കാര്‍ഷിക സമ്പദ് ഘടനയില്‍ നമ്മുടെ കല്‍പവൃക്ഷമായ തെങ്ങിന് സുപ്രധാനമായ. സ്ഥാനമാണുള്ളത്. കേരളത്തില്‍ ഏകദേശം രണ്ടര ദശലക്ഷത്തോളം ജനങ്ങള്‍ തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ടാണ് ഉപജീവനം നയിക്കുന്നത്. വിത്തുതേങ്ങ, നടീല്‍, വള പ്രയോഗം പരിപാലനം
തെങ്ങിന്‍തൈകള്‍ പുതുതായി നടുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
നല്ല വളക്കൂറുള്ളതും ജലസംഗ്രഹണശേഷിയുള്ള പശിമരാശി മണ്ണാണ് തെങ്ങിന് നല്ലത്. ശ്രദ്ധിച്ചു വളര്‍ത്താമെങ്കില്‍ മണല്‍ മണ്ണിലും തെങ്ങ് നന്നായി വളരും. ജൈവവളവും കളിമണ്ണും ചേര്‍ത്ത് ഇത്തരം മണ്ണിന്റെ ജല സംഗ്രഹണശേഷി വര്‍ദ്ധിപ്പിക്കണം. ചെമ്മണ്ണും, കരിമണ്ണും ചെങ്കല്‍ മണ്ണും ഒക്കെ കേരകൃഷിക്ക് യോജിച്ചവ തന്നെ. താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നീര്‍വാഴ്ചയ്ക്കുശേഷം തെങ്ങിന്‍ തൈകള്‍ നടാവുന്നതാണ്.
ഇനങ്ങള്‍
വെസ്റ്റ് കോസ്റ്റ് ടാള്‍, ലക്ഷദ്വീപ് ഓഡിനറി,ഫിലിപ്പീന്‍സ്, ജാവ, കൊച്ചിന്‍, ചൈന, കാപ്പാടം, കോമാടന്‍.
സങ്കരയിനങ്ങള്‍ :- കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ, കേരശ്രീ, ചന്ദ്രസങ്കര, കേര സങ്കര, ചന്ദ്രലക്ഷ.
അമ്മ തെങ്ങ് തിരഞ്ഞെടുക്കുമ്പോള്‍
വിത്തുതേങ്ങ തെരഞ്ഞെടുക്കുന്ന തെങ്ങാണ് അമ്മതെങ്ങ്.
ഒരു വര്‍ഷം 80 ല്‍ കുറയാതെ തേങ്ങ കിട്ടുന്ന തെങ്ങായിരിക്കണം.
30 മുതല്‍ 40 വരെ വിരിഞ്ഞ ഓലകളുണ്ടായിരിക്കണം.
എപ്പോഴും 12 കുലകളുണ്ടായിരിക്കണം
തേങ്ങയൊന്നിന് 150 ഗ്രാമില്‍ കൂടുതല്‍ കൊപ്ര കിട്ടണം.
തൊണ്ടുപൊളിച്ചാല്‍ 600 ഗ്രാമില്‍ കുറയാതെ തൂക്കമുണ്ടാവണം
അധികം വളക്കൂറുള്ള ധാരാളം വെള്ളം കിട്ടുന്ന സ്ഥലത്ത് വളരുന്ന തെങ്ങ് ഒഴിവാക്കണം
വിത്തു തേങ്ങ
ഫെബ്രുവരി-മെയ് മാസമാണ് കേരളത്തിലെ വിത്തുതേങ്ങ സംഭരണകാലം.
11-12 മാസം വരം വിളഞ്ഞതാകണം വുത്തുതേങ്ങ. ഇത് കുലയോടെ വെട്ടി വീവ്ത്തരുത്. ബലമുള്ള കയറില്‍ കെട്ട#ിയിറക്കണം. ഒരുകുലയിലെ എല്ലാതേങ്ങയും വിത്തിനായി ഉപയോഗിക്കാന്‍ കഴിയില്ല. ലക്ഷണമൊത്ത തേങ്ങ മാത്രമെ വിത്തിനായി ഉപയോഗിക്കാവൂ.
വിത്തു തേങ്ങ പാകുന്ന രീതി
വെള്ളക്കെട്ടില്ലാത്ത പ്രദേശമായിരിക്കണം.
അധികം തണല്‍ വേണ്ട.
മണല്‍ മണ്ണാണു നല്ലത്.
നാലു വരി വിത്തുതേങ്ങ പാകാന്‍ 1.50 മീറ്റര്‍ വീതിയും സൌകര്യപ്രദമായ നീളവും ഉള്ള തടങ്ങള്‍ തയ്യാരാക്കണം. തടങ്ങള്‍ക്കിടയില്‍ 75 സെ മീ വീതിയില്‍ നടപ്പാത വിടണം.
