റബ്ബര്‍ പ്രൊഡക്‌ഷന്‍
http://keralafarmer.wordpress.com/category/പട്ടമരപ്പ് /
പട്ടമരപ്പിന്റെ കാര്യത്തില്‍ തങ്കമ്മ മാഡത്തോട് വിയോജിപ്പ്
റബര്‍ മരത്തിന്റെ പട്ടമരപ്പ്: കാരണം കണ്ടെത്തി; പ്രതിരോധമാര്‍ഗവും
* എല്‍. തങ്കമ്മ (റിട്ട. മൈക്കോളജിസ്‌റ്റ്)
ഫോണ്‍: 9446059826 (വാര്ത്ത : മാധ്യമം)
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ചേര്‍ത്തല താലൂക്കിലെ കടയ്‌ക്കരപ്പള്ളി ഭാഗത്ത് എത്തുന്ന ഒരാള്‍ക്ക് കാണാന്‍ കഴിയുമായിരുന്ന ഒരു ചിത്രമുണ്ട്. നീരുവച്ചു വീര്‍ത്ത കാലുകളില്‍ വിചിത്രാകൃതിയിലുള്ള മുഴകളും കുരുക്കളും നിറഞ്ഞു വികൃതമായ വളര്‍ച്ചകള്‍. ഗുരുതരമായ മന്തുരോഗത്തിന്റെ വിവിധ അവസ്‌ഥകള്‍.
ഇക്കാലത്ത് ഏതാണ്ട് ഇതിനോടു സാമ്യമുള്ള ചിത്രങ്ങള്‍ കാണണമെങ്കില്‍ പത്തു കൊല്ലത്തോളം ടാപ്പിംഗ് നടത്തിയ റബര്‍ തോട്ടത്തില്‍ പോയാല്‍ മതി. തടിച്ചുവീര്‍ത്ത മുഴകളും കുരുക്കളുമായി വികൃതാകൃതിയിലുള്ള ചുവടുഭാഗത്തോടു കൂടിയ റബര്‍ മരങ്ങള്‍. പട്ടമരപ്പെന്ന ഗുരുതര ക്രമക്കേട് ബാധിച്ച റബര്‍ മരങ്ങള്‍. ഇനി സാധാരണ നിലയിലേക്ക് ഒരിക്കലും തിരിച്ചെത്തി ടാപ്പിംഗ് നടത്താനാവാത്ത മരങ്ങള്‍. പാലുല്‍പാദനശേഷി നിലച്ചുപോയ മരങ്ങള്‍.
കാഴ്‌ചയില്‍ ഗുരുതരമെങ്കിലും പട്ടമരപ്പ് ഒരു രോഗമേയല്ല എന്നതാണ് വസ്‌തുത. എന്താണ് പട്ടമരപ്പ്? ഇത് മരത്തിന്റെ ജൈവധര്‍മപരമായ ഒരു ക്രമക്കേട് മാത്രമാണ്. ഈ ക്രമക്കേടിന്റെ യഥാര്‍ഥ കാരണം അജ്‌ഞാതമാണെന്നാണ് റബര്‍ ഗവേഷണ കേന്ദ്രം ഇപ്പോഴും പറയുന്നത് (റബര്‍ ഗ്രോവേഴ്‌സ് കമ്പാനിയന്‍ 2012). എന്നാല്‍ പട്ടമരപ്പിന്റെ യഥാര്‍ഥ കാരണം നിലവിലുള്ള തികച്ചും അശാസ്‌ത്രീയമായ വിളവെടുപ്പ് സമ്പ്രദായമാണെന്നും അത് അനുവര്‍ത്തിക്കുന്നതുവഴി നാം സ്വയം സൃഷ്‌ടിക്കുന്ന ക്രമക്കേടാണ് പട്ടമരപ്പ് എന്നും 1996 ല്‍ വിശദമായ പരീക്ഷണംവഴി തെളിയിച്ചതാണ്. അതിനുശേഷവും റിഡ്‌ലി സായ്‌പ് കണ്ടെത്തി പ്രചരിപ്പിച്ച സമ്പ്രദായം പിന്തുടരുന്നതുവഴി റബര്‍ത്തോട്ട മേഖലയ്‌ക്കു അപരിഹാര്യമായ നഷ്‌ടത്തിനു കാരണമാകുന്നു.
