Thursday, July 5, 2012

കടലാവണക്ക്


.

ഭാരതത്തില്‍ ഏകദേശം മുഴുവന്‍ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്‌. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്‌[. സംസ്കൃതത്തില്‍ ദ്രാവന്തി, ഇംഗ്ലീഷില്‍ Purging nut, ഹിന്ദിയില്‍ പഹാരി എറണ്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. വരള്‍ച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്റെ കായയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.
പ്രധാനമായും വിത്തുകള്‍ വഴിയോ തണ്ടുകള്‍ മുറിച്ചുനട്ടോ ആണ്‌ ഇതിന്റെ വംശവര്‍ദ്ധന നിലനിര്‍ത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്‌. ഇലകള്‍ ചെറിയ തണ്ടുകളില്‍ ഓരോന്നായി കാണപ്പെടുന്നു. പച്ച നിറം കലര്‍ന്ന മഞ്ഞ പൂക്കളാണ്‌ ഇതിനുള്ളത്. പച്ചനിറത്തില്‍ കാണപ്പെടുന്ന കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമാകുന്നു. ഓരോ കായ്കളിലും കറുത്ത നിറത്തില്‍ 3വീതം വിത്തുകള്‍ ഉണ്ടായിരിക്കും. ഇതിന്റെ ഇലകള്‍, വിത്തുകള്‍ , വിത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ എന്നിവയാണ്‌ പ്രധാന ഉപയോഗവസ്തുക്കള്‍

അല്പം വഴങ്ങുന്ന സ്വഭാവമുള്ളതിനാല്‍ കടലാവണക്കിന്‍ കമ്പ് ഇഴജന്തുക്കളെ അടിച്ചുകൊല്ലാന്‍ കൊള്ളാവുന്നതാണ്. കടലാവണക്കിന്‍ പത്തല്‍ എന്നാണ് ഈ കമ്പുകള്‍ അറിയപ്പെടുന്നത്. കടലാവണക്കിന്റെ ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിന്‍ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്.
പിത്തം, കഫം, വിരശല്യം, പക്ഷാഘാതം എന്നീ അസുഖങ്ങള്‍ക്ക് ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു.

Courtesy : http://www.zubaidaidrees.blogspot.com

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)