Tuesday, June 16, 2015

വെറ്ററിനറി സര്‍വ്വകലാശാല - സേവനങ്ങള്‍

വെറ്ററിനറി സര്‍വ്വകലാശാല - സേവനങ്ങള്‍

1. ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം തീറ്റയുടെ ഗുണനിലവാര പരിശോധന, കന്നുകാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയിലെ പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, യൂറിയ, അഫ്‌ളാടോക്‌സിന്‍, ധാതുലവണങ്ങള്‍ എന്നിവ പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ എന്നിവ ഇവിടെയുണ്ട്. ധാതുലവണ മിശ്രിതവും, പരീക്ഷണമൃഗങ്ങള്‍ക്കുള്ള തീറ്റയും, പന്നികള്‍ക്കുള്ള ധാതുലവണ മിശ്രിതവും കര്‍ഷകര്‍ക്ക് ലഭിക്കും. ശാസ്ത്രീയ തീറ്റ നിര്‍മ്മാണം, തീറ്റക്രമം എന്നിവയെക്കുറിച്ച് കര്‍ഷകര്‍, ചെറുകിട തീറ്റ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് സാങ്കേതിക അറിവുകള്‍ നല്‍കി വരുന്നു.
പരീക്ഷണശാലയിലേക്ക് എലി, ചുെണ്ടലി, മുയല്‍, ഗിനിപ്പന്നി മുതലായവയെ വില്‍പന നടത്തി വരുന്നു.
ഫോണ്‍ : 0487-230344, Extn: 234 & 294.
2. ഡയറി സയന്‍സ് വിഭാഗം പാലിന്റെ ഗുണനിലവാര പരിശോധന, കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവ കെണ്ടത്താനുള്ള ടെസ്റ്റുകള്‍, പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകള്‍ എന്നിവയ്ക്ക് ഡയറി സയന്‍സ് വിഭാഗവുമായി ബന്ധപ്പെടാം.
ഫോണ്‍ : 0487-230344, Extn: 235 & 266
3. വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം
വെള്ളത്തിന്റെ PH നിലവാരം, കഠിനത, ക്ലോറിന്‍, ഇരുമ്പ്, സള്‍ഫര്‍, കാഡ്മിയം ലെഡ്, മെര്‍ക്കുറി, സള്‍ഫേറ്റ്, നൈട്രേറ്റ്, ഫ്‌ളൂറൈഡ് എന്നിവ വിലയിരുത്തുവാനും, കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (COB), മലിനീകരണത്തിന്റെ തോത് എന്നിവ അറിയുവാനുള്ള പരിശോധനയും നടത്തി വരുന്നു. കൂടാതെ വെള്ളത്തിലെ കോളീഫോം, സ്‌ട്രെപ്‌റ്റോകോക്കസ്, സില്‍മൊണെല്ല, ലിസ്റ്റീരിയ, വിബ്രിയോ തുടങ്ങിയ രോഗാണുക്കളുടെ തോത് കെണ്ടത്താനും ഫാമുകള്‍ക്ക് വേണ്ടിയുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മാലിന്യ സംസ്‌കരണം, ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കുള്ള HACCP അടക്കമുള്ള ഗുണനിലവാര പരിശോധന മുതലായവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.
ഫോണ്‍ : 0487-230344, Extn: 236 & 317
4. ആനിമല്‍ റീപ്രൊഡക്ഷന്‍, ഗൈനക്കോളജി വിഭാഗം
കൃത്രിമബീജധാനം, ബീജം ഗാഢശീതീകരണ സംവിധാനം, ഭ്രൂണമാറ്റ ലാബ്, വന്ധ്യതാ നിവാരണ ക്ലിനിക്ക്, മൊബൈല്‍ ചികിത്സാ സംവിധാനം എന്നിവ നിലവിലുണ്ട്. പശു, എരുമ, ആട് എന്നിവയ്ക്കുള്ള കൃത്രിമ ബീജധാന സൗകര്യം, വന്ധ്യതാ നിവാരണ ചികിത്സ, ക്ഷീര കര്‍ഷകരുടെ വീട്ടുപടിക്കല്‍ കൃത്രിമ ബീജധാനസേവനം അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, വളര്‍ത്തു നായ്ക്കളുടെ പ്രജനനവുമായി ബന്ധപ്പെട്ട വജൈനല്‍ സൈറ്റോളജി പരിശോധനയും ഇവിടെയുണ്ട്. അടുത്തകാലത്തായി ചെലവുകുറഞ്ഞ കാടക്കൂട്, കോഴിക്കൂട് ആടുകളിലെ കൃത്രിമ ബീജാധാനത്തിനുള്ള ചെലവ് കുറഞ്ഞ ക്രേറ്റ് എന്നിവയും ആനിമല്‍ റിപ്രൊഡക്ഷന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. എം. ഒ. കുര്യന്റെ നേതൃത്വത്തില്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്
5. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ആനിമല്‍ ജനറ്റിക്‌സ് ആന്റ് ബ്രീഡിങ്ങ്
  • മുയല്‍ പ്രജനന കേന്ദ്രം മണ്ണുത്തി
  • ഗ്രേ ജയന്റ്, വൈറ്റ് ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, സോവിയറ്റ് ചിഞ്ചില ഇനം ഇറച്ചി മുയലുകള്‍, അലങ്കാര മുയലുകള്‍, സങ്കിയിനം മുയലുകള്‍ എന്നിവയെ വളര്‍ത്തി വരുന്നു 30-45 ദിവസം പ്രായത്തിലുള്ള മുയല്‍ കുഞ്ഞുങ്ങളെ 100 രൂപ നിരക്കിലും, പ്രായപൂര്‍ത്തിയെത്തിയ മുയലുകളെ 300 രൂപയ്ക്കും ലഭ്യതയ്ക്കനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കും. വെച്ചൂര്‍, തനതു കന്നുകാലികളുടെ സംരക്ഷണ യൂണിറ്റ് വെച്ചൂര്‍ പശുക്കളുടെ പരിരക്ഷ ഉറപ്പു വരുത്താനും, ഗവേഷണത്തിനും ഊന്നല്‍ നല്‍കി വരുന്നു. ലോകത്തില്‍ വെച്ചേറ്റവും വലിപ്പം കുറഞ്ഞ വെച്ചൂര്‍ പശുക്കള്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിക്കഴിഞ്ഞു.
