ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍.

പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌

വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി.

കാര്‍ഷിക സംഗമം - 2012

കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;.

പൂന്തോട്ടത്തിനഴകായി കുറ്റിക്കുരുമുളക്

ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. .

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. * പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും. * മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.

Showing posts with label കാര്‍ഷികം. Show all posts
Showing posts with label കാര്‍ഷികം. Show all posts

Wednesday, April 11, 2012

നെല്ല് - II

നെല്‍കൃഷി രീതികള്‍
കൃഷി രീതി. ഇടവം മിഥുനം മാസത്തില്‍ ഒന്നാം കൃഷി. മേടത്തില്‍ വിത്ത് വിതക്കും. (കൊച്ചി വിത്തോ തൊണ്ണൂറാം വിത്തോ) ആയിരിക്കും. കാലവര്‍ഷം കൂടിയാല്‍ കളകള്‍ പറിക്കും. വെള്ളം നല്ലവണ്ണം കെട്ടി നിര്‍ത്തും. പറിച്ച് നടാന്‍ വേണ്ടി കര്‍ക്കിടകം 5 ന് ഞാറ് പാകും. (വിത്തിന്റെ പേര് പത്തൊമ്പതോ ചെറുവെള്ളരിയോ ആവും) വരമ്പെല്ലാം വൃത്തിയാക്കി പാടം ഉഴുത് ശരിയാക്കിയിട്ട് ഞാറ് പറിച്ച് നടും. 1 ഏക്കറിന് ഒരു ചാക്ക് ഫാക്ടം ഫോസ് ഇടും. പിന്നീട് ചിങ്ങം 5 നോ 10 നോ കൊയ്യും. വീണ്ടും കന്നുകളെ കൊണ്ട് ഉഴുതും. കന്നിമാസം ആവുമ്പോഴേക്കും രണ്ടാം വിളക്ക് വീണ്ടും രാസവളങ്ങ ള്‍ ചേര്‍ക്കും. ധനു 15 ന് വീണ്ടും കൊയ്തെടുക്കും. ഇങ്ങനെയാണ് നെല്കൃഷിയുടെ രണ്ടാം വിളവ് തീര്‍ക്കുന്നത്. അനുയോജ്യമായ മണ്ണ് ചെളിമണ്ണാണ്. 1 ഏക്കറിന് 100 പറ നെല്ല് ഉണ്ടാകും. ആദ്യ വിളക്ക് 100 ഉണ്ടായാല്‍ രണ്ടാമത്തെ വിളക്ക് 75 ആവും.
വളപ്രയോഗം
ജൈവവളം - തോല്‍, (മരത്തിന്റെ ഇലകള്‍) ചാണകം (ഉണങ്ങിയത്), ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം. രാസവളം - പൊട്ടാസ്യം, യൂറിയ.
ജലസേചനം അടുത്തുള്ള ചോലയില്‍ നിന്നോ കുളത്തില്‍ നിന്നോ ചാല്‍ കീറി ആവശ്യമായ വെള്ളം എത്തിക്കുന്നു., പ്രധാന ജലസേചന മാര്‍ഗം തേക്കൊട്ട ഉപയോഗിച്ചായിരുന്നു. ഒരു കുട്ടയുടെ മറ്റേ തലക്കല്‍ വലിയ കല്ലു കെട്ടി അത് കുളത്തിലേക്കോ കിണറിലേക്കോ ഇടുന്നു. കയറിന്റെ അറ്റം കപ്പിയിലൂടെ ഒരു പ്രത്യേക രീതിയില്‍ കടത്തിവിട്ടിരിക്കും. കല്ലിന്റെ കനം കൊണ്ട് വെള്ളം താനെ പൊന്തിവരും
കൂലി രീതി. 10 പറ നെല്ല് കൊയ്താല്‍ പണിക്കാര്‍ക്ക് ലഭിക്കുന്നത് 1 പറ നെല്ല് എന്ന തോതിലാണ് കൂലി കൊടുത്തിരുന്നത്.
മകരവിള, (രണ്ടാം വിള)
ചിങ്ങമാസം മുതല്‍ തുലാം മാസം വരെ ഞാറ് പറിച്ച്നടാം. കര്‍ക്കിടകമാസം മുതല്‍ ചിങ്ങമാസം കൂടി ഞാറ് പാകും. തുലാവര്‍ഷമാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. ധനുമാസം പകുതി മുതല്‍ കുംഭമാസം വരെ വിളവെടുപ്പ് നടത്തും
 

നെല്‍വിത്തുകള്‍ കാലാവധി
1.ജ്യോതി(പി.ടി.ബി 39) 110‎-125
2. കാഞ്ചന(പി.ടി.ബി 50)105‎-110
3. ഹര്‍ഷ(പി.ടി.ബി 55)105‎-110
4.വര്‍ഷ(പി.ടി.ബി 56)110‎-115


മധ്യകാലയിനം ( ഹ്രസ്വകാലവിളകള്‍ക്കുന ദീര്‍ഘകാലവിളകള്‍ക്കുമിടയില്‍ മൂപ്പെത്തുന്ന വിളയാണ് മധ്യകാലവിള. 90 മുതല്‍ 130സ ദിവസത്തിനുള്ളില്‍ മൂപ്പെത്തുന്നു.)
1. ജയ 120-125
2. അശ്വതി 120‎-125
3.ആതിര 120-130
4. ഐശ്വര്യ120‎-125
5. മസൂരി125-145


പുതിയകൃഷിരീതി


മെഡഗാസ്കര്‍കൃഷി :- വെള്ളം കെട്ടിനില്‍ക്കാത്തസ്ഥലമായിരിക്കണം. 10 ദിവസം മൂപ്പുള്ള ഞാറ് പറിച്ച്നടണം. ഒരേ നിരയില്‍ ഒരു ഞാറ് ഒരടി അകലത്തിലായിരിക്കണം. 10-ാം വാര്‍ഡില്‍ ചേരക്കിവയലില്‍ ചെറുമണലില്‍ കരുണാകരന്‍ ഈ രീതിയില്‍ കൃഷിചെയ്യ#ുന്നു. ഇതില്‍ നിന്ന് ഏകദേശം ഇരട്ടിവിള ലഭിക്കുന്നു. ഇതിന്റെ ദോഷം കള കൂടുതല്‍ ഉണ്ടായിരിക്കും എന്നതാണ്. കള പറിക്കുന്നതിന് യന്ത്രം ഉപയോഗിക്കുന്നു.

നിലമൊരുക്കല്‍(വളപ്രയോഗം)
നിലം നന്നായി ഉഴുത് കളകള്‍ മുന്‍വിളകളുടെ ചുവട് എന്നിവ മണ്ണില്‍ ചേര്‍ക്കുക.ജൈവ വളം ചേര്‍ത്ത് വെള്ളം കയറ്റി നിരപ്പാക്കി 15 ദീവസം കഴിഞ്ഞാല്‍ ഞാറ് നടാം. അവസാന ചാല്‍ ഉഴവോടുകൂടി ശുപാര്‍ശ ചെയ്തിട്ടുള്ള അടിവളം ചേര്‍ത്തു കൊടുക്കണം.

