മാലിന്യത്തില്‍നിന്ന് ഗ്യാസ് കിട്ടുമെന്നറിഞ്ഞിട്ടും ആളുകളെന്താ ബയോഗ്യാസ് പ്ളാന്റിനെ വിട്ട് എല്‍പിജിയുടെ പിന്നലെ പറക്കുന്നത്? ബയോഗ്യാസിനെക്കുറിച്ച് വിദഗ്ധര്‍ പിന്നെയും പിന്നെയും സംസാരിക്കുന്നുണ്ടെങ്കിലും ആളുകളുടെ സംശയം മാറിയിട്ടില്ല. 'രൂപ പത്തിരുപതിനായിരം മുടക്കണം ഗ്യാസ് കിട്ടിത്തുടങ്ങാന്‍ എന്നു ചിലര്‍. രൂപ മുടക്കിയാലും പോരാ,പ്ളാന്റില്‍ നിന്നുള്ള നാറ്റവും കൊതുകുശല്യവും സഹിക്കണമെന്നത് മറ്റു ചിലരുടെ പ്രശ്നം
വെറും രണ്ടായിരം രൂപയ്ക്ക് സ്വന്തമായൊരു ബയോഗ്യാസ് പ്ളാന്റ് ഉണ്ടാക്കിയാണ് ഐടി കണ്‍സല്‍ട്ടന്റായ സലിന്‍ ശ്രീധര്‍ ഈ പ്രശ്നങ്ങളെ നേരിട്ടത് 200 ലീറ്ററിന്റെ ഒരു പ്ളാസ്റ്റിക് ടാങ്ക്,പൈപ്പ് കഷണങ്ങള്‍,ഗാര്‍ഡന്‍ ഹോസ്, ബസ് ടയറിന്റെ ഉപയോഗം കഴിഞ്ഞ രണ്ട് ട്യൂബുകള്‍,750 രൂപ വിലയുള്ള ഒറ്റ ബര്‍ണര്‍ സ്റ്റൌ... ബയോഗ്യാസ് പ്ളാന്റിന്റെ നിര്‍മാണ സാമഗ്രികള്‍ ഇത്രമാത്രം. തൃശൂര്‍ അയ്യന്തോള്‍ കോവിലകപ്പറമ്പ് റോഡില്‍ ജിഫോര്‍ സെറീന്‍ അപാര്‍ട്മെന്റിന് എതിര്‍വശത്തെ പയ്യപ്പാട് വീട്ടില്‍ ഒരു വര്‍ഷമായി ഈ ഗ്യാസ് ഉപയോഗിച്ചാണു പാചകം.
ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കണമെന്ന ആഗ്രഹവുമായി ചില ഏജന്‍സികളെ സമീപിച്ചിരുന്നു സലിന്‍. പ്ളാന്റ് സ്ഥാപിക്കാനുള്ള ചെലവിനെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നാല്‍ പണിക്കാരെ അന്വേഷിച്ചു നടക്കണമെന്നതിനെക്കുറിച്ചും ആലോചിച്ചപ്പോഴാണ് സ്വന്തമായൊന്നു നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ഗാര്‍ഡന്‍ ഹോസും പഴയ ട്യൂബും
200 ലീറ്ററിന്റെ ഒരു പ്ളാസ്റ്റിക് ടാങ്ക് വാങ്ങി അതില്‍ മാലിന്യമിടാനും സ്ളറി പുറത്തെടുക്കാനും ഗ്യാസും വഹിച്ചുകൊണ്ടുപോകാനുമായി മൂന്ന് ഔട്ട്ലെറ്റുകള്‍ സ്ഥാപിച്ചു. മാലിന്യമിടുന്ന പൈപ്പ് ടാങ്കിനുള്ളില്‍ അടിവശത്തു നിന്ന് മൂന്ന് ഇഞ്ച് മുകളില്‍ വരെ നില്‍ക്കണം. ഈ പൈപ്പിന്റെ അടിഭാഗം ചെരിച്ചു ചെത്തുന്നത് ഗ്യാസ് മുകളിലേക്കു കയറിവരാന്‍ സഹായിക്കും അണ്‍എയ്റോബിക് ഡീകംപോസ്റ്റിങ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൈപ്പുകള്‍ക്കിടയിലൂടെ വായു അകത്തു കടക്കാതിരിക്കാന്‍ എംസീല്‍ വച്ച് ഭദ്രമായി അടച്ചു. ഗ്യാസ് കൊണ്ടുപോകുന്ന പൈപ്പിലും സ്ളറി എടുക്കുന്ന പൈപ്പിലും ഗ്യാസ് സ്റ്റൌവിനോടു ചേര്‍ന്നും ഓരോ വാല്‍വും ഘടിപ്പിച്ചു.
