേരി സന്ദര്‍സിക്കാന്‍ എത്തിയിരുന്നു.
കൃഷിയിറക്കുക മാത്രമല്ല വരും കാലത്തേയ്ക്കുള്ള വിത്തുകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. നെല്ല് കൊയ്ത ശേഷം ഇതേ പാടത്ത് തന്നെ 12 ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തി. ഓരോ ഭാഗങ്ങളായി തിരിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ക്കും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിനും സ്‌കൂള്‍ കുട്ടികള്‍ക്കും കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം നല്‍കിയാണ് പച്ചക്കറി കൃഷി നടത്തിയത്. പയറും പാലവും പടവലവും ചീരയും വെള്ളരിയുമൊക്കെ നട്ട് വിളവെടുത്തുകഴിഞ്ഞു. കഴിഞ്ഞ വിഷുവിന് ഒന്നരലക്ഷത്തിലേറെ രൂപയുടെ പച്ചക്കറികളാണ് സ്വന്തം ആവശ്യം കഴിഞ്ഞ് വേങ്ങേരിക്കാര്‍ വിറ്റഴിച്ചത്.
ഈ വര്‍ഷം പതിനയ്യായിരം നാടന്‍ വാഴകളാണ് വേങ്ങേരിയുടെ വിവിധ സ്ഥലങ്ങളില്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ഏത്തവാഴയും ഞാലിപ്പൂവനും കദളിയും പാളയംതോടനുമെല്ലാം കുലച്ചുതുടങ്ങി. റെസിഡന്റ്‌സ് അസോസിയേഷനുകളെ കൂടാതെ സീനിയര്‍ സിറ്റിസണ്‍ സംഘടനയും കൃഷിയില്‍ സജ്ജീവമായുണ്ട്. രണ്ട് വലിയ കൃഷിയിടങ്ങളാണ് വേങ്ങേരിയിലെ മുതിര്‍ന്ന തലമുറയുടെ മേല്‍നോട്ടത്തില്‍ കൃഷി നടത്തുന്നത്. ഒരു സ്ഥലത്ത് നാനൂറോളം ചേനകളും മറ്റൊരിടത്ത് വാഴയും പച്ചക്കറികളുമാണ് ഇവര്‍ കൃഷി ചെയ്യുന്നത്. വേങ്ങേരിയിലെ കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ഇവിടെത്തന്നെയാണ്. 1800 വീടുകളുള്ള ഈ വാര്‍ഡില്‍ അറുപത് കുടുംബങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട്. ഇവിടെ നിന്നാണ് ചാണകവും ഗോമൂത്രവും ശേഖരിക്കുന്നത്. ചാണകത്തിന് പകരം ഈ വീടുകളിലേക്ക് പച്ചക്കറിയും നെല്ലുമെത്തും. കൊയ്ത്തുകഴിഞ്ഞാല്‍ ഈ പശുക്കളെല്ലാം വേങ്ങേരി പാടത്താണ്. ഇവയ്ക്ക് ആവശ്യമായ പുല്ലും വൈക്കോലും ഈ പാടത്തുനിന്നും കിട്ടും. മിക്ക വീടുകളിലും ഖരമാലിന്യ സംസ്‌കരണത്തിനായി മണ്ണിര കമ്പോസ്റ്റ് ഒരുക്കിയിട്ടുണ്ട്. അതിനാല്‍ വേങ്ങേരിയില്‍ മാലിന്യമെന്ന പ്രശ്‌നവും ഉദിക്കുന്നില്ല. അവരവരുടെ അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ ജൈവവളം ഈ മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകളില്‍ നിന്നും ലഭിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെയും ഇവിടുത്തുകാര്‍ പരമാവധി നിയന്ത്രിക്കുന്നുണ്ട്.
വേങ്ങേരിയുടെ ജൈവ ആവാസവ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നത് പൂനൂര്‍ പുഴയാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ മാലിന്യം കുമിഞ്ഞുകൂടിയിരുന്ന പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫ. ടി ശോഭീന്ദ്രനാണ്. സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷമിത്ര പുരസ്‌കാരം നേടിയ ശോഭീന്ദ്രന്‍ മാസ്റ്ററുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിലൂടെ പുഴയില്‍ മാലിന്യം തള്ളുന്ന പതിവ് നാട്ടുകാര്‍ ഉപേക്ഷിച്ചു. കൂടാതെ പുഴവക്കില്‍ നിരത്തി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി. ഇന്ന് മാനംമുട്ടെ നില്‍ക്കുന്ന വലിയ മരങ്ങളാണ് പൂനൂര്‍ പുഴയുടെ ഇരുവശത്തും കാണാനാവുക. പുഴയിലെ വെള്ളം കണ്ണുനീര്‍ പോലെ തെളിഞ്ഞു. വേങ്ങേരിക്കാരില്‍ മിക്കവരും കുളിമുറിയിലെ കുളി ഒഴിവാക്കി പൂനൂര്‍ പുഴയിലെത്തിത്തുടങ്ങി. സ്ഥിരമായി നീന്തല്‍ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. വേങ്ങേരിയിലെ കുട്ടികള്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത നേടിക്കഴിഞ്ഞു. പുഴക്കരയിലെ അര കിലോമീറ്റര്‍ നീളത്തിലുള്ള പുല്‍മേട് മനോഹരമായി സൂക്ഷിക്കാനും ഈ ജനകീയ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഗ്രാമമുറ്റം എന്ന് പേരിട്ടിരിക്കുന്ന ഇവിടം കൊടും ചൂടിലും കുളിരുപകരുന്നയിടമാണ്. വേങ്ങേരിയിലെ പൊതു പരിപാടികളെല്ലാം ഇവിടെയാണ് നടക്കുക.
ഏതാനും വീട്ടുകാര്‍ മുന്നിട്ടിറങ്ങി തുടങ്ങിവച്ച ഈ സംരംഭം ഇന്നൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. വേങ്ങേരി മുഴുവന്‍ ഇപ്പോള്‍ കൃഷിയിടമാണ്. ഒരു തുണ്ട് സ്ഥലം പോലും ഇപ്പോഴിവിടെ തരിശായി കിടക്കുന്നില്ല. ആയിരത്തോളം വീടുകളില്‍ അടുക്കളത്തോട്ടവും 11 റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ചുമതലയില്‍ പൊതുവായ കൃഷിയിടങ്ങളും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും എത്തുന്ന വിഷംപുരണ്ട പച്ചക്കറികളൊന്നും തന്നെ ഇപ്പോള്‍ വേങ്ങേരിക്കാര്‍ക്ക് ആവശ്യമില്ല. എല്ലാത്തരം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും നെല്ലും എന്തിന് കറിവേപ്പില വരെ സ്വന്തമായി കൃഷി ചെയ്‌തെടുക്കാന്‍ ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ കൃഷി നഷ്ടമാണെന്നും സമ്പൂര്‍ണ ജൈവകൃഷി ഒരിയ്ക്കലും നടക്കാത്ത സ്വപ്നമാണെന്നും വാദിക്കുന്നവര്‍ക്ക് വേങ്ങേരി ഒരു ചുട്ട മറുപടിയാണ്. ഇവിടെ ഉണ്ടാകുന്ന ഓരോ സാധനങ്ങളും സമ്പൂര്‍ണ ജൈവ ഉത്പന്നങ്ങളാണ്. കൃഷിക്ക് ആവശ്യമായ ജൈവവളവും ജൈവ കീടനാശിനിയും ഇവിടെ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ണിര കമ്പോസ്റ്റ് യൂണിറ്റും വേങ്ങേരിക്ക് സ്വന്തമാണ്.
വേങ്ങേരിയുടെ ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ടി ശോഭീന്ദ്രനാണ്. കോഴിക്കോട് പട്ടണം അതിവേഗം വേങ്ങേരിയിലേക്കും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നഗരവത്കരണം ഒഴിവാക്കാനാവില്ലെങ്കിലും അതിന്റെ പല ദൂഷ്യങ്ങളും ഒഴിവാക്കാനാവുമെന്നും പച്ചപ്പ് നിലനിര്‍ത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുമെന്നുമുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ വേങ്ങേരിക്കാര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സജീവാംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ബാബു പറമ്പത്ത്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ സി അനില്‍കുമാര്‍, നിറവിന്റെ പ്രവര്‍ത്തകരായ പി പി മോഹനന്‍, പി പി രാമനാഥന്‍, നെല്‍കൃഷി കൂട്ടായ്മയുടെ കണ്‍വീനര്‍ പി ടി ഗോപാലകൃഷ്ണന്‍, ചെയര്‍മാന്‍ എം അപ്പൂട്ടി, പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്ന പി ശിവാനന്ദന്‍ നായര്‍ തുടങ്ങിയവരാണ് വേങ്ങേരിയുടെ പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വര്‍ണമത്സ്യങ്ങള്‍ വര്‍ണാഭമാക്കിയ ജീവിതം


വറുതിയുടെ ദിനങ്ങളില്‍നിന്നും സമൃദ്ധിയുടെ ന•കളിലേയ്ക്ക് കുടുംബങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ വര്‍ണമത്സ്യങ്ങള്‍ക്കുള്ള ശേഷി മനസ്സിലാക്കണമെങ്കില്‍ വൈക്കത്തിനടുത്ത് തലയാഴം സ്വദേശി ബാബുവിന്റെ കഥ കേട്ടാല്‍ മതി. പച്ചക്കറികൃഷിയും പശുവളര്‍ത്തലും കയറുപിരിക്കലുമൊക്കെ പരീക്ഷിച്ചിട്ടും സാമ്പത്തിക തകര്‍ച്ചയെ അതിജീവിക്കാനാവാതെ വലഞ്ഞ ഈ കുടുംബത്തിനു ഇന്ന് ജീവിതം വീടിനു ചുറ്റും വളരുന്ന അലങ്കാരമത്സ്യങ്ങളെപ്പോലെ വര്‍ണാഭമാണ്. ''ചൈനീസ് വാസ്തുവിദ്യയായ ഫെങ്ഷുയി പ്രകാരം ഇതൊരു ഭാഗ്യമത്സ്യമാണെന്നു പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കാതിരിക്കും''- നാലു വര്‍ഷം മുമ്പ് വാങ്ങിയ അരോണമത്സ്യത്തെ ചൂണ്ടിക്കാട്ടി തനിക്കുണ്ടായ സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് ബാബു ചോദിച്ചു. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയും സ്ഥിരോത്സാഹത്തോടെയും അധ്വാനിച്ച്ാല്‍ മാത്രമേ ഭാഗ്യദേവത കടാക്ഷിക്കുകയുള്ളൂവെന്നും ബാബുവിന്റെ കഥ വ്യക്തമാക്കുന്നു.

ഒരു ടാങ്കില്‍ ഏതാനും അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയതായിരുന്നു ബാബുവിന്റെ തുടക്കം. ടാങ്കിനുള്ളില്‍ പെരുകിവന്ന അവയെ വാങ്ങാന്‍ ആളുണ്െടന്നറിഞ്ഞപ്പോള്‍ കൂടുതല്‍ മത്സ്യങ്ങളെ ഉത്പാദിപ്പിച്ചു തുടങ്ങി. അനുദിനാവശ്യങ്ങള്‍ക്കുള്ള പണത്തിനുവേണ്ടി ഏതുവിധേനയും കഷ്ടപ്പെടാന്‍ തയാറായിരുന്ന അക്കാലത്ത് ഈ രംഗത്തെ വരുമാനസാധ്യത തനിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ബാബു ചൂണ്ടിക്കാട്ടി. ക്രമേണ വീടിനു ചുറ്റുമുള്ള ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം നിറയെ ചെറുതോടുകളും കുളങ്ങളും നിര്‍മിച്ച് കുഞ്ഞുമത്സ്യങ്ങളെ പാര്‍പ്പിക്കുകയായിരുന്നു.

ഇന്നിപ്പോള്‍ അലങ്കാരമത്സ്യകൃഷി മാത്രമല്ല ഇവിടുള്ളത്. വളര്‍ത്തുമത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ഓമനപ്പക്ഷികള്‍ തുടങ്ങിയവയും ഉദ്യാനവിളകളും വളരുകയും ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാര്‍ഷിക കേന്ദ്രമായി ബാബുവിന്റെ വീട് മാറിക്കഴിഞ്ഞു. "വെറുമൊരു വരുമാനമാര്‍ഗം മാത്രമല്ല എന്റെ സംരംഭങ്ങള്‍. സമൂഹ്യപ്രതിബദ്ധതയോടെ സേവനം നല്കുന്ന കാര്‍ഷികവിജ്ഞാനവ്യാപനകേന്ദ്രമാണിവിടം.''- ബാബു പറയുന്നു. ഫാം ടൂറിസത്തിന്റെ വ്യത്യസ്തമായ ഒരു മാതൃകയും കൂടിയാണ് ഈ കേന്ദ്രം. വിദേശികളുള്‍പ്പെടെ നിരവധി സന്ദര്‍ശകരെ സ്വീകരിക്കുന്നത് ഇവിടുത്തെ ഒരു വരുമാനമാര്‍ഗമാണ്. അലങ്കാരമത്സ്യകൃഷിയിലേയ്ക്ക് കടന്നു വരുന്നവര്‍ക്ക് പരിശീലനം, കണ്‍സള്‍ട്ടന്‍സി, മത്സ്യക്കുഞ്ഞുങ്ങള്‍ ,അക്വേറിയങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.