വെള്ളം വറ്റിയ തേങ്ങ പാകരുത്.
വരികള്‍ തമ്മില്‍ 30 സെ മീ, തേങ്ങകള്‍ തമ്മില്‍ 30 സെ മിയും ഇടയകലം നല്‍കണം.
മേയ്-ജൂണ്‍ മാസങ്ങളില്‍ പാകാം.
വിത്തുതേങ്ങ പാകുമ്പോള്‍ മുകളറ്റം വെളിയില്‍ കാണണം.
മഴയില്ലെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം നനയ്ക്കണം.
കളകള്‍ അപ്പപ്പോള്‍ നീക്കണം.
ചിതല്‍ ശല്യമുണ്ടായാല്‍ തേങ്ങയുടെ ചുറ്റുമുള്ള മണ്ണ് 15 സെ മീ ആവത്തില്‍ മാറ്റി കാര്‍ബാറില്‍/ ക്ളോര്‍ പൈറിഫോസ് തുടങ്ങിയ ഏതെങ്കിലും ഒരുകീടനാശിനിപ്പോടി തൂകണം.
പാകി ആറുമാസത്തിനകം മുളയ്ക്കാത്ത തേങ്ങ നഴ്സറിയില്‍ നിന്ന് നീക്കണം.
നല്ല തൈ
9-12 മാസം പ്രായം
ചുരുങ്ങിയത് ആറ് ഓല
10 സെ.മീ യലധികം കണ്ണാടിക്കനം
നേരത്തെ കണക്കോലകള്‍ വിരിഞ്ഞ് ഓലക്കാലുകള്‍ വേര്‍പെടുന്ന സ്വഭാവം.
നല്ല പച്ച നിറമുള്ള ഓലകള്‍ വിരിഞ്ഞു നില്‍ക്കുക
കുഴിയുടെ അളവ്
മണല്‍ പ്രദേശം -0.75 മീ.നീളം, 0.75 മീ.വീതി 0.75 മീ. ആഴം
ലോമി മണ്ണ് - 1 മീ .നീളം, 1 മീ വീതി 1 മീ ആഴം
വെട്ടുകല്‍ പ്രദേശം 1.2 മീ .നീളം 1.2മീ വീതി 1.2 മീ ആഴം
കുഴിയുടെ അടിഭാഗത്ത് രണ്ട്നിര ചകിരികൊണ്ട് ഉള്‍വശം മുകളിലേക്ക് വരുന്നരീതിയില്‍ അടുക്കാവുന്നതാണ്. ചിതലിന് 10% ഡസ്റ്റ് അല്ലെങ്കില്‍ കാട്ടുകൂവ നടുന്നതും നല്ലതാണ്. 10-12 മാസം പ്രായമായ തൈകള്‍ നടാവുന്നതാണ് 60 സെ മി ഉയരം അവശേഷിക്കുന്നരീതിയില്‍ മേല്‍തിട്ട ശേഷം കണ്ട് ബാക്കിഭാഗം മുകളില്‍ വരത്തക്കവണ്ണം കുഴിയുടെ ഒത്ത മധ്യത്തില്‍ നടാവുന്നതാണ്.
വിത്തുതേങ്ങ മഴക്കാലാരംഭത്തോടെ നഴ്സറിയില്‍ പാകാവുന്നതാണ്. തെങ്ങിന് തടം തുറന്ന് വളപ്രയോഗം നടത്താവുന്നതാണ്. കുമ്മായം 1 കി ഗ്രാം ചാണകം 25.50 കി ഗ്രാം വരെ പച്ചിലവളം മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കാം. കുമ്മായം ഇട്ട് രണ്ടാഴ്ച കഴിഞ്ഞ് മാത്രം രാസവളം ചേര്‍ക്കാം- 0.25 കി ഗ്രാം യൂറിയ, 0.28 ഗ്രാം ഫാക്ടം ഫോസ്, 0.4 കി ഗ്രാം പൊട്ടാഷ്
ജൂണ്‍ ജൂലായ് മാസങ്ങളില്‍ പറമ്പ് ഇളക്കാം. മണ്ണൊലിപ്പ് തടയാനും ജൈവപദാര്‍ത്ഥങ്ങള്‍ അഴുകുന്നതിനും കളകള്‍ നശിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. തെങ്ങിന് മുകളില്‍ ചാഞ്ഞു നില്‍ക്കുന്നതും തട്ടിനില്‍ക്കുന്നതുമായ മറ്റ് വൃക്ഷത്തെകളുടെ ചില്ലകള്‍ വെട്ടിമാറ്റുക. തെങ്ങിന്‍ തടത്തില്‍ ആവരണ വിളകള്‍ പച്ചിലവളച്ചെടികള്‍ മുതലായവ വളര്‍ത്താവുന്നതാണ്.
