കൈയെത്തും ഉയരത്തില്‍ തെങ്ങുകള്‍ പലവിധം
കൊല്ലം:കൈയെത്തി നാളികേരം പറിക്കാവുന്ന തെങ്ങുകള്‍ നിരവധി വികസിപ്പിച്ചിട്ടും കര്‍ഷകരിലേക്ക് എത്തുന്നില്ല. കായംകുളത്തും കാസര്‍കോടുമുള്ള കേന്ദ്ര നാളികേര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒരു ഡസനിലധികം കുറിയ തെങ്ങിനങ്ങള്‍ വികസിപ്പിച്ചിട്ടും വ്യാപകമായ ഉത്പാദനം നടക്കാത്തതിനാല്‍ കര്‍ഷകര്‍ക്കാവശ്യമായ തെങ്ങിന്‍ തൈകള്‍ ലഭിക്കുന്നില്ല.
വെസ്റ്റ് കോസ്റ്റ് റ്റാള്‍ എന്ന കൊന്ന ത്തെങ്ങുകളായിരുന്നു കേരളത്തിലെ പ്രീയപ്പെട്ട നാടന്‍ തെങ്ങിനം. ഈ നീളക്കാരന്റെ സൗന്ദ്യരം ആസ്വദിക്കാന്‍ അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ കണ്ടാല്‍ മതിയാകും. എന്നാല്‍ നീളക്കൂടുതല്‍ കാരണം തെങ്ങുകയറ്റക്കാര്‍ ഇവയെ തഴയുന്നു. തുടര്‍ന്നാണ് കാഴ്ചയില്‍ കുറിയവരായ ടി ന്ദ ഡി, ഡി ന്ദ ടി, മലൈന്‍ യെല്ലോ, മലൈന്‍ ഓറഞ്ച്, മലൈന്‍ ഗ്രീന്‍, ചാവക്കാട് ഓറഞ്ച് തുടങ്ങിയ കുള്ളന്‍ ഇനങ്ങള്‍ എത്തിയത്. ഇവയില്‍നിന്നും വീണ്ടും സങ്കരം നടത്തിയാണ് കല്പരക്ഷ, കല്പശ്രീ, കേരസങ്കര, ചന്ദ്രലക്ഷ, കല്പസമൃദ്ധി, കല്പധേനു, കല്പമിത്ര, കല്പപ്രതിഭ, കല്പതരു, കേരചന്ദ്ര, കല്പസങ്കര തുടങ്ങിയ അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള തെങ്ങിനങ്ങള്‍ വികസിപ്പിച്ചത്.
മൂന്നു വര്‍ഷംമുതല്‍ കായ്ച്ചു തുടങ്ങുന്ന ഇവയില്‍ പലതും കൈയെത്തി തേങ്ങയിടാവുന്ന പൊക്കക്കാരാണ്. കല്പശ്രീ, കല്പസങ്കര, കല്പരക്ഷ എന്നിവയാണ് ഇവയിലെ പുതു തലമുറ തെങ്ങുകള്‍. ഇതില്‍ ഏറ്റവും കുറിയത് കല്പശ്രീ തന്നെ. മൂന്നടി പൊക്കമെത്തും മുമ്പേ കുലകുലയായി തേങ്ങ നിറയുന്ന ഇവ വീട്ടുമുറ്റങ്ങള്‍ക്കും അലങ്കാരമാണ്. നഗര പ്രദേശങ്ങളിലാണ് ഇവ ഏറെ പ്രയോജനം. കൊപ്ര കുറവും എണ്ണ കൂടുതലുമാണിതിന്. ഇളനീര്‍ പ്രിയര്‍ക്ക് ഏറെ നല്ലത് കല്പസങ്കരയാണ്. ഇങ്ങനെ വ്യത്യസ്ത ഗുണങ്ങളുള്ള തെങ്ങിന്‍ തൈകളേറെയാണെങ്കിലും പരിമിതമായ ഉത്പാദനം മാത്രമാണ് നടക്കുന്നത്.
കാലത്തിന്റെ വികസന കുത്തൊഴുക്കില്‍ നാടിനലങ്കാരമായിരുന്ന കൊന്നത്തെങ്ങുകള്‍ കടപുഴകുമ്പോഴും ജില്ലയില്‍ കേരസമൃദ്ധിക്ക് കുറവില്ലെന്നാണ് കണക്കുകള്‍. കൃഷിഭവന്റെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ മാത്രം 56,675 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷിയുണ്ട്. ഏകദേശം 412 ദശലക്ഷം തെങ്ങുകളാണ് കണക്കുകള്‍ പ്രകാരം ജില്ലയെ അലങ്കരിക്കുന്നത്. കണക്കുകളിങ്ങനെയാണെങ്കിലും ദിനംപ്രതി ജില്ലയുടെ കേരഭംഗി കടപുഴകുകയാണെന്നത് യാഥാര്‍ഥ്യം.
