നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി അല്ലെങ്കില്‍ ആനയടിയന്‍. ഇംഗ്ലീഷ്: prickly leaved elephants foot. ശാസ്ത്രീയ നാമം എലെഫെന്‍റോപ്സ് സ്കാബര്‍ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലര്‍ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ്
ആനയുടെ പാദം പോലെ ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നതിനാല്‍ ആനച്ചുവടി (ആനയടിയന്‍) എന്ന പേര്‍ ലഭിച്ചു. ഇതേ കാരണത്താല്‍ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീന്‍ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തില്‍ ഗോജിഹ്വാ( പശുവിന്‍റെ നാക്ക് പോലിരിക്കുന്നതിനാല്‍) , ഗോഭി, ഖരപര്‍ണ്ണിനി എന്നും ഹിന്ദിയില്‍ ഗോഭി എന്നുമാണ് പേര്. തമിഴില്‍ യാനനശ്ശുവടി എന്നുമാണ്.
Courtesy : http://www.zubaidaidrees.blogspot.com
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)