Monday, April 30, 2012

ഒയിസ്റ്റര്‍ മഷ്‌റൂം (മുത്തുച്ചിപ്പി) ഉല്‍പാദനം



കാലം, ഇനങ്ങള്‍‍‍

 - വര്‍ഷംതോറും

 - വീടിനുള്ളില്‍ വളര്‍ത്തുന്നു, മഷ്‌റൂം ഹൗസ് വേണം.

 - തമിഴ്‌നാടിന് പറ്റിയത് വെളുത്ത മുത്തുച്ചിപ്പി (Co-1) ചാര മുത്തുച്ചിപ്പി (M-2) യാണ്.

മഷ്‌റൂം ഹൗസ്

16 ചതുരശ്ര അടിയിലുള്ള ഓലമേഞ്ഞ ഷെഡ് ആണ് ആവശ്യം. ഷെഡിനെ മുട്ടയിടല്‍ (സ്പാണ്‍ റണ്ണിംഗ്), ക്രോപ്പിംഗ് മുറികളായി വേര്‍തിരിക്കുക.

സ്പാണ്‍ റണ്ണിംഗ് റൂം: 25-300C താപനില നിലനിര്‍ത്തണം, നല്ല വായു കടക്കണം, വെളിച്ചം ആവശ്യമില്ല.

ക്രോപ്പിംഗ് റൂം: താപനില 23-250C RH 75-80% ത്തിനുമുകളില്‍, മിതമായ വെളിച്ചം, സഞ്ചാരം

(ഡിജിറ്റര്‍ തെര്‍മോമീറ്ററും, ഹ്യൂമിഡിറ്റി മീറ്ററുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

സ്പാണ്‍ (മഷ്‌റൂം സീഡിംഗ്)

യോജിച്ച അടിമണ്ണ്: ജോവര്‍/ചോളം/ സോര്‍ഗം, ഇന്ത്യന്‍ ചോളം, ഗോതമ്പ് തരി.

സ്പാണ്‍ തയാറാക്കുന്ന വിധം: ധാന്യങ്ങള്‍ പകുതി പാകംചെയ്യുക. ഉണക്കി 2% കാല്‍സ്യം കാര്‍ബണേറ്റ് ചേര്‍ക്കുക. ഒഴിഞ് ഗ്ലൂക്കോസ് ഡ്രിപ്പ് കുപ്പികളില്‍ ധാന്യങ്ങള്‍ നിറച്ച് പഞ്ഞികൊണ്ടടച്ച് കുക്കറില്‍ 2 മണിക്കൂര്‍ അനുപ്രാണിനാശനം ചെയ്യുക.

ഫംഗസിന്റെ ശുദ്ധമായ കള്‍ച്ചര്‍ ഇട്ട് സാധാരണ താപനിലയില്‍ 15 ദിവസം ഇന്‍കുബേറ്റ് ചെയ്യണം. സ്പാണിംഗിന് 15-18 ദിവസം പ്രായമുള്ള സ്പാണ്‍ (വിത്ത്) ഉപയോഗിക്കുക.

മഷ്‌റൂം ബെഡ് തയ്യാറാക്കുന്ന വിധം

അടിമണ്ണ് പാകംചെയ്യല്‍: ഇവ 5 സെമീ കഷണങ്ങളായി മുറിക്കുക, 5 മണിക്കൂര്‍ ശുദ്ധജലത്തില്‍ മുക്കിവയ്ക്കുക, വെള്ളം ഒരു മണിക്കൂര്‍ തിളപ്പിക്കുക, വെള്ളം ഊറ്റി കളയുക, 65% ഈര്‍പ്പം നിലനിര്‍ത്തി വായുവില്‍ ഉണക്കുക (കൈകൊണ്ട് ഞെക്കിയാല്‍ വെള്ളം വരരുത്).

ബാഗ് തയാറാക്കുന്ന വിധം:

60 x 30 സെമീ പോളിത്തീന്‍ ബാഗുകള്‍ ഉപയോഗിക്കുക (ഇരുവശവും തുറന്ന)

ബാഗിന്‍റെ ഒരുവശം കെട്ടുക, 1 സെമീ വ്യാസമുള്ള രണ്ട് ദ്വാരങ്ങള്‍ മധ്യത്തില്‍ വേണം.

5 സെ.മീ. ഉയരം വരെ, പാകം ചെയ്ത വയ്‌ക്കോല്‍ ബാഗിനുള്ളിലിടുക, അതില്‍ 25 ഗ്രാം വിത്ത് പാകുക.

അടുത്ത തട്ട് 25 സെമീ ഉയരംവരെ, ഇപ്രകാരം നാല് തട്ട് വിത്ത്, 5 തട്ട് വയ്‌ക്കോല്‍ സജ്ജമാക്കുക.

കവറിന്‍റെ വായ് കെട്ടി സ്‌പോണ്‍‌ റണ്ണിംഗ് മുറിയില്‍ അടുക്കിവയ്ക്കുക.

15-20 ദിവസം കഴിഞ്ഞ്, പോളിത്തീന്‍ കവര്‍ മുറിച്ചുമാറ്റി തട്ടുകളെ ക്രോപ്പിംഗ് മുറിയിലേക്ക് മാറ്റുക.

ഈ തട്ടുകളില്‍ വെള്ളം സ്‌പ്രേ ചെയ്ത് ഈര്‍പ്പമാക്കി വയ്ക്കണം.

വിളവ്

തട്ടുകള്‍ തുറന്നുവച്ച് മൂന്നാം ദിവസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് മുള വന്നുതുടങ്ങും. 3 ദിവസത്തില്‍ പാകമാവുകയും ചെയ്യും.

ദിവസം അഥവാ ഒന്നിടവിട്ടോ, വെള്ളം തളിക്കുന്നതിന് മുമ്പായി കൂണ്‍ മുറിച്ചെടുക്കാം.

തട്ടുകളുടെ ഉപരിതലം ചുരണ്ടിയശേഷം രണ്ടാമത്തെയും മൂന്നാമത്തെയും വിളവെടുക്കാം.




India Development Society

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)