Thursday, July 5, 2012

ചെണ്ടുമല്ലി




ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തില്‍ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകള്‍ക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി ഇവയെ വളര്‍ത്തുന്നു. ഒന്നു മുതല്‍ മൂന്നടി വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടില്‍ രണ്ട് വശത്തേക്കും നില്‍ക്കുന്ന ഇലകളാണ് ഇതിനുള്ളത്.
മലയാളത്തില്‍‌ത്തന്നെ ചെട്ടിമല്ലി, ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് എന്നിങ്ങനെ വിവിധ നാമങ്ങളില്‍ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ്‌ മലബാര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്‌. ഇംഗ്ലീഷില്‍ മാരിഗോള്‍ഡ് എന്നാണ് പേര്. മല്ലികയുടെ ജന്മദേശം മെക്സിക്കോയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗര്‍ഭാശയസംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ ചികില്‍സിക്കുവാന്‍ അന്നു കാലം മുതല്‍ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു ചെണ്ടുമല്ലിക്ക് വിരശല്യം,ദഹനക്കേട്,മൂത്രവര്‍ദ്ധന,ആര്‍ത്തവ സംബന്ധിയായ പ്രശ്നങ്ങള്‍, മലബന്ധം മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവില്‍ നിന്നെടുക്കുന്ന സത്ത് ഒരു അണുനാശിനിയുമാണ്. ഇതിന്റെ പൂവ് അര്‍ശ്ശസ്, നേത്രരോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി ബ്രോങ്കൈറ്റിസ്,ജലദോഷം,വാതം മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു

Courtesy : http://www.zubaidaidrees.blogspot.com

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)