ദക്ഷിണേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി(Myristica fragrans). ലോകത്തില്‍ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനങ്ങളാണ് ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ് ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയില്‍ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടൂതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തേക്കൂടാതെ തമിഴ് നാട് , കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ് ജാതി. അതിനാല്‍ തനിവിളയെക്കാള്‍ മിശ്രവിളയായിട്ടാണ് കേരളത്തില്‍ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററില്‍ കൂടുതല്‍ പൊക്കത്തില്‍ വളരുന്ന സസ്യമാണ് ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത ഇതില്‍ ആണ്‍ മരവും പെണ്‍ മരവും വെവ്വേറെയാണ് കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍ മരമാണ് ആണ്‍ മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്.
Courtesy : http://www.zubaidaidrees.blogspot.com
ആൺ മരത്തെയും പെൺമരത്തേയും എങ്ങിനെ തിരിച്ചറിയാൻ പറ്റും
ReplyDeleteകേരളത്തിലെ കാലാവസ്ഥ ജാതി കൃഷിക്ക് തികച്ചും അനുയോജ്യമാണ്. എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷിചെയ്യാന്‍ കൂടുതല്‍ അനുയോജ്യമെങ്കിലും ജൈവവളങ്ങളും ജലസേചനവും നല്‍കിയാല്‍ എവിടെയും കൃഷിചെയ്യാം. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ പ്രത്യേകമായി കാണുന്നു. പെണ്‍മരം മാത്രമേ ഫലം തരികയുള്ളൂ.
ReplyDeleteജാതി വാണിജ്യമായി കൃഷിചെയ്യുമ്പോള്‍ ബഡ് തൈകളാണ് അനുയോജ്യം. നല്ല വിളവുലഭിക്കുന്ന മാതൃവൃക്ഷങ്ങളില്‍നിന്ന് ബഡ് തൈകള്‍ തയ്യാറാക്കാം. കൂടകളില്‍ കിളിര്‍പ്പിച്ചെടുക്കുന്ന നാടന്‍ ജാതി തൈകളില്‍ ബഡ് ചെയ്‌തെടുക്കുകയാണ് പതിവ്. ഒരു വര്‍ഷത്തോളം പ്രായമായ ബഡ് ജാതിത്തൈകള്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കാം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം.
നാല് തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ തെങ്ങിന് ഇടവിളയായും നടാം. റബ്ബര്‍ വിലയിടിവിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ റബ്ബര്‍ തോട്ടങ്ങളിലും കൃഷി ആരംഭിച്ചുകഴിഞ്ഞു. ജൈവവളങ്ങള്‍ ചേര്‍ത്താണ് തൈകള്‍ നടേണ്ടത്. മഴ ലഭ്യതയും ജലസേചനവും ഉറപ്പാക്കി ജാതി തൈകള്‍ കൃഷിചെയ്യാം.
ജാതികളില്‍ കാണുന്ന കുമിള്‍ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കുമിള്‍നാശിനികള്‍ തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ബഡ് തൈകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും.
ഒരു ജാതിക്കായ വിളയാന്‍ ഒമ്പത് മാസമെടുക്കുമെങ്കിലും വര്‍ഷത്തില്‍ പലതവണ കായ്ക്കുന്നതിനാല്‍ എല്ലാകാലത്തും ഇവയില്‍നിന്ന് വിളവ് ലഭിക്കും. വിളഞ്ഞ് പൊട്ടിവീഴുന്ന ജാതിക്കുരുവും പത്രിയും ശേഖരിച്ചെടുക്കുകയാണ് വിളവെടുപ്പ് രീതി. കര്‍ഷകര്‍ക്കുതന്നെ ഇത് അനായാസം ചെയ്യാമെന്നതും ജാതിയെ വ്യത്യസ്തമാക്കുന്നു. ശേഖരിച്ച കായ്കളും പത്രിയും ഉണക്കി സൂക്ഷിക്കാം.
(ഫോണ്‍: 9745292354.)
This comment has been removed by a blog administrator.
ReplyDeletehttps://goo.gl/fujEdB
ReplyDeleteആൺ മരത്തെയും പെൺമരത്തേയും എങ്ങിനെ തിരിച്ചറിയാൻ പറ്റും
ReplyDelete