നെല്‍കൃഷി രീതികള്‍
മധ്യകാലയിനം ( ഹ്രസ്വകാലവിളകള്‍ക്കുന ദീര്‍ഘകാലവിളകള്‍ക്കുമിടയില്‍ മൂപ്പെത്തുന്ന വിളയാണ് മധ്യകാലവിള. 90 മുതല്‍ 130സ ദിവസത്തിനുള്ളില്‍ മൂപ്പെത്തുന്നു.)
മെഡഗാസ്കര്‍കൃഷി :- വെള്ളം കെട്ടിനില്‍ക്കാത്തസ്ഥലമായിരിക്കണം. 10 ദിവസം മൂപ്പുള്ള ഞാറ് പറിച്ച്നടണം. ഒരേ നിരയില്‍ ഒരു ഞാറ് ഒരടി അകലത്തിലായിരിക്കണം. 10-ാം വാര്‍ഡില്‍ ചേരക്കിവയലില്‍ ചെറുമണലില്‍ കരുണാകരന്‍ ഈ രീതിയില്‍ കൃഷിചെയ്യ#ുന്നു. ഇതില്‍ നിന്ന് ഏകദേശം ഇരട്ടിവിള ലഭിക്കുന്നു. ഇതിന്റെ ദോഷം കള കൂടുതല്‍ ഉണ്ടായിരിക്കും എന്നതാണ്. കള പറിക്കുന്നതിന് യന്ത്രം ഉപയോഗിക്കുന്നു.
നിലമൊരുക്കല്‍(വളപ്രയോഗം)
നിലം നന്നായി ഉഴുത് കളകള്‍ മുന്‍വിളകളുടെ ചുവട് എന്നിവ മണ്ണില്‍ ചേര്‍ക്കുക.ജൈവ വളം ചേര്‍ത്ത് വെള്ളം കയറ്റി നിരപ്പാക്കി 15 ദീവസം കഴിഞ്ഞാല്‍ ഞാറ് നടാം. അവസാന ചാല്‍ ഉഴവോടുകൂടി ശുപാര്‍ശ ചെയ്തിട്ടുള്ള അടിവളം ചേര്‍ത്തു കൊടുക്കണം.
വിവിധ നെല്ലിനങ്ങളുടെ നടീല്‍ അകലം
ഓരോ നൂരിയിലും രണ്ടോ മൂന്നോ ഞാറുകള്‍ വീതം നിര്‍ദ്ദിഷ്ട അകലത്തില്‍ മൂന്ന് നാല് സെന്റി മീറ്റര്‍ താഴ്ത്തി നടുക. വളപ്രയോഗം കളപറിക്കല്‍ തുടങ്ങിയ കൃഷിപണികള്‍ നടത്തുന്നതിനായി 3 മീറ്റര്‍ ഇടവിട്ട് 30 സെ മീ സ്ഥലം ഒഴിച്ചിടണം
5 ടണ്‍ ജൈവവളവും മുഴുവന്‍ ഭാഗവവളവും അടിവളമായി ചേര്‍ക്കണം.
ഞാറ് അസോസ്ബ്ളറിയില്‍ 15, 20 മിനുട്ട് നേരം മുക്കിവെച്ച് നടാവുന്നതാണ്.
നട്ട് 20-25 ദിവസത്തിനുശേഷം ഹസ്വകാലയിനങ്ങള്ക്കും മധ്യകാലയിനങ്ങള്ക്കും മേല്‍വളം നല്‍കണം.
നല്‍കുന്ന യൂറിയയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ 1കി. വേപ്പിന്‍പിണ്ണാക്ക് 5 ഇരട്ടി യൂറിയയുമായി ചേര്‍ത്തും ഉപയോഗിക്കാം
കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ ന്യൂഡോമോണസ് വിത്തില്‍ പുരട്ടിയും (10ഗ്രാം, 20ഗ്രാം വിത്ത്) ഞാറിന്റെ വേരില്‍ മുക്കിയും (250കി. ഗ്രാം ,750 മി.ലി. വെള്ളം) പ്രയോഗിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗം അവലംബിക്കാവുന്നതാണ്.