തെങ്ങിനെ ബാധിക്കുന്ന രോഗങ്ങള്‍
മണ്ട ചീയല്‍
കാരണം - ഫംഗസ്
ലക്ഷണം - വര്‍ഷകാലങ്ങിലാണ് ഈ രോഗം കൂടുതലായി ക ണ്ടു വരുന്നത്. രോഗം ബാധിച്ച തെങ്ങിന്റെ നാമ്പോലയ്ക്കും ചുറ്റുമുള്ള ഒന്നോ രണ്ടേ ാ ഓലകളും മഞ്ഞളിക്കുന്നു, നാമ്പോലയില്‍ ഇളം കറുപ്പു നിറത്തിലുള്ള നനഞ്ഞപാടുകള്‍ പ്രത്യക്ഷപ്പെടും. ഓലകള്‍ മഞ്ഞളിച്ച് ക്രമേണ ഉണങ്ങും. ഏറ്റവും പുറമെയുള്ള കുറച്ചുമടലുകള്‍ വിരിഞ്ഞുതന്നെ നില്‍ക്കും.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ - രോഗാരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ തെങ്ങിനെ രക്ഷപ്പെടുത്താം. നാമ്പോലയില്‍ കേടുബാധിച്ചുകാണുന്ന ഭാഗങ്ങള്‍ മൂര്‍ച്ചയുളള കത്തികൊ ണ്ട് ചെത്തിമാറ്റണം. അത് തീയിട്ട് നശിപ്പിക്കണം. മുറിപ്പാടിന് ചുറ്റും ബോര്‍ഡോ കുഴമ്പ് പുരട്ടുകയും പോളിത്തീന്‍ കവര്‍ കൊ ണ്ട ്്പൊതിഞ്ഞ് സൂക്ഷിക്കുകയും വേണം. രോഗം ബാധിച്ച തെങ്ങിലും ചുറ്റുമുള്ള തെങ്ങിലും ഓരോ ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.
ചെന്നീരൊലിപ്പ്
കാരണം - ഫംഗസ്
ലക്ഷണം - തെങ്ങിന്റെ തടിയില്‍ വിള്ളലുകള്‍ ഉ ണ്ടാകുന്നു. ഈ വിള്ളലുകള്‍ ആദ്യം തെങ്ങിന്റെ ചുവടിലും പിന്നീട് മുകള്‍ഭാഗത്തും കാണപ്പെടുന്നു. തടിയില്‍ കാണുന്ന മുറിപ്പാടുകളില്‍ നിന്നും ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറി വരുന്നു. ക്രമേണ ചുറ്റുമുള്ള ഭാഗങ്ങള്‍ ചീഞ്ഞഴുകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
തടിയില്‍ കേടുബാധിച്ചുകാണുന്ന ഭാഗങ്ങള്‍ ചെത്തിമാറ്റുകയും മുറിവില്‍ ടാര്‍ ഉരുക്കി തേച്ചുപിടിപ്പിക്കുകയോ ബോര്‍ഡോകുഴമ്പ് പുരട്ടുകയോ വേണം. തെങ്ങിന്റെ പൊതുവെയുളള ആരോഗ്യം പോഷിപ്പിക്കുവാന്‍ ശാസ്ത്രീയമായ വളപ്രയോഗവും പരിചരണവും നല്‍കണം. നാലുമാസത്തിലോരിക്കല്‍ 25 മി.ലി കാലിക്സിന്‍ 25.ലി വെളളത്തില്‍ തയ്യാറാക്കിയ ലായനി തടത്തില്‍ ഒഴിച്ച് നനയ്കണം.
കൊമ്പന്‍ ചെല്ലി
ഓലമുറിച്ച് തെങ്ങിനെ നശിപ്പിക്കുന്നു.
നിയന്ത്രമാര്‍ഗ്ഗം
സെവിനും മഞ്ഞളും ചേര്‍ന്ന മിശ്രിതം തെങ്ങിന്റെ കവിളുകളില്‍ നിറച്ചുകൊടുക്കുണം
ഞാൻ ഈയിടെ മൂന്നു കേരശ്രീ തയ്കൾ നട്ടു. വരണ്ട പ്രദേശമാണ് . എന്തൊക്കെ വളപ്രയോഗമാണ് ചെയ്യേണ്ടത് എന്ന് നിര്ധേഷിക്കാമോ?
ReplyDelete