പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്. ഇത് ലിലിയാസീ എന്ന സസ്യകുടുംബത്തില്‍ പെടുന്നു
കേരളത്തിലെ വെളുത്തുള്ളി കൃഷി മറയൂരിനടുത്തുള്ള വട്ടവട ഗ്രാമത്തിലാണ്. ഭാരതത്തില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍ ,കര്‍ണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി കൃഷിചെയ്യുന്നു
വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റര്‍വരെ ഉയരം വയ്ക്കും. നീണ്ട് മാംസളമായ ഇലകള്‍ പരന്നതാണ്. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകള്‍ നീണ്ട് വളരുന്നു. ഇതിലാണ് വെള്ളനിറത്തില്‍ പൂക്കള്‍ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബാല്‍ബാകൃതിയിലാണെങ്കിലും ഉള്ളില്‍ നേര്‍ത്ത സ്തരങ്ങളില്‍ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ് കാണുക. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട് വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.
Courtesy : http://www.zubaidaidrees.blogspot.com
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)