മഞ്ഞളിപ്പ്, കുലവാട്ടം, ത ുതുരപ്പന്‍ - സെവിന്‍ പൊടി തളിച്ച് കൊടുക്കണം
കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കി മുന്നോട്ട് പോവുക :)
കൃഷി രീതി. ഇടവം മിഥുനം മാസത്തില്‍ ഒന്നാം കൃഷി. മേടത്തില്‍ വിത്ത് വിതക്കും. (കൊച്ചി വിത്തോ തൊണ്ണൂറാം വിത്തോ) ആയിരിക്കും. കാലവര്‍ഷം കൂടിയാല്‍ കളകള്‍ പറിക്കും. വെള്ളം നല്ലവണ്ണം കെട്ടി നിര്‍ത്തും. പറിച്ച് നടാന്‍ വേണ്ടി കര്‍ക്കിടകം 5 ന് ഞാറ് പാകും. (വിത്തിന്റെ പേര് പത്തൊമ്പതോ ചെറുവെള്ളരിയോ ആവും) വരമ്പെല്ലാം വൃത്തിയാക്കി പാടം ഉഴുത് ശരിയാക്കിയിട്ട് ഞാറ് പറിച്ച് നടും. 1 ഏക്കറിന് ഒരു ചാക്ക് ഫാക്ടം ഫോസ് ഇടും. പിന്നീട് ചിങ്ങം 5 നോ 10 നോ കൊയ്യും. വീണ്ടും കന്നുകളെ കൊണ്ട് ഉഴുതും. കന്നിമാസം ആവുമ്പോഴേക്കും രണ്ടാം വിളക്ക് വീണ്ടും രാസവളങ്ങ ള്‍ ചേര്‍ക്കും. ധനു 15 ന് വീണ്ടും കൊയ്തെടുക്കും. ഇങ്ങനെയാണ് നെല്കൃഷിയുടെ രണ്ടാം വിളവ് തീര്‍ക്കുന്നത്. അനുയോജ്യമായ മണ്ണ് ചെളിമണ്ണാണ്. 1 ഏക്കറിന് 100 പറ നെല്ല് ഉണ്ടാകും. ആദ്യ വിളക്ക് 100 ഉണ്ടായാല്‍ രണ്ടാമത്തെ വിളക്ക് 75 ആവും. വളപ്രയോഗം ജൈവവളം - തോല്‍, (മരത്തിന്റെ ഇലകള്‍) ചാണകം (ഉണങ്ങിയത്), ആട്ടിന്‍കാഷ്ഠം, കോഴിക്കാഷ്ഠം. രാസവളം - പൊട്ടാസ്യം, യൂറിയ. ജലസേചനം അടുത്തുള്ള ചോലയില്‍ നിന്നോ കുളത്തില്‍ നിന്നോ ചാല്‍ കീറി ആവശ്യമായ വെള്ളം എത്തിക്കുന്നു., പ്രധാന ജലസേചന മാര്‍ഗം തേക്കൊട്ട ഉപയോഗിച്ചായിരുന്നു. ഒരു കുട്ടയുടെ മറ്റേ തലക്കല്‍ വലിയ കല്ലു കെട്ടി അത് കുളത്തിലേക്കോ കിണറിലേക്കോ ഇടുന്നു. കയറിന്റെ അറ്റം കപ്പിയിലൂടെ ഒരു പ്രത്യേക രീതിയില്‍ കടത്തിവിട്ടിരിക്കും. കല്ലിന്റെ കനം കൊണ്ട് വെള്ളം താനെ പൊന്തിവരും കൂലി രീതി. 10 പറ നെല്ല് കൊയ്താല്‍ പണിക്കാര്‍ക്ക് ലഭിക്കുന്നത് 1 പറ നെല്ല് എന്ന തോതിലാണ് കൂലി കൊടുത്തിരുന്നത്. മകരവിള, (രണ്ടാം വിള)
|
നെല്‍വിത്തുകള്‍ | കാലാവധി | |
1. | ജ്യോതി(പി.ടി.ബി 39) | 110-125 |
2. | കാഞ്ചന(പി.ടി.ബി 50) | 105-110 |
3. | ഹര്‍ഷ(പി.ടി.ബി 55) | 105-110 |
4. | വര്‍ഷ(പി.ടി.ബി 56) | 110-115 |
മധ്യകാലയിനം ( ഹ്രസ്വകാലവിളകള്‍ക്കുന ദീര്‍ഘകാലവിളകള്‍ക്കുമിടയില്‍ മൂപ്പെത്തുന്ന വിളയാണ് മധ്യകാലവിള. 90 മുതല്‍ 130സ ദിവസത്തിനുള്ളില്‍ മൂപ്പെത്തുന്നു.)
1. | ജയ | 120-125 |
2. | അശ്വതി | 120-125 |
3. | ആതിര | 120-130 |
4. | ഐശ്വര്യ | 120-125 |
5. | മസൂരി | 125-145 |
പുതിയകൃഷിരീതി
മെഡഗാസ്കര്‍കൃഷി :- വെള്ളം കെട്ടിനില്‍ക്കാത്തസ്ഥലമായിരിക്കണം. 10 ദിവസം മൂപ്പുള്ള ഞാറ് പറിച്ച്നടണം. ഒരേ നിരയില്‍ ഒരു ഞാറ് ഒരടി അകലത്തിലായിരിക്കണം. 10-ാം വാര്‍ഡില്‍ ചേരക്കിവയലില്‍ ചെറുമണലില്‍ കരുണാകരന്‍ ഈ രീതിയില്‍ കൃഷിചെയ്യ#ുന്നു. ഇതില്‍ നിന്ന് ഏകദേശം ഇരട്ടിവിള ലഭിക്കുന്നു. ഇതിന്റെ ദോഷം കള കൂടുതല്‍ ഉണ്ടായിരിക്കും എന്നതാണ്. കള പറിക്കുന്നതിന് യന്ത്രം ഉപയോഗിക്കുന്നു.