എല്ലായിനം അലങ്കാരമത്സ്യങ്ങളും- ഏയ്ഞ്ചല്‍ഫിഷ്, ഗോള്‍ഡ് ഫിഷ്, ഗപ്പി, ഫൈറ്റര്‍, കോയികാര്‍പ്, അരോണ, ഫ്ളവറോണ്‍, ഓസ്കര്‍, ഗൌരാമി, ക്ളോണ്‍ഫിഷ്,ടെട്ര, അല്‍ബിനോ ഷാര്‍ക്, പാരറ്റ് ഫിഷ്, മഞ്ഞക്കൂരി - ഇവിടെയുണ്ട്. കൂടാതെ വളര്‍ത്തുമത്സ്യങ്ങളായ ആസാംവാള, തിലാപ്പിയ(നൈലോട്ടിക്ക), കരിമീന്‍, റെഡ്ബെല്ലി, കട്ല, റൊഹു,മൃഗാല്‍, ഗ്രാസ് കാര്‍പ് തുടങ്ങിയവയുടെ വിത്തും ലഭിക്കുന്ന ഒരു ഫിഷ് സീഡ് സൂപ്പര്‍മാര്‍ക്കറ്റായി ബാബുവിന്റെ വീട് മാറിക്കഴിഞ്ഞു. ഈ മത്സ്യങ്ങളില്‍ പലതും ഇവിടെത്തന്നെ പ്രജനനം നടത്തി ഉത്പാദിപ്പിക്കുന്നവയാണ്. ബാക്കിയുള്ളവയെ ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നു.

അലങ്കാരമത്സ്യപ്രജനനത്തിലൂടെ മാത്രമല്ല അവയെ വളര്‍ത്തിവലുതാക്കിയും പണമുണ്ടാക്കാമെന്ന് ബാബു ചൂണ്ടിക്കാട്ടി. ''ഈ കോയികാര്‍പ് മത്്സ്യങ്ങളുടെ കുഞ്ഞുങ്ങളെ 2.5-3 രൂപ വിലയ്്ക്കു കിട്ടും. ഏതാനും മാസം വളര്‍ത്തി വലുതാക്കിയാല്‍ ഇവയ്ക്ക് 250 രൂപ വരെയാണ് വില.''- ഈ രംഗത്തെ വരുമാനസാധ്യത വ്യക്തമാക്കിക്കൊണ്ട് ബാബു പറഞ്ഞു. ഇപ്രകാരം തന്റെ പക്കല്‍ നിന്നു കുഞ്ഞുങ്ങളെ വാങ്ങുന്നവരില്‍ നിന്നും വളര്‍ച്ചയെത്തിയ അലങ്കാരമത്സ്യങ്ങളെ തിരികെ വാങ്ങാനും ഇദ്ദേഹം തയാറാണ്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ അലങ്കാരമത്സ്യകൃഷി നടത്തുന്ന നിരവധിയാളുകള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. കേവലം മൂവായിരം രൂപയില്‍ താഴെ മുതല്‍മുടക്കില്‍ അലങ്കാരമത്്സ്യപ്രജനനത്തിലേയ്ക്ക് തുടക്കക്കാര്‍ക്ക് കടന്നുവരാമെന്ന് ഇദ്ദേഹം പറയുന്നു. ഗപ്പി, പ്ളാറ്റി, മോളി തുടങ്ങിയ പ്രസവിക്കുന്ന ഇനം മത്സ്യങ്ങളായിരിക്കും തുടക്കക്കാര്‍ക്ക് അനുയോജ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിമിതമായ സ്ഥലത്തുനിന്ന്് കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. പത്തു ജോടി മാലാഖമത്സ്യങ്ങളെ ചിട്ടയായി പ്രജനനം നടത്തി അമ്പതിനായിരം രൂപ വരെ നേടുന്നതെങ്ങനെയെന്ന് കണക്കുകള്‍ നിരത്തി ബാബു വിശദീകരിക്കുമ്പോള്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയാതെ കേള്‍വിക്കാര്‍ അമ്പരക്കും. ഇത് ഏട്ടിലെ കണക്കാണെങ്കിലും സ്ഥിരോത്സാഹവും താത്പര്യവുമുള്ളവര്‍ക്ക് ഇതിലേറെയും നേടാവുന്നതേയുള്ളെന്നു ഇദ്ദേഹം വ്യക്തമാക്കുന്നു. പരിശീലനത്തിനായി ഇവിടെയത്തുന്നവര്‍ക്ക് ഫാമില്‍ ഒരു ദിവസം കൂടെ പ്രവര്‍ത്തിച്ചുള്ള പ്രായോഗികപരിശീലനമാണ് നല്‍കുന്നത്. ഒരുദിവസത്തെ പരിശീലനത്തിനു 250 രൂപ ഫീസ് ഈടാക്കും. വ്യക്തികള്‍ മാത്രമല്ല കര്‍ഷക സംഘടനകള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരൊക്കെ സംഘമായെത്തിയും പരിശീലനം നേടാറുണ്ട്.

ചില്ലുടാങ്കുകള്‍ നിറഞ്ഞ മുറ്റത്തുനിന്നും തൊടിയിലേയ്ക്ക് ഇറങ്ങിയാല്‍ വിവിധ വലിപ്പത്തിലുള്ള കുളങ്ങളിലും ചാലുകളിലും മത്സ്യങ്ങളെ കാണാം. അവയ്ക്കിടയിലുടെ തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയും ധാരാളമായുണ്ട്. മറ്റൊരു ഭാഗത്ത് വിവിധ ഇനം പക്ഷികളും മൃഗങ്ങളും- ഭീമാകാരനായ എമു പക്ഷി മുതല്‍ കുഞ്ഞ•ാരായ ലവ്ബേര്‍ഡ്സ് വരെ ഇക്കൂട്ടത്തിലുണ്ട്. വളരെ ഇണക്കത്തില്‍ വളരുന്ന മൂന്ന് പരുന്തുകള്‍ ബാബുവിന്റെ മകന്‍ ശങ്കറിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ടര്‍ക്കി, ഗൂസ്, ഗിനി, താറാവ്, ഫ്ളയിംഗ് ഡക്ക് ,കോഴി, സില്‍ക്കി കോഴികള്‍ എന്നിങ്ങനെ എല്ലായിനം പക്ഷികളും ഈ തൊടിയിലുണ്ട്. ഫാമിനു കാവലായി നാല് നായ്ക്കളേയും ഇവര്‍ വളര്‍ത്തുന്നു.

ഫാമില്‍ ബാബുവിനു തുണയായി ഭാര്യ അനിതയും മക്കളായ ശങ്കര്‍, ശങ്കരി, ശാരിമോള്‍ എന്നിവരുമുണ്ട്. അക്വാകള്‍ചര്‍ ബിരുദധാരിയായ ശങ്കര്‍ മത്സ്യകൃഷിയിലെ സാങ്കേതികമികവ് വര്‍ധിപ്പിക്കുവാന്‍ ബാബുവിനെ സഹായിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497320294

കിഴങ്ങുവര്‍ഗങ്ങള്‍-തെങ്ങിന്‍ തോപ്പില്‍ ഇടവിള


തെങ്ങിനിടയില്‍ ഏറ്റവും യോജിച്ചതും ആദായകരമായതുമായ ഇടവിളകളാണ്‌ കിഴങ്ങുവര്‍ഗങ്ങള്‍. കുറഞ്ഞ പരിചരണത്തോട്‌ ഏറ്റവുമധികം പ്രതികരിക്കുന്നവയാണ്‌ കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട എല്ലാ വിളകളും. തെങ്ങിനിടയില്‍ പ്രധാന വര്‍ഗവിളകള്‍ ഇടവിളയായി കൃഷി ചെയ്യുന്ന രീതികളാണ്‌ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്‌.
മരച്ചീനി
കിഴങ്ങുവര്‍ഗവിളകളില്‍ ഏറ്റവും പ്രധാനമായതും കുറഞ്ഞ സമയംകൊണ്ട്‌ കൂടുതല്‍ ആദായം തരുന്നതുമായ വിളയാണ്‌ കപ്പ. എച്ച്‌-165, ശ്രീവിശാഖം, എം-4 എന്നിവ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ച ഇനങ്ങളാണ്‌. തെങ്ങിന്‍ ചുവട്ടില്‍നിന്ന്‌ രണ്ട്‌ മീറ്റര്‍ മാറ്റി 90ഃ90 സെ.മീറ്റര്‍ അകലത്തില്‍ കമ്പുകള്‍ നടാം. നടുന്നതിന്‌ മുമ്പായി മേല്‍മണ്ണ്‌ ഉദ്ദേശം 25-30 സെ.മീ. ആഴത്തില്‍ ഉഴുതോ കിളച്ചോ പാകപ്പെടുത്തി കളകള്‍ നീക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത്‌ 12.5 ടണ്‍ കാലിവളമോ, കമ്പോസ്റ്റോ നിലം തയ്യാറാക്കുമ്പോള്‍ ഇടണം. പത്തുമാസം മൂപ്പെത്തിയതും രണ്ടുമൂന്നു സെ.മീറ്റര്‍ വ്യാസമുള്ളതും ആരോഗ്യമുള്ളതും മുട്ടുറപ്പുള്ളതുമായ കമ്പുകള്‍ വേണം നടാനെടുക്കേണ്ടത്‌. ഇത്തരം കമ്പുകള്‍ തെരഞ്ഞെടുത്ത്‌ നല്ല തണലില്‍ രണ്ടുമൂന്ന്‌ മാസം വരെ സൂക്ഷിക്കാം. ചുവട്ടില്‍നിന്ന്‌ 10 സെ.മീറ്ററും മുകളില്‍നിന്ന്‌ മൂന്നിലൊന്ന്‌ ഭാഗവും നീക്കിയശേഷം നടുഭാഗത്തുനിന്നും 15-20 സെ.മീറ്റര്‍ നീളത്തില്‍ കമ്പുകള്‍ മുറിച്ചെടുത്തു നടാം. നട്ട്‌ ഒരു മാസത്തിനകം എതിര്‍ദിശയില്‍ വളരുന്ന ഏറ്റവും ആരോഗ്യമുള്ള രണ്ട്‌ ചിനപ്പുകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ അടര്‍ത്തിക്കളയണം. ഒന്നര-രണ്ട്‌ മാസത്തിനകം കമ്പിന്‌ ചുറ്റും മണ്ണിളക്കി കളകള്‍ പറിച്ചു നീക്കിയശേഷം ചാണകപ്പൊടിയോ, കമ്പോസ്റ്റോ ഇട്ട്‌ ചുവട്ടില്‍ മണ്ണ്‌ ചേര്‍ത്ത്‌ കൊടുക്കണം. ചാരവും കപ്പയ്ക്ക്‌ നല്ലതാണ്‌. ഇതുകൂടാതെ രണ്ടുമാസത്തിനുശേഷം ഒരിക്കല്‍ കൂടി കളകള്‍ പറിച്ചു ചെടിച്ചുവട്ടില്‍ മണ്ണ്‌ കൂട്ടി കൊടുക്കണം. ഒപ്പം ജൈവവള പ്രയോഗവും നടത്തണം. കപ്പയോടൊപ്പം പയറുപോലെയുള്ള മറ്റു പച്ചിലവളച്ചെടികളും ഇടവിളയായി വളര്‍ത്തി പിഴുത്‌ ചേര്‍ക്കുകയും ചെയ്യാവുന്നതാണ്‌. വിളവെടുത്തയുടനെ ആരോഗ്യമുള്ള കമ്പുകള്‍ തെരഞ്ഞെടുത്ത്‌ വീണ്ടും നടാനായി സൂക്ഷിക്കാം. കപ്പയുടെ വളര്‍ച്ചയെയും വിളവിനേയും ബാധിക്കുന്ന മൊസൈക്ക്‌ രോഗത്തെ തടയാന്‍ തോട്ടത്തിലെ കളകള്‍ പൂര്‍ണമായും നീക്കം ചെയ്യുകയും രോഗമില്ലാത്ത ചെടികളില്‍നിന്നും മാത്രം കമ്പ്‌ ശേഖരിക്കുകയും വിളവെടുത്തു കഴിഞ്ഞാലുള്ള അവശിഷ്ടങ്ങള്‍ മാറ്റി നശിപ്പിക്കുകയും വേണം. ഇലകളിലെ നീരൂറ്റി കുടിക്കുന്ന ചിലന്തി ചെള്ളിനെ തടയാന്‍ വളര്‍ന്നു നില്‍ക്കുന്ന ഇലകളില്‍ ഒലിച്ചിറങ്ങുന്ന വിധത്തില്‍ പത്തുദിവസം ഇടവിട്ട്‌ വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്‌.
ചേന
ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന മറ്റൊരു കിഴങ്ങുവര്‍ഗവിളയാണ്‌ ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല്‌ കി.ഗ്രാം തൂക്കവുമുള്ള കഷണങ്ങളായി മുറിച്ച്‌ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന്‌ മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്‍മണ്ണുമായി ചേര്‍ത്ത്‌ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത്‌ വച്ച്‌ ബാക്കി മണ്ണിട്ട്‌ മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട്‌ കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന്‌ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്‌. നട്ട്‌ ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്‍നിന്ന്‌ ഒന്നിലധികം കിളിര്‍പ്പ്‌ വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്‍ക്കാലത്ത്‌ ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത്‌ നല്ലതാണ്‌. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്‌. നടുമ്പോള്‍ മുതല്‍തന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട്‌ പുതയിടുന്നത്‌ കളശല്യം ഒഴിവാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്‍നിന്നും പൂര്‍ണമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന്‌ കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്‌, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ്‌ നല്‍കിയത്‌. ഗജേന്ദ്ര ഇനത്തിന്‌ ഓരോ മൂടില്‍നിന്നും ശരാശരി 2 കി.ഗ്രാം വിളവ്‌ ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത്‌ കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്‍മയും ചേര്‍ത്ത്‌ കൊടുക്കുന്നത്‌ കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട്‌ 8-9 മാസങ്ങള്‍ കഴിഞ്ഞ്‌ ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച്‌ തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.
ചേമ്പ്‌

