Monday, April 2, 2012

വാഴകളെ ബാധിക്കുന്ന രോഗങ്ങള്‍

കൊക്കാന്‍ / ഇലപ്പേനുകള്‍. വൈറസ് രോഗമാണ് കൊക്കാന്‍. രോഗം ബാധിച്ച വാഴകളുടെ പുറംപോളയില്‍ അസാധാരണ ചുവപ്പുനിറം വരകളായി പ്രത്യക്ഷപ്പെടും.രോഗത്തിന്റെ രൂക്ഷതക്കനുസരിച്ച് ചുവപ്പുനിറം കൂടിവരും.ഈ രോഗം വന്ന വാഴ മിക്കവാറും കുലക്കുകയില്ല.വിത്തിനു രോഗമുണ്ടാകാതെ നോക്കുകയും രോഗം വന്നാല്‍ ചുവടോടെ നശിപ്പിക്കുകയുമാണ് ഇതിനെതിരെയുള്ള പ്രതിവിധി.

മൂടുചീയല്‍ - ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്.ഈ രോഗം ബാധിച്ചാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കും.ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും പിന്നീട് ആ ഭാഗം ഉണങ്ങി നശിക്കുകയും ചെയ്യുന്നു.ഇതുതടയാനായി നനക്കാന്‍ വേണ്ടിയുള്ള ചാലുകളില്‍ ബ്ലീച്ചിങ്ങ് പൌഡര്‍ തുണിയില്‍ കിഴികെട്ടിയിട്ടാല്‍ മതി.

പനാമ രോഗം - കുമിളുകളുടെ ഫലമായി ഉണ്ടാകുന്ന രോഗമാണിത്.5 മാസമായ വാഴകളിലാണ് രോഗം കണ്ടുവരുന്നത്.ഇലകളില്‍ മഞ്ഞ നിറത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നു.അവ ഇലകള്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും.രോഗബാധിതമായ ചെടികളെ വേരോടെ പിഴുതു നശിപ്പിക്കുകകയും വേപ്പിന്റെ എണ്ണ, ഫൈറ്റൊലാന്‍ എന്നിവ ഉപയോഗിച്ചുംരോഗനിയന്ത്രണം നടത്താം.

മഹാളി രോഗം - വാഴകളില്‍ കാണുന്ന വേറൊരു രോഗമാണ് മഹാളി.ഈ രോഗം പിടിപെട്ടാല്‍ തുരിശ്, ചുണ്ണാമ്പ് എന്നിവ കലക്കി തളിച്ചുകൊടുത്താല്‍ മതി.വാഴകളില്‍ എതെങ്കിലും കട്ടയിട്ടുണ്ടെങ്കില്‍ അവ വോരോടെ പിഴുതെടുക്കണം.

No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)