നിലമൊരുക്കല്‍(വളപ്രയോഗം)
നിലം നന്നായി ഉഴുത് കളകള്‍ മുന്‍വിളകളുടെ ചുവട് എന്നിവ മണ്ണില്‍ ചേര്‍ക്കുക.ജൈവ വളം ചേര്‍ത്ത് വെള്ളം കയറ്റി നിരപ്പാക്കി 15 ദീവസം കഴിഞ്ഞാല്‍ ഞാറ് നടാം. അവസാന ചാല്‍ ഉഴവോടുകൂടി ശുപാര്‍ശ ചെയ്തിട്ടുള്ള അടിവളം ചേര്‍ത്തു കൊടുക്കണം.
വിവിധ നെല്ലിനങ്ങളുടെ നടീല്‍ അകലം
വിളക്കാലം | ഇനങ്ങള്‍ | നടീല്‍ അകലം | നൂരികളുടെ എണ്ണം(ഒരുചതുരശ്ര മീറ്ററില്‍) |
ഒന്നാം വിള | ഇടത്തരം മൂപ്പ് | 20* 15 സെ മീ | 33 |
മൂപ്പ് കുറഞ്ഞവ | 15*10 സെ മീ | 67 | |
രണ്ടാം വിള | ഇടത്തരം മൂപ്പ് | 20*10 സെ മീ | 50 |
മൂപ്പ് കുറഞ്ഞവ | 15*10 സെ മീ | 67 | |
മൂന്നാം വിള | ഇടത്തരം മൂപ്പ് | 20*10 സെ മീ | 50 |
മൂപ്പ് കുറഞ്ഞവ | 15*10 സെ മീ | 67 |
ഓരോ നൂരിയിലും രണ്ടോ മൂന്നോ ഞാറുകള്‍ വീതം നിര്‍ദ്ദിഷ്ട അകലത്തില്‍ മൂന്ന് നാല് സെന്റി മീറ്റര്‍ താഴ്ത്തി നടുക. വളപ്രയോഗം കളപറിക്കല്‍ തുടങ്ങിയ കൃഷിപണികള്‍ നടത്തുന്നതിനായി 3 മീറ്റര്‍ ഇടവിട്ട് 30 സെ മീ സ്ഥലം ഒഴിച്ചിടണം
സസ്യസംരക്ഷണം
പുളി രസം കാണുന്ന പാടങ്ങളില്‍ ഹെക്ടറിന് 600 കി ഗ്രാം എന്ന തോതില്‍ കുമ്മായം രണ്ടുതവണയായി ഉപയോഗിക്കണം. നിലമൊരിക്കല്‍ സമയത്ത് ഹെക്ടറിന് 350 കി.ഗ്രാം കുമ്മായം ചേര്‍ക്കണം. 250 കി ഗ്രാം നട്ട് ഒരു മാസത്തിന് ശേഷവും ചേര്‍ക്കണം.5 ടണ്‍ ജൈവവളവും മുഴുവന്‍ ഭാഗവവളവും അടിവളമായി ചേര്‍ക്കണം.
ഞാറ് അസോസ്ബ്ളറിയില്‍ 15, 20 മിനുട്ട് നേരം മുക്കിവെച്ച് നടാവുന്നതാണ്.
നട്ട് 20-25 ദിവസത്തിനുശേഷം ഹസ്വകാലയിനങ്ങള്ക്കും മധ്യകാലയിനങ്ങള്ക്കും മേല്‍വളം നല്‍കണം.
നല്‍കുന്ന യൂറിയയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ 1കി. വേപ്പിന്‍പിണ്ണാക്ക് 5 ഇരട്ടി യൂറിയയുമായി ചേര്‍ത്തും ഉപയോഗിക്കാം
ജല പരിപാലനം
വെള്ള ക്കെട്ട് ഇഷ്ടപ്പെടുന്ന ഒരു വിളയാണ് നെല്ല്. ഞാറ് പറിച്ചുനടുന്ന സമയത്ത് പാടത്ത് ഒന്നര സെ.മീ ഉയരത്തില്‍ വെള്ളം ഉണ്ടായിരിക്കണം. അതിന് ശേഷം ചിനപ്പുപൊട്ടുന്ന സമയം വരെയെങ്കിലും 5 സെ മീ ഉയരത്തില്‍ വെള്ളമുണ്ടായിരിക്കണം വിളവെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് പാടത്തെ വെള്ളം വാര്ത്തുകളയണംകുമിള് രോഗങ്ങളെ പ്രതിരോധിക്കാന്‍ ന്യൂഡോമോണസ് വിത്തില്‍ പുരട്ടിയും (10ഗ്രാം, 20ഗ്രാം വിത്ത്) ഞാറിന്റെ വേരില്‍ മുക്കിയും (250കി. ഗ്രാം ,750 മി.ലി. വെള്ളം) പ്രയോഗിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗം അവലംബിക്കാവുന്നതാണ്.
മഞ്ഞളിപ്പ്, കുലവാട്ടം, ത ുതുരപ്പന്‍ - സെവിന്‍ പൊടി തളിച്ച് കൊടുക്കണം
കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കി മുന്നോട്ട് പോവുക :)
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)