ഇടവിള കൃഷിക്കായി ആവശ്യത്തിന്‌ സൂര്യപ്രകാശം ലഭ്യമല്ലാത്ത 10-22 വര്‍ഷംവരെ പ്രായമായ തെങ്ങിന്‍ തോട്ടങ്ങളില്‍ ആദായകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു കിഴങ്ങുവര്‍ഗ വിളയാണ്‌ ചേമ്പ്‌. മെയ്‌-ജൂണ്‍ മാസങ്ങളാണ്‌ ചേമ്പ്‌ നടാന്‍ പറ്റിയ സമയം. 90 സെ.മീ. അകലത്തില്‍ വാരങ്ങളും ചാലുകളുമെടുത്തോ, കുഴികളെടുത്തോ, കൂന കൂട്ടിയോനടാം. ഒരു സെന്റ്‌ സ്ഥലത്ത്‌ 115 മൂടോളം ചേമ്പ്‌ നടാം. തള്ള ചേമ്പ്‌ 150-200 ഗ്രാം വലിപ്പത്തില്‍ മുറിച്ച്‌ കഷണങ്ങളാക്കിയോ, 50-75 ഗ്രാം വലിപ്പമുളള വിത്തു ചേമ്പോ നടാനുപയോഗിക്കാം. നടുന്നതിന്‌ മുമ്പായി ഒരു സെന്റിന്‌ 50 കി.ഗ്രാം എന്ന കണക്കില്‍ ജൈവവളപ്രയോഗം നടത്തുക. നട്ടശേഷം പച്ചിലകളോ കരിയിലകളോകൊണ്ട്‌ മൂടണം. ഒന്നരമാസംകൊണ്ട്‌ വിത്ത്‌ ചേമ്പുകള്‍ മുളയ്ക്കും. നട്ട്‌ ഒന്നും രണ്ടും മാസങ്ങള്‍ക്ക്‌ ശേഷം കളപറിയ്ക്കലും മണ്ണ്‌ കൂട്ടിക്കൊടുക്കലും ജൈവവളപ്രയോഗവും നടത്തണം. ആരോഗ്യമില്ലാത്ത കിളിര്‍പ്പുകള്‍ രണ്ടാമത്തെ കളപറിക്കലിനും ഇടയിളക്കലിനുമൊപ്പം നീക്കം ചെയ്യണം.
കാച്ചില്‍, ചെറു കിഴങ്ങ്‌തെങ്ങിന്‍ തോപ്പില്‍ കാച്ചിലും കിഴങ്ങും ഇടവിളയായി കൃഷി ചെയ്യാം. ശ്രീകീര്‍ത്തി,ഇന്ദു, ശ്രീപ്രിയ എന്നിവ തെങ്ങിന്‌ ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്‌. ഒരു സെന്റ്‌ സ്ഥലത്ത്‌ 30 മൂട്‌ കാച്ചിലും (90ഃ90 സെ.മീറ്റര്‍ അകലത്തില്‍) 55 മൂട്‌ ചെറുകിഴങ്ങും (75ഃ75 സെ.മീറ്റര്‍) നടാന്‍ സാധിക്കും. നടുന്നതിനായി കാച്ചിലിന്റെ 200-250 ഗ്രാംതൂക്കം വരുന്ന മുറിച്ച കഷണങ്ങള്‍ ചാണക കുഴമ്പില്‍ മുക്കി തണലത്തുണക്കി സൂക്ഷിക്കുക. ചെറുകിഴങ്ങിന്റെ 100-150 ഗ്രാം തൂക്കമുള്ള മുഴുവന്‍ കഷണങ്ങളാണ്‌ ഉപയോഗിക്കേണ്ടത്‌. നനകിഴങ്ങ്‌ നടുന്നതിന്‌ കൂനകളെടുക്കണം. നട്ടശേഷം പുതയിടുന്നത്‌ കളനിയന്ത്രണത്തിനും മണ്ണില്‍ ചൂടും ഈര്‍പ്പവും നിലനിര്‍ത്തുന്നതിനും വേഗത്തില്‍ മുള വരുന്നതിനും സഹായിക്കും. രണ്ടാഴ്ചയ്ക്കുശേഷം കള പറിച്ച്‌ മണ്ണ്‍കൂട്ടിക്കൊടുക്കുകയും വള്ളികളെ കയറുകെട്ടി തെങ്ങിലേക്ക്‌ പടര്‍ത്തി കൊടുക്കുകയുംവേണം. കാച്ചില്‍ നട്ട്‌ 9-10 മാസം കഴിഞ്ഞും ചെറുകിഴങ്ങ്‌ 8-9 മാസം കഴിഞ്ഞും വിളവെടുക്കാം.
മധുരക്കിഴങ്ങ്‌

മധുരക്കിഴങ്ങ്‌ തെങ്ങിന്‌ ഇടവിളയായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്‍ഗവിളയാണ്‌. ജൂണ്‍-ജൂലൈ, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ മഴയെ ആശ്രയിച്ചോ ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നനച്ചോ മധുരക്കിഴങ്ങ്‌ കൃഷി ചെയ്യാം. 125-150 ഗ്രാം ഭാരമുള്ള കിഴങ്ങുകളോ വിളവെടുത്ത ഉടനെയുള്ള വള്ളികളോ തവാരണകളില്‍ നട്ട്‌ ആവശ്യമുള്ള നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കാം. നിലമൊരുക്കുമ്പോള്‍ തന്നെ കാലിവളമോ, കമ്പോസ്റ്റോ ഹെക്ടറൊന്നിന്‌ 10 ടണ്‍ എന്ന തോതില്‍ ചേര്‍ക്കണം. നിലം ഉഴുത്‌ നിരപ്പാക്കിയശേഷം 60 സെ.മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ എടുത്ത്‌ 20-25 സെ.മീറ്റര്‍ അകലത്തില്‍ കൂനകള്‍ കൂട്ടി ഓരോകൂനയിലും 3 മുതല്‍ 6വരെ വള്ളിത്തലപ്പുകള്‍ വീതവും നടാവുന്നതാണ്‌. രണ്ടോമൂന്നോ പ്രാവശ്യം കള പറിക്കലും ഇടയിളക്കലും മണ്ണ്‌ കൂട്ടിക്കൊടുക്കലും ചെയ്യണം. മധുരക്കിഴങ്ങിന്റെ പ്രധാന ശത്രുവായ ചെള്ളിനെ നിയന്ത്രിക്കാന്‍ കീടബാധയില്ലാത്ത വള്ളികള്‍ മാത്രം നടാന്‍ ഉപയോഗിക്കുക. നട്ട്‌ 30 ദിവസത്തിനുശേഷം ഹെക്ടര്‍ ഒന്നിന്‌ 3 ടണ്‍ എന്ന കണക്കിന്‌ കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇലകള്‍കൊണ്ട്‌ പുതയിടുന്നതും ചെള്ളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നട്ട്‌ മൂന്നര-നാല്‌ മാസത്തിന്‌ ശേഷം വിളവെടുക്കാം.
കൂവധാരാളം അന്നജം അടങ്ങിയതും എളുപ്പത്തില്‍ ദഹിക്കുന്നതും ഔഷധമൂല്യമുള്ളതുമായ വിളയായ കൂവ തെങ്ങിന്‌ യോജിച്ച കിഴങ്ങുവര്‍ഗ വിളയാണ്‌. രോഗകീട ബാധയില്ലാത്തതും മുളയെങ്കിലും ഉള്ളതുമായ കിഴങ്ങുകള്‍ മെയ്‌-ജൂണ്‍ മാസങ്ങളില്‍ വാരങ്ങളില്‍ 50ഃ30 സെ.മീറ്റര്‍ അകലത്തില്‍ ചെറിയ കുഴികളെടുത്ത്‌ നടാം. നടുമ്പോള്‍ മുള കുഴിയുടെ മുകളിലേക്ക്‌ വരത്തക്ക വിധത്തില്‍ നടാന്‍ ശ്രദ്ധിക്കണം. കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തശേഷം പച്ചിലകളുപയോഗിച്ച്‌ പുതയിടണം. രണ്ടോമൂന്നോ പ്രാവശ്യം കളകള്‍ നീക്കം ചെയ്തശേഷം മണ്ണ്‌ കൂട്ടിക്കൊടുക്കണം. നട്ട്‌ 7 മാസത്തിനുശേഷം ഇലകള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുക്കാം.

ചൊരിമണലിലൊരു ഹരിതചരിതം


ജയിംസ് ജേക്കബ്

പ്രായം 30. സ്വന്തമായി രണ്ട് ഓഫ്സെറ്റ് പ്രസും ഡിജിറ്റല്‍ സ്റുഡിയോയുമുണ്ട്. ഫോട്ടോഗ്രാഫി ഒരേസമയം കമ്പവും വരുമാനവുമാണ്. ഓണ്‍ലൈനായി ഫോട്ടോവില്പന നടത്തിയും പണമുണ്ടാക്കുന്നു. അഡോബ് ഫോട്ടോഷോപ് സോഫ്റ്റ്വെയറില്‍ കമ്പനി അംഗീകൃതപരിശീലനം നേടിയിട്ടുണ്ട്. പ്രസ് അക്കാദമിയില്‍ ജേര്‍ണലിസം കോഴ്സില്‍ ചേരാനുള്ള തയാറെടുപ്പില്‍- ഇങ്ങനൊരു ചെറുപ്പക്കാരനോട് ചേര്‍ത്തലയിലെ ചൊരിമണലില്‍ പാവലും പയറും വാഴയും കൃഷി ചെയ്യുന്നതിനേക്കറിച്ചു സംസാരിക്കാന്‍ പോലും ആരും മടിക്കും. എന്നാല്‍ ഹരി എന്നസി.ഹരിഹരന്‍ മുന്‍പറഞ്ഞ എല്ലാ താത്പര്യങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ പച്ചക്കറികൃഷിയും വാഴക്കൃഷിയും വിജയകരമായി നടത്തുന്നുണ്െടന്നു മാത്രമല്ല അനേകം അയല്‍ക്കാരെ കൃഷിയിലേയ്ക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വ്യത്യസ്തനാമീ യുവകര്‍ഷകന്റെ കൃഷിവിശേഷങ്ങളിലേയ്ക്ക്:

അരൂക്കുറ്റിയിലെ ഹരിയുടെ വീട്ടില്‍ നിന്നു തന്നെയാവാം തുടക്കം. വിവിധ ഇനം പച്ചക്കറികള്‍ വളരുന്ന കൂടകളാണ് ഹരിയുടെ മുറ്റം നിറയെ. വെണ്ടയായിരുന്നു കൂടുതലുണ്ടായിരുന്നത്. പിന്നാമ്പുറത്തോയ്ക്കു ചെല്ലുമ്പോഴാണ് കൃഷിയുടെ യഥാര്‍ഥരൂപം വ്യക്തമാവുക. 70 സെന്റ് സ്ഥലത്ത് പയറും പാവലും പീച്ചിലും വിപുലമായി കൃഷി ചെയ്തിരിക്കുന്നു. തത്തപ്പച്ചനിറത്തില്‍ നീണ്ടുകിടക്കുന്ന പയറും വെളുത്ത പാവയ്ക്കയുമൊക്കെ ഏതൊരു അരസികന്റേയും കണ്ണുടക്കാന്‍ പര്യാപ്തമാണ്. രാസകീടനാശിനികള്‍ പരമാവധി ഒഴിവാക്കിയുള്ള പച്ചക്കറികൃഷിയാണ് ഇവിടുള്ളത്.

മൂന്നു വര്‍ഷം മുമ്പാണ് ഹരി കൃഷിയിലേയ്ക്കു തിരിഞ്ഞത്. കാര്‍ഷികമേഖലയില്‍ നിന്നും നാം അകലുന്നതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സ്വന്തമായി ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള ആഗ്രഹമുണ്ടായതെന്നു ഹരി പറയുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മാര്‍ഥതയോടെയും ഗൌരവബുദ്ധിയോടെയുമായിരുന്നു കൃഷിയിലേയ്ക്കു കടന്നുവന്നത്. വെറുതേ നാലു വിത്തു പാകിയാല്‍ നല്ല കര്‍ഷകനാകില്ലെന്നു മനസ്സിലാക്കിയ ഈ യുവാവ് കൃഷി പഠിക്കാനായി മറ്റു ജില്ലകളില്‍ മാത്രമല്ല അയല്‍സംസ്ഥാനങ്ങളിലേയ്ക്കു പോലും പഠനയാത്രകള്‍ നടത്തി. നമ്മുടെ നാട്ടിലെ കൃഷിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ഇവ സഹായിച്ചു.അയല്‍നാടുകളില്‍ നിന്നെത്തുന്ന വിഷപൂരിതമായ കായ്കനികള്‍ നമ്മുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നുവെന്ന യാഥാര്‍ഥ്യവും സ്വയം കൃഷി ചെയ്ത് പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുക മാത്രമാണ് പരിഹാരമെന്ന തിരിച്ചറിവും ഹരിയെ കൃഷിക്കാരനാവുകയെന്ന തീരുമാനത്തിലെത്തിച്ചു. വീട്ടുകാര്യങ്ങളും കൃഷിയും ഭാര്യയെ ഏല്പിക്കുന്ന പരമ്പരാഗത ഭര്‍ത്താവാകാതെ, ബിസിനസില്‍ ഭാര്യയെകൂടി പങ്കാളിയാക്കിയ ശേഷം സ്വയം കൃഷിയിലേയ്ക്കു മാറുകയാണ് ഇദ്ദേഹം ചെയ്തത്.