വിവിധ നെല്ലിനങ്ങളുടെ നടീല്‍ അകലം
വിളക്കാലം ഇനങ്ങള്‍ നടീല്‍ അകലം നൂരികളുടെ എണ്ണം(ഒരുചതുരശ്ര മീറ്ററില്‍)
ഒന്നാം വിള ഇടത്തരം മൂപ്പ് 20* 15 സെ മീ 33
മൂപ്പ് കുറഞ്ഞവ 15*10 സെ മീ 67
രണ്ടാം വിള ഇടത്തരം മൂപ്പ് 20*10 സെ മീ 50
മൂപ്പ് കുറഞ്ഞവ15*10 സെ മീ67
മൂന്നാം വിളഇടത്തരം മൂപ്പ്20*10 സെ മീ50
മൂപ്പ് കുറഞ്ഞവ15*10 സെ മീ67


ഓരോ നൂരിയിലും രണ്ടോ മൂന്നോ ഞാറുകള്‍ വീതം നിര്‍ദ്ദിഷ്ട അകലത്തില്‍ മൂന്ന് നാല് സെന്റി മീറ്റര്‍ താഴ്ത്തി നടുക. വളപ്രയോഗം കളപറിക്കല്‍ തുടങ്ങിയ കൃഷിപണികള്‍ നടത്തുന്നതിനായി 3 മീറ്റര്‍ ഇടവിട്ട് 30 സെ മീ സ്ഥലം ഒഴിച്ചിടണം

സസ്യസംരക്ഷണം

പുളി രസം കാണുന്ന പാടങ്ങളില്‍ ഹെക്ടറിന് 600 കി ഗ്രാം എന്ന തോതില്‍ കുമ്മായം രണ്ടുതവണയായി ഉപയോഗിക്കണം. നിലമൊരിക്കല്‍ സമയത്ത് ഹെക്ടറിന് 350 കി.ഗ്രാം കുമ്മായം ചേര്‍ക്കണം. 250 കി ഗ്രാം നട്ട് ഒരു മാസത്തിന് ശേഷവും ചേര്‍ക്കണം.
5 ടണ്‍ ജൈവവളവും മുഴുവന്‍ ഭാഗവവളവും അടിവളമായി ചേര്‍ക്കണം.
ഞാറ് അസോസ്ബ്ളറിയില്‍ 15, 20 മിനുട്ട് നേരം മുക്കിവെച്ച് നടാവുന്നതാണ്.
നട്ട് 20‎‏-25‭ ‬ദിവസത്തിനുശേഷം‭ ‬ഹസ്വകാലയി‭നങ്ങ‬ള്‍ക്കും മധ്യകാലയി‭നങ്ങ‬ള്‍ക്കും മേല്‍വളം‭ ന‬ല്‍കണം.
നല്‍കുന്ന യൂറിയയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ 1കി. വേപ്പിന്‍പിണ്ണാക്ക് 5 ഇരട്ടി യൂറിയയുമായി ചേര്‍ത്തും ഉപയോഗിക്കാം

ജല പരിപാലനം

വെള്ള ക്കെട്ട് ഇഷ്ടപ്പെടുന്ന ഒരു വിളയാണ് നെല്ല്. ഞാറ് പറിച്ചുനടുന്ന സമയത്ത് പാടത്ത് ഒന്നര സെ.മീ ഉയരത്തില്‍ വെള്ളം ഉണ്ടായിരിക്കണം. അതിന് ശേഷം ചിനപ്പുപൊട്ടുന്ന സമയം വരെയെങ്കിലും 5 സെ മീ ഉയരത്തില്‍ വെള്ളമുണ്ടായിരിക്കണം വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് പാടത്തെ വെള്ളം വാര്‍ത്തുകളയണം

കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ന്യൂഡോമോണസ് വിത്തില്‍ പുരട്ടിയും (10ഗ്രാം, 20ഗ്രാം വിത്ത്) ഞാറിന്റെ വേരില്‍ മുക്കിയും (250കി. ഗ്രാം ,750 മി.ലി. വെള്ളം) പ്രയോഗിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗം അവലംബിക്കാവുന്നതാണ്.
മഞ്ഞളിപ്പ്, കുലവാട്ടം, ത ുതുരപ്പന്‍ - സെവിന്‍ പൊടി തളിച്ച് കൊടുക്കണം

കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കി മുന്നോട്ട് പോവുക :)

Sunday, March 4, 2012

പട്ടമരപ്പില്‍ നിന്ന് മോചനം



റബ്ബര്‍ പ്രൊഡക്‌ഷന്‍
റബര്‍ മരത്തിന്റെ പട്ടമരപ്പ്‌: കാരണം കണ്ടെത്തി; പ്രതിരോധമാര്‍ഗവും
* എല്‍. തങ്കമ്മ (റിട്ട. മൈക്കോളജിസ്‌റ്റ്)
ഫോണ്‍: 9446059826  (വാര്ത്ത : മാധ്യമം)

 
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ചേര്‍ത്തല താലൂക്കിലെ കടയ്‌ക്കരപ്പള്ളി ഭാഗത്ത്‌ എത്തുന്ന ഒരാള്‍ക്ക്‌ കാണാന്‍ കഴിയുമായിരുന്ന ഒരു ചിത്രമുണ്ട്‌. നീരുവച്ചു വീര്‍ത്ത കാലുകളില്‍ വിചിത്രാകൃതിയിലുള്ള മുഴകളും കുരുക്കളും നിറഞ്ഞു വികൃതമായ വളര്‍ച്ചകള്‍. ഗുരുതരമായ മന്തുരോഗത്തിന്റെ വിവിധ അവസ്‌ഥകള്‍.


ഇക്കാലത്ത്‌ ഏതാണ്ട്‌ ഇതിനോടു സാമ്യമുള്ള ചിത്രങ്ങള്‍ കാണണമെങ്കില്‍ പത്തു കൊല്ലത്തോളം ടാപ്പിംഗ്‌ നടത്തിയ റബര്‍ തോട്ടത്തില്‍ പോയാല്‍ മതി. തടിച്ചുവീര്‍ത്ത മുഴകളും കുരുക്കളുമായി വികൃതാകൃതിയിലുള്ള ചുവടുഭാഗത്തോടു കൂടിയ റബര്‍ മരങ്ങള്‍. പട്ടമരപ്പെന്ന ഗുരുതര ക്രമക്കേട്‌ ബാധിച്ച റബര്‍ മരങ്ങള്‍. ഇനി സാധാരണ നിലയിലേക്ക്‌ ഒരിക്കലും തിരിച്ചെത്തി ടാപ്പിംഗ്‌ നടത്താനാവാത്ത മരങ്ങള്‍. പാലുല്‍പാദനശേഷി നിലച്ചുപോയ മരങ്ങള്‍.


