ചെലവില്ലാ കൃഷി ലാഭകൃഷി
കിസാന്‍/ഐ. ദിവാകരന്‍
ബക്കളത്തെ സി. അനില്‍കുമാറിന്റെ കൃഷി സ്ഥലത്ത് ഇവയെല്ലാം ഇത്തരത്തില്‍ തഴച്ചുവളരുമ്പോള്‍ ഇതിനെല്ലാം ചാക്കിലും കൊട്ടയിലും വളവും കീടനാശിനികളുമായി തൊടിയില്‍ വിഷം കേറ്റാന്‍ മെനക്കെടാറില്ല ഈ യുവകര്‍ഷകന്‍. ഇപ്പോഴും പലരും അവിശ്വാസ്യതയോടെ മാത്രം നോക്കിക്കാണുന്ന സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതി കൃഷിയാണ് തന്റെ നേട്ടത്തിന് പിന്നിലെന്നാണ് അനില്‍കുമാര്‍ പറയുന്നത്. കൃഷി പണക്കിന് ആളെക്കിട്ടാതെ വിഷമിക്കുന്ന ഈ കാലത്ത് ഈ രീതി നടപ്പിലാക്കിയാല്‍ പണിക്കൂലി ഇനത്തില്‍ മാത്രം 75% ലാഭിക്കാന്‍ സാധിക്കുമെന്നും അനില്‍കുമാര്‍ പറയുന്നു.
ഈ കൃഷിരീതിയിലൂടെ തന്റെ പറമ്പില്‍ കൊത്തും കിളയും നടത്തുന്നത് മനുഷ്യനല്ലെന്നും പകരം മണ്ണിരയും സൂക്ഷ്മാണുവുമാണെന്ന് അനില്‍കുമാറിന്റെ വിശദീകരണം. വളത്തിനുപകരം നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ ജീവാമൃതം മണ്ണിലേയ്ക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വിളകള്‍ക്കുവളരാന്‍ ആവശ്യമായ മൂലകങ്ങള്‍ നമ്മുടെ മണ്ണില്‍ തന്നെയുണ്ടെങ്കിലും ഇതൊന്നും ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലല്ല. ജീവാമൃതം കോടാനുകോടി സൂക്ഷ്മാണുക്കളുടെ ശേഖരമാണ്.
മണ്ണില്‍ ഇറങ്ങിച്ചെന്ന് വിഘടിക്കാതെ കിടക്കുന്ന മൂലകങ്ങളെ വിഘടിപ്പിച്ച് ചെടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ജോലി ജീവാമൃതം നല്‍കുമ്പോള്‍ മണ്ണിനടിയില്‍ സമാധിയിലുള്ള മണ്ണിരകള്‍ മുകളിലേയ്ക്ക് വന്ന് ഇവ ഭക്ഷിച്ച് താഴേയ്ക്ക് പോവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍ മണ്ണിന്റെ അടിത്തട്ടിലുള്ള മൂലകങ്ങള്‍ മുകള്‍ തട്ടിലെത്തുകയും മണ്ണിരകള്‍ സഞ്ചരിച്ച വഴി മണ്ണിലേയ്ക്ക് ജലവും വായുപ്രവാഹവും സുഗമമാക്കുകയും ചെയ്യുന്നു. ജീവാമൃതം ചെടികളുടെ ഇലയില്‍ തളിച്ചാല്‍ അന്തരീക്ഷത്തിലുള്ള നൈട്രജനും മറ്റു മൂലകങ്ങളും പെട്ടെന്ന് വലിച്ചെടുക്കുകയും ചെയ്യുമെന്നും അനില്‍കുമാര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല ഇത് കീടബാധകളെ അകറ്റുകയും ചെയ്യും.
രാസവളങ്ങളും കീടനാശിനികളും മണ്ണിനെ ഇഞ്ചിഞ്ചായ് കൊല്ലുമ്പോഴാണ് കര്‍ഷകര്‍ക്ക് കൃഷി നഷ്ടത്തിലാകുകയും ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നത്. ഇത്തരത്തില്‍ ഒരിക്കല്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകനാണ് താനെന്നും മുന്‍പ് രാസവളങ്ങള്‍ ഉപയോഗിച്ച് ചെയ്ത വാഴകൃഷിയുടെ അനുഭവം ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ പറയുന്നു.