പാഴ്മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം ജെസിബി ഉപയോഗിച്ച് 70 സെന്റ് പുരയിടം നിരപ്പാക്കുകയാണ്് കൃഷി ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഹരി ആദ്യം ചെയതത്. പുരയിടത്തിലെ മണ്ണും കുളത്തിലെയും കുഴല്‍ക്കിണറിലേയും വെള്ളവുമൊക്കെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായം വിതറി. രണ്ടാഴ്ചയ്ക്കു ശേഷം പച്ചിലകളും ചാണകവും കൊണ്ട് പുതയിട്ടു. ആഴ്ചയില്‍ രണ്ടു തവണ കൃഷിയിടം നന്നായി നനയ്ക്കുകയും ചെയ്തു. ഇത്രയേറെ വിപുലമായ തയാറെടുപ്പുകള്‍ മണ്ണിനെ മുളപ്പിക്കാനായിരുന്നെന്നു ഹരി പറയുന്നു. ജീവനുള്ള മണ്ണ് ഉറപ്പാക്കിയ ശേഷം കൃഷിയിടത്തിന്റെ അതിരിലൂടെ വാഴക്കൃഷി ആരംഭിച്ചു.

വാഴക്കൃഷി

രണ്ടു മീറ്റര്‍ അകലത്തില്‍ രണ്ടടി വീതം വീതിയും ആഴവുമുള്ള കുഴികളാണ് വാഴ നടാനെടുത്തത്. ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നല്‍കിയാണ് വാഴക്കന്നുകള്‍ നട്ടത്.വാഴയ്ക്കു നല്കാന്‍ ഹരിയ്ക്ക് ഒരു പ്രത്യേക ജൈവവളക്കൂട്ടുണ്ട്. കൊന്നയില, ശര്‍ക്കര, ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ 200 ലിറ്റര്‍ ജാറിന്റെ കാല്‍ഭാഗത്തോളമെടുത്ത് പകുതിഭാഗം വരെ ഗോമൂത്രം നിറയ്ക്കുന്നു. ഈ മിശ്രിതം കലക്കിയശേഷം ഒരാഴ്ചയോളം മൂടിക്കെട്ടി വയ്ക്കുന്നു.ഇങ്ങനെ തയാറാക്കുന്ന വളക്കൂട്ട് ആവശ്യാനുസരണം ഇളക്കിയെടുത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചാണ് വാഴയ്ക്കു നല്‍കുന്നത്. ഈ ജൈവവളക്കൂട്ട് മാസത്തില്‍ മൂന്നു തവണയും രാസവളം ഒരു തവണയും നല്‍കുന്ന വളപ്രയോഗക്രമമാണ് ഹരി പാലിക്കുന്നത്. ഈ ക്രമംകൃത്യമായി പാലിക്കുന്നുണ്െടന്നുറപ്പാക്കാന്‍ പ്രത്യേക ചാര്‍ട്ട് തന്നെ ഹരി തയാറാക്കി. ഓരോ മാസവും 250 ഗ്രാം പൊട്ടാഷും 100 ഗ്രാം യൂറിയും വീതമാണ് ഹരി ഓരോ വാഴയ്ക്കും രാസവളമായി നല്‍കിയത്. റോബസ്റ്റയും നേന്ത്രനും കൃഷി ചെയ്ത തനിക്ക് റോബസ്റ്റ ശരാശരി 30 കിലോഗ്രാം വീതവും നേന്ത്രന്‍ 20 കിലോഗ്രാം വീതവും വിളവ് ലഭിച്ചെന്നു ഹരി പറയുന്നു.

ഇതേത്തുടര്‍ന്ന രണ്ടു കൂട്ടുകാരുടെ പങ്കാളിത്തത്തോടെ പള്ളിപ്പുറത്തും വാഴക്കൃഷി ആരംഭിച്ചിട്ടുണ്ട്.

പച്ചക്കറി കൃഷി

കൃഷിയിടത്തെ ഏഴു ഭാഗങ്ങളായി അളന്നു തിരിച്ചായിരുന്നു പച്ചക്കറികൃഷി. ഓരോ ഭാഗത്തും പയര്‍, പാവല്‍, പീച്ചില്‍, കോവല്‍, വഴുതിന, വെണ്ട, തക്കാളി എന്നിവയാണ് കൃഷി ചെയ്തത്. കൂടാതെ വാഴയ്ക്കിടയിലൂടെ മത്തനും കുമ്പളവും പാകിയ ശേഷം വള്ളി വീശിയപ്പോള്‍ അരികിലൂടെ ഓലയിട്ട് പടര്‍ത്തി. ഒരു ടണ്‍ ചാണകപ്പൊടിയും 200 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും കൂട്ടിക്കലര്‍ത്തിയ മിശ്രിതത്തില്‍ 15 കിലോഗ്രാം ട്രൈക്കോഡര്‍മ രണ്ടാഴ്ച വളര്‍ത്തിയുണ്ടാക്കിയ മിശ്രിതമായിരുന്നു പച്ചക്കറികള്‍ക്ക് അടിവളമായി നല്‍കിയത്. ഇപ്രകാരം ട്രൈക്കഡര്‍മ ചേര്‍ത്ത തടങ്ങളില്‍ വിത്തു പാകി നനവ് നിലനിര്‍ത്തി.മുളച്ചുവന്ന തൈകള്‍ രണ്ടില പരുവം പിന്നിട്ടപ്പോള്‍ ലിറ്ററിനു അഞ്ചു ഗ്രാം എന്ന തോതില്‍ യൂറിയ വെള്ളത്തില്‍ കലക്കി തളിച്ചു. ഇത് തൈകളുടെ വളര്‍ച്ച വേഗത്തിലാക്കി. രണ്ടാഴ്ചയ്ക്കു ശേഷം ചെടിയൊന്നിനു ഒരു പിടി വീതം മണ്ണിരകമ്പോസറ്റ് തൂവി.വളര്‍ച്ചാത്വരകങ്ങളും സൂക്ഷ്മമൂലകങ്ങളുമുള്ള മണ്ണിരകമ്പോസ്റ്റിന്റെ സഹായത്താല്‍ വള്ളിവീശുന്ന പാവലും പീച്ചിലും പയറും പന്തലിലേയ്ക്കു പടര്‍ത്തുന്നു. ഇവയില്‍ പയറൊഴികെയുള്ളവയ്ക്ക് പന്തലിനു മുകളിലെത്തുന്നതിനു മുമ്പുണ്ടാകുന്ന ശിഖരങ്ങള്‍ നുള്ളിക്കളയും. പയറിന്റെ ശിഖരങ്ങള്‍ കൂടുതല്‍ കായ്ഫലം തരും.

വള്ളി വീശുന്ന ഘട്ടത്തില്‍ സ്യൂഡോമൊണാസ് ലായനി ചെടിയുടെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തില്‍ തളിക്കും. കുമിള്‍ രോഗങ്ങളെന്തെങ്കിലും കൂടുതലായി കണ്ടാല്‍ ബാവിസ്റ്റിന്‍, എന്‍സോഫില്‍ എം45 എന്നിവ മിതമായി പ്രയോഗിച്ചിരുന്നെന്ന് ഹരി പറഞ്ഞു.കീടങ്ങള്‍ക്കെതിരേ വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരിമുളക് എന്നിവയുടെ മിശ്രിതമായിരുന്നു മുഖ്യ ആയുധം. അതു ഫലിക്കാതെ വന്നാല്‍ മാത്രം സെവിന്‍ തളിച്ചിരുന്നു.കായ്കള്‍ പറിച്ചതിനു ശേഷമായിരുന്നു ഇത്. പയറിനു ചാഴിശല്യം രൂക്ഷമായാല്‍ 'പന്തം കൊളുത്തി പ്രകടന'ത്തിലൂടെ അവയെ തുരത്തുമെന്ന് ഹരി പറഞ്ഞു. സന്ധ്യയാകുമ്പോള്‍ പച്ചക്കറികള്‍ക്കിടയിലൂടെ പന്തം വീശി നടന്നാല്‍ 90 ശതമാനം ചാഴിയും നശിക്കുമത്രേ. പാവലിലെ ചെറുകീടങ്ങള്‍ക്കെതിരേ എല്ലാ ചുവടുകളിലും ആഴ്ചയില്‍ രണ്ടുതവണ സന്ധ്യസമയത്ത് ഗന്ധകം പുകയ്ക്കുന്ന രീതിയും ഹരിക്കുണ്ട്. ഇത് പാവലിന്റെ വളര്‍ച്ച കൂട്ടാനും സഹായകമാണെന്നാണ് ഹരിയുടെ പക്ഷം.

വിളവെടുപ്പാരംഭിച്ച പച്ചക്കറികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 200 ഗ്രാം മണ്ണിരകമ്പോസ്റ്റ്, ചാണക-ഗോമൂത്ര മിശ്രിതം എന്നിവ നല്കും.രണ്ടാഴ്ചയില്‍ ഒരിക്കല്‍ പത്തു ഗ്രാം പൊട്ടാഷ്, മാസത്തിലൊരിക്കല്‍ ഫാക്ടംഫോസ് എന്നിങ്ങനെ രാസവളങ്ങളും നല്‍കിവരുന്നു. പച്ചക്കറികളിലെ കീടനിയന്ത്രണത്തിനു, പ്രത്യേകിച്ച് കായീച്ചകളെ നശിപ്പിക്കുന്നതിന്, കാര്‍ഷിക സര്‍വകലാശാലയുടെ ഫിറമോണ്‍കെണി ഉപയോഗിച്ചുവരുന്നു. ഫ്യുറഡാന്‍ ചേര്‍ത്ത പഴക്കെണിയും തുളസിക്കെണിയും ഇതേ ആവശ്യത്തിനു ഹരി ഉപയോഗിക്കാറുണ്ട്.

തക്കാളി, വഴുതിന, വെണ്ട എന്നിവ ട്രേകളില്‍ പാകി മുളപ്പിച്ച ശേഷം വാരങ്ങളിലേയ്ക്ക് പറിച്ചു നടുകയാണ് പതിവ്. ട്രേകളില്‍ ന്ില്‍ക്കുമ്പോള്‍ തന്നെ ഈ തൈകള്‍ക്ക് യൂറിയയുടേയും സ്യൂഡോമോണാസിന്റെയും ലായനികള്‍ തളിക്കുന്നു.

വെള്ളക്കെട്ടുള്ള പ്രദേശമായതിനാല്‍ തടം ഉയര്‍ത്തിയെടുത്താണ് പച്ചക്കറികൃഷി. ഇത്തരം തടങ്ങളില്‍ ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട ശേഷം പ്ളാസ്റിക് ഷീറ്റ് കൊണ്ട് അവ മൂടുന്നു. ഇപ്രകാരം തടം മൂടിയ ഷീറ്റുകളില്‍ ദ്വാരമുണ്ടാക്കിയായാണ് വിത്ത് / തൈ പാകുന്നത്. ഇതുമൂലം രണ്ടു മെച്ചമുണ്ട്-1.കനത്ത മഴമൂലം തടം ഒലിച്ചു പോകുന്നില്ല 2. ചെടിച്ചുവട്ടില്‍ വെള്ളക്കെട്ടുണ്ടാവുന്നില്ല.

ബിസിനസ് തുടരുമ്പോള്‍ തന്നെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഹരി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൈക്കാട്ടുശേരി ബ്ളോക്കിലെ എല്ലാ പഞ്ചായത്തുകളിലും പങ്കാളിത്തകൃഷി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഈ ചെറുപ്പക്കാരന്‍. കൃഷിയില്‍ താത്പര്യമുള്ളവരുമായി ചേര്‍ന്ന് ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്േടക്കറില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യാനാണ് പരിപാടി. ഇതിനായി 'ഗ്രീന്‍ ഫാം' എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിവരികയാണ്. ഇപ്രകാരം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു വിപണനം ചെയ്യാനുള്ള പിന്തുണ നല്‍കുമെന്ന് ഹരി അറിയിച്ചു. അരൂക്കുറ്റിയില്‍ ഓണവിപണി ലക്ഷ്യമാക്കി പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സഹകരണത്തോടെ 2000 വാഴയും ഇടവിളകളായ ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യാനുള്ള പദ്ധതിയാണ് മറ്റൊരു ഹരിതസംരംഭം.

സംരക്ഷിതകൃഷി

പച്ചക്കറി കൃഷി ഹൈടെക് ആക്കാനുള്ള നീക്കത്തിലാണ് ഹരി. ഇതിനായി വീടിനുമുകളില്‍ യു.വി സ്റെബിലൈസ്ഡ് പോളിത്തിലീന്‍ ഷീറ്റുപയോഗിച്ച് ഗ്രീന്‍ഹൌസ് നിര്‍മിച്ചുകഴിഞ്ഞു. ഡ്രിപ്, ഫോഗര്‍ എന്നീ ജലസേചനരീതികളുടേയും ആധുനിക ഫെര്‍ട്ടിഗേഷന്‍ സാങ്കേതികവിദ്യയുടേയും സഹായത്തോടെ മണ്ണില്ലാക്കൃഷി (ഹൈഡ്രോപോണിക്സ്) നടത്തി പച്ചക്കറി ഉത്പാദനം പതി•ടക്കാക്കാമെന്ന പ്രതീക്ഷയിലാണിത്. കാപ്്സിക്കമാണ് പുരമുകളില്‍ ആദ്യം വിളവിറക്കുന്നതെന്നു ഹരി വ്യക്തമാക്കി.