കാഴ്‌ചയില്‍ ഗുരുതരമെങ്കിലും പട്ടമരപ്പ്‌ ഒരു രോഗമേയല്ല എന്നതാണ്‌ വസ്‌തുത. എന്താണ്‌ പട്ടമരപ്പ്‌? ഇത്‌ മരത്തിന്റെ ജൈവധര്‍മപരമായ ഒരു ക്രമക്കേട്‌ മാത്രമാണ്‌. ഈ ക്രമക്കേടിന്റെ യഥാര്‍ഥ കാരണം അജ്‌ഞാതമാണെന്നാണ്‌ റബര്‍ ഗവേഷണ കേന്ദ്രം ഇപ്പോഴും പറയുന്നത്‌ (റബര്‍ ഗ്രോവേഴ്‌സ് കമ്പാനിയന്‍ 2012). എന്നാല്‍ പട്ടമരപ്പിന്റെ യഥാര്‍ഥ കാരണം നിലവിലുള്ള തികച്ചും അശാസ്‌ത്രീയമായ വിളവെടുപ്പ്‌ സമ്പ്രദായമാണെന്നും അത്‌ അനുവര്‍ത്തിക്കുന്നതുവഴി നാം സ്വയം സൃഷ്‌ടിക്കുന്ന ക്രമക്കേടാണ്‌ പട്ടമരപ്പ്‌ എന്നും 1996 ല്‍ വിശദമായ പരീക്ഷണംവഴി തെളിയിച്ചതാണ്‌. അതിനുശേഷവും റിഡ്‌ലി സായ്‌പ് കണ്ടെത്തി പ്രചരിപ്പിച്ച സമ്പ്രദായം പിന്തുടരുന്നതുവഴി റബര്‍ത്തോട്ട മേഖലയ്‌ക്കു അപരിഹാര്യമായ നഷ്‌ടത്തിനു കാരണമാകുന്നു.


റബര്‍ പാല്‍-അതിന്റെ ധര്‍മം


സസ്‌തനികള്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ അവയുടെ ശിശുക്കള്‍ക്ക്‌ ശൈശവാവസ്‌ഥയില്‍ ആവശ്യമായ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യപദാര്‍ഥമാണെങ്കില്‍ റബര്‍ മരത്തിന്റെ പാല്‍ മരത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അതിര്‍ത്തി സംരക്ഷണ സേനയാണ്‌. ഈട്ടി, തേക്ക്‌, ആഞ്ഞിലി, പ്ലാവ്‌ തുടങ്ങി കാതലുള്ള വൃക്ഷയിനങ്ങളിലെല്ലാം തടിക്കുള്ളില്‍ അടങ്ങിയിരിക്കുന്ന ഫിനോളിക സംയുക്‌തകങ്ങള്‍ തടിക്കാവശ്യമായ സംരക്ഷണം നല്‍കാന്‍ തികച്ചും പര്യാപതമാണ്‌. എന്നാല്‍ ഫിനോളിക സംയുക്‌തകങ്ങള്‍ തീര്‍ത്തും ഇല്ലാത്ത, അന്നജത്തിന്റെ കലവറയായ കാതലില്ലാത്ത റബര്‍ത്തടിയെ കീടങ്ങളും കുമിളുകളും ആക്രമിക്കും. അങ്ങനെ അവ പെട്ടെന്നു നശിക്കും. തന്മൂലം തടിയെ ഇവയുടെ ആക്രമണത്തില്‍നിന്നു രക്ഷപെടുത്താന്‍ സ്വരക്ഷയ്‌ക്കായി റബര്‍മരം ഉല്‍പാദിപ്പിക്കുന്ന അതിര്‍ത്തി സംരക്ഷണ സേനയാണ്‌ റബര്‍പാല്‍. ജീവനുള്ള മരത്തിന്റെ ഏതു ഭാഗത്ത്‌ മുറിവേറ്റാലും ഉടന്‍ കിനിഞ്ഞ്‌ ഊറിക്കൂടി മുറിവ്‌ ഫലപ്രദമായി അടയ്‌ക്കുകയും അതുവഴിയുള്ള ശത്രുവിന്റെ പ്രവേശം തടയുകയും ചെയ്യുന്നു. അതില്‍ കുടുങ്ങുന്ന കീടങ്ങള്‍ രക്ഷപെടുകയുമില്ല.


പാലൊഴുക്കിന്റെ ദിശ


ഇലകള്‍ പ്രകാശസംശ്ലേഷണം വഴിയായി ഉല്‍പാദിപ്പിക്കുന്ന അന്നജം വേര്‌ ഭാഗത്തേക്കായി മരത്തിന്റെ പുറംഭാഗത്തുള്ള ഫ്‌ളോയം എന്ന കലയ്‌ക്കുള്ളിലൂടെയാണ്‌ സംവഹിക്കപ്പെടുന്നത്‌. ഈ കലകള്‍ക്കുള്ളിലായി വിന്യസിച്ചിരിക്കുന്ന പാല്‍ക്കുഴലുകള്‍ക്കുള്ളില്‍വച്ച്‌ അന്നജത്തിന്റെ ഒരു ഭാഗം പാലായി രൂപാന്തരപ്പെടുന്നു. ഈ പാല്‍ ഫ്‌ളോയം കലകള്‍ക്കുള്ളിലെ പാല്‍ക്കുഴലുകളിലൂടെ താഴേക്കു വഹിക്കപ്പെടുന്നു. അതായത്‌ പട്ടയ്‌ക്കുള്ളിലൂടെ റബര്‍പാല്‍ മുകളില്‍നിന്നു താഴേക്കു മാത്രമേ വഹിക്കപ്പെടുകയുള്ളൂ എന്നര്‍ഥം.


ടാപ്പിംഗിന്റെ ദിശ


നിലവിലുള്ള സമ്പ്രദായത്തില്‍ മരത്തിന്റെ പാതി ചുറ്റളവില്‍ ഒന്നേകാല്‍ മീറ്റര്‍ ഉയരത്തില്‍ തുടങ്ങി ക്രമേണ താഴേക്കു വെട്ടി ഇറങ്ങുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ പാല്‍ താഴേക്കു നീങ്ങുന്നു, വെട്ടിന്റെ ദിശയും താഴേക്കുതന്നെ. നിയന്ത്രിത മുറിവേല്‍പ്പിക്കല്‍ എന്നറിയപ്പെടുന്ന രീതിയില്‍ പട്ടയുടെ കനംകുറഞ്ഞ ഒരു ഭാഗം അരിഞ്ഞുകളഞ്ഞ്‌ ആ മുറിപ്പാടിലൂടെ പാല്‍ ഒഴുകിയിറങ്ങാന്‍ അനുവദിച്ചാണ്‌ ഇത്‌ സാധിക്കുന്നത്‌.


* എല്‍. തങ്കമ്മ


(റിട്ട. മൈക്കോളജിസ്‌റ്റ്)


ഫോണ്‍: 9446059826




വാര്ത്ത കടപ്പാട് :  https://www.facebook.com/chandrasekharan.nair
ചന്ദ്രേട്ടന്‍റെ വീഡിയോ : http://vodpod.com/keralafarmer   

പട്ടമരപ്പ്‌ - IIപട്ടമരപ്പ്‌  രണ്ടാം ഭാഗം































റബ്ബര്‍ ബോര്‍ഡ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു : http://svaabhaavikarabbar.blogspot.com/2010/01/blog-post.html

chandrasekharan.nair@gmail.com ഇവിടെ http://chandrasekharannair.wordpress.com/aboutme/ കമെന്റുകളായും രേഖപ്പെടുത്താം.