വിവധ ആവശ്യങ്ങള്‍ക്കായി മുറിച്ചു മാറ്റപ്പെടുന്നിടങ്ങളില്‍ പുതിയ തെങ്ങുകള്‍ വളരുന്നില്ല. മീറ്ററുകളോളം നീളത്തില്‍ കൊന്നത്തെങ്ങു വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് മടിയായി, കാരണം തെങ്ങില്‍ കയറാനാളില്ല, നാളികേരം വിറ്റാല്‍ വിലയില്ല, വരവും ചെലവും തട്ടിച്ചാല്‍ കര്‍ഷകനു മിച്ചം നഷ്ടംമാത്രം. മുന്നു സെന്റിലും നാലു സെന്റിലുമായി കുടുംബങ്ങള്‍ കൂട്ടുകൂടിയപ്പോള്‍ കൊന്നത്തെങ്ങുകള്‍ പടിക്കു പുറത്തായി. എങ്കിലും കുള്ളന്‍ തെങ്ങുകളുമായി നാളികേര കൃഷി നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണ് നാളികേര വികസന ബോര്‍ഡ്.
വികസന ബോര്‍ഡിന്റെ നഴ്‌സറികളില്‍ വികസിപ്പിക്കുന്ന വിത്തിനങ്ങളാണ് ബോര്‍ഡ് കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യുന്നത്. രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുകയും പകരം തെങ്ങുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയിലൂടെ കൊല്ലം ജില്ലയില്‍ മാത്രം 68100 തെങ്ങിന്‍ തൈകളാണ് നടപ്പു വര്‍ഷത്തില്‍ നല്‍കുന്നത്. കൂടാതെ കൃഷിഭവനുകള്‍ വഴി ഒരു ലക്ഷത്തോളം തൈകളുടെ വിതരണം വേറെയും നടക്കും. സൗജന്യ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ മാത്രമല്ല, തെങ്ങൊന്നിന് 3.4കി,ഗ്രാം രാസവളം, 500 ഗ്രാം മഗ്‌നീഷ്യം, കുമ്മായം എന്നിവയും നല്‍കും. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാന്‍ 500 രൂപ വേറെയും നല്‍കും.
റബ്ബറിന്റെ കടന്നുവരവ് മലയോരങ്ങളില്‍ തെങ്ങുകൃഷിക്കു വില്ലനായി. കാറ്റുവീഴ്ചയും മണ്ഡരിയുമാണ് കൃഷിയെ ഏറെ തളര്‍ത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള രോഗങ്ങളെ അതിജീവിച്ച തെങ്ങുകളില്‍ നിന്നുള്ള വിത്തുകള്‍ ശേഖരിച്ച് എലൈറ്റ് പാംസ് എന്ന പേരിലുള്ള തൈകള്‍ കരുനാഗപ്പള്ളിയിലെയും അഞ്ചലിലെയും കോക്കനട്ട് ഫാമില്‍ ബോര്‍ഡ് വികസിപ്പിക്കുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍നിന്നാണ് ഇതിനായി വിത്തുതേങ്ങകള്‍ ശേഖരിക്കുന്നത്. നാളികേരത്തിന് വിലക്കുറവാണെന്ന പ്രശ്‌നം ഒഴിവാക്കാന്‍ അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള യൂണീറ്റുകള്‍ക്കു സഹായം നല്‍കുകയും തെങ്ങുകയറ്റക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അഞ്ഞൂറോളം പേര്‍ ജില്ലയില്‍ പരിശീലനം നേടിക്കഴിഞ്ഞു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതിനാല്‍ തെങ്ങുകൃഷി ജില്ലയില്‍ ഭാരമാകില്ലെന്ന് ജില്ലാ കൃഷി പ്രിന്‍സിപ്പല്‍ ഓഫീസര്‍ സി.ഒ. ഹേമലതയും ഉറപ്പുനല്‍കുന്നു.
Posted@Mathrubhumi on: 28 Jun 2012
http://kollam.gov.in/ag_main.htm
Smt.C.O.Hemalatha Principal Agricultural Officer - +91 9349680377
(Office Phone No: 0474- 2795082)
--------------------------------------------------------------------------
ഈ തെങ്ങിന്റെ നാലു തൈകള്‍ കിട്ടാനെന്തുണ്ട് മാര്‍ഗ്ഗം....
