നമ്മുടെ നാട്ടില്‍ പണ്ടുമുതലേ കൃഷിചെയ്തിരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗമാണ് കപ്പ.
കൃഷി രീതി :
കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം.
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല്‍ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല. കപ്പ പോഷകസമ്പുഷ്ടവും സ്വാദേറിയതുമാകുന്നു.
കൃഷിരീതികളെ കുറിച്ചും കര്‍ഷകര്‍ക്ക് സഹായകരമാവുന്ന എല്ലാ അഭിപ്രായങ്ങളും ലേഖനങ്ങളും ഉള്പ്പെടുത്തുന്നതാണ്
ReplyDeleteതൂമ്പ കൊണ്ട് മണ്ണ് ഇളക്കി കൂനകൾ ഉണ്ടാക്കിയാണ് സാധാരണ കപ്പ കൃഷി(മരച്ചീനികൃഷി ) ചെയ്യാറ്. കപ്പക്ക് കൂടം (കൂന) എടുക്കാൻ ലഘു യന്ത്രം എന്തെങ്കിലും ഉണ്ടോ ?
ReplyDeleteകപ്പയുടെ തണ്ടില്‍ വീണ്ടും മുറിച്ചാല്‍ രണ്ടാമതും വിളവ് ഉണ്ടാകുമെന്നത് ശരി ആണോ?...........
ReplyDeleteഇതിനെകുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ട്