Tuesday, April 10, 2012

കുങ്കുമപ്പൂവ്

കുങ്കുമച്ചെടിയുടെ പൂവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ്‌ കുങ്കുമം(ഇംഗ്ലീഷ്:Saffron). കുങ്കുമപ്പൂവില്‍ മൂന്ന് നാരുപോലുള്ളത് കാണാം ഇതാണ്‌ സുഗന്ധവ്യജ്ഞനമായി ഉപയോഗിക്കുന്നത്.ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് നല്ല വെളുത്ത കളര്‍ ആയിര്കും എന്നാനു വിശ്വാസം . അതേ പോലെ കുങ്കുമപ്പൂവ് കഴിക്കുന്നത് കാഴ്ചശക്തിയെ നിലനിര്‍ത്താനും അന്ധതയെ അകറ്റിനിര്‍ത്താനും നല്ലതാണത്രെ
വരണ്ടിരിക്കുന്ന ഈ നാര്‌ പാചക വിഭവങ്ങളില്‍ സീസണിംഗിനായും നിറം നല്‍കുന്നതിനായും ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യജ്ഞനമായി തുടരുന്ന കുങ്കുമത്തിന്റെ ഉത്‌പാദന രീതിയെ പറ്റി ഒരല്പം .

മരണങ്ങള്‍ക്ക് മൂന്നാമത്തെ പ്രധാന കാരണവുമായ ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന വൈദ്യനാമത്തില്‍ അറിയപ്പെടുന്ന കരളിലെ അര്‍ബുദത്തിനാണ്. കരളിലെ അര്‍ബുദത്തിന് കാരണമാകുന്ന den കുത്തിവച്ച് രണ്ടാഴ്ചക്കു ശേഷം എലികള്‍ക്ക് കുങ്കുമപ്പൂവ് നല്‍കി. കിലോഗ്രാമിന് 75 മില്ലിഗ്രാം ,150 മില്ലിഗ്രാം ,300 മില്ലിഗ്രാം എന്ന തോതില്‍ ദിവസവും കുങ്കുമപ്പൂവ് നല്‍കി. 22 ആഴ്ച വരെ ചികിത്സാ ക്രമം തുടര്‍ന്നു. കുങ്കുമപ്പൂവ് കരളിലെ വീക്കം കുറച്ചതായും കൂടിയ അളവില്‍ കുങ്കുമപ്പൂവ് നല്‍കിയ എലികളിലെ മുഴകള്‍ മുഴുവന്‍ പൂര്‍ണമായും ഇല്ലാതായതായും തെളിഞ്ഞു. കുങ്കുമപ്പൂവ് ചികിത്സയ്ക്ക് ഉപയോഗിച്ച എലികളില്‍ കരള്‍ ക്ഷതത്തിന് കാരണമായ പ്രോട്ടീനുകളായ ഗാമാഗ്ലൂട്ടാമൈല്‍ ട്രാന്‍സ്പെപ്റ്റിഡേഡ്, അലനൈന്‍ , അമിനോ ട്രാന്‍സ്ഫെറേസ് , ആല്‍ഫാ ഫെറ്റോ പ്രോട്ടീന്‍ എന്നിവയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. കൂടാതെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചക്കും വികാസത്തിനും കാരണമായ സൈക്ലോ ഓക്സിജെനേസ് എന്നിവയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ കുങ്കുമപ്പൂവിന് അര്‍ബുദത്തെ തടയാനുള്ള കഴിവുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു. അര്‍ബുദകോശങ്ങളുടെ മരണത്തിന് കുങ്കുമപ്പൂവ് സഹായിക്കുന്നു എന്ന് യൂണൈറ്റഡ് അറബ് എമിറേറ്റ്സ് സര്‍വ്വകലാശാലയിലെ അമര്‍ അമീന്‍ പറയുന്നു.
----

കടപ്പാട് : അമൃത ടി വി
http://ml.wikipedia.org/wiki/Saffron
കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കുക :)
... കൂടുതല്‍ അറിയുന്നവര് ബ്ലോഗ് പോസ്റ്റ് ചെയ്യേണ്ട വിലാസം sdspraveen.wallf@blogger.com
അറിയിപ്പ് : ആരോഗ്യപരീക്ഷ്ണങ്ങള്‍ എപ്പോഴും സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം .

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)