വിപണനം

പച്ചക്കറി വിപണനം ഹരിക്ക് ഒരു തലവേദനയല്ല. അരൂക്കുറ്റി ഫാര്‍മേഴ്സ് ക്ളബിന്റെ പച്ചക്കറി സ്റാള്‍ വഴിയും ചേര്‍ത്തല, കഞ്ഞിക്കുഴി എന്നിവടങ്ങളിലെ പച്ചക്കറി വില്പനശാലകള്‍ വഴിയും മറ്റുമാണ് വിപണനം. ആലുവയിലെ ഒരു ഫ്ളാറ്റിലേയ്ക്ക് വിഷാംശം തീരെ കുറഞ്ഞ പച്ചക്കറികള്‍ പ്രീമിയം വിലയ്ക്കാണ് നല്‍കുന്നത്. ടൂറിസ്റ് റിസോര്‍ട്ടുകളില്‍ നിന്നും മറ്റും നല്ല പച്ചക്കറിയ്ക്കായുള്ള ഡിമാന്‍ഡ് നിരന്തരമുണ്െടന്നു ഹരി പറഞ്ഞു. ഗ്രൂപ്പ അടിസ്ഥാനത്തിലുള്ള കൃഷി വ്യാപകമാകുന്നതോടെ ഇത്തരം ആവശ്യക്കാരെ തൃപ്തിപ്പെടുത്താമെന്ന പ്രതീക്ഷയാണ് ഉത്സാഹിയായ ഈ ചെറുപ്പക്കാരനുള്ളത്.

ഹരി ഒരു മറുപടിയാണ്. അടുത്ത ദശകത്തിലെ മലയാളികര്‍ഷകന്‍ എങ്ങനെയായിരിക്കുമെന്ന് ചോദ്യത്തിനുള്ള മറുപടി. പരമ്പരാഗത നാട്ടറിവും ആധുനിക കൃഷിമുറകളും വിപണനതന്ത്രങ്ങളും കൂട്ടി യോജിപ്പിച്ച് മുതല്‍മുടക്കി കൃഷി ചെയ്യുന്ന ഇത്തരം നവകര്‍ഷകരാണ് ഇനി നമുക്കുണ്ടാവേണ്ടത്. എണ്ണം കുറവെങ്കിലും മികവേറുന്ന ഒരു കര്‍ഷകതലമുറയുടെ തുടക്കമാവട്ടെ ഇത്.

കോഴിവളര്‍ത്തല്‍ മേഖലയിലെ തൊഴില്‍സാധ്യതകള്‍


ഡോ. കെ. നാരായണന്‍കുട്ടി

നമ്മുടെ സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങള്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ഒരു മേഖലയാണ് കോഴിവളര്‍ത്തല്‍. ഏറ്റവും ചുരുങ്ങിയ മുതല്‍മുടക്കില്‍ കുറച്ചുകാലം കൊണ്ട് ഏറെ വരുമാനം നേടിത്തരുന്ന ചില മേഖലകളിലൊന്നാണിത്. ഭാരിച്ച മുതല്‍മുടക്ക് ആവശ്യമില്ലാത്തതിനാലും ഏതു പ്രായത്തില്‍പ്പെട്ടയാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിനാലും ഗ്രാമങ്ങളില്‍ കോഴിവളര്‍ത്തലിനെ ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ കണ്ടുവരുന്നവര്‍ ഏറെയാണ്. എളുപ്പത്തില്‍ ഏര്‍പ്പെടാവുന്നതും, മനസ്സോടെയൊ അല്ലാതെയോ അനായാസം അവസാനിപ്പിക്കാവുന്നതുമായ ഒരു തൊഴില്‍ എന്ന നിലയിലും കോഴിവളര്‍ത്തല്‍ പ്രസിദ്ധമാണ്. ഒരേയൊരാള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരുപക്ഷെ ഏകവ്യവസായം എന്ന സവിശേഷതയും ഈ തൊഴിലിനുണ്ട്.

തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള മേഖലയാണ് കോഴിവളര്‍ത്തല്‍. വീട്ടുപരിസരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കോഴിവളര്‍ത്തല്‍ സമ്പ്രദായമാണ് പരമ്പരാഗതമായി കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. ഇതുമൂലം പ്രത്യക്ഷത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെങ്കിലും കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികളുടെ നടത്തിപ്പ്, അവയുടെ വിതരണം, കോഴിത്തീറ്റയുത്പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ട-ഇറച്ചി എന്നിവയുടെ വിപണനം തുടങ്ങിയ രംഗങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. മുട്ടയുത്പാദനം മാത്രം ലക്ഷ്യം വെച്ച് കോഴികളെ വളര്‍ത്തുക, വിരിയിക്കാനുള്ള മുട്ടകള്‍ ഉത്പാദിപ്പിക്കുക, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മുട്ടയിടാന്‍ പ്രായമാകുംവരെ വളര്‍ത്തി വിപണനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം നേടാനാവും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സംരംഭമാണ് എഗ്ഗര്‍ നഴ്സറികള്‍. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ രണ്ടുമാസക്കാലം വളര്‍ത്തി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്ന എഗ്ഗര്‍ നേഴ്സറികള്‍ ഒട്ടനവധിപേര്‍ക്ക് മുഴുവന്‍ സമയതൊഴില്‍ നല്കുന്ന പദ്ധതിയാണ്.

ഓരോ കുടുംബത്തിനും നിത്യവൃത്തി കഴിയുവാന്‍ എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കി അവര്‍ വളര്‍ത്തേണ്ട കോഴികളുടെ എണ്ണം തീരുമാനിക്കണം. കോഴികളുടെ എണ്ണം കൂടുംതോറും ആദായം വര്‍ധിക്കുന്നു. എന്നാല്‍ മുടക്കുമുതലിന്റെ തോത് ഗണ്യമായി കൂടുന്നുമില്ല. കുടുംബത്തിലുള്ളവര്‍ക്കുതന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ഉപതൊഴിലായതു കൊണ്ട് കൂലിച്ചെലവിനും മറ്റും ഒരു പൈസപോലും വേണ്ടിവരുന്നില്ല എന്നതാണ്. കോഴിവളര്‍ത്തലിന്റെ സുപ്രധാനനേട്ടം. കേരള സംസ്ഥാന പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിവരുന്ന പല പദ്ധതികളും തൊഴില്‍ദായകമാണെന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.

കോഴിക്കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ വിപണനം നിരവധിപേര്‍ക്ക് തൊഴിലവരങ്ങള്‍ ലഭ്യമാക്കുന്നു. ഈ രംഗത്തെതൊഴില്‍സാധ്യതകള്‍ ഇനിയും വര്‍ധിക്കുകയേയുള്ളൂ. സ്വന്തം മുതല്‍ മുടക്കുപയോഗിച്ചും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായത്താലും കോഴിവളര്‍ത്തല്‍, പ്രത്യേകിച്ച് ഇറച്ചിക്കോഴിവളര്‍ത്തല്‍ ഒരു തൊഴില്‍മാര്‍ഗമായി സ്വീകരിക്കാവുന്നതാണ്.

കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറി കളുടെ നടത്തിപ്പ് ഈ മേഖലയിലെ മറ്റൊരു തൊഴിലവസരമാണ്. വളര്‍ച്ചയെത്തിയ മുട്ടക്കോഴികളില്‍ നല്ലൊരു ശതമാനത്തേയും ഓരോ വര്‍ഷവും മാറ്റി പകരം പുതിയവയെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇതിനാവശ്യമായ കുഞ്ഞുങ്ങളെ വിപണിയില്‍ ലഭ്യമാക്കേണ്ടതുണ്ട്. മാത്രമല്ല വളരെയേറെ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളേയും നമുക്കാവശ്യമുണ്ട്. ആയതിനാല്‍, ഒരു ദിവസം പ്രായ മുട്ടക്കോഴികളുടേയും ഇറച്ചിക്കോഴികളുടെയും കുഞ്ഞുങ്ങളെ വിരിയിച്ചുകൊടുക്കുന്ന ഹാച്ചറികള്‍ക്ക് ഏറെ പ്രസക്തിയാണുള്ളത്. മികച്ച ആദായം തരുന്ന ഒരു വ്യവസായമാണിത്.

് ഹാച്ചറിയുടെ വിജയം അവിടെ വിരിയിക്കുവാന്‍ വയ്ക്കുന്ന കൊത്തുമുട്ടകളുടെ മേന്മയെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. തന്മൂലം കൊത്തുമുട്ടയുത്പാദനത്തിന് കോഴിവളര്‍ത്തല്‍ വ്യവസായത്തില്‍ നിര്‍ണായകപങ്കുതന്നെയുണ്ട്. വിരിയിക്കുവാനുള്ള മുട്ടകള്‍ മാത്രം ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നത് ആദായകരമായ മറ്റൊരു തൊഴില്‍ മേഖലയാണ്.

കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ലിംഗ നിര്‍ണയം ചെയ്ത് പൂവനേയും പിടയേയും വേര്‍തിരിക്കുന്ന സമ്പ്രദായത്തിന് ചിക്ക് സെക്സിങ്ങ് എന്നു പറയും. ലിംഗനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പായതിനുശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ വളര്‍ന്നത്. കേരളത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും മറ്റും പരിശീലനം ലഭിച്ചവരാണ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള വിവിധ ഹാച്ചറികളില്‍ ചിക് സെക്സിഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ പോലും വളരെ മാന്യതയും മികച്ച പ്രതിഫലവും ലഭിക്കുന്ന ഒരു തൊഴിലാണിത്.

കോഴിമുട്ടയുടേയും ഇറച്ചിയുടേയും വിപണനമാണ് തൊഴിലവസരം സൃഷ്ടിക്കുന്ന മറ്റൊരു മേഖല. തികച്ചും അസംഘടിതമായ വിപണനരംഗത്ത് ശാസ്ത്രീയ പുനഃസംഘടനയുണ്ടായാല്‍ ഇടത്തട്ടുകാരുടേയും, കമ്മീഷന്‍ ഏജന്റുമാരുടേയും ചൂഷണം ഒഴിവാക്കുന്നതോടൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും കഴിയും.

കേരളീയരുടെ ഉപഭോഗശീലത്തില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് ഫാസ്റ് ഫുഡ്സംസ്കാരം വ്യാപകമായത് ചിക്കന്‍സ്റാളുകള്‍, ചിക്കന്‍ കോര്‍ണര്‍, ഉപയുത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ കൂടുതലാണെന്നുള്ളതും ശ്രദ്ധേയമാണ്.

ശാസ്ത്രീയപരിപാലനമുറകള്‍ അവലംബിച്ച് ആദായകരമായി നടത്താവുന്നതാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. കോഴിവളര്‍ത്തല്‍ സഹകരണസംഘവും, ഇറച്ചിക്കോഴി വിപണന സഹകരണസംഘവും സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ എത്രയോ തൊഴില്‍രഹിതര്‍ക്ക് വലിയൊരു ആശ്വാസം കിട്ടും. ഇറച്ചിക്കോഴികളുടെ വിപണനത്തില്‍ പുത്തന്‍ പാതകള്‍ സൃഷ്ടിച്ച് ആദായം കൂട്ടാന്‍ കഴിയും. ഇറച്ചിക്കോഴികളെ സംസ്കരിച്ച് അഥവാ ശാസ്ത്രിയമായി കശാപ്പുചെയ്ത് ഒരു മുഴുവന്‍ കോഴിയായും, പകുതിയായും, അതിന്റെ പകുതിയായും, വിപണനം നടത്താം. മാത്രമല്ല കശാപ്പുചെയ്ത കോഴിയുടെ വിവിധ ഭാഗങ്ങളാക്കിയും വിപണനം നടത്താവുന്നതാണ്. ഇതുമൂലം ഒരു മുഴുവന്‍ കോഴി വേണ്ടാത്തവര്‍ക്ക് കയ്യിലുള്ള പണത്തിനനുസരിച്ച് കോഴിയിറച്ചി വാങ്ങിയുപയോഗിക്കാം. ഇന്ന് വിരുന്നുസല്‍ക്കാരങ്ങളില്‍ കോഴിയുടെ മാറിടമൊ കയ്യോ കാലോ മാത്രം വാങ്ങി ഉപയോഗിക്കുവാന്‍ താത്പര്യം കാണിക്കുന്നവരേറെയുണ്ട്.

സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ മേഖലയുടെ തൊഴില്‍സാധ്യതകളെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ വളരെയൊന്നും നടന്നിട്ടില്ല. എങ്കിലും 500 മുട്ടക്കോഴികളെ വളര്‍ത്തുന്ന ഒരു യൂണിറ്റും ആഴ്ചതോറും 100 ഇറച്ചിക്കോഴികളെ വീതം വിപണനം നടത്തുന്ന യൂണിറ്റും ഒരു വ്യക്തിക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. താറാവ്, കാട, ടര്‍ക്കി, വാത്ത, ഓമനപ്പക്ഷികള്‍ എന്നിവയുടെ പരിപാലനവും വിപണനവും തൊഴിലവസരങ്ങള്‍ നല്കുന്ന മറ്റ് മേഖലകളാണ്.

അമിതരക്തസമ്മര്‍ദം കുറയ്ക്കാനും വെളുത്തുള്ളി


വീണ്ടും വെളുത്തുള്ളി മാഹാത്മ്യം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള വെളുത്തുള്ളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.

ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.

രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു.

