Saturday, December 22, 2012

കരിനൊച്ചി


Botanical name     :  vitex negundo
Family               : verbenaceae
Sanskrit name       : sindhuvaara, neela manjari, indraanika
English name         : five leaved chaste tree /

Willow-leaved justicia
ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിനൊച്ചി
. ഔഷധഗുണത്തിനോടൊപ്പം വിശ്വാസങ്ങളുടെ പരിവേഷവുമുള്ള ഒരു ചെറുമരമാണ് കരിനൊച്ചി. വേദനസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണിത്. പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി (ശാസ്ത്രീയനാമം: Vitex trifolia), ആറ്റുനൊച്ചി (ശാസ്ത്രീയനാമം: Vitex leucoxylon) എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌..

*പേരുകൾ

സംസ്കൃതം :- നിർഗ്ഗുണ്ടി, സിന്ധുവാര:, നീലമഞ്ജരി, ഇന്ദ്രസുരസ:, ഇന്ദ്രാണികാ, ഭൂതകേശി, നീലികാ
ഹിന്ദി :- സംഹാലു
ഗുജറാത്തി :- നാഗഡോ
ബംഗാളി :- നിശിന്ദാ
തമിഴ് :- നൊച്ചി
തെലുഗു :- നേല്ലാവാവിലി



രസം  : കടു തിക്ത കഷായം
ഗുണം  : ലഘു രൂക്ഷം
വീര്യം  : ഉഷ്ണം

വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ആര്ത്രൈടിസ്, നീര്
ആര്ത്രൈടിസ് കാരണം ഉണ്ടാകുന്ന മുതുകു വേദന,
അജീര്‍ണ്ണം, വയറു വേദന, പുളിച്ചു തികട്ടല്‍, അതിസാരം,
മുറിവുകള്‍, വ്രണങ്ങള്‍, ചുമ, മലേറിയ, രക്ത ശ്രാവത്തോട്‌
കൂടിയ അര്‍ശസ്, കുഷ്ടം , ഇവയില്‍ ഫലപ്രദമാണ്.

ഇതിന്റെ ഇല കഷണങ്ങളാക്കി അരിഞ്ഞു തുണിയില്‍ കെട്ടി
ചൂടാക്കി കിഴി വെച്ചാല്‍ വാത രോഗത്താലുണ്ടാകുന്ന വേദന,
ആര്ത്രൈടിസ്, നീര്‍ക്കെട്ട്, ഇവയില്‍ ഫലപ്രദമാണ്.

ഇരുപതു മുതല്‍ മുപ്പതു മില്ലി വരെ ഇലയുടെ നീര്
സമഭാഗം ഗോ മൂത്രവും ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍
പ്ലീഹ രോഗങ്ങള്‍ ശമിക്കും.ഇല അരച്ചു പ്ലീഹ
സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്തു പുരട്ടുകയും ചെയ്യാം.

വേര് കഷായം വെച്ച് കഴിച്ചാല്‍ വാത രോഗങ്ങള്‍, വയറു വേദന,
മൂത്ര നാളത്തിനുണ്ടാകുന്ന  പുകച്ചില്‍, വിര ശല്യം ഇവ ശമിക്കും.

ഇലയുടെ നീര് ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍
കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന നീര് ശമിക്കും.

തല വേദന, സൈനസൈടിസ് ഇവയില്‍ ഇതിന്റെ
ഇല കൊണ്ടുണ്ടാക്കുന്ന തലയിണ ഉപയോഗിച്ചാല്‍ ശമനം കിട്ടും.
കടപ്പാട് : കാര്‍ഷികകേരളം ,വിക്കി , ബ്ലോഗ്

1 comment:

  1. ഒറിജിനൽ കരി നൊച്ചി വില 1kg 500000 nu മുകളിൽ ആണ്

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)