ഉപയോഗം കഴിഞ്ഞശേഷം ഉണ്ടാകുന്ന ഗ്യാസ് ശേഖരിച്ചു വയ്ക്കാന്‍ സലിന്‍ കണ്ടത്തിയ മാര്‍ഗവും രസകരമാണ്. പഴയ ബസ് ടയറിന്റെ ട്യൂബ് രണ്ടെണ്ണം സംഘടിപ്പിച്ച് അതിലാണ് ഗ്യാസ് ശേഖരിച്ചു വയ്ക്കുന്നത്. ട്യൂബിനു മുകളില്‍ ഭാരം കയറ്റിവയ്ക്കുകയാണെങ്കില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തുപോയി കൂടുതല്‍ പാചകഗ്യാസ് ലഭിക്കും.
മാലിന്യം ഇടാത്ത ദിവസങ്ങളില്‍ ഗ്യാസ് ഉണ്ടാകുകയില്ല. ഇനി അഥവാ, ഉണ്ടായാല്‍ത്തന്നെ വേസ്റ്റ് ഇട്ടുകൊടുക്കുന്ന പൈപ്പിന്റെ അടപ്പു താനേ തുറന്ന് പുറത്തേക്കു പോകും. ഗ്യാസ് തിങ്ങി നിന്ന് പൊട്ടിത്തെറിക്കുമോ എന്ന പേടിയേ വേണ്ട എന്നര്‍ഥം.
ഏകദേശം ഒന്നര കിലോ പച്ചക്കറിയാണ് സലിലിന്റെ വീട്ടില്‍ ഒരു ദിവസം ഉപയോഗിക്കുന്നത്. അതില്‍ വേസ്റ്റ് ആകുന്നത് വെറും കാല്‍ കിലോയ്ക്കടുത്തുമാത്രം. മിക്സിയില്‍ ഒന്നടിച്ച് തുല്യ അളവിന്‍ വെള്ളവും ചേര്‍ത്ത് പ്ളാന്റിലേക്ക് ഇടാം. പെട്ടെന്ന് ജീര്‍ണ്ണിക്കാത്ത വസ്തുക്കളും അസിഡിറ്റിയുള്ള വസ്തുക്കളുമൊഴികെ മറ്റെല്ലാ ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാന്റില്‍ നിക്ഷേപിക്കാം. സാധാരണ ബയോഗ്യാസ് പ്ളാന്റുകളില്‍ ഗ്യാസ് ഉണ്ടാകുമ്പോള്‍ പ്ളാന്റിനു മുകളിലെ ഡ്രം ഉയര്‍ന്നുവരുന്നതായാണ് കാണുന്നത്. ഈ വിടവില്‍ കൊതുകു വളരാന്‍ സാധ്യതയുണ്ട്. എന്നാല്‍ സലിലിന്റെ മോഡല്‍ പൂര്‍ണ്ണമായി അടഞ്ഞിരിക്കുന്നതിനാല്‍ കൊതുകുശല്യമുണ്ടാകില്ല. മാത്രമല്ല,പ്ളാന്റില്‍ നിന്നു ലഭിക്കുന്ന സ്ളറി ദുര്‍ഗന്ധരഹിതവുമാണ്. ഇതു വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പച്ചക്കറികള്‍ക്കോ പൂച്ചെടികള്‍ക്കോ വളമായി ഉപയോഗിക്കാം. വേസ്റ്റ് ഇടുന്നതനുസരിച്ച് സ്ളറി നീക്കം ചെയ്യുന്നതാണ് നല്ലത്. ഇത്തരമൊരു ബയോഗ്യാസ് പ്ളാന്റ് ആര്‍ക്കും ഉണ്ടാക്കാവുന്നതാണെന്നു സലിന്‍ പറയുന്നു.
തൃശൂര്‍ മുനിസിപ്പാലിറ്റി പച്ചക്കറി ചന്തയിലെ ചീഞ്ഞ പച്ചക്കറികള്‍ കിറ്റിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുന്നത് വാങ്ങി എല്‍പിജിയെ പടിക്കു പുറത്താക്കുകയാണ് സലിലിന്റെയും കുടുംബത്തിന്റെയും അടുത്ത ലക്ഷ്യം.

വളരെ ഉപകാരപ്രദം
ReplyDeleteഞാന്‍ ഇത് സേവ് ചെയ്യുന്നു
താങ്ക്സ്
നല്ല ഒരു ആശയം....നന്നായിട്ടുണ്ട്.
ReplyDelete