തയ്യാറാക്കിയത് : ഡോ.ടി.പി. സേതുമാധവന്‍
ജൈവകൃഷിക്കായി കൊണ്ടുവരേണ്ട
മൃഗങ്ങളുടെയും പക്ഷികളുടെയും പ്രായം ചുവടെ ചേര്‍ക്കുന്നു.
1. ഇറച്ചിക്കോഴി കുഞ്ഞുങ്ങള്‍ 2 ദിവസം പ്രായത്തില്‍.
2. മുട്ടക്കോഴി - 18 ആഴ്ച പ്രായത്തില്‍.
3. താറാവ്, ടര്‍ക്കി - 2 ആഴ്ച പ്രായത്തില്‍.
4. പന്നിക്കുഞ്ഞുങ്ങള്‍ - 6 ആഴ്ച പ്രായത്തില്‍
5. കന്നുകുട്ടികള്‍ - 4 ആഴ്ച പ്രായത്തില്‍
സര്‍ട്ടിഫിക്കേഷന്‍ രീതികള്‍ പരമാവധി അഞ്ച് വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കേണ്ടതാണ്. ജൈവകൃഷിയില്‍ കൃത്രിമ ബീജസംയോജനം പ്രാവര്‍ത്തികമാക്കാം. ഹോര്‍മോണുകള്‍, ജനിതകവ്യതിയാനം വഴി ഉരുത്തിരിച്ചെടുത്ത ജനുസ്സുകള്‍ എന്നിവ അനുവദനീയമല്ല.
100 ശതമാനം ജൈവകൃഷിയിലൂടെ വളര്‍ത്തിയ തീറ്റ മാത്രമേ കന്നുകാലികള്‍ക്ക് നല്‍കാവൂ.
വളര്‍ച്ച ത്വരപ്പെടുത്തുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിക്കരുത്. പ്രകൃത്യാലുള്ള വിറ്റാമിനുകളും ധാതുലവണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. സാംക്രമിക രോഗങ്ങള്‍ക്കെതിരായുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാവുന്നതാണ്. ചികിത്സയ്ക്കായി ഹെര്‍ബല്‍, ഹോമിയോ, ആയുര്‍വേദ, യുനാനി മരുന്നുകളും അക്യുപംക്ചര്‍ രീതികളും അവലംബിക്കാം. ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകള്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് Double Withdrawal period - അതായത് നിഷ്‌കര്‍ഷിക്കുന്നതിന്റെ ഇരട്ടിക്കാലയളവ് ഉപയോഗിക്കരുത്. കൂടാതെ ലേബലില്‍ ഉപയോഗക്രമം രേഖപ്പെടുത്തുകയും വേണം.
ഇറച്ചി സംസ്‌കരണ പ്രക്രിയയില്‍ കശാപ്പിനുള്ള മൃഗങ്ങളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ യഥേഷ്ഠം ശുദ്ധജലം കൊടുക്കണം. ആവശ്യത്തിന് വിശ്രമവും നല്‍കണം. ഒരു മൃഗത്തെ അറവുപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോള്‍ മറ്റു മൃഗങ്ങള്‍ കാണരുത്. കന്നുകാലികളെ അറവുശാലയില്‍ എത്തിക്കാന്‍ 8 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കരുത്. മയക്കുമരുന്നുകള്‍ (Tranquilizers) ഉപയോഗിക്കരുത്.
തൊഴുത്തും കൂടും പരിസരവും ശുചിയാക്കാന്‍ സോഡിയം ഹൈപ്പോ ക്ലൊറൈറ്റ്, സോഡിയം ഹൈഡ്രോകൈ്‌സഡ്, നീരാവി, ഫോര്‍മലിന്‍, അമ്ലങ്ങള്‍, സസ്യജന്യ കാര്‍ബണിക അണുനാശിനികള്‍, ഹൈഡ്രജന്‍ പെറോകൈ്‌സഡ്, സോഡിയം കാര്‍ബണേറ്റ്, പൊട്ടാസ്യം, സോപ്പ്, സോഡിയം സോപ്പ് മുതലായവ ഉപയോഗിക്കാം.
കേരളത്തില്‍ അടുക്കളമുറ്റത്തെ കോഴി, താറാവ്, ടര്‍ക്കി വളര്‍ത്തലില്‍ ജൈവകൃഷി വളരെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാം.
ജൈവ ഉത്പന്നങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഓര്‍ഗാനിക് ആണെന്ന് ലേബലില്‍ രേഖപ്പെടുത്തിയിരിക്കണം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ജൈവ ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ജൈവകൃഷിക്ക് സാക്ഷ്യപത്രം നല്‍കുന്ന നിരവധി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുണ്ട് അവയില്‍ ചിലത്:
1.Association for Promotion of Organic Farming, Bangalore.
2. Bio Inspector, Switzerland
3. Indian Organic Certification Agency, Indocert, Aluva, Kochi.
4. SGS India Pvt. Limited, Gurgaon.
5. Skal International, Netherlands, Bangalore.
6. Naturland, Kochi.

No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)