വീട്ടിലേ കൂട് ഡോ.ഫ്രാൻസിസ് സേവ്യർ


വീട്ടിലേ കൂട്
ഡോ.ഫ്രാൻസിസ് സേവ്യർ
കേരള വെറ്റെറിനറി സർവകലാശാല
വീട് അതിമനോഹരമാക്കുവാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി വീട്ടിനുള്ളിൽ നമ്മോടൊപ്പം കഴിയുന്ന നമ്മുടെ അരുമമ്രുഗങ്ങൾക്കും,ഓമനപ്പക്ഷികൾക്കും ഒക്കെ അനുയോജ്യമായ കൂടൊരുക്കുവാനും പലരും അതീവ ശ്രദ്ധ കാട്ടാറുണ്ട്.പഴയകാലങ്ങളിൽ വീടുകളോടനുബന്ധിച്ച് കന്നുകാലിക്കൂടുകൾ ആഡ്ഡ്യത്വത്തിന്റെ ലക്ഷണമായിരുന്നു.അത്തരം കന്നുകാലിക്കൂടുകൾ ഇന്നു കാലിയായിക്കിടക്കുന്നു!..കോഴികൂടുകളും,നായ്ക്കൂടുകളും ഒക്കെവീട്ടരികത്തുനിന്ന പ്രത്യക്ഷമായിരി ക്കുന്നു.എന്നാൽ വീട്ടിനുള്ളിൽ പുതുമ നിറഞ്ഞഒട്ടേറെ കൂടുകൾക്ക് ഇടം നൽകുന്ന ആർകിറ്റെക്റ്റുകൾ ഏറെയുണ്ട്..വീട്ടിനുള്ളിൽ ഏറെസ്നേഹിക്കുന്ന അരുമകൾക്ക് കൂടൊരുക്കുമ്പോഴും കൂടെക്കൂട്ടുമ്പോഴും, ശ്രദ്ധിക്കേണ്ട ഏറെ കാര്യങ്ങൾ ഉണ്ട്.
നമ്മോടൊപ്പം വീട്ടിനുള്ളിൽ നിർത്തുവാൻ ഉദ്ദേശിക്കുന്ന അരുമമ്രുഗങ്ങളായാലും,ഓമനപ്പക്ഷികൾ ആയാലും അവ മനുഷ്യർക്കൊപ്പം കഴിയുമ്പോൾ വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ,അവയുയർത്തുന്ന ശല്ല്യം,നമുക്കവരേ പരിചരിക്കുവാനുള്ള സമയം,തുടങ്ങി വീട്ടിലേ അംഗങ്ങളുടെ അവയോടുള്ള കാഴ്ച്ചപ്പാടും,ക്രൂരമായിപ്പോയേക്കാവുന്ന പെരുമാറ്റ രീതികളും ഒക്കെ കണക്കിലെടുത്തേപറ്റൂ..നായ്ക്കൾ,പൂച്ചകൾ,മുയലുകൾ,ഗിനിപ്പന്നികൾ,ഹാംസ്റ്ററുകൾ,വെള്ളെലികൾ,എന്തിന്?  മീനുകളും,പാമ്പുകളും,ഒക്കെ വീട്ടിനുള്ളിൽ അരുമകളാക്കുന്നവരുണ്ട്!.ഇവയോരോന്നും വളരെ ശാസ്ത്രീയമായ ഒരു കണക്കെടുപ്പിനു ശേഷം വേണം കൂടെ കൂട്ടുവാൻ..വീട്ടിനുള്ളിൽ നീക്കിവയ്ക്കുവാൻ ഉദ്ദേശിക്കുന്ന സ്തലം..വളരേ പ്രധാനപ്പെട്ടതുതന്നേ.മനുഷ്യർക്കൊപ്പം കിടക്കമുറിക്കുള്ളിൽ ഇവയേ സംരക്ഷിക്കാതിരിക്കുകതന്നേ ഉത്തമം.നായ്ക്കളിൽ നിന്നും,പൂച്ചകളിൽ നിന്നും,അരുമപ്പക്ഷികളിൽ നിന്നും ഒക്കെ വിവിധ മ്രുഗജന്യ രോഗങ്ങൾ പടരുന്നതു തന്നേ കാരണം.ഒട്ടേറെ ചർമ്മരോഗങ്ങൾ വീട്ടുകാരിലേക്കു പകരുന്നതിതു കാരണമാവാം.രോമംഏറെയുള്ള ജീവികളിലേ പൊഴിയുന്ന രോമം പലപ്പോഴും,അലർജിക്കും,ആസ്മാ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം.തുമ്മലൂം,ചൊറിച്ചിലും ഒക്കെ കുട്ടികൾ പ്രകടിപ്പിക്കുമ്പോഴൊന്നും,അതു അരുമമ്രുഗങ്ങൾ കാരണമാകുമെന്ന് നാം കരുതില്ല.ചിലപ്പോഴെങ്കിലും മാരകമാകാവുന്ന മ്രുഗജന്യ രോഗങ്ങളും ഇതുമൂലം വരുത്തിവയ്ക്കാം.പലവിധ പരാദങ്ങൾ നമ്മുടെ അരുമകളിൽ കണ്ടേക്കാം.ഇവയുടെ മുട്ടയും മറ്റും,മനുഷ്യരുടെ ഉള്ളിൽ പോകുവാനും സഹവാസം കാരണമാക്കാറുണ്ട്.ഡെമൊഡെക്സ് പോലെയുള്ള പരാദബാധ ചികിത്സിക്കാനും ഏറെ ബുദ്ധിമുട്ടുണ്ടാക്കാം.വീട്ടിനുള്ളിലേ കൂട്ടുകാരിൽനിന്നും വേഗം പകരുന്ന വട്ടച്ചൊറി അല്ലെങ്കിൽ “റിങ് വേം“ ബാധ പലസ്തലത്തും കണ്ടുവരാറുണ്ട്.ഇതുകൂടാതെ വികലസ്വഭാവക്കാരായ അരുമ ജീവികളും വീടിന്നുള്ളിൽ പ്രശ്നകാരികളാകാം.പൂച്ചകൾ പലപ്പോഴും കൈകാലുകളിലേ നഖങ്ങൾ മൂർച്ചകൂട്ടുന്നത് വിലകൂടിയ ഫർണിച്ചറിൽ മാന്തിയിട്ടാകും.പോളിഷ് ചെയ്ത തടിപ്രതലത്തിലും,മാർദ്ദവമേറിയ അപോൾസ്റ്റ്രിയിലും ഒക്കെ അരുമപ്പൂച്ചയുടെ സ്വന്തം കൈയ്യൊപ്പുവീഴാം.പൂച്ചകൾ മൂത്രം വിസർജ്ജിച്ച് അവയുടെ ലോകത്തിന്റെ അതിരുകളിൽ ഗന്ധത്തൂണുകൾ സ്താപിക്കുന്നതും സാധാരണതന്നേ..നല്ല പരിശിലനം നൽകിയാൽ ഇത്തരം പ്രശ്ന കാര്യങ്ങൾ ഒഴിവാക്കാനാകും.ലെപ്റ്റോസ്പൈറപോലെയുള്ള രോഗബാധകൾ നാം അറിയാതെ കടന്നുവരാനും ഇതിലുള്ള അലസത കാരണമാകാം.മഞ്ഞപ്പിത്തവും മറ്റും വളരേ മാരകമായിത്തീരുവാൻ ഇതു വഴിയൊരുക്കും.
അരുമജീവികൾ കളിയായി വൈദ്യുത വയറുകൾ കടിച്ചുമുറിച്ച് അപകടകരമായ സാഹചര്യം സ്രുഷ്ടിക്കുന്നതും പല  ഫ്ലാറ്റുകളിലും.വീടുകളിലും സാധാരണമാകുന്നു.അകത്തൊതുങ്ങാത്ത നായ്ജനുസ്സുകളേ മുറിക്കുള്ളിൽ അടച്ചിട്ടു വളർത്തുന്നത് ക്രൂരത തന്നേയാണ്..കുട്ടിയേയും പട്ടിയേയും ഒരുമിച്ചുവീട്ടിൽ വിട്ടുപോവുക ചുരുക്കമാണെങ്കിലും ചില നായ് ജനുസ്സുകളും,തത്തവർഗ്ഗങ്ങളും കുട്ടികളേ തീർത്തും ഇഷ്ടപ്പെടാത്തവരായി ഉണ്ട്.റോട്വീലർ പോലെയുള്ള നായ് ജനുസ്സുകൾ പരിശീലന അഭാവത്തിൽ ക്രൂരരായി മാറാറുമുണ്ട്.കുഞ്ഞുങ്ങളേ കടിച്ചു കൊന്ന സംഭവങ്ങൾ ഇന്ത്യയിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.വമ്പൻ തത്തക്കൾക്ക് പ്രചാരമിന്നേറെയാണ്.എഴുപതു വർഷത്തിലേറെ ആയുർ ദൈർഘ്യമുള്ള വൻ തത്തകൾ നല്ല അരുമപ്പക്ഷികൾ തന്നേ.മൂർച്ച യുള്ള ചുണ്ടുകളും,ബലമുള്ള നഖങ്ങളും വീട്ടുകാർക്ക് ഭീഷണിയാകാം..നല്ല ബലമുള്ള ലോഹപാളികളോ,ദണ്ഡുകളോ ഒക്കെയുള്ള പ്രത്യേകകൂടുകൾ തന്നേ വേണം ഇവർക്ക്..മക്കാതത്തകളും,ആഫ്രിക്കൻ  ഗ്രേ എന്ന ഇനവും ഒക്കെ നല്ല അരുമകളെങ്കിലും,ശ്രദ്ധ ഏറെ വയ്ക്കേണ്ടവതന്നേ...പക്ഷികളിൽ നിന്നും മനുഷ്യർക്ക് എറെ രോഗങ്ങൾ പകർന്നുകിട്ടാം.വായുവിലൂറ്റെയും,മലിനമായ ഭക്ഷണ വസ്ത്തുക്കളിലൂടെയും,ജലത്തിലൂടെയും ഒക്കെ പക്ഷിജന്യ മനുഷ്യരോഗങ്ങൾ വരാം..ഓർണിതോസിസ് രോഗം മുതൽ അലർജി തുടങ്ങിയ പ്രശ്നങ്ങൾ വരെ പക്ഷികൾ സമ്മാനിക്കാം.വീടിനുള്ളിൽ വളർത്തുന്ന അരുമജീവികൾ വീട്ടകം മലിനമാക്കാം.നല്ല പരിശീലനം പലപ്പോഴും പ്രധിവിധിയാണെങ്കിലും പലരുടേയും അലസത ഇതിനു വിഘാതമാവുന്നു..ജോലിക്കാരേയും,മക്കളെയും ഒക്കെ ഏൽ‌പ്പിച്ചു തുടങ്ങുന്ന വിരസത ...അവസാനം മധുരിച്ചിട്ട് തുപ്പാനും കൈയ്ച്ചിട്ടിറക്കാനും ആവാത്ത നിലയിൽ എത്തിക്കും.അരുമജീവികൾക്കായി അൽ‌പ്പസമയം നീക്കി വയ്ക്കുവാനാകാത്തവർ ദയവായി അതിന് തുനിഞ്ഞിറങ്ങാതിരിക്കുകയാണു വേണ്ടത്..ഏകാന്തതയുടെ നീർക്കയങ്ങളിൽ ജീവിതം ജീവിച്ചു തീർക്കുവാനായി മാത്രം ഒരു ഓമനയേ വീട്ടിലേക്കു ക്ഷ്ണിക്കാതിരിക്കുകയല്ലേ നന്ന്?
വീട്ടിൽ വളർത്താവുന്ന ജീവികളേ വളരെ കരുതലോടെ വേണം തിരഞ്ഞെടുക്കുവാൻ.കുടുംബത്തിലുള്ളവരുടെഇഷ്ടങ്ങളും,അവയ്ക്കുനൽകുവാൻ സാധിക്കുന്ന പരിചരണവും,ഒക്കെ കണക്കിലെടുക്കണം.പുതിയ നിയമങ്ങൾമൂലം  ചിലപ്പോൾ വളരെ കർശനമായി ഇടപെടലുകൾ വന്നേക്കാം.വളർത്താൻ അനുമതിയില്ലാത്ത ജീവികളേ ഒരിക്കലും അരുമകളായി സൂക്ഷിക്കരുത്..മാത്രമല്ല അപകടകാരികളായവയേ വളർത്തുകയേ അരുത്..നമ്മുടെ കുട്ടികളാണ് പട്ടികളേക്കാൾ അമൂല്യമെന്ന് തിരിച്ചറിയുക!.വീരക്രുത്യം കാട്ടുവാൻ പാമ്പുകളേയും,അപൂർവ ജീവികളേയും,ഭാഗ്യം തേടി അന്ധവിശ്വാസ പ്രചോദിതരായി അന്യംനിന്നുപോകുന്ന പക്ഷികളേയും,ജീവികളേയും ഒക്കെ കൂട്ടിലാക്കുന്നവർ ഒന്നറിയുക നമ്മുടെ രജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾ കർക്കശമാണ്..നിങ്ങൾ ഒരുപക്ഷേ കൂട്ടിലാക്കപ്പെടാം!!

