Thursday, July 5, 2012

ചിറ്റരത്ത


.

വാതരോഗത്തിന്‌ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഔഷധം ആണ്‌ ചിറ്റരത്ത. ചുകന്നരത്ത, ചിറ്റരത്ത, അരത്ത, സുഗന്ധവാക എന്നീ പേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നു. ഏലച്ചെടികള്‍ക്ക് സമാനമായ ഇലകളാണ്‌ ചിറ്റരത്തക്കുള്ളത്. അതിനാല്‍ ഏലാപര്‍ണ്ണി എന്ന സംസ്കൃതനാമത്തിലും ചിറ്റരത്ത അറിയപ്പെടുന്നു ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിന്റെ മലയോരപ്രദേശങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തില്‍ ഔഷധ ആവശ്യങ്ങള്‍ക്കായി മാത്രം ചിറ്റരത്ത ഉപയോഗിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ സുഗന്ധവിളയായി ഇത് ഉപയോഗിക്കുന്നു
Zingi beraceae കുടുംബത്തില്‍ പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Alpinia calacarata Rox എന്നാണ്‌. രസ്നാ എന്നും സംസ്കൃതനാമത്തിലും ഈ സസ്യം ‍ അറിയപ്പെടുന്നു ഇഞ്ചിപോലെയാണ്‌ ചിറ്റരത്തയുടെ കിഴങ്ങുകള്‍. ഏകദേശം 1 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഇതിന്റെ തണ്ടുകള്‍ക്ക് ബലമില്ല. നീളമുള്ളതും വീതികുറഞ്ഞതും ആയ ഇലകളാണ്‌ ഇതിനുള്ളത്. പച്ച കലര്‍ന്ന വെള്ളനിറത്തില്‍ മേടം, ഇടവം തുടങ്ങിയ മാസങ്ങളില്‍ സാധരണ പുഷ്പിക്കുന്നു.
ചിറ്റരത്തയുടെ വേരില്‍ കാംഫൈറെഡ്(Camphiride), ഗലാനിന്‍(Galangin), ആല്പിനിന്‍(Alpinin) എന്നീ 3 ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്ടില്‍ തൈലരൂപത്തില്‍ മീഥൈല്‍ സിനമേറ്റ്(Methyl Cinnamate), സിന്‍കോള്‍(Cincole), കര്‍പ്പൂരം(Camphor), ഡി-പെനീന്‍(D-pinenei) എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. വാതരോഗങ്ങള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശബ്ദം അടയുക, മൂത്രത്തിന്റെ കുറവ്, രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആക്കിതീര്‍ക്കുക, പ്രമേഹം എന്നിങ്ങനെ പല അസുഖങ്ങള്‍ക്കും ചിറ്റരത്ത ഉപയോഗിക്കുന്നു.

Courtesy : http://www.zubaidaidrees.blogspot.com

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)