Monday, January 9, 2012

മൃഗാശുപത്രിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍

1.കാലികള്‍ എരുമ, ആട്, കോഴി, മറ്റുപക്ഷികള്‍  എന്നിവയ്ക്കു സൌജന്യ.മായി ചികിത്സ നല്‍കി വരുന്നു.നായ, പൂച്ച എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് 5 രൂപ വാങ്ങുന്നു.
2.വാക്സിനേഷന്‍ - കന്നുകാലികള്‍, ആട്, എന്നീ മൃഗങ്ങള്‍ക്ക്   കുളമ്പ് രോഗം, ബിക്യൂ  എന്നിവയ്ക്ക് സൗജന്യം, കോഴികള്‍ക്ക് വാക്സിനേഷന് രണ്ടുരൂപ ഫീസ് വാങ്ങുന്നു.
3.നായ പൂച്ച എന്നിവയ്ക്ക് പേ വിഷബാധ  പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. ഈ വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഗുണഭോക്താക്കള്‍ വാങ്ങിക്കണം.
(പേ വിഷ ബാധക്കുള്ള വാക്സിനേഷന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു വര്‍ഷത്തിലൊരിക്കല്‍ നല്‍കണം)

4.കൃത്രിമ ബീജ സങ്കലനം
   പശുക്കള്‍ എരുമകള്‍ സങ്കര ഇനം - പ്യൂര്‍ വര്‍ഗ്ഗം  - 35 രൂപ ഫീസ്
5.വന്ധ്യതാ നിവാരണം
  കൃത്രിമ ബീജസങ്കലനം  നടത്തി ഫലം കാണാത്തവയെ പ്രത്യേകം പരിഗണിച്ച് വര്‍ഷത്തില്‍
  ഒരു  തവണ സൌജന്യ വിദഗ്ദ ചികിത്സ  നല്‍കിവരുന്നു.
6.ഗോരക്ഷാക്യാമ്പ്
  വര്‍ഷത്തില്‍ രണ്ടതവണ കറവകേന്ദ്രത്തില്‍ വെച്ച് കന്നുകാലികളെ പരിചരിച്ച്  ആരോഗ്യ
  സംരക്ഷണം ഉറപ്പ് വരുത്തുന്നു. പശുവിന്  5രൂപയുംആടിന് 3 രൂപയും ഫീസ് വാങ്ങുന്നു.
7.കന്നുകുട്ടി പരിപാലന പദ്ധതി
  ഓരോ വര്‍ഷവും  5 മാസത്തിന് മുകളിലുള്ള 50 സങ്കരഇനം കന്നുകുട്ടികളെ തിരഞ്ഞെടുത്ത്   
  കാലിത്തീറ്റ   50 ശതമാനം സബ്സിഡിയില്‍ നല്‍കിവരുന്നു.  ഗ്രാമസഭയില്‍ തിരഞ്ഞെടുക്കുന്ന    
  ബി  പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് സബ്സിഡി നല്‍കുന്നത്.
8. ഇന്‍ഷുറന്‍സ്
   പശുക്കള്‍ ആടുകള്‍ എന്നിവയ്ക്ക് ഒരുവര്‍ഷം  850 രൂ നല്‍കിവരുന്നു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് കണ്ടുവരുന്ന രോഗങ്ങള്‍ ,ലക്ഷണങ്ങള്‍
 പനി  ദഹനകുറവ്‌  അകിടു വീക്കം, ബേസിയോസിസ്‌, വയറിളക്കം, കുളമ്പ്‌രോഗം, ടോക്സിക്‌
 (വിഷബാധ), പാല്‍കളര്‍ ‍വ്യത്യാസം, അകിടുവീക്കം, വിര
1. വിര
  ലക്ഷണം : കണ്ണീര്‍ഒഴുക്കുന്നു‍, ശരീരം ക്ഷീണിക്കുന്നു വയറിളക്കം, പല്ലിറുമുക, വയറ്റില്‍ മൂളല്‍.
  ചികില്‍സ :  ഗുളിക, പൊടി, ടോണിക്കുകള്‍ ലഭ്യമാണ്.
2.കുളമ്പ് രോഗം
  ലക്ഷണങ്ങള്‍ :  ‍പനി,നാക്കിനടിയില്‍കുമിളകള്‍ കുളമ്പില്‍ വ്രണം പുഴു, കുളമ്പ്‌ ഊരി പോവുക
  കുളമ്പ് രോഗം കാറ്റിലൂടെയാണ്  പകരുന്നത്. കാലികള്‍ക്ക് കടുത്ത് വേദനയുണ്ടാക്കുന്ന ഒരു  
  രോഗമാണിത്.  ഗോരക്ഷാ പദ്ധതിയുടെ ഭാഗമായി 2007 ജൂലായി 30 മുതല്‍ ആഗസ്ത്  23 വരെ
  ഏഴു  കേന്ദ്രങ്ങളില്‍ വെച്ച് കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ് നടത്തിയിട്ടുണ്ട്.
  ചികില്‍സ : ആന്റിബയോട്ടിക്സ്‌ നല്‍കുക. 
  വര്‍ഷത്തില്‍‍ രണ്ട് തവണപ്രതിരോധകുത്തിവെപ്പുകള്‍നടത്തുന്നു.‍
3. ചെള്ള് നിറയല്‍
   ചികിത്സ: മരുന്ന് വാങ്ങി 2 ലിറ്റര്‍  വെള്ളത്തില്‍ 10 തുള്ളി ലോഷന്‍ കലര്‍ത്തി- കോട്ടണ്‍ മുക്കി
   രോമത്തില്‍   പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കുളിപ്പിക്കുക. ചീപ്പ് കൊണ്ട് ചീകി 
    വൃത്തിയാക്കുക.
4.പശുക്കളില്‍  മൂത്രത്തില്‍  രക്തം കാണുകയാണെങ്കില്‍  ഉടനെ  മൃഗാശുപത്രിയില്‍ എത്തിച്ച്
  കുത്തിവയ്പ് നടത്തണം.
5 കോഴി വസന്ത
   പ്രതിരോധകുത്തിവെപ്പുകള്‍നടത്തുക‍.
   ലക്ഷണങ്ങള്‍: വയറിളക്കം‍ ,ചുമ, ശ്വാസതടസ്സം

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)