സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല.
കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്
1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലര്‍ന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്.
3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.
അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ്
വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും.
Courtesy : http://www.zubaidaidrees.blogspot.com
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)