പോഷകങ്ങളുടെ ഒരു വന്‍ കലവറയാണ് പപ്പായ . കുറഞ്ഞവിലക്ക് വളരെ മെച്ചപ്പെട്ട ഫലം എന്നതാണ് പപ്പായയെ സാധാരണക്കാരന്‍റെ ഇഷ്ടഭക്ഷണമാക്കിയത്. ആപ്പിള്‍ , പേരക്ക , വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിനും ബീറ്റാകരോട്ടീനും അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ നല്ലതാണ്. പോളിസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫ്ലവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുന്പിന്‍റെ അംശം, കാത്സ്യം, തയാമിന്‍ , നിയാസിന്‍ , പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
കപ്പളങ്ങ,
കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക
മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല.
ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ്
എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും.
ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ
പ്രദേശങ്ങളില്‍ വളരുന്ന പപ്പായ, കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍
ഹൃദ്‌രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍
സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്.
പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം
ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ
ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ
വസ്തു പ്രോട്ടീന്‍ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ
കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ഉപയോഗമുണ്ട്. സൗന്ദര്യ വര്‍ധക
വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത്
ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ഏഴ് ദിവസമെങ്കിലും
പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക് പഴുത്ത
പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും.
നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ , വെജിറ്റബിള്‍ പെപ്‌സിന്‍ എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു
പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ , വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

കടപ്പാട് : അമൃത
====================================================================
കപ്പക്കായ, ഓമക്കായ എന്നെല്ലാ പേരുകളിലറിയപ്പെടുന്ന പപ്പായ കാരിക്കേസി (Caricaceae) സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ പപ്പായ (Papaya) എന്നറിയപ്പെടുന്ന ഇതിനെ സംസ്കൃതത്തില്‍ ഏരണ്ഡ കര്‍കടി എന്നാണ് അറിയപ്പെടുന്നത്. ദീപനത്തെ ത്വരിതപ്പെടുത്തുന്ന ഒരതരം ആല്‍ബുമിനോയ്ഡുണ്ട്. ഇത് ഏറെക്കുറെ പെപ്സിനു സമാനമാണ്. ഇതിനുപുറമെ കൊഴുപ്പ്, പഞ്ചസാര, മാലിക്, ടാര്‍ട്ടാറിക്, നൈട്രിക് അമ്ലങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചപപ്പായയില്‍ സോഡിയം, പൊട്ടാസ്യം, ഫോസ്ഫോറിക് അമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. കുരുവില്‍ അടങ്ങിയിട്ടുള്ള ഒരുതരം എണ്ണയെ കാരിമ്പന്‍ ഓയില്‍ എന്നു പറയുന്നു. പപ്പായമരത്തിന്റെ ഇല, പഴം, കുരു എന്നീ ഭാഗങ്ങളിലെല്ലാം പപ്പയിനുണ്ട്. മരത്തിന്മേല്‍ കൊത്തിയാലുണ്ടാകുന്ന കറ ഉണക്കിയാണ് പപ്പയിന്‍ ഉണ്ടാക്കുന്നത്. 3 ഗ്രാം പപ്പയിന്‍ നാഴി പാല്‍ ദഹിപ്പിക്കുന്നതിന് മതിയാകും. പച്ചപപ്പായ ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന നീര് കഴിക്കുന്നത് ആര്‍ത്തവശുദ്ധിക്ക് നല്ലതാണ്. ഇത് 3 ഔണ്‍സ് വീതം പ്രസവിക്കാറായ സ്ത്രീകള്‍ ഉപയോഗിച്ചാല്‍ പ്രസവം ബുദ്ധിമുട്ടില്ലാതാവും. പപ്പായ ഉണക്കി ഉപ്പിലിട്ട് ദിവസേന തിന്നാല്‍ കരള്‍വീക്കത്തിനും മഹോദരത്തിനും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. അര്‍ശസ് രോഗികള്‍ക്കും നല്ലതാണിത്. പൊന്‍കാരം പൊടിച്ച് പപ്പായിന്‍ കൂട്ടി അരച്ച് കാലിലെ ആണിയിലും ശരീരത്തില്‍ അവിടവിടെയായിട്ടുണ്ടാകുന്ന അരിമ്പാറയിലും പുരട്ടിയാല്‍ അതെല്ലാം കൊഴിഞ്ഞുപോകുന്നതാണ്. പപ്പായയുടെ ഇല ചൂടുവെള്ളത്തിലിട്ടോ തീയില്‍ കാണിച്ച് വാട്ടിയെടുത്തോ ചൂടുപിടിപ്പിച്ചാല്‍ ഞരമ്പുവേദനയ്ക്ക് ആശ്വാസം കിട്ടും. ചൊറിക്കും കാലിലുണ്ടാകുന്ന എക്സിമയ്ക്കും പൊന്‍കാരം പൊടിച്ച് പച്ചപപ്പായയുടെ ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് പുരട്ടിയാല്‍ ആശ്വാസം കിട്ടും. വിട്ടുമാറാത്ത അതിസാരത്തിന് പച്ചപപ്പായ തിന്നുന്നത് നല്ലതാണ്. സ്ഥൂലാന്ത്രപാകം എന്ന മാറാരോഗത്തിന് കപ്പക്കായ തിന്നാല്‍ നല്ല ഫലംകിട്ടും. പപ്പായമരത്തിന്റെ ഇലയരച്ച് പുരട്ടിയാല്‍ മന്തുരോഗത്തിന് ശമനമുണ്ടാകും. നീര് വറ്റിച്ച് ഗുളികയാക്കി നല്കുന്നതും ഫലപ്രദമാണ്.
കടപ്പാട് : കിഫ്

No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)