  • യൂണിവേഴ്‌സിറ്റി ആട് ഫാം
  • മലബാറി, അട്ടപ്പാടി ബ്ലാക്ക് സങ്കരയിനം ആടുകളെ വളര്‍ത്തി വരുന്നു. മലബാറി ആടുകള്‍ മലബാറി X ആല്‍വൈന്‍, മലബാറി X സാനന്‍, മലബാറി X ബോവര്‍ സങ്കരയിനം ആടുകളെക്കാള്‍ മികവുറ്റതാണെന്ന് ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആട്ടിന്‍ കുട്ടികളെ ലഭ്യതക്കനുസരിച്ച് കര്‍ഷകന് വിതരണം ചെയ്തു വരുന്നു.
6. പന്നി ഉല്പാദന ഗവേഷണ കേന്ദ്രം, മണ്ണുത്തി പന്നി ഇറച്ചിയ്ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയും മാംസോല്പാദനത്തില്‍ പന്നി ഇറച്ചിയ്ക്കുള്ള സുപ്രധാനമായ പങ്കും കണക്കിലെടുക്കുമ്പോള്‍ പന്നി വളര്‍ത്തലിന് പ്രസക്്തിയേറി വരുന്നു ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും, വളര്‍ച്ചാ നിരക്കുമാണ് പന്നി വളര്‍ത്തല്‍ ഏറെ ആദായകരമാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ 1965 ല്‍ തുടങ്ങിയ ഈ ഫാം പിന്നീട് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പന്നി ഉല്‍പാദന കേന്ദ്രമായി പ്രവര്‍ത്തിച്ചു. 1993 ല്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ സംയോജിത പന്നിഗവേഷണ പദ്ധതി, മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടുകൂടിയുള്ള സമഗ്ര വികസന പദ്ധതി, ലോകബാങ്കിന്റെ സഹായത്തോടുകൂടിയുള്ള ദേശീയ കാര്‍ഷിക സാങ്കേതിക പദ്ധതി എന്നിവ ഈ ഫാമിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്.
ഈ ഫാമിന്റെ പ്രവര്‍ത്ത മേഖലയുടെ വ്യാപ്തി പരിഗണിച്ച് 1995-ല്‍ പന്നി ഉത്പാദന ഗവേഷണ കേന്ദ്രം എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. പന്നി ഉത്പാദനത്തിന്റെ വിവിധ മേഖലകളിലെ ഗവേഷണം, വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രായോഗിക പരിശീലനം, ഉയര്‍ന്ന പ്രജനന ശേഷിയുള്ള വംശശുദ്ധിയുള്ള പന്നികളുടെ ഉല്പാദനം, ഉയര്‍ന്ന വളര്‍ച്ചാ നിരക്കും തീറ്റ പരിവര്‍ത്തന ശേഷിയുമുള്ള പന്നിക്കുട്ടികളുടെ ഉല്‍പാദനം, കര്‍ഷകര്‍ക്കുള്ള വിതരണം, കേരളത്തിലെ നാടന്‍ പന്നികളുടെ ഉല്‍പാദനം, സങ്കരയിനവും തനതു ജനുസ്സുമായുള്ള താരതമ്യം, മനുഷ്യര്‍ക്ക് ഉപയോഗ്യമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വിലകുറഞ്ഞ തീറ്റയുടെ ഉല്പാദനം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവ ലക്ഷ്യമിട്ടാണ് ഈ ഫാം പ്രവര്‍ത്തിച്ചു വരുന്നത്.
വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും, കര്‍ഷകര്‍ക്കും, തൊഴില്‍രഹിതര്‍ക്കും അനുയോജ്യമായ പരിശീലനവും ഈ ഫാമില്‍ നിന്നും നല്‍കിവരുന്നുണ്ട്. പന്നികൃഷി തുടങ്ങുന്നതിനുള്ള സാങ്കേതിക ഉപദേശങ്ങള്‍, കര്‍ഷകര്‍ക്കുള്ള സംശയ നിവാരണം എന്നിവ സൗജന്യമായി നല്‍കിവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 2500 പന്നിക്കുട്ടികളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
7. പരാദശാസ്ത്ര വിഭാഗം
  • കണ്ടുപിടുത്തങ്ങള്‍ 
  • പക്ഷിമൃഗാദികളിലെ പരാദ രോഗങ്ങളെക്കുറിച്ചുള്ള സര്‍വ്വെയും പഠനവും
  • ആനകളിലെ പരാദരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൊതുകിനെതിരായ ജൈവകീടനാശിനികളുടെ ഉപയോഗം.
  • വിരകള്‍ക്കെതിരായ വാക്‌സിന്‍ ഉത്പാദനവും പഠനവും
  • കാലികളിലെ ശാസ്ത്രീയമായ വിരമരുന്നു പ്രയോഗം
  • ആടുകളില്‍ വിരമരുന്നു പ്രതിരോധം നിര്‍ണ്ണയിക്കുന്ന ടെസ്റ്റുകള്‍ വികസിപ്പിച്ചെടുത്തു.
  • കാലികളിലെ ഷിസ്റ്റൊസോമ രോഗനിര്‍ണ്ണയത്തിനുതകുന്ന ലഘുവായ രക്ത പരിശോധന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുത്തു.
  • ഗര്‍ഭാവസ്ഥയിലും പ്രസവശേഷമുള്ള കാലത്തും ശാസ്ത്രീയമായ വിരമരുന്ന് ഉപയോഗത്തിലൂടെ കാലികളില്‍ 10-15% വരെ അധികപാല്‍ ഉത്പാദനം ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുന്നു.
  • കാലികളില്‍ ക്രിപ്‌റ്റോസ്‌പോറിഡിയം എന്ന ജന്തുജന്യ രോഗാണുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു.
  • സേവനങ്ങള്‍ 
  • ചാണകം, രക്തം, ചര്‍മ്മം മുതലായവയുടെ വിദഗ്ദപരിശോധനയും രോഗനിര്‍ണ്ണയവും
  • സംസ്ഥാനത്തെ പല ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തു വരുന്ന മനുഷ്യരുടെയും, പക്ഷിമൃഗാദികളുടെയും സാമ്പിളുകളുടെ പരാദ നിര്‍ണ്ണയം.
  • കര്‍ഷകര്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പരാദബാധയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍.
  • സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി, പാരാവെദ്ധറിനറി ഉദ്യോഗ സ്ഥര്‍ക്ക് ട്രെയിനിങ്ങ് ക്ലാസുകള്‍.
  • ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ് എന്ന ഒരു വര്‍ഷത്തെ സ്വാശ്രയ കോഴ്‌സ് നടത്തി വരുന്നു.
8. പാത്തോളജി വിഭാഗം
  • പേ വിഷബാധ നിര്‍ണ്ണയം
  • പേവിഷബാധ സംശയിക്കപ്പെട്ട നായ, പൂച്ച, പശു മുതലായ എല്ലാവിധ മൃഗങ്ങളിലും പേയുണ്ടോ എന്ന് കര്‍ഷകരുടെ ആവശ്യാനുസരണം നിര്‍ണ്ണയം നടത്തി വേണ്ട ഉപദേശം കൊടുക്കുന്നു. പഴയ ടെസ്റ്റായ 'നീഗ്രി ബോഡി' (Negri body) കൂടാതെ കൂടുതല്‍ കാര്യക്ഷമമായ 'ഫ്‌ളൂറസെന്റ് ആന്റി ബോഡി ടെസ്റ്റ് ' (FAT) മുഖേന നിര്‍ണ്ണയം നടത്തുന്നു.
  • പോസ്റ്റുമോര്‍ട്ടം നടത്തി രോഗനിര്‍ണ്ണയം
  • പശു, ആട്, പട്ടി, പന്നി, കോഴി, ആന മറ്റു വന്യജീവികള്‍ തുടങ്ങി എല്ലാവിധ മൃഗങ്ങളുടെയും മൃതശരീരം ആവശ്യാനുസരണം പോസ്റ്റുമോര്‍ട്ടം നടത്തി രോഗനിര്‍ണ്ണയവും വേണ്ട നിര്‍ദ്ദേശങ്ങളും കൊടുക്കുന്നു.
  • രക്തം, മൂത്രം, പാല്‍, ബയോപ്‌സി എന്നീ ടെസ്റ്റുകളും ആവശ്യാനുസരണം നടത്തി കര്‍ഷകര്‍ക്കു വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്നു.


No comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ sdspraveen.wallf@blogger.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)