Wednesday, February 15, 2012

റബ്ബര്‍ത്തോട്ടത്തെ ചൂടില്‍നിന്ന് രക്ഷിക്കാന്‍




കെ.കെ. രാമചന്ദ്രന്‍പിള്ള
കഠിനമായ ചൂടില്‍നിന്നും റബ്ബര്‍ തൈകളെയും റബ്ബര്‍ മരങ്ങളെയും സംരക്ഷിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.

1. പന്തലിട്ട് തണല്‍ നല്‍കി വളര്‍ത്തിയ പോളിത്തീന്‍കൂട തൈകള്‍ തോട്ടത്തില്‍ നടുന്നതിനു മുമ്പ് തണല്‍ ക്രമമായി കുറച്ച് അവയ്ക്ക് വെയിലിനെ ചെറുക്കാനുള്ള ശക്തി ഉണ്ടാക്കിക്കൊടുക്കണം.
2. റബ്ബര്‍ തൈകള്‍ക്കു ചുറ്റും ഉണക്കച്ചവറോ പുല്ലോ ഉണങ്ങിയ ആഫ്രിക്കന്‍ പായലോ ഉപയോഗിച്ചു പുതയിടണം.
3. തൈകള്‍ നടുന്ന വര്‍ഷം മുളകൊണ്ടോ ഓല മെടഞ്ഞോ ഉണ്ടാക്കിയ കൂടകള്‍ ഉപയോഗിച്ച് തണല്‍ നല്‍കണം.
4. ആദ്യത്തെ അഞ്ചു വര്‍ഷം റബ്ബര്‍ ചെടികളുടെ തവിട്ടു നിറത്തിലുള്ള പട്ടയില്‍ വേനല്‍ക്കാലാരംഭത്തോടെ വെള്ള പൂശേണ്ടതാണ്. മരങ്ങളുടെ ഇലച്ചിലുകള്‍ കൂട്ടിമുട്ടിയതിനുശേഷവും തോട്ടത്തിന്റെ അതിരുകളില്‍ നില്‍ക്കുന്ന മരങ്ങളില്‍ വെയിലടി ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അവയില്‍ വെള്ളപൂശേണ്ടതാണ്.
5. വേനല്‍ക്കാലത്ത് പുതുപട്ട വേഗം വളര്‍ന്നു മൂടാന്‍ പല കൃഷിക്കാരും കറുത്ത നിറത്തിലുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ പുരട്ടാറുണ്ട്. പുതുപ്പട്ട വേഗം വളര്‍ന്ന് മൂടാന്‍ ഇതു സഹായിക്കും. ഇവ പുരട്ടിയ ഭാഗത്ത് വെയിലടി ഏല്‍ക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ അവിടെയും വെള്ള പൂശേണ്ടതാണ്.
6. തോട്ടത്തിലെ പ്രായംകുറഞ്ഞ മരങ്ങള്‍ക്ക് ചിലപ്പോള്‍ വെയിലടി ഏറ്റ് അവയുടെ തെക്കുഭാഗത്തേയോ തെക്കു പടിഞ്ഞാറു ഭാഗത്തേയോ തറനിരപ്പിനു തൊട്ടു മുകളിലുള്ള പട്ട ഉണങ്ങിപ്പോകാറുണ്ട്. ചിലപ്പോള്‍ ഈ ഭാഗത്തുനിന്നും റബ്ബര്‍കറ ഒലിച്ചിറങ്ങുന്നതായും കാണാം. കുറെ കഴിയുമ്പോള്‍ ഉണങ്ങിയ പട്ട വെടിച്ചുകീറി അടര്‍ന്നുപോകും. വേണ്ട സംരക്ഷണ നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ഉണക്കേറ്റ മരം മുഴുവനായി ഉണങ്ങിപ്പോവുകയോ ഉണക്കേറ്റ ഭാഗത്തുവെച്ച് കാറ്റത്ത് ഒടിഞ്ഞുപോവുകയോ ചെയ്യും. കേടുവന്ന ഭാഗത്തെ ഉണങ്ങിയ പട്ട ചുരണ്ടിക്കളഞ്ഞശേഷം ആ ഭാഗത്ത് 'ഇന്‍ഡോഫില്‍-എം-45' എന്ന കുമിള്‍ നാശിനി പത്തു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തി പുരട്ടണം. പുരട്ടിയ കുമിള്‍നാശിനി ഉണങ്ങിയശേഷം അവിടെ മുറിവുണങ്ങാന്‍ സഹായിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളില്‍ ഏതെങ്കിലുമൊന്നു പുരട്ടണം. അതിനു മുകളില്‍ വെള്ളപൂശുകയും വേണം.

