Tuesday, March 6, 2012

ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍

സ്വാശ്രയ സംഘാംഗങ്ങളായ കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍


  • 1. വിള ഇന്‍ഷുറന്‍സ്‌ പദ്ധതി :


  • വിള ഇന്‍ഷുറന്‍സ്‌ പദ്ധതി കര്‍ഷകരെ പ്രതികൂല കാലാവസ്ഥകളില്‍ നിന്നും രക്ഷിക്കുന്നു. യുണൈറ്റഡ്‌‌ ഇന്ത്യാ ഇന്‍ഷുറന്‍സ്‌ കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന്‌‌ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ സംരക്ഷണം നല്‍കുന്നു.


      പരിധി: പ്രകൃതിക്ഷോഭം, (കാറ്റ്‌‌, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌, തീ, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, കാട്ടുതീ, ഭൂമികുലുക്കം) മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌‌ സംരക്ഷണം നല്‍കുന്നു. വന്യമ്യഗങ്ങള്‍, കൊക്കാന്‍ രോഗം, പിണ്ടിപ്പുഴു എന്നിവ മൂലമുള്ള നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ്‌ സംരക്ഷണം നല്‍കുന്നു. (പച്ചക്കറികള്‍ക്കും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടങ്ങള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ്‌ സംരക്ഷണം ലഭിക്കുകയുള്ളൂ) പ്രീമിയം:
      • വാഴ 3.50 രൂപ/വാഴ
      • പച്ചക്കറികളും കിഴങ്ങുവിളകളും 4.25 രൂപ/സെന്‍റ്‌/സീസണ്‍
      വാഴയ്‌ക്കുള്ള നഷ്ടപരിഹാരം
      കാരണം
      വാഴയുടെ പ്രായം
      ( 2 മാസവും അതിനു മുകളിലും )
      കുലയ്‌ക്കാത്തത്‌
      (രൂപ/വാഴ)
      കുലച്ചത്‌
      (രൂപ/വാഴ)
      പ്രകൃതിക്ഷോഭം / വന്യജീവി ആക്രമണം
      40
      60
      കൊക്കാന്‍, പിണ്ടിപ്പുഴു ആക്രമണം
      30
      30
      പച്ചക്കറികള്‍ക്കുള്ള നഷ്ടപരിഹാരം
      (പന്തല്‍ വിളകള്‍ക്ക് 300 രൂപയും മറ്റുള്ളവയ്ക്ക് 250 രൂപയുംസ/െന്‍റ്‌/സീസണ്‍)
      വിള
      കാലയളവ്‌
      നഷ്ടപരിഹാരം
      പച്ചക്കറികള്‍ 15 - 45 ദിവസം
      46 - 90 ദിവസം
      91 – 120 ദിവസം
      50%
      100%
      50%
      ചേന, ചേമ്പ്‌, കപ്പ, കാച്ചില്‍ 2 – 5 മാസം

      5 – 10 മാസമോ- കൂടുതലോ
      100%

      50%




  • 2. കര്‍ഷക രക്ഷാ പോളിസി (കെ.ആര്‍.പി):



  • ദി ന്യൂ ഇന്‍ഡ്യാ അഷ്വറന്‍സ്‌‌ കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന്‌‌ നടപ്പിലാക്കുന്ന കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം സെറ്റിലമെന്‍റ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്‌.
      പ്രീമിയം:
      • മുതിര്‍ന്നവര്‍ക്ക്‌ (15-65 വയസ്സ്‌‌ വരെ): 150 രൂപ
      • കുട്ടികള്‍ക്ക്‌ (15 വയസ്സില്‍ താഴെ): 60 രൂപ

        പ്രീമിയത്തിന്‍ മുതിര്‍ന്നവര്‍ക്ക്‌ 20 രൂപയും കുട്ടികള്‍ക്ക്‌ 7 രൂപയും വി.എഫ്‌.പി.സി.കെ. നല്‍കുന്നു. പരമാവധി നഷ്ടപരിഹാരം മുതിര്‍ന്നവര്‍ക്ക്‌ 10000/രൂപ, കുട്ടികള്‍ക്ക്‌ 5000/ രൂപ.




  • 3. ജീവന്‍ രക്ഷാ പോളിസി (ജെ.ആര്‍.പി):



  • കര്‍ഷകര്‍ക്ക്‌ മരണത്തിനും അപകടത്തിനുമെതിരെയുള്ള ഒരു നവീന ഇന്‍ഷുറന്‍സ്‌ പദ്ധതി. എല്‍.ഐ.സി. യുമായി ചേര്‍ന്ന്‌ നടപ്പിലാക്കുന്നു. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്‍റ്‌, പോളിസി ഉടമകളുടെ കുട്ടികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ്‌ എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്‌.

      പ്രീമിയം :
      • ആകെ 200 രൂപ
        ഇതില്‍ 50 രൂപ മാത്രമാണ്‌ കര്‍ഷകന്‍ അടയ്‌ക്കേണ്ടത്‌. 50 രൂപ വി.എഫ്‌.പി.സി.കെ. യും 100 രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നു.
      നഷ്ടപരിഹാരം:
      • സാധാരണ മരണം: Rs. 30,000/-
      • ഭാഗീക അംഗവൈകല്യം: Rs. 37,500/-
      • പൂര്‍ണ്ണ അംഗവൈകല്യം : Rs.75, 000/-
      • അപകടമരണം: Rs. 75,000/-

  • 2 comments:

    1. ഈ വിവരങ്ങൾ മനസിലാക്കിയതിനു നന്ദി . ഡയറി ഫാം തുടങ്ങിയാൽ പശുക്കല്ക്ക് ഇൻഷുറൻസ് കിട്ടുമോ ? എങ്ങനെ ആണ് അതിന്റെ ഇൻഷുറൻസ് ?

      ReplyDelete
    2. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആകര്‍ഷണം കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ്......

      ReplyDelete

    ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
    ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)