Thursday, July 5, 2012

ആവര




കേസാല്പിനേഷ്യേ കുടുംബത്തിലെ കാസ്സ്യ ഓറിക്കുലേറ്റ(Cassia ariculata) എന്ന ശാസ്ത്രനാമവും, ടാന്നേര്‍സ് കാസ്സ്യ എന്ന ആംഗലേയ നാമവുമുള്ള ആവര ഇന്‍ഡ്യയിലെയും ശ്രീലങ്കയിലെയും വരണ്ട പ്രദേശങ്ങളില്‍ നാലടിയോളം ഉയരത്തില്‍ വളരുന്ന ഔഷധസസ്യമാണ്. ഇന്‍ഡ്യയില്‍ അധികമായും കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ വളരുന്നു ഇടതൂര്‍ന്ന ശിഖരങ്ങളും. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് ഒരേ വര്‍ഗ്ഗത്തില്‍ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കള്‍. ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്. അതിനുള്ളില്‍ 12 - 20 വരെ കായ്കള്‍.

ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളും കുഷ്ഠം, ആസ്ത്മ, സന്ധിവാതം പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളില്‍ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു പൂക്കളില്‍ ഫ്ലേവനോയിഡുകള്‍, പ്രൊആന്തോസയാനിഡിന്‍, സീറ്റോസ്റ്റീറോള്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്[
പൂക്കള്‍ ജലത്തില്‍ കുതിര്‍ത്ത ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവില്‍ പ്രമേഹൌഷധമായി ഉപയോഗിക്കാം ഒരേ അനുപാതത്തില്‍ ജലവും മദ്യവും ചേര്‍ന്ന ലായനിയില്‍ പൂക്കളുടെ പൊടി കുതിര്‍ത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളില്‍ നടത്തിയ ഗവേഷണങ്ങളില്‍, പൂക്കളിലടങ്ങിയ എന്‍-ബ്യൂട്ടനോള്‍ അംശങ്ങളാണ് പ്രമേഹൌഷധമായി പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്

Courtesy : http://www.zubaidaidrees.blogspot.com

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)