“മാലിന്യത്തില്‍ നിന്നും ജൈവോര്‍ജ്ജം”


അനുദിനം വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങളെ യഥാ സമയം സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിയുമ്പോഴാണ് അത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി തീരുന്നത്. മാലിന്യത്തില്‍ നിന്നും ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഹൃസ്വകാല പ്രതിഭാസമാണെങ്കില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആഗോള താപ ഉയര്‍ച്ച പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മാലിന്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്ന നിസ്സംഗത നിറഞ്ഞ സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത തലമുറയുടെ ജീവിതം ഇതിലും ദുസ്സഹമായിത്തീരും.
എന്തായിരിക്കണം മാലിന്യങ്ങളോടുള്ള സമീപനം. മാലിന്യങ്ങള്‍ എത്ര വേഗം സംസ്കരിക്കാന്‍ കഴിയുന്നോ അത്രയും ലഘുവായിരിക്കും മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിഹാരവും. അതിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്ത് തന്നെ അവ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത സംസ്കരണ പദ്ധതികളായിരിക്കും ഏറെ ഗുണകരം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുമിച്ച് കൂട്ടിക്കലര്‍ത്തിയ ശേഷം അവയെ തരം തിരിക്കുന്നതിനു പകരം, വ്യത്യസ്ഥ ‘ബിന്നു‘ കളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങളില്‍ മുഖ്യ പങ്കുള്ള ജൈവ മാലിന്യങ്ങളെ പരിസ്ഥിതി മലിനീകരണം കൂടാതെ സംസ്കരിച്ച് ജൈവോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ജൈവ വാതക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്.
ജൈവോര്‍ജ്ജ പദ്ധതിയുടെ ഗവേഷണ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്ന ബയോടെക്, വീടുകളിലെയും, പൊതു സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും മലിന ജലവും സംസ്കരിച്ച് പാചക വാതകവും വൈദ്യുതിയുമാക്കി മറ്റാവുന്ന പദ്ധതികളും നടപ്പാക്കി വരുന്നു.
1998 ല്‍ ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചക വാതകം ഉല്പാദിപ്പിക്കാമെന്ന് കണ്ടുപിടിച്ചതും, ഇതിനോടകം 15000 ത്തോളം വീടുകളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതും, 2003 - ല്‍ കേരളത്തിലെ ആദ്യ മാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചതും, 2006 - ല്‍ കേരളത്തിലെ ആദ്യ സംയോജിത മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതും ബയോടെക്കിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ചിലത് മാത്രം.

“മാലിന്യത്തില്‍ നിന്നും ജൈവോര്‍ജ്ജം” എന്ന മുദ്രാവാക്യവുമായി മാലിന്യ സംസ്കരണ - ഊര്‍ജ്ജോല്പാദന പദ്ധതികളില്‍ ബയോടെക്കും ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.
                _ഡയറക്ടര്‍, ഡോക്‌ടര്‍ എ. സജിദാസ്..

ഗാര്‍ഹിക മാലിന്യ സംസ്കരണം
വീടുകളിലെ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിച്ച് പാചക വാതകം ഉല്പാദിപ്പിക്കാം. വീടുകളില്‍ നിന്നുള്ള ജൈവ മാലിന്യങ്ങള്‍ വഴിവക്കിലും, മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന പ്രവണത എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍ കഴിയും. ഓരോ വീട്ടിലും പാചക വാതക ഉല്പാദനം നടത്തുന്നതിലൂടെ എത്ര രൂക്ഷമായ പാചക ഇന്ധന പ്രതിസന്ധിയെയും വലിയൊരളവുവരെ അതിജീവിക്കുവാനും കഴിയും.
ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടും, സബ്സിഡിയോടും കൂടി നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗാര്‍ഹിക ജൈവ മാലിന്യ സംസ്കരണ ജൈവവാതക പദ്ധതി നടപ്പാക്കുകയുണ്ടായി. ഈ പദ്ധതിക്ക് ബയോടെക്ക് നല്‍കിയ സബ്സിഡി കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്‍കിയപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റ് സ്വന്തമാക്കാന്‍ കഴിഞ്ഞു.
ഗാര്‍ഹിക മാലിന്യ സംസ്കരണ പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയ്ക്ക് ഉണ്ടാകുന്ന തുടര്‍ചെലവുകള്‍ ലാഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.
ഗുണഭോകതാക്കളുടെ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന തരത്തില്‍ വ്യത്യസ്ഥ മോഡലുകളില്‍ ഉള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റുകള്‍ ബയോടെക്കിന്റെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥല സൌകര്യമില്ലാത്തവര്‍ക്ക് മട്ടുപ്പാവുകളിലും, മറ്റും യഥേഷ്ടം മറ്റിവച്ച് ഉപയോഗിക്കുവാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ പ്ലന്റുകളും‍ ലഭ്യമാണ്.
സാങ്കേതിക വിദ്യ:- പ്ലാന്റിനുള്ളില്‍ എത്തുന്ന ജൈവ മാലിന്യങ്ങളെ അന്തരീക്ഷ വായുവുമായി ബന്ധമില്ലാത്ത സാഹചര്യത്തില്‍ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മാണു ജീവികള്‍ വിഘടിപ്പിച്ച് ജൈവ വാതകമായും ജൈവവളമായും മാറ്റുന്നു.
1 ഘന മീറ്റര്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം - 1 ചതുരശ്ര മീറ്റര്‍. പ്ലാന്റ് നിര്‍മ്മാണ സമയം - 4 മണിക്കൂര്‍. ദിവസേന 70% പാ‍ചകത്തിനുള്ള ജൈവവാതകം ലഭിക്കുന്നു.

കോഴി കാഷ്ടം .ഉത്തമ ജൈവ വളം


കോഴി കാഷ്ടം ( Chicken Manure) ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില്‍ നാം സാദാരണ യായി ഇത് ഉപയോഗിക്കാറുണ്ട് . ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്.

നാം ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ് . തമിള്‍ നാട്ടില്‍ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും നാം സംഭരിക്കുന്ന RAW MANURE ആണ് നാം ഉപയോഗിക്കുന്നത് .

ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി :-
ചാക്കുകളില്‍ ലഭിക്കുന്ന കോഴിക്കാഷ്ടം നാം അതുപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ലാ ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ചെടികള്‍ള്‍ക്ക് അത് ദോഷം ചെയ്യുകയും , ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും. അതിനു കാരണം , സംസ്കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ് . അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും . കാരണം FERMENTATION PROCESS അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും . ആദ്യം ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു. രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം . അങ്ങിനെ 45 - 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ടം ശരിയായ ജൈവ വളം ആകുന്നതു .

ശരിയായ രീതി :-
RAW MANURE ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ്. അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.

ജൈവവളം ആക്കുന്ന രീതി :-
കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 100 കിലോ കോഴിക്കാഷ്ടത്തി നു 30 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി (HEAP) ആയി മൂടി യിടുക. മൂന്നാം ദിവസം നന്നയി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം . നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. . 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .

ഉപയോഗ ക്രമം. :-
തയ്യാറായ ജൈവ വളം ചെടിയുടെ മുരട്ടില്‍ നിന്നും ഒരടി അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക. RAW MANURE ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതി ജൈവ വളം ആക്കി ഉപയോഗിക്കുമ്പോള്‍ .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
അ ) കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ടം ഇളക്കുംപോള്‍ വായയും, മൂക്കും ഒരു നനഞ തോര്തുകൊണ്ട് മൂടി കെട്ടുക.
ആ ) ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത് .
ഇ ) ധാരാളം വെള്ളം ഒഴിക്കുക.

വ്യാവസായികാടിസ്ഥാനത്തില്‍ ചെയ്യുമ്പോള്‍ സൌകര്യ പ്രധാമായ രീതിയില്‍ പെല്ലെറ്റുകള്‍ ആക്കി പാക്ക് ചെയ്തു വിതരണം ചെയ്യാവുന്നതാണ്. ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ ഞാന്‍ തയ്യാര്‍ .. താത്പര്യമുള്ളവര്‍ എന്‍റെ ഇ-മെയില്‍ ഐഡി യില്‍ മെയില്‍ ചെയ്യുക

ഇളനീര്‍ തേടി ബഹുരാഷ്ട്ര കമ്പനികള്‍ വരുന്നു


 
-ബി. രാജേഷ്‌കുമാര്‍

കൊച്ചി: കൃത്രിമ ശീതളപാനീയങ്ങളുടെ നിര്‍മാതാക്കളായ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഇളനീര്‍ തേടുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ കൃത്രിമ പാനീയങ്ങളോടുള്ള പ്രിയം കുറയുകയും ഏറെ ഗുണങ്ങളുള്ള ഇളനീരിന് ആവശ്യംവര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നും കാനുകളിലാക്കിയ ഇളനീര്‍ തേടുന്നത്. പക്ഷേ, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇവര്‍ ആവശ്യപ്പെടുന്ന അത്രയും ഇളനീര്‍ ഉത്പാദിപ്പിച്ച് കാനുകളിലാക്കി നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്. ആഗോള തലത്തില്‍ കരിക്കിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കേരകര്‍ഷകര്‍ അവസരം ഉപയോഗപ്പെടുത്തണമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്

അമേരിക്കയില്‍ നിന്നുള്ള പെപ്‌സി, കൊക്കകോള, വൈറ്റാ കൊക്കോ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് ഇളനീരിന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കൊക്കകോള പ്രതിമാസം അഞ്ചുകോടിയും പെപ്‌സി മൂന്നുകോടിയും വൈറ്റാ കൊക്കോ 2.5 കോടിയും ലിറ്റര്‍ വീതമാണ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ജോസ് 'മാതൃഭൂമി'യോട് പറഞ്ഞു. ഇതില്‍ വൈറ്റാ കൊക്കോ പോപ് താരം മഡോണ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ്. അതുകൊണ്ടുതന്നെ ഇളനീര്‍ വില്‍പ്പനയ്ക്ക് താരപ്പൊലിമ കൊഴുപ്പുപകരുകയും ചെയ്യുന്നുണ്ട്. ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ വിവിധ കമ്പനികള്‍ ഇളനീര്‍ വാങ്ങുന്നത്. ഇളനീര്‍ സ്‌പോര്‍ട്‌സ് ഡ്രിങ്കായിപ്പോലും ഉപയോഗിക്കുന്നത് വ്യപകമാകുകയാണ്.

330 മില്ലീലിറ്റര്‍ ഇളനീര്‍ ഉള്‍ക്കൊള്ളുന്ന കാനുകളോടാണ് ഈ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. വാഷിങ്ടണില്‍ നടന്ന ഫാന്‍സി ഫുഡ്‌ഷോയിലും മറ്റു പ്രദര്‍ശനങ്ങളിലും ഇളനീരടക്കമുള്ള നാളികേര ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇളനീര്‍ കാനുകളിലാക്കി വില്‍ക്കുന്ന നിര്‍മാണയൂണിറ്റുകള്‍ക്ക് ഇതുസംബന്ധിച്ച വ്യപാരാന്വേഷണം ഉണ്ടായത്. എന്നാല്‍ നിര്‍മാണയൂണിറ്റുകളുടെ അഭാവവും കരിക്ക് ഉത്പാദനത്തിലെ കുറവും കാരണം ഇവിടെ നിന്നും ഇത്രയും കരിക്കിന്‍വെള്ളം നല്‍കാന്‍ ആവില്ലെന്നാണ് നാളികേരവികസന ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ബോര്‍ഡ് കരിക്കിന്‍വെള്ളം കാനുകളിലാക്കി വിപണിയിലെത്തിക്കുന്നില്ല. എന്നാല്‍ 25ശതമാനം സബ്‌സിഡിയും സാങ്കേതികസഹായങ്ങളും നിര്‍മാണയൂണിറ്റുകള്‍ക്ക് നല്‍കുന്നുണ്ട്.

തമിഴ്‌നാട്ടിലും ആന്ധ്രയിലും രണ്ടുവീതവും കര്‍ണാടകത്തിലും ഒറീസ്സയിലും ഒന്ന് വീതവും നിര്‍മാണയൂണിറ്റുകളാണുള്ളത്. തമിഴ്‌നാട്ടില്‍ പുതിയതായി തുടങ്ങുന്ന യൂണിറ്റും ഇതിലുള്‍പ്പെടും. ഈ യൂണിറ്റുകള്‍ നാമമാത്രമായാണ് ഇളനീര്‍ കയറ്റുമതി ചെയ്യുന്നത്. തെങ്ങിനെ കല്‍പവൃക്ഷമായി കരുതുന്ന കേരളത്തിലാവട്ടെ കരിക്ക് കാനുകളിലാക്കി വില്‍ക്കുന്ന ഒറ്റ യൂണിറ്റുമില്ല. കേരളത്തില്‍ വിപണിയിലെത്തുന്ന കരിക്കില്‍ നല്ലൊരു പങ്കും തമിഴ്‌നാട് , ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ്. 20 മുതല്‍ 25 വരെയാണ് ഇവിടെ കരിക്കിന് വില. കേരളത്തിനു പുറത്ത് 200 മില്ലീലിറ്റര്‍ കാനില്‍ കിട്ടുന്ന കരിക്കിന്‍വെള്ളത്തിന് 18 രൂപയാണ് വില. കേരളത്തില്‍ കാനിലുള്ള കരിക്കിന്‍വെള്ളം കിട്ടാനില്ല. കാനിലടച്ച പാനീയത്തിന് 12.5 ശതമാനം നികുതി നല്‍കണമെന്നതും ഈ രംഗത്തുനിന്നും പലരേയും പിന്‍തിരിപ്പിച്ചു.മൂന്നുമുതല്‍ അഞ്ചുവരെ കരിക്കുണ്ടെങ്കിലേ ഒരു ലിറ്റര്‍ ഇളനീര്‍ കിട്ടൂ.

