തലശ്ശേരി നഗരസഭ പരിധിക്കുള്ളില്‍ 2 കൃഷി ഭവനുകള്‍ സ്ഥിതിചെയ്യുന്നു.1 കോടിയേരി കൃഷിഭവന്‍ : ഫോണ്‍ 2358243
2 തലശ്ശേരി കൃഷി ഭവന്‍ : ഫോണ്‍ 2344703
കോടിയേരി കൃഷിഭവന്‍-
കൃഷി ഓഫിസര്‍- നീന.കെ മാടപ്പിടികകോടിയേരി ഈങ്ങയില്‍പിടിക ടൗണില്‍ നിന്നും 700 മീറ്റര്‍ ഉള്ളില്‍ സ്വന്തമായ കെട്ടിടത്തില്‍ കോടിയേരി കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു.
കൃഷി അസിസ്റ്റന്റ്- പ്രേമന്‍
നഗരസഭയിലെ 17, 18, 19, 20, 21, 22, 23, 24, 25, 28, 29, 30, 31, 33 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന 8.632 ചതുരശ്ര കിലോമീറ്റര്‍ (2132 ഏക്കര്‍ 93 സെന്റ്) വിസ്തീര്‍ണ്ണമുള്ള കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
തലശ്ശേരി കൃഷിഭവന്‍ -
കൃഷി അസിസ്റ്റന്റ് -പുരുഷോത്തമന്‍
തലശ്ശേരി നഗരസഭയിലെ 36 വാര്‍ഡുകള്‍ ഈ കൃഷിഭവന്‍ പരിധിയില്‍ വരുന്നു.
തലശ്ശരി ടൗണ്‍ഹാളിനടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
സേവനങ്ങള്‍
പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ചാല്‍ :ഇന്‍ഷ്യൂറന്‍സ് പദ്ധതികള്‍
10 ദിവസത്തിനകം അപേക്ഷ കൃഷിഭവനില്‍ കൊടുക്കേണ്ടതാണ്.
സ്ഥലത്തിന്റെ പുതിയ നികിതി രസീറ്റ് സഹിതം അപേക്ഷയുടെ 2 കോപ്പികള്‍ നല്‍കേണ്ടതാണ്.
അപേക്ഷ ഫോറം ബൂക്ക് സ്റ്റാളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
കൃഷിഭവന്‍ മുഖാന്തിരം കാര്‍ഷികവിളകള്‍ക്ക് ഗവര്‍മെന്റിന്റെ സഹായത്തോടെ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ പദ്ധതികള്‍ നടപ്പിലാക്കുന്നു.
തെങ്ങിന് 2 രുപ വിഹിതം അടച്ചാല്‍ തെങ്ങ് നശിച്ചാല്‍ ഇന്‍ഷുറന്‍സ് തുകയായി 1000 രുപ ലഭിക്കും.
വാഴക്ക് 2 രുപ അടച്ചാല്‍ കുലച്ച വാഴയ്ക്ക് 50 രൂപ, കുലയ്ക്കാത്ത വാഴയ്ക്ക് 25 രുപ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്.
ബേങ്ക് വായ്പ എടുത്ത് കൃഷി ചെയ്യുന്ന വിളകള്‍ക്ക് പ്രത്യേകമായി നാഷണല്‍ ഇന്‍ഷ്യുറന്‍സ് സ്കീം പ്രകാരം വിളകള്‍ക്ക് ബേങ്ക് ഇന്‍ഷ്യുര്‍ ചെയ്യുന്ന പദ്ധതി ഉണ്ട്.
വളം. വിത്ത്, നടീല്‍ വസ്തുക്കളുടെ വിതരണം
കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ സബ് സിഡിയോടുകൂടി കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്തുവരുന്നു.
10 തെങ്ങില്‍ കുടുതല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് വളം വിതരണം ചെയ്യുന്നത്.
വിത്തുകള്‍ ,നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്കില്‍ തുക ഇടാക്കികൊണ്ട് വിതരണം നടത്തിവരുന്നു, ആവശ്യമുള്ളവര്‍ സ്ഥലത്തിന്റെ നികുതി റസീറ്റ് സഹിതം കൃഷിഭവന്‍ മുഖേന ബന്ധപ്പെടെണ്ടതാണ്.
മണ്ണ് പരിശോധന
കര്‍ഷകര്‍ക്ക്, സൗജന്യമായി മണ്ണ് പരിശോധിച്ച് ഏത് കൃഷിക്ക് അനുയോജ്യമാണ്, ഇപ്പോള്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് ഏതെല്ലാം വളങ്ങള്‍ എത്ര അളവില്‍ നല്‍കണം എന്നു വിശദമായി റിപ്പോര്‍ട്ട് കൊടുക്കുന്ന സംവിധാനം നിലവില്‍ ഉണ്ട്.
മണ്ണ് പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പല തട്ടുകളായിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മേല്‍ മണ്ണ് മാറ്റി 10 സെന്റിമീറ്റര്‍ മുതല്‍ 25 സെന്റിമീറ്റര്‍ വരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഏകദേശം 500 ഗ്രാം മണ്ണ് ശേഖരിക്കണം.രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍
വിവിധഭാഗങ്ങളില്‍ നിന്ന് എടുത്ത മണ്ണ് എല്ലാം കുട്ടിയോജിപ്പിച്ച് കുറഞ്ഞത് 400 ഗ്രാം മണ്ണ് എടുത്ത് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടതാണ്.
ഒരു മാസത്തിനകം മണ്ണിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതായിരിക്കും .
തെങ്ങുകളില്‍ കണ്ടുവരുന്ന മണ്ഡരി ബാധക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗജന്യമായി കീടനാശിനി പ്രയോഗം.
എല്ലാ വിളകള്‍ക്കും ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുളള വിവരണങ്ങളും അതിനെതിരായി ചെയ്യേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ചും കര്‍ഷകര്‍ക്ക് ക്യഷി സ്ഥലത്ത് പോയി പറഞ്ഞുകൊടുക്കുകയും ആവശ്യമായ മരുന്നുകള്‍ എഴുതികൊടുക്കുകയും ചെയ്യുന്നു.
കൃഷിഭവന്‍ മുഖേന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)