ReplyDeletehttp://kollam.gov.in/ag_main.htm
ReplyDeleteകൊല്ലം കൃഷി കേന്ദ്രവുമായി ബന്ധപ്പെടുക : 0474- 2795082
വിവിധയിനങ്ങളായ നെടിയ ഇനങ്ങളും , കുള്ളൻ ഇനങ്ങളും ക്രോസ്സ് ചെയ്ത് ആണല്ലോ സങ്കരയിനങ്ങളായ (ടി X ഡി , ഡി X ടി ) തെങ്ങിൻ തൈകൾ പുറത്തിറക്കിയിരിക്കുന്നത് ...." വീണ്ടും ഇവയില്‍നിന്നും വീണ്ടും സങ്കരം നടത്തിയാണ് കല്പരക്ഷ, കല്പശ്രീ, കേരസങ്കര, ചന്ദ്രലക്ഷ, കല്പസമൃദ്ധി, കല്പധേനു, കല്പമിത്ര, കല്പപ്രതിഭ, കല്പതരു, കേരചന്ദ്ര, കല്പസങ്കര തുടങ്ങിയ അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള തെങ്ങിനങ്ങള്‍ വികസിപ്പിച്ചത്."
ReplyDeleteഎന്ന് പറഞ്ഞിരിക്കുന്നത് ശരിയാണോ ....
സങ്കരയിനം തെങ്ങുകൾ ...
.................................................
ചന്ദ്രസങ്കര (D x T ): ചാവക്കാട് കുറിയ ഓറഞ്ച് മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായുമുള്ള സങ്കരയിനം...3–4 വർഷത്തിനുള്ളിൽ കായ്ക്കും. ശരാശരി വിളവ് 116 തേങ്ങയും കൊപ്രയുടെ അളവ് 215 ഗ്രാമും. ഒരു തെങ്ങിൽനിന്നു പ്രതിവർഷം 30 കിലോ കൊപ്ര ലഭിക്കുന്നു. 1985ലാണ് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം ഇതു പുറത്തിറക്കിയത്...
ചന്ദ്രലക്ഷ: (T X D) ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷവും ചാവക്കാട് ഓറഞ്ച് പിതൃവൃക്ഷവുമാണ്. ആറ് വർഷംകൊണ്ട് ഇത് കായ്ക്കും. ശരാശരി വിളവ് 109 തേങ്ങ. കൊപ്രയുടെ അളവ് 195 ഗ്രാം. പ്രതിവർഷം 21 കിലോ കൊപ്ര ലഭിക്കുന്നു. വരൾച്ചയെ ഒരു പരിധിവരെ ചെറുക്കും...
കേരസങ്കര (T x D ): കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം 1989ൽ പുറത്തിറക്കിയ കേരസങ്കരയ്ക്ക് പശ്ചിമതീര നെടിയ നാടൻ മാതൃവൃക്ഷവും ചാവക്കാട് കുറിയ ഓറഞ്ച് പിതൃവൃക്ഷവുമാണ്. നട്ട് അഞ്ചു വർഷത്തിനുള്ളിൽ കായ്ക്കും. പ്രതിവർഷം 108 നാളികേരം ലഭിക്കുന്നു. ഒരു നാളികേരത്തിൽ 187 ഗ്രാം കൊപ്ര. ഒരു തെങ്ങിൽനിന്ന് പ്രതിവർഷം20 കിലോ കൊപ്ര ലഭിക്കും...
കൽപസമൃദ്ധി: D X T ) കരിക്കിനും കൊപ്രയ്ക്കും യോജിച്ച ഡി x ടി സങ്കരം. മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷമായും പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷമായും ഉപയോഗിക്കുന്നു. നട്ട് അഞ്ച് വർഷത്തിനുള്ളിൽ കായ്ക്കുന്നു. നന സൗകര്യമുള്ള തോട്ടങ്ങളിൽ 3–4 വർഷത്തിനുള്ളിൽ കായ്ക്കും. പ്രതിവർഷം 118 നാളികേരം. ഒരു നാളികേരത്തിൽ 220 ഗ്രാം കൊപ്രയും ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 26 കിലോ കൊപ്രയും ലഭിക്കുന്നു....