Thursday, February 9, 2012

ഇഞ്ചി


     C©nbpsS tcmK§fIäm³ kwtbmPnX amÀK§Ä

         C©n hfsc {][m\s¸« Hcp kpKÔhnfbmWv. `mcX¯n 8,39,400 slIvSÀ Øe¯v C©n Irjn sN¿p¶p. hÀj¯n GItZiw 3,06,960 S¬ C©n DXv]mZn¸n¡p¶p. CXn Gdnb ]¦pw hntZi cmPy§fntebv¡v Ibän Abbv¡pIbpw hfscb[nIw hntZi\mWyw cmPy¯n\v t\Sn¯cpIbpw sN¿p¶p. C©n, km[mcWbmbn ]¨¡dnbmbpw  DW¡n Np¡v  cq]¯n BbpÀthZacp¶pIfnepw `£W ]ZmÀ°§fnepw D]tbmKn¨phcp¶p. 
  hnhn[Xcw tcmK§fpsSbpw IoS§fpsSbpw B{IaWwaqew C©n¡v DXv]mZ\¯n hfscb[nIw IpdhpWvSmImdpWvSv. C©nsb _m[n¡p¶ tcmK§sf¸än C\n¸dbp¶p. 
aqSvNob AYhm ISNob tcmKw 
    Cu tcmKw {][m\ambpw a®neqsSbpw, tcmKw _m[n¨ C©n hn¯neqsSbpamWv ]Icp¶Xv. tcmKw _m[n¨ Øe¯v \n¶pw tiJcn¡p¶ hn¯n tcmKmWp¡Ä AS§nbncn¡pIbpw, A\pIqe AhØbn tcmKw ]IcpIbpw sN¿p¶p. tcmKwh¶ tXm«§fn hoWvSpw Irjnbnd¡pt¼mgpw tcmKw hym]n¡p¶p. tcmKImcnbmb IpanÄ CuÀ¸¯nsâ km¶n[y¯n s]äps]cpIpIbpw tcmKw hÀ²n¸n¡pIbpw sN¿p¶p. tcmKmWp sNSnbpsS arZpeamb thcpIsfbpw {]Iµ§sfbpw B{Ian¡p¶p. tcmK_m[nXamb sNSnIfpsS IS`mKw NobpIbpw, thcpIÄ Noªv \in¡pIbpw sN¿p¶p. X·qew sNSnIÄ¡mhiyamb [mXpehW§fpw Pehpw a®nÂ\n¶v BKncWw sN¿m³ IgnbmsX CeIÄ aª\nd¯nemIp¶p. ]pdw CeIfn aª \ndw BZyw {]Xy£s¸SpIbpw {ItaW apIfnepÅ CeIfntebv¡v hym]n¡pIbpw sN¿p¶p. tcmKm{IaWw cq£amIpt¼mÄ sNSnIfpsS XWvSv {]IµhpambpÅ _Ôw thÀs]«v \ne¯v hogp¶p. Nob kw`hn¨ XWvSnÂ\n¶pw {]Iµ§fn \n¶pw ZpÀKÔw han¡pIbpw sN¿pw. 
   agbpsS Bcw`t¯mSpIqSnbmWv Cu tcmKw tXm«¯n DWvSmImdpÅXv. \oÀhmÀ¨ Ipdª tXm«§fn tcmKw hfsc thK¯n hym]n¡p¶p. tXm«¯n Hcp XS¯n tcmKw {]Xy£s¸«mÂ, aäv XS§fntebv¡v agshůneqsS hym]n¡p¶p. 
\nb{´W amÀK§Ä   
    aqSvNob _m[n¨ tXm«§fnÂ\n¶p hcpwhÀjt¯bv¡pÅ hn¯n©n tiJcn¡mXncn¡pI. AYhm BhiyamsW¦nÂ, tcmKw _m[n¨ XS¯nÂ\n¶v amdn, tcmKm{IaWw CÃm¯ XS§fn \n¶pam{Xw hn¯v tiJcn¡pI. tiJcn¨ hn¯v ssUt¯³ Fw.45 aq¶v {Kmw Hcp enäÀ shůn F¶ tXmXntem _mhnÌn³ cWvSv {Kmw Hcp enäÀ shůn F¶ tXmXntem IeÀ¯nb emb\nbn 30 an\näv kabw ap¡nsh¡pI. AXn\ptijw XWe¯n«pW¡n ]pXaqSn kq£n¡mhp¶XmWv. i¡IoS§fpsS B{IaWs¯ XSbp¶Xn\mbn Iyp\mÂt^mkv 3 aoÃn aoäÀ Hcp enäÀ shůn F¶ tXmXn IeÀ¯nb emb\nbn hn¯v 30 an\näv ap¡nbtijw XWe¯pW¡n ]pXbn«v kq£n¡mw. tXm«¯n \à \oÀhmÀ¨ Dd¸v hcpt¯WvSXmWv. tcmKm{IaWw IWvSpXpS§nbm tcmKw _m[n¨ sNSnIsf NpäpapÅ at®mSpIqSn  ]ngpXpamän I¯n¨v \in¸n¡Ww. tcmKm{IaWw DWvSmb XS¯nepw, AXn\v NpäpapÅ sNSnIfpsS Nph«nepw ssUt¯³ Fw-45 F¶ IpanÄ\min\n 3 {Kmw Hcp enäÀ shůn F¶ tXmXn IeÀ¯nb emb\n Hgn¨psImSp¡Ww.  ss{St¡msUÀa F¶ an{XIpanÄ 3x1 aoäÀ hnkvXmcapÅ XS¯n 50 {Kmw F¶ tXmXn NmWIw Asæn th¸n³]n®m¡v F¶nhtbmSv tNÀ¯v C©n \Sp¶ Ahkc¯n {]tbmKn¡p¶Xv aqSvNob tcmKs¯ \nb{´n¡phm³ klmbn¡pw. aqSv Nob _m[n¨ tXm«§fn IpdªXv ap¶phÀjw Ignªp am{Xta hoWvSpw Irjnbnd¡mhp. tcmK_m[ DWvSmIphm³ km[yXbpÅ tXm«§fnÂ, kqcyXm]¯nsâ klmbt¯msS a®ns\ AWphnapàam¡nbXn\p tijw (soil solarization) C©n¡rjn sN¿mhp¶XmWv. 
aªfn¸ptcmKw (Yellow Disease
   Cu tcmKw aqSvNob tcmKs¯t¸mse, a®neqsSbpw tcmKw _m[n¨ C©nhn¯neqsSbpw  ]Icp¶p. Cu tcmKw tIcf¯n henb tXmXn Irjn\miw hcp¯p¶Xmbn ImWp¶nÃ. tcmKwaqew C©nbpsS DXv]mZ\hpw DXv]¶§fpsS KpW\nehmchpw Ipdbp¶Xmbn IWvSphcp¶p. tcmKw _m[n¨ sNSnIfnse {]Iµ§fpsS Pemwiw Ipdªv Npfnªp t]mIp¶p. hÀjIme¯mWv tcmKw {]Xy£s¸Sp¶sX¦nepw agbpsS A`mh¯n Xo{hamIp¶p. tcmKw ]nSns]« sNSnIfn CeIfpsS ]mÀiz§fn aª\ndw DWvSmIp¶XmWv tcmKe£Ww. sNSnbpsS ]pdw CeIfnemWv BZyw tcmKe£W§Ä {]Xy£s¸Sp¶Xv. XpSÀ¶v IS`mKw sNdpXmbn \ndw amdn Noªpt]mIp¶p. IS`mK¯v \n¶v XWvSpIÄ thÀs]SmsX \n¡pIbpw, {ItaW sNSn DW§pIbpw sN¿p¶p. Cu tcmK¯n\v ImcWw ^yqtkdnbw HmIvknkvt]mdw F¶ IpanfmWv. a®neqsSbpw, shůneqsSbpamWv tcmKw aäp sNSnIfntebv¡v  ]Icp¶Xv.  tcmK\nb{´W¯n\mbn tcmKw _m[n¨hbpsSbpw NpäpapÅ sNSnIfpsSbpw Nph«n _mhnÌn³ F¶ IpanÄ\min\n 2 {Kmw Hcp enäÀ shůn F¶ tXmXn IeÀ¯nb emb\n Hgn¨p sImSp¡Ww. 
hm«tcmKw (Bacterial Wilt)  
C©n¡rjnsb _m[n¡p¶ tcmK§fn {][m\s¸«  asämcp tcmKamWv hm« tcmKw.  hn¯neqsSbpw a®neqsSbpw Cu tcmKw hym]n¡p¶p.  \oÀ hmÀ¨ CÃm¯ tXm«§fn hfsc thK¯n Cu tcmKw ]Icp¶p.  agbpsS Bcw`t¯mSp IqSnbmWv tcmKm{IaWw DWvSmIp¶Xv.  dmÄtÌmWnb skmft\knbmcw F¶ _mIvSocnbbmWv tcmKw DWvSm¡p¶Xv.  tcmKw _m[n¨ tXm«§fn \n¶pw tiJcn¨ hn¯nepw, tcmK_m[bpWvSmb a®nepw Cu _mIvSocnb kpjp]vXmhØbn IgnbpIbpw A\pIqe ImemhØbn tcmKw DWvSmhpIbpw sN¿p¶p.  tcmKw ]nSns]« sNSnIfpsS CeIÄ Xmtg¡v NpcpWvSv hmSn\n¡p¶p. sNSnIfpsS IS`mKw Noªp t]mIp¶Xn\m XWvSv hfsc thK¯n IS`mK¯p \n¶v ASÀ¶p amdp¶p. Noª XWvSpIfn \n¶p IS`mK¯p \n¶pw ZpÀKÔw han¡pw.  tcmKw _m[n¨ XWvSv apdn¨v sXfnª shůnen«mÂ, apdnª A{K`mK¯v \n¶v ]pI cq¯n Hcp {ZmhIw shůntebv¡v Hen¨nd§p¶Xp ImWmw. sNSnIfpsS {]Iµ§Ä, Xo s]mÅteäXp t]mse \ndw amdpIbpw, Noªv ZpÀKÔw han¡pIbpw sN¿p¶p.
\nb{´W amÀ¤§Ä 
  tcmKw _m[n¨ sNSnIsf NpäpapÅ at®mSp IqSn ]ngpXpamän I¯n¨v \in¸nt¡WvSXmWv. aäpÅ XS¯ntebv¡v tcmKw _m[n¨ at®m, sNSnItfm CScpXv.  shůn tcmKw _m[n¨ sNSnItfm at®m IeÀ¯p¶Xv aäpÅ tXm«§fn tcmK_m[bv¡v ImcWamIpw.  tIm¸À AS§nb IpanÄ \min\nIÄ cWvSv {Kmw Hcp enäÀ shůn F¶ tXmXn IeÀ¯n tcmKw _m[n¨ tXm«§fn Hgn¡p¶Xpw »n¨nwKv ]uUÀ 2 {Kmw Hcp enäÀ shůn IeÀ¯nb emb\n XS§Ä¡v Npäpw Hgn¡p¶Xpw tcmKw ]IcmXncn¡m³ klmbn¡pw.  tcmKw _m[n¨ tXm«§fn \n¶pÅ hn¯v tiJcn¡cpXv.  {]kvXpX IrjnbnS§fn IpdªXv 5 hÀjt¯¡v C©nIrjn Hgnhmt¡WvSXmWv.  
Ce¸pÅn tcmKw (Leaf Spot Disease) 
  Cu tcmKw agbpsS BKa\t¯msS tXm«§fn DWvSmIp¶p.  CeIfn sNdnb Ip¯pIÄ {]Xy£s¸SpIbpw Ah hepXmbn, Ce DW§n t]mIp¶XpamWv tcmKe£Ww.  Cu tcmK¯n\p ImcWw ^ntÃmÌnIvämPn³Pns_dn F¶ IpanfmWv.  Cu Ipanfnsâ hn¯v ag¯pÅnbneqsS k©cn¡pIbpw, A\pIqe kmlNcy¯n CeIsf B{Ian¡pIbpw sN¿p¶p.  CeIÄ DW§p¶XnepsS sNSnIfpsS hfÀ¨ apcSn¡p¶Xnsâ ^eambn DXv]mZ\w Ipdbp¶p.  tcmKw ]IcmXncn¡m³ _mhnÌn³ F¶ IpanÄ \min\n 2 {Kmw Hcp enäÀ shůn F¶ tXmXntem ssUt¯³ Fw-45 aq¶v {Kmw Hcp enäÀ shůn F¶ tXmXntem IeÀ¯n CeIfn Xfn¡Ww.  


