Sunday, July 29, 2012

പയറുചെടി കീട നിയന്ത്രണം


പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം.

കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.

മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക.

രോഗ നിയന്ത്രണം
കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.
 മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.

ജൈവ കീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം.ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.

പുകയില കഷായം .
രീതി: പുകയില-500 ഗ്രാം, തുണി നനയ്ക്കാന്‍ ഉപയോഗിക്കുന്ന ബാര്‍സോപ്പ് - 120 ഗ്രാം. പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ഒരു ദിവസം ഇട്ടു വെയ്ക്കണം. ഒരു ദിവസത്തിന് ശേഷം അരിച്ചു പുകയില ലായനി എടുക്കുക. സോപ്പ് മൊത്തം ഒരു കോപ്പ ചൂട് വെള്ളത്തില്‍ അലിയിച്ചു പുകയില ലായനിയില്‍ നന്നായി ഇളക്കി യോജിപ്പിക്കണം. ഇതാണ് പുകയില കഷായം. ആവശ്യത്തിനു കഷായം എടുത്തു അതില്‍ 3 - 4 ഇരട്ടി വെള്ളം കൂടി ചേര്‍ത്ത് വീര്യം കുറക്കണം. എന്നിട്ട് അതിരാവിലെ ഇതു സ്പ്രേ ചെയ്യാമെങ്കില്‍ നല്ലതായിരിക്കും. ചെടികളുടെ ആരോഗ്യം അനുസരിച്ച് വീര്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം.

കടപ്പാട് : ഫേസ്ബുക്ക് കൃഷി

1 comment:

  1. ഞാന്‍ കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പ്‌ ബ്ലോക്ക്‌ മേധാവിയാണ്. കൃഷിയെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത എനിക്ക് ഈ സൈറ്റ് വളരെയധികം പ്രയോജനപ്പെട്ടു.

    ReplyDelete

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)