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ യൂണിറ്റുകളാരംഭിക്കാന്‍ അനുകൂലസ്ഥിതിയുണ്ടെന്നും ഇന്ത്യയില്‍ 100 യൂണിറ്റുകളെങ്കിലും ആരംഭിക്കേണ്ടതുണ്ടെന്നും നാളികേരവികസന ബോര്‍ഡ് അധികൃതര്‍ പറയുന്നു. കരിക്ക് ഉത്പാദനത്തിന് കേരളത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും ഇതു വെട്ടിയിറക്കാന്‍ പ്രാവീണ്യമുള്ളവരുടെ അഭാവവും സംസ്ഥാനത്തിന് ഈ മേഖലയില്‍ മുന്നേറാന്‍ കഴിയാതിരുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കരിക്ക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായാല്‍ കേരളത്തിലെ കേരകര്‍ഷകര്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധി ഏറെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെങ്ങുകൃഷിയില്‍ വിജയഗാഥയുമായി സഞ്ചു

എം.ബി.എ.യും വിദേശജോലിയും തടസ്സമായില്ല; തെങ്ങുകൃഷിയില്‍ വിജയഗാഥയുമായി സഞ്ചു

-ബി.രാജേഷ് കുമാര്‍


കൊച്ചി: കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയുടെ എം.ബി.എ. കോഴ്‌സില്‍ തെങ്ങുകൃഷി പഠനവിഷയമല്ല. ന്യൂസിലാന്‍ഡിലെ വൈക്കാറ്റോ യൂണിവേഴ്‌സിറ്റിയുടെ ഉന്നത ബിസിനസ് കോഴ്‌സിലും ഈ പണിയെക്കുറിച്ചൊന്നും പറയുന്നില്ല. എങ്കിലും ഇന്‍റര്‍നാഷണല്‍ ബിസിനസ്സില്‍ തിളക്കമാര്‍ന്ന വിജയം നേടിയ സഞ്ചു ജോസഫ് എന്ന മുപ്പത്തിമൂന്നുകാരന്‍ തിരഞ്ഞെടുത്തിരിക്കുന്നത് കേരകൃഷിയുടെ വഴികളാണ്. ന്യൂസിലാന്‍ഡിലെ വൈറ്റ്‌കോളര്‍ ജോലി വലിച്ചെറിഞ്ഞാണ് സഞ്ചു നാളികേരത്തിന്റെ നന്മ തേടിയെത്തിയത്.

ബിസിനസ്സിന്റെ ഗ്ലാമറിനെക്കാള്‍ താനിഷ്ടപ്പെടുന്നത് കല്ലും മുള്ളും നിറഞ്ഞ കൃഷിയുടെ വഴികളാണെന്ന് സഞ്ചു പറയും. കുമളിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കമ്പത്താണ് സഞ്ചുവിന്റെ നൂറേക്കറോളം വരുന്ന കൃഷിയിടം. ഇവിടെ 70 ഏക്കറോളം സ്ഥലത്താണ് തെങ്ങുകൃഷി വിജയം കൊയ്യുന്നത്. പാലാ കൊട്ടുകാപ്പള്ളി പുതുമന എം.സി. ജോസഫിന്റെയും എറണാകുളം വളവി കുടുംബാംഗമായ അച്ചാമ്മയുടെയും പതിനൊന്ന് മക്കളില്‍ മൂത്ത മകന് മണ്ണിനോടുള്ള സ്നേഹം പാരമ്പര്യമായി കിട്ടിയതാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപക ജോലി വേണ്ടെന്നുവെച്ചാണ് ജോസഫ് കൃഷിയിലും ബിസിനസ്സിലും നൂറുമേനി കൊയ്തത്.

''കേരളത്തില്‍ ന്യായവിലയ്ക്ക് കൃഷിക്കനുയോജ്യമായ ഭൂമി കിട്ടാനില്ലാത്ത സ്ഥിതി, തൊഴിലാളിക്ഷാമം, കൂടിയ ഉത്പാദന ചെലവ്.... ഇതൊക്കെ കാരണമാണ് കമ്പത്ത് തെങ്ങുകൃഷി ചെയ്തത്. പാലായിലും കൃഷിയുണ്ടെങ്കിലും ലാഭകരം കമ്പത്തേതാണ്. കൃഷി സാധാരണക്കാരന്റെ മാത്രം പണിയാണെന്നും കഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് അവരെന്നുമുള്ള ധാരണ തിരുത്തുകയാണ് എന്റെ ലക്ഷ്യം'' -സഞ്ചു പറയുന്നു.

എഴുപതേക്കറില്‍ നിന്ന് 50,000 മുതല്‍ 80,000 തേങ്ങവരെ ഉത്പാദിപ്പാക്കാന്‍ സഞ്ചുവിന് കഴിയുന്നുണ്ട്. എണ്ണിക്കൊടുക്കുന്നതിനെക്കാള്‍ ലാഭം പൊതിച്ച ശേഷം തൂക്കിക്കൊടുക്കുന്നതാണെന്ന് സഞ്ചു പറയുന്നു. കിലോയ്ക്ക് 17 രൂപയാണ് ഇപ്പോള്‍ വില. തൊണ്ട് 40 പൈസയ്ക്കും ഓല ഒരു രൂപയ്ക്കും വില്‍ക്കും. ഒന്നും പാഴാകാനില്ലാത്ത കൃഷിയെന്ന നിലയിലാണ് സഞ്ചു ഈ മേഖല തിരഞ്ഞെടുത്തത്. തെങ്ങിന് ഇടവിളയായി കൊക്കോ, വാഴ, റംബുട്ടാന്‍ എന്നിവ കൃഷി ചെയ്യുന്നു. ഈ കൃഷികളിലും വിളയുന്നത് ലാഭം തന്നെ. പല കൃഷികള്‍ ഒരുമിച്ച് ചെയ്താല്‍ ഒന്നിന് നഷ്ടം വന്നാലും കര്‍ഷകന് പിടിച്ചുനില്‍ക്കാനാവുമെന്നാണ് ബിസിനസ് പഠിച്ച സഞ്ചുവിന്റെ അനുഭവ പാഠം.

ചാണകത്തിനായി 80 പോത്തുകളേയും വളര്‍ത്തുന്നുണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ കൃഷിക്കായി ഉപയോഗിക്കുന്നു. കമ്പത്ത് തൊഴിലാളികളെ കിട്ടാന്‍ കേരളത്തിലേതുപോലെ പ്രയാസങ്ങളില്ല. തെങ്ങുകയറ്റ സംഘങ്ങളാണ് തേങ്ങ ഇടുന്നതും പൊതിക്കുന്നതും. കൃഷിക്ക് സര്‍ക്കാര്‍ വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ട്. ഇളനീരിന് ആവശ്യകത കൂടിയ സാഹചര്യത്തില്‍ ഈ മേഖലയിലെ ഉത്പാദനവും സഞ്ചു ലക്ഷ്യമിടുന്നു.

മികച്ച പ്ലാനിങ്ങും നവീന സാങ്കേതിക വിദ്യകളുടെ പ്രയോഗവും കൃഷി ലാഭകരമാക്കുമെന്നാണ് തന്റെ അനുഭവ പാഠമെന്ന് ഈ യുവാവ് പറയുന്നു. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണം, കൊപ്ര നിര്‍മാണ യൂണിറ്റ്, ചിരട്ടക്കരി നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് സഞ്ചുവിന്റെ മനസ്സിലിപ്പോള്‍.തേവര ഞാവള്ളില്‍ റോസ് മേരിയാണ് ഭാര്യ. മിഷേല്‍, റെയ്ച്ചല്‍ എന്നിവരാണ് മക്കള്‍.സഞ്ചുവിന്റെ ഫോണ്‍: 8086375375.

പച്ചക്കറി കൃഷി കലണ്ടര്‍

 

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌ )
പച്ചക്കറി
കാലം
ഇനങ്ങള്‍
വിത്ത്‌ (ഗ്രാം)
അകലം
വിത്ത്‌ നടുന്ന ആഴം (സെ.മി.)
ചെടിയുടെ കുഴിയുടെ എണ്ണം
വളങ്ങള്‍
ചാണകം
യൂറിയ
മസ്സൂറി
പൊട്ടാ‍ഷ്‌
വിളവ്‌ (കി.ഗ്രാം)
ചീര
എല്ലാക്കാലത്തും(മഴക്കാലം ഒഴിവാക്കുക)
സി.ഒ.1, സി.ഒ.2,സി.ഒ.3
7
20 x 20
0.51.0
100
200
800
1000
330
70
(പച്ച), നാടന്‍കണ്ണാറലോക്കന്‍ (ചുവപ്പ്‌)ആരു (ചുവപ്പ്‌) മോഹിനി
സെ.മി
വെണ്ട
ഫെബ്രുവരി മാര്‍ച്ച്‌ ,ജൂ ജൂലൈ
പൂനാ സവാനി, സി.ഒ. 1
30
60 30
45
50
450
160
170
ഒക്ടോബര്‍ നവംബര്‍
(ചുവപ്പ്‌), പൂസാ മാഖ്‌ മാലി,
35
സെ.മി
എസ്‌ 2, പഞ്ചാബ്‌പത്മിനി
വേനല്‍
150
അര്‍ക്ക, അനാമിക,
60 45
ആനക്കൊമ്പന്‍ (നാടന്‍),
സെ.മി
225
കിരണ്, അരുണ,
സല്‍ക്കീര്‍ത്തി, സുസ്ഥിര
പയര്‍
എല്ലാ
ഫിലിപ്പിന്‍സ്‌, കനകമണി, പൂസാബര്‍സാത്തി,
60
45 15
23
250 (നീര്‍ച്ചാ
170
600+
70
40
കാലത്തും
അര്‍ക്കഗരിമ, പൂസാകോമള്‍, കുരുത്തോലപ്പയര്‍,
സെ.മി
ചാലുകള്‍
കുമ്മാ
ഒഴിച്ചുള്ള
80
യം
സ്ഥലത്ത്‌ )
വഴുതനങ്ങ
ജനുവരി ഫെബ്രുവരി, മെയ്‌ജൂ,സെപ്റ്റബര്‍/ഒക്ടോബര്‍
2
60 75
90
80
650
800
170
60
ജനുവരി- ഫെബ്രുവരി, മെയ്‌-ജൂ,സെപ്റ്റബര്‍/ഒക്ടോബര്‍
പൂസാപ്പര്‍പ്പിള്‍ റണ്ട്‌, പൂസാ പര്‍പ്പിള്‍ ലോംഗ്‌,പൂസാപ്പര്‍പ്പിള്‍ ക്ലസ്റ്റര്‍,സൂര്യ,കരപ്പുറം വഴുതന,ശ്വേത, ഹരിത,നീലിമ(എഫ്‌ 1 സങ്കരം)
സെ.മി
(2 തവണയായി)
0.5
മുളക്‌
മെയ്‌ജൂ, ആഗസ്റ്റ്‌സെപ്റ്റബര്‍
ജ്വാല,ജ്വാലാമുഖി, ജ്വാലാ
4
45 45 സെ.മി
0.5
200
80
650
800
170
40
ഡിസംബര്‍ ജനുവരി
സഖി, സി.ഒ.1,സി.ഒ 2,
(2തവണ
മജ്ഞരി, തൊണ്ടന്‍,
യായി)
വെള്ളനൊച്ചി
പാവല്‍
ജനുവരിമാര്‍ച്ച്‌,ഏപ്രില്‍ജൂ, ജൂണ്,
പ്രിയ, അര്‍ക്കഹരിത്‌,എം.സി. 84, കോയമ്പത്തൂര്‍ ലോംഗ്‌, പ്രീതി
25
2 2 . മി
23
30
80
610
500
170
60
ആഗസ്റ്റ്‌,
പ്രിയങ്ക
(10
സെപ്റ്റബര്‍
കുഴി)
ഡിസംബര്‍
പടവലം
ജനുവരിമാര്‍ച്ച്‌,ഏപ്രില്‍ജൂ, ജൂണ് ആഗസ്റ്റ്‌,സെപ്റ്റബര്‍
സി.ഒ.1 റ്റി.എ. 19, കൗമുദി,
16
2 2 സെ.മി
23
30
80
610
500
170
60
ഡിസംബര്‍
ബേബി
(10കുഴി)
കുമ്പളം
ജനുവരിമാര്‍ച്ച്‌,ഏപ്രില്‍ജൂ, ജൂ ആഗസ്റ്റ്‌,സെപ്റ്റബര്‍
സി.ഒ. 1, ഇന്ദു, കെ.എ.യു.
4
4.5 2 .മി
23
15(5കുഴി)
80
610
500
170
80
ഡിസംബര്‍
ലോക്കല്‍
വെള്ളരി
ജനുവരിമാര്‍ച്ച്‌,ഏപ്രില്‍ജൂ, ജൂ ആഗസ്റ്റ്‌,സെപ്റ്റബര്‍
മുടിക്കോട്‌, ലോക്കല്‍,
5
2 1.5 മി
39
80
610
500
170
80
ഡിസംബര്‍
സൗഭാഗ്യ, അരുണിമ
23
(13 കുഴി)
മത്തന്‍
ജനുവരിമാര്‍ച്ച്‌,ഏപ്രില്‍ജൂ, ജൂണ് ആഗസ്റ്റ്‌,
സി.ഒ.1,സി.ഒ.2, അമ്പിളി,
5
4.5 2.മി
23
15(5കുഴി)
80
610
500
170
80
സെപ്റ്റബര്‍
അര്‍ക്ക, സൂര്യമുഗി, സരസ്‌,
ഡിസംബര്‍
അര്‍ക്ക ചന്ദ്രന്‍, സുവര്‍ണ്ണ,
സ്വര്‍ണ്ണ
ചീരയ്ക്ക്‌ യൂറിയ പല ഗഡുക്കളില്‍ മേല്‍ വളമായി നല്‍കുക. ഓരോ വിളവെടുപ്പിനുശേഷവും ഒരു കിലോഗ്രാം യൂറിയ 100 ലിറ്റര്‍ വെളളത്തില്‍ തളിക്കുക