കീടനാശിനിയും രാസവളവും ഉപയോഗിച്ച് വാഴകൃഷി നടത്തിയപ്പോള്‍ ഒരു വാഴയില്‍ നിന്ന് 6-7 കിലോഗ്രാം തൂക്കമുള്ള കുലകളാണ് ലഭിച്ചത്. എന്നാല്‍ കൊത്തും കിളിയും വളപ്രയോഗവുമില്ലാതെ ജീവാമൃതം മാത്രം ഉപയോഗിച്ച് കൃഷി നടത്തിയപ്പോള്‍ 14-15 കിലോഗ്രാം വരെയായി ഉയര്‍ന്നു. സാധാരണ കീടനാശിനികള്‍ മുക്കി വാഴക്കന്ന് നടുന്നതിന് പകരം പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിച്ച് തയ്യാറാക്കിയ ജീവാമൃത ലായനിയില്‍ മുക്കിയാണ് നട്ടത്. മാസത്തില്‍ രണ്ട് തവണ ജീവാമൃതം വാഴയുടെ ഇലയിലും ചുവട്ടിലും തളിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന കീടബാധയും ഇല്ലാതായി. ഇഞ്ചികൃഷിയും ചേനകൃഷിയിലും കരിമ്പുകൃഷിയിലും ഇതുതന്നെയായിരുന്നു തുടര്‍ന്നത്.
ഇതിനെല്ലാം മൂലകപോഷകമായ ജീവാമൃതം തയ്യാറാക്കുന്നത് വളരെ എളുപ്പമാണെന്നും അനില്‍കുമാര്‍ പറയുന്നു. ഇപ്പോള്‍ മരച്ചീനിക്കൊപ്പം ഇടവിളയായി വിളവിന്റെ കാലാവദി കുറഞ്ഞ ചോളം, കാബേജ്, കോളിഫ് ളവര്‍, ഉഴുന്ന് മറ്റു പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തോളം വിദേശത്തായിരുന്ന അനില്‍കുമാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരിച്ചെത്തി കാര്‍ഷികമേഖലയിലേയ്ക്ക് തിരിഞ്ഞത്. കൃഷിസ്ഥലത്ത് അര ഏക്കറോളം സ്ഥലത്ത് പാറയായതിനാല്‍ അതിനുമുകളില്‍ ഒരടിയോളം മണ്ണ് ഇട്ടാണ് കൃഷി നടത്തുന്നത്. പ്രകൃതിയിലേയ്ക്ക് മടങ്ങിയാല്‍ കൃഷി നമ്മളെ ചതിക്കില്ലെന്നും കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാമെന്നുമാണ് ഈ യുവാവിന്റെ അനുഭവസാക്ഷ്യം. മുന്‍പ് കണ്ണൂരിലും മറ്റും നടന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ അനില്‍കുമാറിന്റെ ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി അധികൃതര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. അനില്‍കുമാറിന്റെ ഫോണ്‍ നമ്പര്‍: 9446697524
ജീവാമൃതം തയ്യാറാക്കുന്നത് എങ്ങനെ?
ഒരു ഏക്കര്‍ സ്ഥലത്ത് ഉപയോഗിക്കാന്‍ നാടന്‍ പശുവിന്റെ പത്ത് കിലോഗ്രാം ചാണകവും 10 ലിറ്റര്‍ മൂത്രവും ആവശ്യമാണ്. ഇതോടൊപ്പം ഏതെങ്കിലും പയറിന്റെ പൊടി രണ്ട് കിലോഗ്രാം, 2 കിലോഗ്രാം വെള്ളം- അല്ലെങ്കില്‍ ഇത്രയും തൂക്കം പഴച്ചാറോ തേങ്ങാവെള്ളമോ ആകാം, ഒരു പിടി രാസവളം കലരാത്ത മണ്ണ്, 200 ലിറ്റര്‍ വെള്ളം എന്നിവ ചേര്‍ത്ത് ബാരലില്‍ നിറച്ച് വലത്തോട്ട് ഇളക്കണം. ദിനംപ്രതി മൂന്ന് തവണ ഇത്തരത്തില്‍ ഇളക്കി ചണച്ചാക്ക് കൊണ്ട് മാത്രം മൂടിവെയ്ക്കുക. മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ എത്ര ഇരട്ടി വെള്ളം വേണമെങ്കിലും ചേര്‍ത്ത് വിളയുടെ ഇലകളിലും ചുവട്ടിലും തളിച്ചുകൊടുക്കാം. രാവിലെ 9ന് മുമ്പും വൈകിട്ട് വെയില്‍ പോയതിനുശേഷവുമാണ് ജീവാമൃതം ഉപയോഗിക്കേണ്ടത്.
കടപ്പാട് : ദൂല്‍ ന്യൂസ് (കൃഷി)
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)