കൽപശ്രേഷ്ഠ: ( D X T ) ഡി x ടി സങ്കരയിനം. മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷവും തിപ്പത്തൂർ ടോൾ പിതൃവൃക്ഷവുമാണ്. കരിക്കിനും കൊപ്രയ്ക്കും യോജ്യം. നട്ട് 6–7 വർഷത്തിനുള്ളിൽ കായ്ക്കുന്നു. നന സൗകര്യമുള്ള തോട്ടങ്ങളിൽനാലു വർഷത്തിനുള്ളിൽതന്നെ കായ്ക്കും. പ്രതിവർഷം ശരാശരി 167 തേങ്ങ. ഒരു നാളികേരത്തിൽനിന്ന് 215 ഗ്രാം കൊപ്രയും ഒരു തെങ്ങിൽനിന്ന് പ്രതിവർഷം 36 കിലോ കൊപ്രയും ലഭിക്കും....
കാറ്റുവീഴ്ചയില്ലാത്ത പ്രദേശങ്ങൾക്കായി കേരള കാർഷിക സർവകലാശാലയും ആറു സങ്കരയിനങ്ങൾ പുറത്തിറക്കിയിട്ടുണ്...
കേരശ്രീ (ഡി x ടി): പശ്ചിമതീര നെടിയ ഇനം പിതൃവൃക്ഷമായും മലയൻ കുറിയ മഞ്ഞ മാതൃവൃക്ഷമായുമുള്ള ഈ സങ്കരയിനം, തെങ്ങൊന്നിന് 130 നാളികേരം തരുന്നു. നട്ട് അഞ്ചു വർഷംകൊണ്ട് കായ്ക്കും. ഒരു തേങ്ങയിൽനിന്ന് 216 ഗ്രാമും ഒരു തെങ്ങിൽനിന്നു ശരാശരി 28 കിലോവരെ കൊപ്രയും ലഭിക്കുന്നു....
കേരസൗഭാഗ്യ (ഡി x ടി): പശ്ചിമതീര നെടിയ നാടൻ പിതൃവൃക്ഷം, എസ്എസ് ആപ്രിക്കോട്ട് എന്ന മറുനാടൻ ഇനം മാതൃവൃക്ഷം. തെങ്ങൊന്നിന് പ്രതിവർഷം 116 നാളികേരം കിട്ടും. ഒരു നാളികേരത്തിൽനിന്നു 196 ഗ്രാം കൊപ്ര. ഒരു തെങ്ങിൽനിന്നു പ്രതിവർഷം 23 കിലോ കൊപ്ര ലഭിക്കുന്നു....
കേരഗംഗ: ( ടി x ഡി ) പശ്ചിമതീര നെടിയൻ നാടൻ മാതൃവൃക്ഷവും ഗംഗബോന്തം എന്ന കുറിയ ഇനം പിതൃവൃക്ഷവുമാണ്. പ്രതിവർഷം ശരാശരി 101 നാളികേരം ലഭിക്കും. ഒരു നാളികേരത്തിൽനിന്ന് 208 ഗ്രാം കൊപ്രയും തെങ്ങൊന്നിന് പ്രതിവർഷം 20 കിലോ കൊപ്രയും ലഭിക്കുന്നു....
അനന്തഗംഗ: ( ടി x ഡി ) ആൻഡമാൻ ഓർഡിനറി മാതൃവൃക്ഷമായും ഗംഗബോന്തം എന്ന കുറിയ ഇനം പിതൃവൃക്ഷമായും ഉപയോഗിക്കുന്നു. ശരാശരി വിളവ് 95 തേങ്ങ. ഒരു നാളികേരത്തിൽനിന്ന് 216 ഗ്രാം കൊപ്രയും തെങ്ങൊന്നിന് 20.5 കിലോ കൊപ്രയും ലഭിക്കുന്നു....
ലക്ഷഗംഗ: ടി x ഡി സങ്കരം. ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷം. ഗംഗബോന്തം പിതൃവൃക്ഷം. പ്രതിവർഷ വിളവ് ശരാശരി 108 നാളികേരം...
കൽപസങ്കര: (D X T),ചന്ദ്രസങ്കര (D x T ),ചന്ദ്രലക്ഷ: (T X D) ,കേരസങ്കര (T x D ):,കൽപസമൃദ്ധി:( D X T ),കൽപശ്രേഷ്ഠ: ( D X T ),കേരശ്രീ (ഡി x ടി),കേരസൗഭാഗ്യ (ഡി x ടി):,കേരഗംഗ: ( ടി x ഡി ),അനന്തഗംഗ: ( ടി x ഡി ),ലക്ഷഗംഗ:( ടി x ഡി)....ഇവയെല്ലാം സങ്കരയിനം തെങ്ങിൽപ്പെട്ട ഇനങ്ങളാണ് ...