hnhc§Ä¡v IS¸mSv - ^mw C³^Àtaj³ _yqtdm, Xncph\´]pcw

Tuesday, January 10, 2012

കൂര്‍ക്ക



      
      കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം.    കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ്  ശ്രീധരയും നിധിയും.        

      വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം.  അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം.  30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം.  വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം.  കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത്  30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.   


വളപ്രയോഗം -  കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക.  നട്ട് 45-)0  ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം.  കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയം നടത്തണം.  വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം
---------------------------------------------------------------------------------------------------------------------------------------------------------------------

പ്രചാരം തേടുന്ന കൂര്‍ക്ക - സീമ ദിവാകരന്‍


പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചെലവു കുറഞ്ഞ കൃഷിരീതി, ഉയര്‍ന്ന ഉത്പാദനക്ഷമത, ഉപഭോക്താക്കള്‍ എന്നും നല്‍കുന്ന മുന്‍ഗണന, വിപണിക്ക് ഏറെ പ്രിയങ്കരം, കൃഷിയിറക്കിയാല്‍ തരക്കേടില്ലാത്ത ആദായം- ഇതില്‍പ്പരം ഒരു വിളയ്ക്ക് മറ്റെന്തു ഗുണങ്ങളാണ് വേണ്ടത്.

ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.

ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേഅളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം. ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.

കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി. നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്-ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്

ഒറ്റഞാര്‍ കൃഷിയില്‍ കര്‍ഷകരുടെ പ്രതീക്ഷ


vengad_krishi2.jpgഒറ്റഞാര്‍ അല്ലെങ്കില്‍ രണ്ടു ഞാര്‍ പറിച്ചു നട്ടുള്ള കൃഷിയിലാണ് കൃഷിചെലവ് കുറച്ചുകൊണ്ട് വേങ്ങാട് പഞ്ചായത്ത്  കൃഷിഭവന്‍ മാതൃക സൃഷ്ടിച്ചത് പഞ്ചായത്തിലെ 3 പാഠശേഖരങ്ങളില്‍ രണ്ട് ഹെക്ടര്‍ നിലത്താണ് മാതൃകാപരമായ ഒറ്റഞാര്‍ കൃഷിയിലൂടെ വിജയം കണ്ടെത്തിയത്.

vengad_krishi.jpg രണ്ടാം വിളകാലത്ത്  കൂടുതല്‍ പ്രദേശത്ത് ഈ മാതൃക വ്യാപിപ്പിക്കാമെന്നാണ് കര്‍ഷകരുടെ തീരുമാനം ഒരേക്കര്‍ നിലത്ത്  കൃഷിയിറക്കുന്നതിന് പറിച്ചു നടാനുള്ള ഞാറിന് 24 കിലോ നെല്‍വിത്തെങ്കിലും വേണ്ടി വരും  അത് 4 കിലോ ആയി കുറച്ചാലോ 40 തൊഴിലാളികളുടെ അദ്ധ്വാനം വേണ്ടിടത്ത് 10 തൊഴിലാളികളെ ഉപയോഗിച്ച് പ്രവൃത്തി നടത്താന്‍ സാധിക്കുന്നു.
മറ്റു നെല്‍കൃഷിക്കുള്ള പരിചരണങ്ങള്‍ തന്നെയാണ് ഒറ്റഞാറിനും ആവശ്യം. വേങ്ങാട് കൃഷിഭവന്‍ ഒറ്റഞാര്‍കൃഷിക്ക് ഉപയോഗിച്ചത് ഉമ, ജ്യോതി എന്നീയിനം വിത്തുകളാണ്. ഒരു മീറ്റര്‍ വീതിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റില്‍ ചെളിനിരത്തി ചാണകപ്പൊടി വിതറി മുളപ്പിച്ച നെല്‍വിത്ത് പാകി വൈക്കോല്‍പുതയിട്ട് പായഞാറ്റടി ഉണ്ടാക്കിയാണ് ഞാര്‍ തയ്യാറാക്കിയത്.  4 കിലോ നെല്ലിന് 10 മീറ്റര്‍ഷീറ്റ് മതിയാകും.
രണ്ടാഴ്ച മൂപ്പുള്ള ഞാറാണ് പറിച്ചു നടുക. പറിച്ചെടുക്കാന്‍ തൊഴിലാളികളുടെ ആവശ്യമില്ല. ഒന്നോ രണ്ടോ ഞാറ് അല്‍പം മണ്ണോടുകൂടി 20 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത് പാടത്ത് വെള്ളം കുറഞ്ഞ നിലയിലായിരിക്കണമെന്നു മാത്രം. നടീല്‍ യന്ത്രം ഉപയോഗിച്ച് നടുന്നതിന് പായഞാറ്റാടി തന്നെയാണ്  തയ്യാറാക്കുന്നത്. യന്ത്രം ഉപയോഗിച്ച് നടുന്നതിനും ഏക്കറിന് 24 കിലോ വിത്തിന്റെ ഞാറ് വേണ്ടിവരുന്നുണ്ട്. യന്ത്രത്തിന്റെ ലഭ്യതകുറവും യന്ത്രം പ്രായോഗികമല്ലാത്ത വയലിലും ഒറ്റഞാര്‍ വിജയകരമാണെന്ന് കൃഷിഓഫീസര്‍ ഇ.കെ അജിമോള്‍ പറഞ്ഞു.