റബര്‍ പാല്‍-അതിന്റെ ധര്‍മം
സസ്‌തനികള്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍ അവയുടെ ശിശുക്കള്‍ക്ക് ശൈശവാവസ്‌ഥയില്‍ ആവശ്യമായ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യപദാര്‍ഥമാണെങ്കില്‍ റബര്‍ മരത്തിന്റെ പാല്‍ മരത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അതിര്‍ത്തി സംരക്ഷണ സേനയാണ്. ഈട്ടി, തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങി കാതലുള്ള വൃക്ഷയിനങ്ങളിലെല്ലാം തടിക്കുള്ളില്‍ അടങ്ങിയിരിക്കുന്ന ഫിനോളിക സംയുക്‌തകങ്ങള്‍ തടിക്കാവശ്യമായ സംരക്ഷണം നല്‍കാന്‍ തികച്ചും പര്യാപതമാണ്. എന്നാല്‍ ഫിനോളിക സംയുക്‌തകങ്ങള്‍ തീര്‍ത്തും ഇല്ലാത്ത, അന്നജത്തിന്റെ കലവറയായ കാതലില്ലാത്ത റബര്‍ത്തടിയെ കീടങ്ങളും കുമിളുകളും ആക്രമിക്കും. അങ്ങനെ അവ പെട്ടെന്നു നശിക്കും. തന്മൂലം തടിയെ ഇവയുടെ ആക്രമണത്തില്‍നിന്നു രക്ഷപെടുത്താന്‍ സ്വരക്ഷയ്‌ക്കായി റബര്‍മരം ഉല്‍പാദിപ്പിക്കുന്ന അതിര്‍ത്തി സംരക്ഷണ സേനയാണ് റബര്‍പാല്‍. ജീവനുള്ള മരത്തിന്റെ ഏതു ഭാഗത്ത് മുറിവേറ്റാലും ഉടന്‍ കിനിഞ്ഞ് ഊറിക്കൂടി മുറിവ് ഫലപ്രദമായി അടയ്‌ക്കുകയും അതുവഴിയുള്ള ശത്രുവിന്റെ പ്രവേശം തടയുകയും ചെയ്യുന്നു. അതില്‍ കുടുങ്ങുന്ന കീടങ്ങള്‍ രക്ഷപെടുകയുമില്ല.
പാലൊഴുക്കിന്റെ ദിശ
ഇലകള്‍ പ്രകാശസംശ്ലേഷണം വഴിയായി ഉല്‍പാദിപ്പിക്കുന്ന അന്നജം വേര് ഭാഗത്തേക്കായി മരത്തിന്റെ പുറംഭാഗത്തുള്ള ഫ്‌ളോയം എന്ന കലയ്‌ക്കുള്ളിലൂടെയാണ് സംവഹിക്കപ്പെടുന്നത്. ഈ കലകള്‍ക്കുള്ളിലായി വിന്യസിച്ചിരിക്കുന്ന പാല്‍ക്കുഴലുകള്‍ക്കുള്ളില്‍വച്ച് അന്നജത്തിന്റെ ഒരു ഭാഗം പാലായി രൂപാന്തരപ്പെടുന്നു. ഈ പാല്‍ ഫ്‌ളോയം കലകള്‍ക്കുള്ളിലെ പാല്‍ക്കുഴലുകളിലൂടെ താഴേക്കു വഹിക്കപ്പെടുന്നു. അതായത് പട്ടയ്‌ക്കുള്ളിലൂടെ റബര്‍പാല്‍ മുകളില്‍നിന്നു താഴേക്കു മാത്രമേ വഹിക്കപ്പെടുകയുള്ളൂ എന്നര്‍ഥം.
ടാപ്പിംഗിന്റെ ദിശ
നിലവിലുള്ള സമ്പ്രദായത്തില്‍ മരത്തിന്റെ പാതി ചുറ്റളവില്‍ ഒന്നേകാല്‍ മീറ്റര്‍ ഉയരത്തില്‍ തുടങ്ങി ക്രമേണ താഴേക്കു വെട്ടി ഇറങ്ങുകയാണ് ചെയ്യുന്നത്. അതായത് പാല്‍ താഴേക്കു നീങ്ങുന്നു, വെട്ടിന്റെ ദിശയും താഴേക്കുതന്നെ. നിയന്ത്രിത മുറിവേല്‍പ്പിക്കല്‍ എന്നറിയപ്പെടുന്ന രീതിയില്‍ പട്ടയുടെ കനംകുറഞ്ഞ ഒരു ഭാഗം അരിഞ്ഞുകളഞ്ഞ് ആ മുറിപ്പാടിലൂടെ പാല്‍ ഒഴുകിയിറങ്ങാന്‍ അനുവദിച്ചാണ് ഇത് സാധിക്കുന്നത്.
* എല്‍. തങ്കമ്മ
(റിട്ട. മൈക്കോളജിസ്‌റ്റ്)
ഫോണ്‍: 9446059826
വാര്ത്ത കടപ്പാട് : https://www.facebook.com/chandrasekharan.nair

ചന്ദ്രേട്ടന്‍റെ വീഡിയോ : http://vodpod.com/keralafarmer
പട്ടമരപ്പ് - IIപട്ടമരപ്പ് രണ്ടാം ഭാഗം
No comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)