കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തില്‍ ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്. ഇലകളുടെ തണ്ടും പൊള്ളയാണ്. തടിയും തണ്ടും ചേരുന്നിടത്ത് പൂക്കളുണ്ടായി, അത് ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറമാണ്. ഫലത്തിനൊത്തനടുവുല്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍ സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയക്ക് സഹായകമാണ്
Courtesy : http://www.zubaidaidrees.blogspot.com
pappaya sugar patientinu kazhikaamo..?
ReplyDelete