പറിച്ചു നടുമ്പോള്‍ സാധാരണയായി ഉല്‍പ്പാദനക്ഷമതയുള്ള പത്തോ പന്ത്രണ്ടോ ചിനപ്പുകള്‍ കാണുന്നിടത്ത് മുപ്പതിനു മുകളില്‍ ചിനപ്പുകള്‍ കാണപ്പെട്ടതായും കൃഷിഓഫീസര്‍ പറഞ്ഞു. ഏക്കറിന് 1300 കിലോ നെല്ല് എന്നതിനു പകരം 2600 കിലോ ആയി ഉല്‍പ്പാദനം വര്‍ദ്ധിച്ചതും ഈ രീതിയുടെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിക്കാര്‍
അനുവര്‍ത്തിക്കുന്ന മറ്റു രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റഞാര്‍കൃഷിക്ക് ഏക്കറിന് 13000 രൂപയോളം ചെലവിട്ടാല്‍ 1300 കിലോ നെല്ലും ഒന്നര ഇരട്ടി വൈക്കോലും കൂട്ടിയാല്‍ 15000 രൂപയോളമേ ആദായം ലഭിക്കുന്നുള്ളു. ഒറ്റഞാര്‍കൃഷിയില്‍ വിത്തിന്റെയും കൂലിയുടെയും ഇനത്തില്‍ 3300 രൂപയോളം ചെലവ് കുറയുന്നുണ്ട്. വിളവ് ഇരട്ടിയാവുകയും ചെയ്യും. മൂപ്പുകുറഞ്ഞ ഞാര്‍ പറിച്ചുനടുന്നതിലുള്ള ശ്രദ്ധമാത്രമാണ് ഒറ്റ ഞാര്‍കൃഷിയില്‍ അധികമായി വേണ്ടിവരുന്നത്. എന്നതിനാല്‍ ഈ രീതിയിലേക്ക് തിരിയുന്നത് ആദായകരം തന്നെയാണെന്ന് കര്‍ഷകര്‍ പറയുന്നു.

Monday, January 9, 2012

കൂവ

കൂവ (Arrowroot)

ശാസ്ത്രീയ ഗ്ഗീകരണം
സാമ്രാജ്യം: Plantae
ഉപസാമ്രാജ്യം: Tracheobionta
Division: Magnoliophyta
ഗ്ഗം: Liliopsida
ഉപവഗ്ഗം: Zingiberidae
നിര: Zingiberales
കുടുംബം: Marantaceae
ജനുസ്സ്: Maranta
സ്പീഷിസ്: M. arundinacea
ശാസ്ത്രീയ നാമം Maranta arundinacea
 


കേരളത്തി കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് ഗത്തിപ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.

പുരാതനകാലത്ത് കരീബ്യ ദീപുകളിലെ നിവാസിക കൂവയ്ക്ക് ആഹാരത്തി ആഹാരം എന്നത്ഥം വരുന്ന അരു-അരു എന്നാണ് പേരിട്ടിരുന്നത്. പണ്ടുകാലം മുത അമ്പേറ്റ മുറിവുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധതടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. കാരണങ്ങകൊണ്ടാവാം കൂവയ്ക്ക് ആരോറൂട്ട് എന്ന് ഇംഗ്ലീഷി പേര് ലഭിച്ചത്. അമ്പ് വിട്ടതുമ്പോലെ മണ്ണി നീണ്ടുനീണ്ട് വളരുന്നതാണ് ഇതിന്റെ കിഴങ്ങ്. [1]

കൂവക്കിഴങ്ങിന്റെ നീരിനിന്നുല്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ലക്ഷ്യം. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് (Arrowroot) ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. മറ്റ് ആരോഗ്യ സംരക്ഷണ പാനീയപ്പൊടീകളീലും (Health Drinks) കൂവപ്പൊടി ചേക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത് വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.

കൂവപ്പൊടി വെള്ളമോ പാലോ ചേത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിസയാണ്. കൂവപ്പൊടി കൂവനീ എന്നും അറിയപ്പെടുന്നു.
വിവിധയിനങ്ങ

കൂവയുടെ ഉത്ഭവസ്ഥലം അമേരിക്കയാണ്. ഇതിന്റെ കൃഷി ഉഷ്ണമേഘലാ രാജ്യങ്ങളി വ്യാപിച്ച് കിടക്കുന്നു. വെസ്റ്റ്ഇന്റീസിലെ സെന്റ് വിസെന്റ് ദ്വീപുകളിലാണ് വളരെ വിപുലമായി കൂവ കൃഷിചെയ്ത് വരുന്നത്. വെസ്റ്റ് ഇന്റീസ് ആരോറൂട്ട് അഥവാ വെള്ളകൂവ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസി എന്നാണ്.
കാലാവസ്ഥയും മണ്ണും

നല്ല ചൂടും പ്പവുമുള്ള കാലാവസ്ഥയിലാണ് കൂവ നന്നായി വളരുന്നത്. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ചൂട് 20-30 ഡിഗ്രിസെഷ്യസ്, ഷം തോറും 1500-2000 മില്ലിമീറ്റര് മഴ, എന്നിവ കൂവകൃഷിക്ക് ഉത്തമമാണ്. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീവാച്ചയുള്ള മണ കലന്ന പശിമരാശി മണ്ണി കൂവ നന്നായി തഴച്ചു വളരുന്നു. തണ പ്രദേശങ്ങളിലും വളരുന്നതിനാ വീട്ടുവളപ്പിലെ മാവിന്റേയും പ്ലാവിന്റേയും ചുവട്ടിലും തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.
കൃഷി രീതി

കൂവയുടെ നടീവസ്തു അതിന്റെ കിഴങ്ങുതന്നെയാണ്. രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളി നിന്നുമാണ് വിത്തിനായുള്ള കിഴങ്ങുക ശേഖരിക്കുന്നത്. മുളയ്ക്കുന്നതിനുശേഷിയുള്ള ഓരോ മുകുളം, ഓരോ കഷണം നടീവസ്തുവിലും ഉണ്ടായിരിക്കണം. നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് 5 X 30 സെന്റീമീറ്റ അകലത്തി ചെറുകുഴിക എടുത്ത് മുകുളം മുകളിലാക്കി നടുക. മുകുളം മൂടത്തക്കവിധം ചാണകപ്പൊടി ഇട്ട് അതിനുമുകളിലായി കരിയിലക കൊണ്ടോ വൈക്കോ കൊണ്ടോ കൊണ്ട് പുതയിടണം. കളക ആകെ കൃഷിസമയത്തി രണ്ടോ മൂന്നോ തവണ നടത്തേണ്ടതാണ്. കളക നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേയ്ക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ .പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം / ഹെക്ട എന്നതോതി കേണ്ടതാണ്.
വിളവെടുപ്പ്

കൂവ നട്ട് ഏകദേശം ഏഴുമാസം ആകുമ്പോഴേയ്ക്കും വിളവെടുക്കാ പാകത്തിലാകും. ഇലക കരിഞ്ഞ് അമരുന്നതാണ് വിളവ് പാകമായതിന്റെ ലക്ഷണം. കിഴങ്ങുക മുറിയാതെ താഴ്ത്തി കിളച്ചെടുക്കുക. വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. ഒരു ഹെക്ടറി നിന്നും 47 വിളവുവരെ ലഭിക്കാം. ഇതി നിന്നും ഉത്പാദിപ്പിക്കാവുന്ന കൂവപ്പൊടിയുടെ അളവ് 7 മാത്രവുമായിരിക്കും.
ഉപയോഗങ്ങള്:

അന്നജത്താ സമൃദ്ധമാണ് കൂവപ്പൊടി. 25 മുത 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങി അടങ്ങിയിട്ടുണ്ട്. അതിനാ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിന്നവക്കും കുട്ടികക്കും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങ മാറാ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. പായസം, , പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാ കൂവപ്പൊടി ഉപയോഗിക്കുന്നു.

കൂവപ്പൊടി വ്യവസായിക ആവശ്യങ്ങക്കും ഉപയോഗിക്കുന്നുണ്ട്. ബിസ്കറ്റ്, , കേക്ക്, ഐസ്ക്രീം പോലെയുള്ള ബേക്കറി ഉത്പന്നങ്ങളി കുവപ്പൊടി ഉപയോഗിക്കുന്നു. പലതരം മരുന്നുഗുളികക, പ്രത്യേകതരം പശ, ഫേസ് പൗഡ, എന്നിവ നിമ്മിക്കുന്നതിലും കൂവപ്പൊടി ചേര്ക്കാറുണ്ട്. കൂവയില കന്നുകാലികക്ക് ആഹാരമാണ്. അന്നജം വേത്തിരിച്ചെടുത്ത കിഴങ്ങിന്റെ അവശിഷ്ടം കാലിത്തീറ്റയായും കോഴിത്തീറ്റയായും വളമായും ഉപയോഗിക്കാം.

കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തി കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.
----------------------------------------------------------------

    അമേരിക്കയില്നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട് കുട്ടികള്ക്കും ക്ഷീണിതര്ക്കും പഥ്യാഹാരമാണ്. മുലപ്പാല് മതിയാക്കി പശുവിന്പാല് ശീലമാക്കുമ്പോള് കുട്ടികളില് കണ്ടുവരാറുള്ള പചനപ്രശ്നങ്ങള്ക്ക് കൂവമാവ് പരിഹാരമാണ്. വൃദ്ധര്ക്ക് ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന് കഴിവുള്ള പ്രകൃതിയുടെ വരദാനമാണ് കൂവമാവ്. അധികരിച്ച എരിപുളിയും, മദ്യപാനവും മൂലം കുടല് ക്ലേശങ്ങളുള്ളവര്ക്കം കൂവമാവ് ഗുണം ചെയ്യും.
         
കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന് അനുയോജ്യമാണ്. അടുക്കളയോട് ചേര്ന്ന് ലഭ്യമാകുന്ന ചെറിയ വിസ്തൃതിയിലും കൂവ വളര്ത്താം. ആഗസ്ത്-സപ്തംബര് മാസങ്ങളില് ലഭിക്കുന്ന ആദ്യമഴയുടെ ആരംഭത്തില് നടീല്ത്തുടങ്ങാം. 'ചൂണ്ടാണിവിരല്' നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ് നടീല്വസ്തു. ഇതില് നാലോ അഞ്ചോ മുട്ടുകളും ശല്ക്കങ്ങളില് പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും. ''കൈമുട്ടു മുതല് വില്ത്തുമ്പുവരെയുള്ള നീളമാണ് നടീല്അകലം. തായ്ച്ചെടിയുടെ ചിനപ്പുകളും നടാന് ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില് നടത്തിയ പരീക്ഷണങ്ങളില് ചെടികള് തമ്മില് 30 സെ.മീറ്ററും വരികള് തമ്മില് 15 സെ.മീറ്ററും അകലം നല്കിയപ്പോള് കൂടുതല് വിളവ് ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില് കീടരോഗങ്ങള് പ്രശ്നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില് വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്ടി കുറഞ്ഞസ്ഥലങ്ങളില് ജൈവവളം ചുവടൊന്നിന് മൂന്നു കിലോഗ്രാം ചേര്ക്കാം ഒന്നാംമാസവും രണ്ടാംമാസവും കളയെടുത്ത് കാലിവളം ഇതേ അളവില് ചേര്ത്ത് മണ്ണ്കൂട്ടണം. ശാസ്ത്രീയമായകൃഷിരീതിയില് 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാം ഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരു ഹെക്ടറിന് എന്ന തോതില് ശുപാര്ശയുണ്ട്. കായികവളര്ച്ചാകാലം 120 ദിവസമാണ്. കാലത്ത് കളവളര്ച്ച നിയന്ത്രിക്കണം. മണ്ണ് പുതയ്ക്കുന്നത് വിളവ് വര്ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്. നടീല് കഴിഞ്ഞ് പത്തുമാസം പിന്നിട്ടില് കൂവ വിളവെടുപ്പിന് കാലമാകും. ഇലയും തണ്ടും മഞ്ഞളിക്കുന്നത് വിളവെടുപ്പുകാലം അറിയിക്കുന്ന ലക്ഷണമാണ്. വ്യാപകമായി കൃഷിയിറക്കുമ്പോള് ഹെക്ടറൊന്നിന് 20-25 ടണ് വിളവ് അനായാസം ലഭിക്കുന്ന വിളവാണിത്
പോസ്റ്റ് ചെയ്തത് : ചെറുശ്ശോല 
---------------------------------------------------------------------------------------
..............